Mission Pluto - Part 1

Mission Pluto - Part 1

Deon

2020 December 16

സ്ഥലം സൌരയൂഥത്തിന്‍റെ പടിഞ്ഞാറേ അറ്റം; പ്ലൂട്ടോ.. (ഇന്ത്യന്‍ സമയം രാവിലെ 8:36).

നാസയുടെ സ്പെഷ്യല്‍ റിക്വസ്റ്റ് മാനിച്ച് exഗ്രഹത്തെക്കുറിച്ച് പഠിക്കാനും പ്രോജക്ട് തയ്യാറാക്കാനുമായി 3 ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അടങ്ങുന്ന സംഘം സ്പേസ് ഷിപ്പില്‍ പ്ലൂട്ടോയിലെ റിഡിമോസ് ഗര്‍ത്തത്തിനരികെ ലാന്‍ഡ് ചെയ്യുന്നു!

.

*****

.

മഞ്ഞുപൊടി പാറുമ്പോള്‍ സ്പേസ് ഷിപ്പിന്‍റെ ഡോര്‍ മെല്ലെ തുറക്കപ്പെടുന്നു. (bgm)

ദൂരെ നീല നിറത്തിലുള്ള സൂര്യന്‍. അമല്‍ നീരദിന്‍റെ പടത്തിലെന്നപോലെ സ്ലോ മോഷനില്‍ ശാസ്ത്രജ്ഞര്‍ ഓരോരുത്തരായി പുറത്തേക്കിറങ്ങുന്നു (Intro music)

യഥാക്രമം ചുണ്ണന്‍ (Akash) മുത്ത് (akhil akz) ലാലന്‍ (lal krishna)

.

*****

.

മണിക്കൂറുകള്‍ നീണ്ട യാത്രയുടെ ക്ഷീണമെന്നോണം ചുണ്ണന്‍ ശാസ്ത്രജ്ഞന്‍ മേലോട്ടു നോക്കി നെടുവീര്‍പ്പിടുന്നു..

ഈ സമയം ലാലന്‍ ശാസ്ത്രജ്ഞന്‍ തന്‍റെ കയ്യിലെ ഡിജിറ്റല്‍ കാല്‍ക്കുലേറ്റര്‍ വഴി മിഷന്‍ തുടങ്ങിയ കാര്യം ഭൂമിയിലേക്ക് മെസ്സേജ് ചെയ്യുന്നു.

.

*****

.

“ക്രീീീീച്ച്….”

വലിയ ശബ്ദത്തോടെ ഏതാനും മൈല്‍ ഉയരത്തില്‍ക്കൂടി ഒരു ഉല്‍ക്ക കടന്നുപോയതാണ്.

മുത്ത് ശാസ്ത്രജ്ഞന്‍ തന്‍റെ മെന്‍റല്‍ എബിലിറ്റി ഉപയോഗിച്ച് അതിന്‍റെ വേഗത മനക്കണക്ക് കൂട്ടി പറയുന്നു; 1257.4333kmph.

ചുണ്ണന്‍ അതിനെ അഭിനന്ദിച്ചപ്പോള്‍ മുത്ത് നാണം കൊണ്ട് ലാലന്‍റെ പിന്നിലേക്ക് മറയുന്നു.

.

*****

.

സ്പേസ് ഷിപ്പിന്‍റെ ഡോറടച്ച് മൂന്നുപേരും മുന്നോട്ട് നടക്കുന്നു.

ഏതാനും മീറ്ററുകള്‍ അകലെ തുരുതുരാ വെടിയൊച്ചകള്‍!

ഭയചകിതരായി നില്‍ക്കുന്ന സമയത്ത് ദൂരെ ഇന്ത്യന്‍ ആര്‍മ്മിയുടെ യൂണീഫോമില്‍ രണ്ട് അരോഗദൃഢഗാത്രരായ യുവാക്കള്‍!!!

അതെ, പീക്കെ (Anandhu) & മദാണ്ടി (Ananthu)

.

*****

.

ചുണ്ണന്‍: അളിയാ നിങ്ങളിവിടെ???

പീക്കെ: മണിയന്‍റെ അഞ്ചാറ് തീവ്രവാദി ഫ്രണ്ട്സ് പ്ലൂട്ടോയിലേക്ക് കടന്നിട്ടുണ്ടെന്ന് ഇന്‍റലിജെന്‍റ്സ് ബ്യൂറോ റിപ്പോര്‍ട്ട് കിട്ടിയിട്ട് വന്നതാണ്!

അപ്പോളാണ് ലാലനു കാര്യം കത്തിയത്; കുറച്ചു മുമ്പ് നമ്മള്‍ കണ്ടത് ഉല്‍ക്ക ആയിരുന്നില്ല, പീക്കെ വിട്ട മിസൈല്‍ ആയിരുന്നു എന്ന്!

