WINNER

WINNER



*പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേട്ക സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലാണ്.

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഘനനം ചെയ്യപ്പെട്ടത് മധ്യപ്രദേശിലാണ്. 

*സിന്ധുനദീതട സംസ്കാരത്തേക്കാളും പഴക്കമുള്ള നാഗരിക സംസ്കാരമായ ഗൾഫ് ഒാഫ് കാമ്പട്ട് കണ്ടെത്തിയത് ഗുജറാത്തിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് (NIOT) ഈ സംസ്കാരം കണ്ടെത്തിയത് (NIOT ആസ്ഥാനം ചെന്നെ) 

*സിന്ധു നദീതട സംസ്കാരമാണ് മെലൂഹ എന്നറി യപ്പെടുന്നത്. 

*ദ്രാവിഡരാണ് സിന്ധുനദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ.

*നഗരാസൂത്രണവും നഗരവത്കരണവുമായിരുന്നു ഈ സംസ്കാരത്തിന്റെ പ്രധാന സവിശേഷത.

*ഏകദേശം BC3000-ത്തിനും 1500-നും ഇടയിൽ ആണ് ഈ സംസ്കാരം നിലനിന്നിരുന്നത്.

*ഈ സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു. 

*സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന മോഹൻജൊദാരൊ ഇന്ന് പാകിസ്താനിലെ സിന്ധിലും ഹാരപ്പ, പാകിസ്താനിലെ പഞ്ചാബിലുമാണ് സ്ഥിതി ചെയ്യുന്നത്. 

*സിന്ധുനദീതട സംസ്കാരം വെങ്കലയുഗ സംസ്കാരമെന്നറിയപ്പെടുന്നു. 

*ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവാണ് സർവില്യം ജോൺസ് .

*സിന്ധുനദീതടസംസ്കാരത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയത്.ചാൾസ് മേഴ്സനാണ്. 

*സിന്ധുനദീ തടനിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹമായിരുന്നു ഇരുമ്പ്. 

*ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭി ക്കാൻ മുൻകൈയെടുത്ത ഗവർണർ ജനറലാണ് കാനിങ് പ്രഭു. 

*ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവാണ് അലക്സാണ്ടർ കണ്ണിങ്ഹാം. 

*സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തികളായിരുന്നു മാതൃദേവതയും പശുപതി മഹാദേവനും.

*സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗമായിരുന്നു കാള.

*സിന്ധു നദീതട ജനത ഇണക്കി വളർത്തിയിരുന്ന പ്രധാന മൃഗമായിരുന്നു നായ.

*പ്രകൃതി ദുരന്തങ്ങളാണ് സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത് ജി.എഫ്. ഡേൽസിയാണ്.

*സിന്ധുനദീതട നിവാസികൾ അളവ് തൂക്ക ആവശ്യ ങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യയായിരുന്നു 16.

*ആര്യന്മാരുടെ വരവാണ് സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് എന്ന് അഭിപ്രായപ്പെട്ടത് മോർട്ടിമർ വീലറാണ്.

*ആദ്യമായി കണ്ടെത്തിയസിന്ധുനദീതടസംസ്കാര കേന്ദ്രം ഹാരപ്പയായിരുന്നു.

*പാകിസ്താനിലെ മൗണ്ട്ഗോമറി ജില്ലയിലാണ് ഹാരപ്പ സ്ഥിതി ചെയ്യുന്നത്.

*'മരിച്ചവരുടെ കുന്ന് എന്നാണ് മോഹൻജൊദാരൊ എന്ന വാക്കിന്റെ അർഥം. 

*രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാരകേന്ദ്രമാണ് മോഹൻജൊദാരൊ. 

*ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരമായിരുന്നു രവി നദി. 

*ഋഗ്വേദത്തിൽ ഹരിയുപ്പട്ട എന്ന പരാമർശിക്കുന്നത് ഹാരപ്പയാണ്.

*ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.

*സിന്ധുനദീതട സംസ്കാര കാലത്ത് ഒഴുകിയിരുന്നതും എന്നാലിപ്പോൾ ഭൂമിക്കടിയിലായി എന്നു കരുതുന്നതുമായ നദിയാണ് സരസ്വതി.

*സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ തുറമുഖ നഗരമാണ് ലോത്തൽ.

*ലോത്തൽ സ്ഥിതി ചെയ്തിരുന്നത് ഗുജറാത്തിലാണ്. 

*കാലിബംഗൻ എന്ന സിന്ധുനദീതട സംസ്കാര പ്രദേശം നിലനിന്നിരുന്നത് രാജസ്ഥാനിലാണ്.

*കറുത്ത വളകൾ എന്നാണ് കാലിബംഗൻ എന്ന വാക്കിന്റെ അർഥം.

*ചെമ്പിൽ നിർമിച്ച കാളയുടെ രുപം, ഉഴവുചാൽ പാടങ്ങൾ എന്നിവ കണ്ടെത്തിയത് കാലിബംഗനിലാണ്.

*കാലിബംഗൻ സ്ഥിതിചെയ്തിരുന്നത് ഘഗാർ നദിയുടെ തീരത്തായിരുന്നു.

*വീടുകളോട് ചേർന്ന് കിണറുകളും തടികൊണ്ട് നിർ മിച്ച ഓട സംവിധാനവും കണ്ടെത്തിയത് കാലിബംഗനിലാണ്.

ഭാഗം 2

Report Page