WINNER

WINNER


പ്രാചീന കൃതികളും കർത്താക്കളും

*ബൃഹത് സം ഹിത - വരാഹമിഹിരൻ 

*സൂര്യസിദ്ധാന്തം -ആര്യഭടൻ 

*അഷാംഗ ഹൃദയം - വാഗ്ദടൻ

*പഞ്ചതന്ത്രം -വിഷ്ണുശർമ 

*ബുദ്ധചരിതം -അശ്വഘോഷൻ 

*രാജതരംഗിണി - കൽഹണൻ 

*യോഗസൂത്ര - പതഞ്ജലി 

*സ്വപ്ന വാസവദത്ത - വാത്സ്യായനൻ

 

*നാളന്ദ സർവകാലശാല സ്ഥാപിച്ച ഗുപ്ത രാജാവാണ് കുമാര ഗുപ്തൻ.

*കേരളത്തെക്കുറിച്ച് പ്രതിപാധിക്കുന്ന കാളിദാസന്റെ കൃതിയാണ് രഘുവംശം.

*പൂജ്യവും ദശാംശ സമ്പ്രദായവും കണ്ടുപിടിച്ചത് ഗുപ്ത കാലഘട്ടത്തിലാണ്.

*ഗുപ്ത രാജ്യത്തെ ബ്രഹ്മണരുടെ ഭൂമി എന്നു വിശേഷിപ്പിച്ചത് ഫാഹിയാനാണ്.

*ചന്ദ്ര ഗുപ്തൻ രണ്ടാമൻ്റെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരിയായിരുന്നു ഫാഹിയാൻ.


ചോളർ-ചേരർ-പാണ്ഡ്യന്മാർ-പല്ലവന്മാർ 

*ചോളവംശത്തിന്റെ സ്ഥാപകൻ കരികാലചോളനായിരുന്നു.

*കരികാല ചോളനുശേഷം ക്ഷയിച്ച ചോളശക്തിയെ പുനഃസ്ഥാപിച്ചത് വിജയാലൻ (870871) ആയിരുന്നു. 

*തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചത് രാജരാജൻ ഒന്നാമന്റെ കാലത്താണ്.

*ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെട്ടിരുന്ന ചോള രാജാവ് രാജേന്ദ്ര ചോളനാണ്.

*പണ്ഡിത വത്സലൻ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

*ചോളൻമാരുടെ രാജകീയമുദ്രയായിരുന്ന കടുവ. 

*ചോളൻമാരുടെ പ്രധാന തുറമുഖമായിരുന്നു കാവേരിപട്ടണം.

*ചരിത്രത്തിലാദ്യമായി കാവേരിക്കു കുറുകെ അണക്കെട്ട് നിർമിച്ച രാജാവാണ് കരികാല ചോളൻ. 

*പരുത്തവ്യവസായത്തിൽ വളരെ പ്രസിദ്ധിനേടിയ 'ഉറയൂർ' ആയിരുന്നു ചോളൻമാരുടെ ആദ്യ തലസ്ഥാനം. 

*തഞ്ചാവൂർ ആണ് ചോളൻമാർ പിന്നീട് തലസ്ഥാനമാക്കിമാറ്റിയത്.

*ശ്രീലങ്ക കീഴടക്കിയ ചോളരാജാവ് ഇലാരയാണ്.

*‘മധുരൈകൊണ്ട ചോളൻ' എന്നറിയപ്പെട്ടിരുന്ന ചോള രാജാവാണ് പരാന്തകൻ,

 


ചേരന്മാർ

*AD800 മുതൽ1102 വരെ മഹോദയപുരം (കൊടുങ്ങല്ലൂർ) തലസ്ഥാനമാക്കിയാണ് ചേരന്മാർ ഭരിച്ചത്. 

*കുലശേഖരൻമാരെന്ന് പ്രശസ്തരായ 18 രാജാക്കൻ മാരാണ് ചേരന്മാർ എന്നറിയപ്പെട്ടത്.

*കൊല്ലവർഷം ആരംഭിച്ചത് രാജശേഖര വർമ രാജാവിന്റെ കാലത്താണ്.

*രാമവർമ കുലശേഖരനായിരുന്നു അവസാന ചേര രാജാവ്.

*മുസ്സിരിസ് ചേരന്മാരുടെ പ്രധാന തുറമുഖമായിരുന്നു ചെങ്കുട്ടുവൻ ചേരനാണ് റെഡ് ചേരൻ എന്നറിയപ്പെട്ടത്.

