WINNER

WINNER


മധ്യകാലഘട്ട ഇന്ത്യ


 ഗിയാസുദ്ദീൻ ബാൽബൻ


*ഇൽത്തുമിഷിന്റെ അടിമയായിരുന്ന ബാൽബനാണ് അടിമവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരി.


*ബാൽബിന്റെ നയം നിണവും ഇരുമ്പും എന്നറിയപ്പെടുന്നു.


*ബാൽബിന്റെ പൗത്രനായ കൈക്കോബാദാണ് അടിമവംശത്തിലെ അവസാന സുൽത്താൻ.


അലാവുദ്ദീൻ ഖിൽജി


*ഖിൽജി വംശസ്ഥാപകനായ ജലാലുദ്ദീൻ ഖിൽജിയെ വധിച്ച് അധികാരം പിടിച്ചെടുത്ത ഭരണാധികാരിയാണ് അലാവുദ്ദീൻ ഖിൽജി.


*അലി ഗുർഷപ്പ് എന്നാണ് യഥാർഥനാമം.


*സിക്കന്ദർ -അയ് സയ്നി (രണ്ടാം അലക്സാണ്ടർ) എന്ന് സ്വയം വിശേഷിപ്പിച്ചു . 


*ജലാലുദ്ദീൻ ഖിൽജിയുടെ സഹോദരീപുത്രനാണ് അലാവുദ്ദീൻ ഖിൽജി. 


*ഭിക്ഷിണേന്ത്യയിലെ പ്രദേശങ്ങൾ ആക്രമിച്ച ആദ്യ സുൽത്താനാണ് അലാവുദ്ദീൻ ഖിൽജി. 


*സൈനികർക്ക് ശമ്പളം പണമായി നൽകിയ ആദ്യ സുൽത്താനാണ് ഇദ്ദേഹം. 


*റേഷനിംങ് സമ്പ്രദായം ആദ്യമായി നടപ്പിൽ വരുത്തി.


*അലാവുദ്ദീൻ ഖിൽജിയുടെ സൈനികാക്രമണങ്ങൾക്ക്നേതൃത്വം നൽകിയ മാലിക് കാഫുർ മുൻപ് അടിമയായിരുന്നു.


*സെനികരുടെയും വടക്കുതിരകളുടെയും വിവരങ്ങൾ അടങ്ങിയ ഒരു രജിസ്റ്റർ (ഹുലിയ) തയ്യാറാക്കിയിരുന്നു.


*വിലനിയന്ത്രണം,കമ്പോള നിയന്ത്രണം തുടങ്ങിയ സാമ്പത്തിക നടപടികൾ കൈകൊണ്ട സുൽത്താനാണ് അലാവുദ്ദീൻ ഖിൽജി. 


 തുഗ്ലക് വംശം


*തുഗ്ലക് വംശത്തിലെ ആദ്യത്തെ സുൽത്താൻ ഗിയാസുദ്ദീൻ തുഗ്ലക് ആണ്.


*ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ മകനാണ് മുഹമ്മദ്ബിൻ തുഗ്ലക്.


*ചെമ്പ്, വെള്ളി, സ്വർണം എന്നിവയിൽ നാണയങ്ങൾ പുറത്തിറക്കിയ മുഹമ്മദ് ബിൻ തുഗ്ലക്കിനെ നാണയനിർമാതാക്കളുടെ രാജാവ് എന്നുവിളിക്കുന്നു.


*മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യയിലെത്തിയ മൊറോക്കൻ (ആഫ്രിക്ക) സഞ്ചാരിയാണ് ഇബൻ ബത്തൂത്ത.


*ഇബൻ ബത്തൂത്ത മുഹമ്മദ്ബിൻ തുഗ്ലക്കിനെക്കുറിച്ച് രചിച്ച ഗ്രന്ഥമാണ് ‘രഹ് ല’.


*ഹിന്ദുക്കളുടെ മേൽ ‘ഔറംഗസീബ് തന്റെ പത്നിയായ റാബിയ ദുരാനിയുടെ ഓർമയ്ക്കായി നിർമിച്ച ശവകു ടീരമാണ് ബീബി-കി മക്ബര്, കരിങ്കല്ലിൽ തീർത്ത ഈ കുടീരമാണ് പാവപ്പെട്ടവന്റെ താജ്മഹൽ എന്നറിയപ്പെടുന്നത് ബാദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്' എന്ന പേരിൽ നികുതി ചുമത്തിയ ആദ്യത്തെ ഭരണാധികാരി ഫിറോസ് ഷാ തുഗ്ലക്സ് ആണ്.


