WINNER

WINNER


ചാണക്യൻ

*ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രി.

*കൗടില്യൻ,ചാണക്യൻ , എന്നീ പേരുകളിൽ പ്രസിദ്ധം.

*ശരിയായ പേര് വിഷ്ണുഗുപ്തൻ.

*അർത്ഥശാസ്ത്രവും, ചാണക്യ നീതിയും പ്രധാന കൃതികൾ.

*നന്ദവംശത്തെ നശിപ്പിച്ച് മൗര്യസാമ്രാജ്യം ചാണക്യന്റെ തന്ത്രങ്ങളാണ്.

*ഇന്ത്യൻ രാഷ്ട്രതന്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും അടിസ്ഥാന കൃതിയാണ് അർഥശാസ്ത്രം. 

*അർഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ശ്യാമശാസ്ത്രി.

 

പ്രാചീന ഇന്ത്യൻ സാമ്രാജ്യങ്ങൾ

മഗധ സാമ്രാജ്യം 

ഇന്നത്തെ പട്ന ഉൾപ്പെടുന്നു പ്രദേശമായിരുന്നു മഗധ സാമ്രാജ്യം.


*രാജഗൃഹമായിരുന്നു മഗധ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം.

*മഗധ ഭരിച്ച രാജവംശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹര്യങ്കവംശം, നന്ദവംശം എന്നിവയാണ്. 

*ബിംബിസാരനാണ് ഹര്യങ്കവംശ സ്ഥാപകൻ. 

*മകനാൽ കൊല്ലപ്പെട്ട ആദ്യ രാജാവാണ് ബിംബിസാരൻ .

*പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യ യിലെ ആദ്യഭരണാധികാരിയാണ് അജാതശത്രു.

*ബി.സി. 483-ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയത് അജാതശത്രുവാണ്.

*ഉദയഭദ്രനായിരുന്നു അവസാന ഹര്യങ്ക രാജാവ്. 

*പാടലീപുത്രം നഗരം പണികഴിപ്പിച്ചത് ഉദയഭദ്രനാണ്.

*'ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ' എന്നറിയപ്പെടുന്ന രാജവംശമാണ് നന്ദ രാജവംശം. 

*മഗധ ഭരിച്ച ഏക ശൂദ്ര രാജവംശമായിരുന്നു നന്ദരാജവംശം. 

*മഹാപത്മനന്ദനാണ് നന്ദ രാജവംശ സ്ഥാപകൻ. 

*നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്നു ധനനന്ദൻ. അലക്സാണ്ടറുടെ ഭരണകാലത്ത് ഇദ്ദേഹമായിരുന്നു രാജാവ്

*ഗ്രീക്ക് രേഖകളിൽ അഗ്രാമസ് എന്ന് വിളിക്കപ്പെട്ടത് ധനനന്ദനെയാണ്.

 

മൗര്യസാമ്രാജ്യം

*ഇന്ത്യയിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത് ചന്ദ്രഗുപ്ത മൗര്യനെയാണ്. മൗര്യസാമ്രാജ്യം സ്ഥാപിച്ചത് ഇദ്ദേഹമാണ്. 

*ധനനന്ദനെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്തമൗര്യൻ മൗര്യസാമ്രാജ്യം സ്ഥാപിച്ചത്. 

*മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പാടലീപുത്രം.

*ചന്ദ്രഗുപ്തമൗര്യന്റെ ഭരണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥമാണ് ഇൻഡിക്ക.

*ഗ്രീക്ക് അംബാസഡറായ മെഗസ്തനീസാണ് ഇൻഡിക്കയുടെ കർത്താവ്.

*ഇന്ത്യയിൽ ആദ്യമായി വെള്ളിനാണയങ്ങൾപുറത്തിറക്കിയത് ചന്ദ്രഗുപ്തമൗര്യനാണ്.

*പുരാതന ഇന്ത്യയിൽ സെൻസസിനു തുടക്കമിട്ടതും മുനിസിപ്പൽ ഭരണം ആരംഭിച്ചതും ചന്ദ്രഗുപ്ത മൗര്യനാണ്.

*ശ്രാവണബൽഗോളയിൽ വെച്ചായിരുന്നു ചന്ദ്രഗുപ്ത മൗര്യന്റെ മരണം.

*ചന്ദ്രഗുപ്ത മൗര്യന്റെ മരണശേഷം അധികാരത്തിൽ വന്നത് ബിന്ദുസാര രാജാവാണ്.

*സിംഹ സേന എന്നതായിരുന്നു ബിന്ദുസാരന്റെ ശരിയായ പേര്.

*ബിന്ദുസാരനുശേഷമാണ് അദ്ദേഹത്തിന്റെ മകനായ അശോകൻ അധികാരത്തിലെത്തുന്നത്.

*തന്റെ സഹോദരനും മൗര്യരാജാവുമായിരുന്ന സുസിമയെ വധിച്ചാണ് ബി.സി. 273-ൽ അശോകൻ അധികാരത്തിലെത്തിയത്. 

*തമിഴ്നാട്, കേരളം ഒഴികെ ഇന്ത്യൻ ഉപഭൂഖണ്ഡ ത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അശോകൻ തന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു.

*ദേവനാംപ്രിയൻ, പ്രിയദർശിരാജ എന്നീ പേരും ളിൽ അറിയപ്പെട്ടത് അശോകനാണ്.

*അശോകൻ കലിംഗ രാജ്യം ആക്രമിച്ച വർഷമാണ് ബി.സി. 261* അശോകന് മാനസാന്തരം ഉണ്ടാവാൻ കാരണമായ കലിംഗയുദ്ധം നടന്നത് ദയ നദീതീരത്താണ്.

*അശോകന്റെ ശിലാശാസനം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ തെക്കെ അറ്റത്തെ പ്രദേശം മൈസൂരിലെ ചിത്രദുർഗയാണ്. 

*ശിലാശാസനങ്ങളിലൂടെ തന്റെ ആശയങ്ങൾ ജനങ്ങളിലെത്തിച്ച ആദ്യ ഭരണാധികാരിയാണ് അശോകൻ.

*അശോകൻ്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖാനിച്ച ചരിത്രകാരൻ ജയിംസ് പ്രിൻസെപ്പാണ്.

*ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് എപ്പിഗ്രാഫി. 

*അശോകൻ്റെ ഭരണ തീരുമാനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനമാണ് കലിംഗ ശാസനം.

*അശോകന്റെ ദേവനാംപ്രിയൻ, പ്രിയദർശി രാജ എന്നീ പേര് പരാമർശിക്കുന്നത് മാസ്കി, ഗുജ്റ ശാസനങ്ങളിലാണ്.

*മാസ്കി കർണാടകയിലും ഗുജ്റ മധ്യപ്രദേശിലുണ് സ്ഥിതിചെയ്യുന്നത്.

*ബി.സി.232 -ലാണ് അശോകൻ അന്തരിച്ചത് .

ഭാഗം 5

Report Page