*ചോളൻമാർ മഹോദയപുരം ചുട്ടെരിച്ചത് രാമവർമ കുലശേഖരന്റെ കാലത്താണ്.

 


പാണ്ഡ്യവംശം

*ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശമാണ് പാണ്ഡ്യവംശം.

*മധുരയായിരുന്നു പാണ്ഡ്യൻമാരുടെ തലസ്ഥാനം.

*പാണ്ഡ്യൻമാർ രാജമുദ്രയായി സ്വീകരിച്ചത് ശുദ്ധജലമത്സ്യമായിരുന്നു. 

*പാണ്ഡ്യവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു നെടുഞ്ചേഴിയൻ.

*പാണ്ഡ്യരാജ്യത്തെ 'മുത്ത് വിളയുന്ന നാട് എന്ന് വിശേഷിപ്പിച്ചത് മെഗസ്തനീസാണ്. 

*പാണ്ഡ്യ ഭരണകാലത്ത് മധുര സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയായിരുന്നു മാർക്കൊ പോളോ. 

*പാണ്ഡ്യൻമാരുടെ കാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിർമിച്ചത് .

*പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖമായിരുന്നു കോർകയ്.

*തൂത്തുക്കുടിക്കു സമീപമുള്ള ചെറിയ ഗ്രാമമാണ് കോർകയ്.

 

പല്ലവൻമാർ 

*കൃഷ്‌ണാ നദിക്കും കാവേരി മിടയിലായിരുന്നു പല്ലവ രാജവംശം നിലനിന്നിരുന്നത്.

*സിംഹം വിഷ്ണുവാണ് പല്ലവവംശ സ്ഥാപകൻ. 

*കാഞ്ചീപുരമായിരുന്നു പല്ലവൻമാരുടെ തലസ്ഥാനം.

*നരസിംഹ വർമൻ ഒന്നാമൻ എന്ന പല്ലവ രാജാവാണ് മഹാബലി പുരത്തെ പഞ്ച പാണ്ഡവ രഥക്ഷേത്ര ശില്പങ്ങൾ നിർമിച്ചത്. 

*'മഞ്ഞവിലാസ പ്രഹസനം' എന്ന കൃതിയുടെ കർത്താവാണ് നരസിംഹ വർമൻ ഒന്നാമൻ, 

*മഹേന്ദ്രവർമൻ എന്ന പേരിൽ അറിയപ്പെട്ടതും നര സിംഹ വർമൻ ഒന്നാമനാണ്.

*പുലികേശി രണ്ടാമനാൽ പരാജയപ്പെട്ട പല്ലവ രാജാവാണ് മഹേന്ദ്ര വർമൻ,

*കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവാണ് നരസിംഹ വർമൻ രണ്ടാമൻ,

*‘മഹാമല്ല’ എന്നറിയപ്പെട്ട പല്ലവ രാജാവാണ് നരസിംഹവർമൻ ഒന്നാമൻ,

*ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം പണികഴിപ്പിച്ചത് പരമേശ്വര വർമൻ എന്ന പല്ലവ രാജാവാണ്. 

*നരസിംഹവർമന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചെനീസ് സഞ്ചാരിയാണ് ഹുയാൻ സാങ്

*'വാതാപികൊണ്ട' എന്ന സ്ഥാനപ്പേരു സ്വീകരിച്ച പല്ലവ രാജാവാണ് നരസിംഹവർമൻ ഒന്നാമൻ,


*മഹാരാജാധിരാജ എന്ന വിശേഷണം സ്വീകരിച്ചഗുപ്ത രാജാവ് ചന്ദ്രഗുപ്തൻ ഒന്നാമനായിരുന്നു.

*ചന്ദ്രഗുപ്തൻ രണ്ടാമൻ അറിയപ്പെട്ടത് ദേവരാജൻഎന്ന പേരിലാണ്.

*ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരിയാണ് ഫാഹിയാൻ.

*രഘുവംശം, കുമാരസംഭവം എന്നീ മഹാകാവ്യ ങ്ങൾ എഴുതിയത് കാളിദാസനാണ്. 

*ഇന്ത്യൻ ഷേക്സ്പിയർ, ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നെല്ലാം അറിയപ്പെടുന്നത് കാളിദാസനാണ്.