*മുഗൾ ചക്രവർത്തിയായ അക്ബർ ‘ജസിയ' നികുതി പിൻവലിച്ചു.


*ഫിറോസ് ഷാ തുഗ്ലക്കിന്റെ സുഹൃത്തും സമകാലീനനുമായിരുന്നു പ്രസിദ്ധ കവിയായ ജലാലുദ്ദീൻ റൂമി.


*രാജ്യത്ത് സംഗീതം നിരോധിച്ച സുൽത്താൻ ഗിയാ സുദ്ദീൻ തുഗ്ലക്കാണ്.


*മുഹമ്മദ് ബിൻ തുഗ്ലക്കിനെ 'ബുദ്ധിമാനായ വിഡ്ഢിഎന്ന് വിശേഷിപ്പിച്ചത് ചരിത്രകാരനായ വിൻ സൻറ്സ്മിത്ത് ആണ്.


 അക്ബറിന്റെ ‘നവരത്നങ്ങൾ’


1.അബുൾ ഹൈസൽ 


2.അബുൾ ഫെയ്സി 


3.ബീർബൽ


4.താൻസെൻ 


5.രാജാ ടോഡർമാൾ


6.മുല്ലാ ദൊപ്യാജ 


7.ഹമീം ഹുമാം 


8.അബ്ദുൾ റഹീംഖാൻ.


9.രാജാ മാൻസിങ്


 *യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച തറൈൻ ഇന്നത്തെ രാജസ്ഥാനിലാണ്.


*പാനിപ്പത്ത് ഹരിയാണയിൽ സ്ഥിതിചെയ്യുന്നു.


*യുദ്ധവീരനായ ചെങ്കിസ്ഖാൻ്റെ (തെമുജിൻ) പടയോട്ടകാലത്ത് ഡൽഹി ഭരിച്ചത് ഇൽത്തുമിഷാണ്.


*1398-ലാണ് തിമൂർ ഇന്ത്യയെ ആക്രമിച്ചത്. 


*തിമൂർ എന്ന വാക്കിന് 'ഇരുമ്പ്’ എന്നാണർഥം.(തുർക്കി ഭാഷയിൽ) 


*അലാവുദ്ദീൻ ഖിൽജിയുടെ ചിറ്റോർ ആക്രമണത്തിന്റെ ഫലമായി തീയിൽ ചാടി ആത്മഹത്യ ചെയ്ത രജപുത്രരാജ്ഞിയാണ് റാണിപത്മിനി.


*മുഹമ്മദ് ബിൻ തുഗ്ലക്കിനെ ‘നിർഭാഗ്യവാനായ ആദർശവാദി’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു ബത്തൂത്തയാണ്. 


*ഇൻഡോ-ഇസ് ലാമിക് സംസ്കാരത്തിന്റെ സംയോജനഫലമായുണ്ടായ ഉറുദുഭാഷയുടെ എന്നറിയപ്പെടുന്നത് അമീർ ഖുസ്റു ആണ്.


*പാകിസ്താന്റെ ദേശീയഭാഷ 'ഉറുദുവാണ്. 


*ഇന്ത്യയിൽ ആദ്യമായി കൃഷിവകുപ്പ് ആരംഭിച്ച ഭരണാധികാരി മുഹമ്മദ്ബിൻ തുഗ്ലക്കാണ്.


*ജലസേചനത്തിനായി കനാലുകളുടെ ശൃംഖലപണിത സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്കാണ്.


*മുഹമ്മദ് ബിൻ തുഗ്ലക്ക് ഇബിൻ ബത്തൂത്തയെ ചൈനയിലെ സ്ഥാനപതിയാക്കി.


*അലാവുദ്ദീൻ ഖിൽജി ഡൽഹി സുൽത്താനേറ്റിൽ മദ്യനിരോധനം പ്രഖ്യാപിച്ചു.


സയ്യിദ് വംശം


 *തുഗ്ലക് വംശത്തിലെ അവസാനത്തെ സുൽത്താൻ മഹമൂദ് നാസറുദീൻ ഷാആയിരുന്നു. 