*വിക്രമാദിത്യ രാജാവിനെക്കുറിച്ച് പരാമർശമുള്ള കാളിദാസകൃതിയാണ് വിക്രമോർവശീയം.

*ഗുപ്ത കാലഘട്ടത്തെക്കുറിച്ച് സൂചനകൾ നൽകുന്ന അജന്ത ഗുഹാചിത്രങ്ങൾ കാണുന്നത് മഹാരാഷ്ട്രയിലാണ്. 

*ഗുപ്തകാലത്ത് വ്യാപാരികളിൽ നിന്ന് പിരിച്ചിരുന്ന നികുതിയായിരുന്നു. ശുൽക്കം. 

*ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻ അറിയപ്പെട്ട പേര് ദണ്ഡപാലിക എന്നായിരുന്നു.


വർധന സാമ്രാജ്യം

*പുഷ്യഭൂതി സ്ഥാപിച്ച സാമ്രാജ്യമായിരുന്നു വർധന സാമ്രാജ്യം.

*വർധന വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു ഹർഷവർധനൻ.

*താനേശ്വറിൽ നിന്നും വർധന സാമ്രാജ്യ തലസ്ഥാനം കനൗജിലേക്ക് മാറ്റിയത് ഹർഷനാണ്.

*ശൈവമതം ഉപേക്ഷിച്ചാണ് ഹർഷൻ ബുദ്ധമതംസ്വീകരിച്ചത്.

*രത്നാവലി, നാഗനന്ദ, പ്രിയദർശിക തുടങ്ങിയ കൃതികളുടെ രചയിതാവായിരുന്നു ഹർഷൻ.

*ഹർഷചരിതവും കാദംബരിയുമെഴുതിയത് ബാണഭട്ടനാണ്.

*ചൈനീസ് സഞ്ചാരി ഹുയാൻസാങ്ങാണ് ഇന്ത്യ സന്ദർശിച്ചത് ഹർഷനെന്റ് കാലഘട്ടത്താണ്. 

*തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ഹുയാൻസാങ്ങാണ്.

*വടക്കെ ഇന്ത്യയിലെ അവസാന ഹിന്ദു ചക്രവർത്തി ആയിരുന്നു ഹർഷൻ.

*ചാലൂക്യ രാജാവായ പുലികേശി രണ്ടാമനാണ് ഹർഷനെ പരാജയപ്പെടുത്തിയത്.

*പുലികേശി ഒന്നാമനാണ് ചാലൂക്യവംശം സ്ഥാപിച്ചത്.

*വാതാപി തലസ്ഥാനമായാണ് ചാലൂക്യവംശം നിലവിൽ വന്നത്.വാതാപി (ബദാമി ) കർണ്ണാടകയിലാണ് .

*പുലികേശി രണ്ടമെന്റ ആക്രമങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നതാണ് ഐഹോൾ ലിഖിതങ്ങൾ.

*കോഹിനൂർ രത്നത്തിന്റ്റെ യഥാർത്ഥ ഉടമസ്ഥരായിരുന്നു കാകതീയന്മാർ.

*കാകതീയവംശത്തിന്റ്റെ പ്രശസ്ത ഭരണാധിക്കാരിയായിരുന്നു രുദ്രമാദേവി.

*കാകതീയ രാജാവായ ഗണപതിദേവന്റെ പുത്രിയായിരുന്നു രുദ്രമാദേവി

*ചാലുക്യരെ തുടർന്ന് ഭരണം ഏറ്റടുത്ത് രാഷ്ട്രകൂടാറായിരുന്നു.

*രാഷ്ട്രകൂട വംശം സ്ഥാപിച്ചത് ദന്തി ദുർഗനാണ്.

*രാഷ്ട്രകൂട വംശത്തിൽ പ്രമുഖൻ അമോഘവർഷനായിരുന്നു.

*കന്നട സാഹിത്യത്തിലെ "കവിരാജ മാർഗം" അമോ ഘവർഷന്റെ പ്രധാന കൃതിയാണ്.

*രാഷ്ട്രകൂടരുടെ കാലത്താണ് എലിഫൻറായിലെ പ്രശസ്ത ഗുഹാ ക്ഷേത്രങ്ങൾ നിർമിച്ചത്. 

*എലിഫൻറാ ഗുഹാക്ഷേത്രങ്ങൾ മഹാരാഷ്ട്രയിലാണ്.