.*മഹമൂദ് നാസറുദീൻ ഷായുടെ കാലത്താണ് മധ്യേഷ്യയിലെ ഭരധികാരിയായ ടൈമൂർ ഇന്ത്യയെ ആക്രമിച്ചത്


 *ടൈമൂർ ലാഹോറിൻെറ ഗവർണറായി കിസ്ർഖാനെ നിയമിച്ചു 1413-ൽ നാസറുദീൻ ഷാ യുടെ മരണത്തെ തുടർന്ന് കുസ്ർ ഖാൻ ഭരണം പിടിച്ചെടുത്തു.


 *പ്രവാചകനായ മുഹമ്മത്തിൻറ് പാരമ്പര്യം അവകാശപ്പെടുന്ന കുസ്ർഖാൻ സ്ഥാപിച്ച സുൽത്താൻ വംശമാണ് സയ്യദ് വംശം എന്നറിയപ്പെടുന്നത്.


 *1414 മുതൽ 1451വരെ ഡൽഹി സുൽത്താനേറ്റ് ഭരണം നടത്തിയത് സയ്യദ് വംശമാണ്. 


ലോധിവംശം


 *സുൽത്താനേറ്റിലെ അവസാനത്തെ വംശമാണ് ലോധിവംശം.


 *ലോധിവംശ സ്ഥാപകൻ ബഹ് ലോൽ ലോധിയാണ്. അഫ്ഗാൻ വംശജരാണ് ലോധികൾ.


 *എ.ഡി .1526-ൽ പാനിപ്പത്തിൽ വെച്ചുനടന്ന പോരാട്ടത്തിൽ ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി.


 *ഒന്നാം പാനിപ്പത്ത് യുദ്ധമാണ് ഡൽഹിയിലെസുൽത്താൻ ഭരണം അവസാനിപ്പിച്ച് മുഗൾ ഭരണത്തിന് ഉദയം കുറിച്ചത്.


മുഗളർ


 *സഹീറുദ്ദീൻ മുഹമ്മദെന്ന ബാബറാണ് മുഗൾ ഭരണത്തിന് തുടക്കം കുറിച്ചത്.


 *ബാബർ ജനിച്ച ഫർഗാന സ്ഥിതിചെയ്യുന്നത് ഉസ് ബൈക്കിസ്താനിലാണ്.


 *1526 ഏപ്രിൽ 21-ന് പാനിപ്പത്തിൽവെച്ച് നടന്ന


യുദ്ധത്തിൽ ഡൽഹി സുൽത്താനായ ഇബ്രാഹിം ലേധിയെ കീഴടക്കി ബാബർ ഇന്ത്യാചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്നു.


 *ഇന്ത്യക്കാരെ ഇഷ്ട്ടമേല്ലെന്ന്കുറിച്ച മുഗൾ ഭരണാധികാരിയാണ് ബാബർ. 


 *ബാബറിന്റെൻറ ഓർമക്കുറിപ്പുകളാണ തുസൂ-കി- ബാബറി. തുർക്കിഭാഷയിലാണ് ഇത് രചിച്ചത്.


 *ബാബറിന്റെ നിര്യാണത്തെത്തുടർന്ന് ഹുമയൂൺ ഭരണമേറ്റെടുത്തു. 


 *1589-ലെ ചൗസായുദ്ധത്തിൽ ഷേർഷ ഹുമയൂണിനെ പരാജയപ്പെടുത്തി.


 *1540-കനൗജ് യുദ്ധത്തിൽ ഷേർഷ വീണ്ടും ഹുമയൂണിനെ പരാജയപ്പെടുത്തി.


ഷേർഷ


 *ഹുമയൂണിനെ സ്ഥാനഭ്രഷ്ടനാക്കിയ ആഫ്ഗാൻ ഭരണാധികാരിയാണ് ഷേർഷാ.


 *'ഫരീദ് എന്നായിരുന്നു യഥാർഥ പേര് ഷേർഷയുടെ നേതൃത്വത്തിൽ സൂർ രാജവംശം ഡൽഹി ഭരിച്ചു.


 *ബംഗാൾ മുതൽ പെഷവാർവരെ നീണ്ടുകിടക്കുന്ന ഗ്രാൻറ് ടങ്ക് റോഡ് നിർമിച്ചത് ഷേർഷയുടെ കാലത്താണ്.


ഹുമയൂൺ


 *ഹുമയൂൺ 1555-ൽ സൂർവംശത്തിലെ സിക്കന്ദർഷായെ പരാജയപ്പെടുത്തി.


 *ഹുമയൂൺ എന്നാൽ 'ഭാഗ്യവാൻ' എന്നാണർഥം.