 

സംഘകാലം 

 *തമിഴ് സാഹിത്യത്തിലെ നല്ല രചനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മധുര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തമിഴ്പണ്ഡിതന്മാരുടെ ഒരു അക്കാദമി ആയിരുന്നു സംഘം.

 *തെക്കെ ഇന്ത്യൻ സാമ്രാജ്യങ്ങളായ ചേര-ചോളപാണ്ഡ്യൻമാരെപ്പറ്റി വെളിച്ചം വീശുന്നത് സംഘം കൃതികളാണ്.

 *തമിഴ് ആയിരുന്നു സംഘസാഹിത്യം എഴുതാനുപയോഗിച്ചിരുന്നത്.

*സംഘകാലഘട്ടത്തിലെ പ്രധാന ആരാധനാ മൂർത്തിയായിരുന്നു മുരുകൻ.

 *അമൃത് സാഗർ ആണ് തമിഴ് സാഹിത്യം പരിപോഷിപ്പിച്ച ജൈന സന്ന്യാസി.

*11 മുതൽ 12 വരെയുള്ള നൂറ്റാണ്ട് സംഘസാഹിത്യ ത്തിലെ സുവർണകാലഘട്ടമായി കരുതപ്പെടുന്നു.

*ചിലപ്പതികാരം, മണിമേഖല, തിരുക്കുറൽ എന്നിവ സംഘകാല കൃതികളാണ്. 

*സംഘകാലത്തിലെ പ്രധാന സമാഹാരമായി കരുതപ്പെടുന്ന കൃതിയാണ് പുറനാനൂറ്.

*ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതിയാണ് മധുത്തെ കാഞ്ചി.

*സംഘകാല കൃതികളിൽ പരാമർശിക്കപ്പെട്ടിടുള്ള കേരളത്തിലെ നിർത്തരൂപമാണ് തിരുവാതിര.

*ചിലപ്പതികാരത്തിൽ കൊവാലെനെന്റയും നിർത്തകിയായ മാധവിയുടെയും പ്രണയത്തെക്കുറിച്ച് വിവരിക്കുന്നു. ഇളങ്കൊവടികളാണ് ഇത് രചിച്ചത്.

*കോവലിന്റെയും മാധവിയുടെയും മകളെക്കുറിച്ച് വിവരിക്കുന്ന ഇതിഹാസമാണ് സാത്താനർ എഴുതിയ മണിമേഖല. 

*ഭൂമിശാസ്ത്രപരമായി സംഘകാലത്ത് അഞ്ച് വിഭാഗങ്ങൾ ഉണ്ടായിരുന്നു. കുറുഞ്ചി, മുല്ലൈ, പലൈ, മരുതം, നെയ്തൽ എന്നിവയായിരുന്നു അവ.

 *ഈ പ്രദശങ്ങൾ തിനകൾ എന്നുമറിയപ്പെട്ടു.

*കുറുഞ്ചി പർവത പ്രദേശവും,മുല്ലൈകുന്നുകളുംതാഴ്വരകളുമുള്ള വനപ്രദേശവും, പലൈ ഊഷര ഭൂമിയും,മരുതം നദീതട സമതലങ്ങളും, നെയ്തൽ സമുദ്രതീര പ്രദേശവുമാണ്.

*വേടർ, കവർ എന്നിവർ കുറുഞ്ചി പ്രദേശത്തും,അയർ.ഇടയർ എന്നിവർ മുല്ലൈ പ്രദേശത്തുമാണ് ജീവിച്ചിരുന്നത്.

*പാലെ പ്രദേശത്ത് ജീവിച്ച ജനവിഭാഗമായിരുന്നു കല്ലർ, മറവർ എന്നിവർ.

*ഉഴവർ, തൊഴുവർ എന്നീ വിഭാഗങ്ങൾ ജീവിച്ച പ്രദേശം മരുതമായിരുന്നു.

*നെയ്തൽ പ്രദേശത്താണ് വലയർ, മീനവർ, പരവതർ എന്നീ ജനവിഭാഗങ്ങളുണ്ടായിരുന്നത്.

*തിരുവള്ളുവരുടെ പ്രതിമ സ്ഥിതിചെയ്യുന്നത് കന്യാകുമാരിയിലാണ്. 

*സംഘകാല ഭൂപ്രദേശങ്ങളിൽ ഏറ്റവുമധികം ജനവാസം ഉണ്ടായിരുന്നത് മരുതം, പ്രദേശത്താണ്.