 *1556-ൽ ഡൽഹിയിലെ ഷേർമണ്ഡൽ എന്നു പേരായഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽനിന്നും വീണ് ഹുമയൂൺ മരണമടയുന്നു.


 *ഗുൽബദൻ ബീഗം എഴുതിയ ഗ്രന്ഥമാണ് ഹുമയൂൺനാമ.


അക്ബർ


 *ജലാലുദ്ദീൻ മുഹമ്മദ് അക്ക്ബർ എന്നായിരുന്നു മുഴുവൻ പേര്. 


 *സിന്ധിലെ അമർകോട്ടണ് അക്ബറിന്റെ ജന്മസ്ഥലം.


 *മുഗൾ ഭരണം ഏറ്റടുക്കുമ്പോൾ പതിനാലുവയസ്സ് മാത്രമുണ്ടായിരുന്ന അക്ബറിന് പിന്തുണ നൽകിയത് ബൈറാംഖാൻ ആയിരുന്നു.


 *അക്ബർ നടത്തിയ പ്രധാന യുദ്ധമാണ് രണ്ട് പാനിപ്പത്ത് യുദ്ധം. 1556-ൽ നടന്ന ഈ യുദ്ധത്തിൽ അക്ബർ ഹെമുവിനെ തോല്പിച്ചു.


 *സൈനികശക്തി വർധിപ്പിക്കാനായി 'മൻസബ്ദാരി' സമ്പ്രദായം കൊണ്ടുവന്നു.


 *ഫത്തേപ്പൂർ സിക്രി എന്ന പുതിയ തലസ്ഥാനനഗരി നിർമിച്ചു.


 *ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്കായി അക്ബർ പണികഴിപ്പിച്ചതാണ് 'ബുലന്ദ് ദർവാസ്', ഇത് ഫത്തേപ്പൂർ സിക്രിയുടെ കവാടമാണ്.


 *ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്കായി അക്ബർ പണികഴിപ്പിച്ചതാണ് 'ബുലന്ദ് ദർവാസ്', ഇത് ഫത്തേപ്പൂർ സിക്രിയുടെ കവാടമാണ്.


 *അക്ബർ നടത്തിയ മൻസബ്ദാരി സമ്പ്രദായം ആവിഷ്ണരിച്ചത് രാജാ ടോഡർമാൾ ആയിരുന്നു. 


 *ഇദ്ദേഹം അക്ബറിന്റെ റവന്യൂകാര്യമന്ത്രിയായിരുന്നു.


 *ബുദ്ധിമാനും സരസനും ചക്രവർത്തിക്ക് ഏറെ പ്രിയങ്കരനുമായ ബീർബലിന്റെ യഥാർഥ പേര് മഹേഷ് ദാസ് എന്നായിരുന്നു.


 *അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി അഥവാ തൗഹി ദി ഇലാഹി എന്ന മതം സ്വീകരിച്ച പ്രമുഖനായ ഏക ഹിന്ദു താൻസെൻ ആയിരുന്നു.


 *സംഗീത ചക്രവർത്തിയായിരുന്ന താൻസ വൈൻറ യഥാർഥപേര് രാം താണു പാണെന്ധ എന്നാണ്. 


 *ഇന്ത്യയുമായുള്ള കച്ചവടത്തിന് ലണ്ടനിൽ ഈസ്റ്റ് ഇൻഡ്യാ കമ്പനി രൂപവത്കരിക്കുമ്പോൾ (AD 1600) ഇൻഡ്യയിൽ അക്ബറിന്റെ ഭരണമായിരുന്നു.


 *ഭാസ്കരാചാര്യർ രചിച്ച 'ലീലാവതി" എന്ന ഗണിത ശാസ്ത്രഗ്രന്ഥം പേർഷ്യനിലേക്ക് മൊഴിമാറ്റം ചെയ്തത് അബുൾ ഫെയ്സി ആണ്.


 *അക്ബർ നടത്തിയ മറ്റൊരു പ്രധാന യുദ്ധം ഹാൽ ഡിഘട്ട് യുദ്ധ (1576)മാണ്. 


 *രജപുത്രരാജാവായ റാണാപ്രതാപിനെയാണ് ഈ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്. 


 *രജപുത്രനായ രാജാ മാൻസിങ്ഈ യുദ്ധത്തിൽ അക്ബറിനെ സഹായിച്ചു.


 *അക്ബറിന്റെ മുൻഗാമികൾ, ഭരണകാലം എന്നിവയെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥമാണ് 'അക്ബർ നാമ."


 *ഇത് രചിച്ചത് അബ്ദുൾ ഫസൽ ആണ്. 


 *അക്ബറുടെ ഭരണസംവിധാനത്തെക്കുറിച്ച് പ്രതി പാദിക്കുന്ന ഭാഗം അയ്ൻ-ഇ-അക്ബരി എന്നറിയപ്പെടുന്നു. 


 *അക്ബറിന്റെ മകനായ സലിം രാജകുമാരന്റെ (ജഹാംഗീർ) നിർദേശപ്രകാരം അബുൾ ഫ്സലിനെ ബീർസിങ്ബുന്ദേല വധിച്ചു.


 *മയൂരസിംഹാസനം നിർമിച്ചത് ഷാജഹാനാണ്.


 *മയൂരസിംഹാസനത്തിനോടപ്പം കോഹിനൂർ രത്നവും നാദിർഷ പേർഷ്യയിലേക്ക് തട്ടിക്കൊണ്ടുപോയി (1739-ൽ).


 *ചെങ്കോട്ടയുട പ്രധാന കവാടത്തിന്റെ പേര് ലാഹോർ ഗേറ്റ് എന്നാണ്.


 *സൂഫിവര്യനായ ഹസ്രത്ത് നിസാമുദ്ദീൻ ഓലിയയേയും സിന്ദപീർ (Living spirit) എന്നു വിളിക്കാറുണ്ട്.


 *ആഗ്ര മുഗളന്മാരുടെ തലസ്ഥാനമായത് അക്ബറിന്റെ കാലത്താണ്.


 *ആഗ്രാ നഗരം പണി കഴിപ്പിച്ചത് സിക്കന്ദർ ലോധിയാണ്.


 താജ്മഹൽ


 *അർജുമന്ദ് ഭാനുബീഗം എന്ന് പേരുള്ള പത്നി മുംതസ്മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ പണിതതാണ് ആഗ്രയിലെ യമുനാതീരത്തെ താജ്മഹൽ.


 *ഇൻഡോ ഇസ്ലാമിക് വാസ്തുശൈലിയുടെ ഉദാഹരണമാണ് ഈ നിർമിതി. 


 *ഉസ്താദ് ഈസ് എന്നറിയപ്പെടുന്ന പേർഷ്യൻ ശില്പിയുടെ നേതൃത്വത്തിലാണ് താജ്മഹൽ നിർമിച്ചത്. 


 *1988-ലെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ താജ്മഹൽ ലോകത്തിലെ സപ്താദ്ഭുതങ്ങളിലൊന്നാണ്. 


 *താജ്മഹലിനടുത്ത് സ്ഥിതിചെയ്യുന്ന ആഗ്രാ കോട്ടനിർമിച്ചത് അക്ബറാണ് ആഗ്രയിലെ ചെങ്കോട്ട എന്നാണ് ഇതറിയപ്പെടുന്നത്.


ജഹാംഗീർ


*അക്ബർ ചക്രവർത്തിയുടെ മൂത്ത മകനായ സലിം,ജഹാംഗീർ എന്ന പേരിൽ 1605-ൽ മുഗൾ ഭരണസാരഥിയായി. 


*ഭരണകാര്യങ്ങളിൽ ജഹാംഗീറിനെ സഹായിച്ചത് പത്നിയായ മെഹർ-ഉൻ-നിസ ആയിരുന്നു. 


*മെഹർ-ഉൻ-നിസ ആദ്യം നൂർമഹൽ-(കൊട്ടാരത്തിന്റെ വെളിച്ചം) എന്ന പേരും പിന്നീട് നൂർജഹാൻ (ലോകത്തിന്റെ വെളിച്ചം) എന്ന പേരും സ്വീകരിച്ചു. 


*തുസൂക്കി ജഹാംഗീരി എന്ന ഗ്രന്ഥം രചിച്ചത് ജഹാംഗീറാണ്.


*നീതിച്ചങ്ങല നടപ്പാക്കിയത് ജഹാംഗീറാണ്. 


*ചിത്രകലയോട് ആഭിമുഖ്യമുണ്ടായിരുന്ന ജഹാംഗീറിന


്റെ കാലത്താണ് മുഗൾ ചിത്രകല ഏറ്റവും വളർച്ച നേടിയത്. 