 സംഘകാല കൃതികളുംരചയിതാക്കളും

*ചിലപ്പതികാരം -ഇളങ്കൊവടികൾ

*തിരുക്കുറൽ - തിരുവള്ളുവർ

 *തൊൽകാപ്പിയം - തൊൽകാപ്പിയർ 

*മധുത്തെ കാഞ്ചി - മാങ്കുടി മരുതൻ

*കമ്പരാമായണം - കമ്പർ

*മണിമേഖല- സത്തനാർ***


സുംഗവംശം

*പുഷ്യമിത്ര സുംഗനാണ് സിംഗ്' സ്ഥാപിച്ചത്. 

*അവസാന മൗര്യരാജാവായ ബൃഹദ്രഥനെ വധിച്ചാണ് പുഷ്യമിത്രൻ സുംഗവംശം സ്ഥാപിച്ചത്. 

*സാഞ്ചി സ്തൂപത്തിനു മുൻപിൽ കവാടം നിർമിച്ചത് സുംഗവംശമാണ്. 

*ബുദ്ധമതത്തെ നിരുത്സാഹപ്പെടുത്തുകയും ബ്രാഹ്മണിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വംശമാണ് സുംഗവംശം. 

*പുഷ്യമിത്ര സുംഗനാണ് സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. 

*പുഷ്യമിത്രനുശേഷം അധികാരത്തിൽവന്ന ഭരണാധികാരിയാണ് അഗ്നിമിത്രൻ. 

*കാളിദാസന്റെ മാളവികാഗ്നിമിത്രത്തിൽ അഗ്നി മിത്രന്റെയും മാളവികയുടെയും പ്രണയകഥയാണ് പറയുന്നത്. 

*പാടലീപുത്രമായിരുന്നു സുംഗരാജവംശത്തിന്റെ തലസ്ഥാനം . 

*പുഷ്യമിത്രന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച ഗ്രീക്ക് സൈന്യാധിപനാണ് മിനാൻഡർ.

 

പാലന്മാർ

*ഗോപാലപാലൻ സ്ഥാപിച്ചതാണ് പാലവംശം. 

*പാലന്മാരുടെ ഭരണകാലമാണ് ബംഗാളിന്റെ സുവർണകാലമായി കണക്കാക്കുന്നത്. 

*ഏറ്റവും പ്രശസ്തനായ പാല രാജാവാണ് ധർമപാലൻ. 

*വിക്രമശില സർവകലാശാല പണികഴിപ്പിച്ചത് പാല രാജാവായ ധർമപാലനാണ്.

 

കുശാനന്മാർ 

*കുശാന വംശത്തിലെ പ്രശസ്തനായ ഭരണാധികാരിയായിരുന്നു കനിഷ്കൻ. 

*എ.ഡി. 78-ലാണ് കനിഷ്കന്റെ ഭരണം ആരംഭിച്ചത്.

*എ.ഡി. 78 മുതലാണ് ശകവർഷം ആരംഭിച്ചന്നത് കനിഷ്ണുനാണ് ശകവർഷം ആരംഭിച്ചത്.

*1957 മാർച്ച് 22-നാണ് ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത്. 

*ഇന്ത്യയിൽ ആദ്യമായി സ്വർണനാണയം പുറത്തിറക്കിയ രാജവംശമാണ് കുശാനവംശം.

*'രണ്ടാം അശോകൻ' എന്നറിയപ്പെട്ട കുശാന രാജാവാണ് കനിഷ്കൻ. 

*ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്തത് കനിഷ്കനാണ്. 

*കനിഷ്കൻ സ്വീകരിച്ച ബിരുദമായിരുന്നു ദേവപുത്ര. 

*ശകവർഷത്തിലെ ആദ്യ മാസം ചൈത്രവും അവ സാനമാസം ഫാൽഗുന്നവുമാണ്.

*പെഷവാർ (പുരുഷപുരം) ആയിരുന്നു കനിഷ്കന്റെ തലസ്ഥാനം. 

*കനിഷ്ണന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖരായി രുന്നു അശ്വഘോഷൻ, നാഗാർജുനൻ, ചരകൻ, വസുമിത്രൻ എന്നിവർ.

*ഗാന്ധാര കലാരീതി പ്രോത്സാഹിപ്പിച്ച ഭരണാധി കാരിയാണ് കനിഷ്കൻ.

*ഇന്തോ-ഗ്രീക്ക് കലാരീതികളുടെ മിശ്രണമാണ് ഗാന്ധാര കലാരീതി എന്നു പറയുന്നു .

 

ഗുപ്തകാലഘട്ടം

*ശ്രീഗുപ്തൻ സ്ഥാപിച്ച രാജവംശമാണ് ഗുപ്തവംശം.

*ഇന്ത്യാ ചരിത്രത്തിലെ സുവർണകാലഘട്ടം എന്നും ക്ലാസിക്കൽ കാലഘട്ടം എന്നുമറിയപ്പെടുന്നത് ഗുപ്ത കാലഘട്ടമാണ്.

*ഗുപ്ത സാമ്രാജ്യം സ്ഥാപിച്ചത്. AD320-ൽ അധികാരത്തിൽ വന്ന ചന്ദ്രഗുപ്തൻ ഒന്നാമനാണ്. 

*ഗുപ്തന്മാരുടെ ഔദ്യോഗിക മുദ്ര ആയിരുന്നു ഗരുഡൻ .

*ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ സംസ്കൃതവും. പ്രധാന വരുമാനം ഭൂനികുതിയുമായിരുന്നു.

*ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആയിരുന്നു സമുദ്രഗുപ്തൻ.

*'ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് സമുദ്രഗുപ്തനാണ്. 

*കപ്പലിന്റെയും വീണയുടെയും ചിത്രങ്ങൾ കൊത്തി സ്വർണനാണയങ്ങൾ പുറത്തിറക്കിയത് സമുദ്രഗുപ്തനാണ്. 

*സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്നു വിശേഷിപ്പിച്ചത്.വിൻസൻറ്സ്മിത്താണ്. 

*ചന്ദ്രഗുപ്തൻ രണ്ടാമനാണ് ‘ശകാരി' എന്ന സ്ഥാന പ്പേര് സ്വീകരിച്ചത്. 

*വിക്രമാദിത്യൻ എന്ന പേരിൽ അറിയപ്പെട്ടത് ചന്ദ്ര ഗുപ്തൻ രണ്ടാമനാണ്. 

*ഡൽഹിയിൽ മെഹ്റൗളി ഇരുമ്പ്ശാസനം സ്ഥാപിച്ചതും ചന്ദ്രഗുപ്തൻ രണ്ടാമനാണ്. 

*കുത്തബ് മിനാറിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന മെഹ്റൗളി ശാസനത്തിൽ ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ സൈനിക വിജയങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. 

*ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ സദസ്സിലായിരുന്നു നവരത്നങ്ങൾ എന്ന പേരിൽ അറിയപ്പെട്ട പണ്ഡിതരും സാഹിത്യകാരന്മാരും ഉണ്ടായിരുന്നത്. 

*കാളിദാസൻ, വരാഹമിഹിരൻ, വരരുചി,ധന്വന്തരി, അമരസിംഹൻ, ശങ്കു, വേതാള ഭട്ടി,ക്ഷപണകൻ, ഘടകർപ്പൻ എന്നിവരായിരുന്നു നവരത്നങ്ങൾ.

*കുമാര ഗുപ്തന്റെ കാലത്താണ് ഹൂണന്മാർ ഇന്ത്യ ആക്രമിച്ചത്.

*ഹൂണന്മാരുടെ ആക്രമണമാണ് ഗുപ്തന്മാരുടെ തകർച്ചയ്ക്ക് കാരണമായത്.

*’കവിരാജ’ എന്നറിയപ്പെട്ട ഗുപ്തരാജാവായിരുന്നു സമുദ്രഗുപ്തൻ .

 

നവരത്നങ്ങളും മേഖലകളും

*കാളിദാസൻ- പ്രസിദ്ധ കവി

*വരാഹമിഹിരൻ -ജ്യോതിശാസ്ത്രജ്ഞൻ 

*വരരുചി - ജ്യോതിശാസ്ത്ര-പ്രാകൃതഭാഷാ പണ്ഡിതൻ 

*ധന്വന്തരി-ആയുർവേദാചാര്യൻ

*അമരസിംഹൻ - സംസ്കൃതപണ്ഡിതൻ

*ശങ്കു-വൈദ്യം

*വേതാള ഭട്ടി-സംസ്കൃത പണ്ഡിതൻ

*ക്ഷപണകൻ - ആരോഗ്യവിദഗ്ധൻ

*ഘടകർപ്പൻ - ഗണിത ശാസ്ത്രം

ഭാഗം 6

Report Page