*ജഹാംഗീറിനെതിരെ കലാപം നടത്താൻ ഖുസ്രു രാജകുമാരന് സഹായം നൽകിയതിന്റെ പേരിൽ അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ ജഹാംഗീർ വധിച്ചു. 


*മുഗൾ ഉദ്യാനനിർമാണത്തിന് തുടക്കം കുറിച്ചത് ബാബറാണ് എന്നാൽ പ്രസിദ്ധമായ ഷാലിമാർ പൂന്തോട്ടം (ശ്രീനഗറിൽ) പണികഴിപ്പിച്ചത് ജഹാംഗീറാണ്.


ഷാജഹാൻ


*1627-ൽ ജഹാംഗീറിന്റെ മരണത്തെത്തുടർന്ന് മകനായ ഖുറം രാജകുമാരൻ മുഗള സിംഹാസനത്തിലേറി. ഷാജഹാൻ എന്ന പേരിൽ പ്രശസ്തനായി. 


*മുഗൾ ശില്പവിദ്യയുടെ സുവർണകാലമായിരുന്നു ഷാജഹാൻ്റെത്


*ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയെന്നറിയപ്പെടുന്ന ഡൽഹി ജുമാമസ്ജിദ്, ചെങ്കോട്ട, താജ്മഹൽ എന്നിവ ഷാജഹാന്റെ കാലത്ത് നിർമിച്ചവയാണ്.


*ഷാജഹാനെ 'നിർമിതികളുടെ രാജകുമാരൻ' എന്ന് വിളിക്കുന്നത്. 


*658-ൽ ഷാജഹാനെ മകൻ ഔറംഗസേബ് തടങ്കലിലാക്കി.


ഔറംഗസീബ്


*പിതാവിനെ തുറുങ്കിലടച്ചും സഹോദരങ്ങളെ കൊല ചെയ്തും മുഗൾ ഭരണം കൈക്കലാക്കിയ ഔറംഗസീബ് 'ആലംഗീർ' എന്ന പേര് സ്വീകരിച്ചു. 


*അക്ബർ നിർത്തലാക്കിയ 'ജസിയ’ നികുതി പുനഃസ്ഥാപിച്ചു.


*രാജകൊട്ടാരത്തിൽ സംഗീതം നിരോധിച്ചു. ഒമ്പതാമത്തെ സിക്ക് ഗുരുവായ തേജ്ബഹാദൂറിനെ വധിച്ചു.


ബഹദൂർഷാ സഫർ


*ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതാവായി പ്രഖ്യാപിച്ചത് അവസാനത്തെ മുഗൾരാജാവായ ബഹദൂർഷാ സഫറിനേയാണ്. 


*സൈനികശക്തി ഉപയോഗിച്ച് ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമരത്തെ അമർച്ചചെയ്തു. 


*വൃദ്ധനായ ബഹദൂർഷാ സഫറിനെ ബർമയിലെ റംഗൂണിലേക്ക് നാടുകടത്തുകയും അദ്ദേഹത്തിന്റെ മക്കളെ വധിക്കുകയും ചെയ്തു. 


*ലോധി സയ്യദ് സുൽത്താന്മാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ലോധി ഗാർഡൻസ് ഡൽഹി നഗ രത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നു.


*ഷേർഷാ നിർമിച്ച ഗ്രാൻഡ് ടങ്ക് റോഡിന്റെ നീളം 2500 കിലോമീറ്ററാണ്. 


*മുഗൾ ഭരണകാലത്തെ വിശ്രമകേന്ദ്രങ്ങൾ സരായികൾ എന്ന പേരിലറിയപ്പെട്ടു. 


*1527-ൽ നടന്ന ഖാന്വാ യുദ്ധത്തിലാണ് ബാബർ രജപുത്രരെ നിശ്ശേഷം പരാജപ്പെടുത്താനായത്.


പാവപ്പെട്ടവന്റെ താജ്മഹൽ


ഔറംഗസീബ് തന്റെ പത്നിയായ റാബിയ ദുരാനിയുടെ ഓർമയ്ക്കായി നിർമിച്ച ശവകുടീരമാണ് ബീബി-കി മക്ബര , കരിങ്കല്ലിൽ തീർത്ത ഈ കുടീരമാണ് പാവപ്പെട്ടവന്റെ താജ്മഹൽ എന്നറിയപ്പെടുന്നത് ഔറംഗബാദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഭാഗം 1

More

Report Page