ഈ സമയം ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ സ്പേസ് ഷിപ്പില് രാഹുല്‍ പീയാര്‍ വന്ന് അവരിരുവരെയും കൂട്ടിക്കൊണ്ടുപോയി.

ചുണ്ണനും ലാലനും മുത്തും നടത്തം തുടര്‍ന്നു.

.

*****

.

ഏതാനും കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോള്‍ ദൂരെ ഒരു മഞ്ഞുമലക്കു താഴെ ABD യുടെം Prithviraj ന്‍റേം വലിയ ഫ്ലക്സുകള്‍ അവര്‍ക്കു കാണാന്‍ കഴിഞ്ഞു.

ആശ്ചര്യത്തോടെ മൂന്നു ശാസ്ത്രജ്ഞന്‍മാരും ഒരേ സ്വരത്തിന്‍ പറഞ്ഞു; കണ്ണന്‍ പ്രൊഫ്! (Arun Amigoz).

വളരെ പ്രതീക്ഷയോടെയാണ് ഫ്ലക്സുകള്‍ക്കരികില്‍ എത്തിയതെങ്ങിലും അവര്‍ക്ക് കണ്ണന്‍ പ്രൊഫിനെ കാണാന്‍ കഴിഞ്ഞില്ല…

അപ്പോളേക്കും സൌരയൂഥത്തിനു പുറത്തുള്ള ഏതോ ഒരു ഗ്രഹത്തില്‍ ABD, Rajuvettan ഫ്ലക്സുകള്‍ സ്ഥാപിക്കാനായി അദ്ദേഹം യാത്രയായിരുന്നു.

തെല്ലു നിരാശയോടെ മൂവര്‍സംഘം പിന്നെയും യാത്ര തുടര്‍ന്നു…

.

*****

.

അപ്പോഴേക്കും പ്ലൂട്ടോയിലെത്തി അഞ്ചുമണിക്കൂറുകള്‍ പിന്നിട്ടിരുന്നു.

“ഞാനൊരു മലയാളീ.. ഞാനൊരു മലയാളീ..”

ലാലന്‍റെ ഡിജിറ്റല്‍ കാല്‍ക്കുലേറ്ററില്‍ മെസേജ് വന്ന ശബ്ദമാണ്!

ഭൂമിയില്‍ നിന്നുള്ള വോയ്സ് മെസ്സേജാണ്.

ലാലന്‍ അത് എയര്‍ടെല്‍ 2G കണക്ഷനില്‍ ഡൌണ്‍ലോഡ് ചെയ്ത് പ്ലേ ചെയ്തു…

*€@*$#@*¥&# beeeep

പച്ചത്തെറി!!!!

അതെ! നായിരി മായിരി (Rahul Kamal)

ലാന്‍ഡ് ചെയ്തതിന്‍റെ ഫോട്ടോ അയക്കാഞ്ഞതിന്‍റെ ദേഷ്യത്തില്‍ തന്തക്കുവിളിച്ചതാണ്!

.

*****

.

ചുണ്ണന്‍ ഉടനെ തന്നെ തന്‍റെ ഫോണിലെ ക്യാമറ ഓണാക്കി, മൂന്നുപേരും പോസ്സ് ചെയ്ത് ‘സെല്‍ഫീ’ എന്നു പറഞ്ഞപ്പോള്‍ ക്യാമറാ സ്ക്രീനില്‍ അതാ നാലാമതൊരു മുഖം!!!

ചോപ്ര!!! (Akash Ps)

.

*****

.

നമ്മുടെ പ്രധാനമന്ത്രിയെപ്പോലെയാണ് കക്ഷി. സെല്‍ഫി എന്നു കേട്ടാന്‍ പ്ലൂട്ടോയിലല്ല ഏതു നരകത്തില്‍ ആണേലും അപ്പോ പറന്നെത്തും!

ലാലന്‍ ആ ഫോട്ടോ തന്‍റെ ഡിജിറ്റല്‍ കാല്‍ക്കുലേറ്റര്‍ വഴി ഭൂമീലേക്ക് അയച്ചു. പക്ഷേ അതിലും മിനിട്ടുകള്‍ മുന്നെ അത് ഫേസ്ബുക്കില്‍ അപ്പ്ലോഡ് ആയിരുന്നു! Akash Ps feeling crazy with Lal Krishna and 2 Others.

മിഷന്‍ പ്ലൂട്ടോ എ കോര്‍പ്പറേറ്റ് സെല്‍ഫി!!! 203 likes

.

*****

.

അഭിമാനത്തോടെ നാല്‍വര്‍ സംഘം മുന്നോട്ടു നീങ്ങി…

അപ്പോളും പീക്കെ വിട്ട മിസൈല് ആകാശത്ത് വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു!

(തുടരും)

DeOn


Mission Pluto : Part - 2


[ Add a comment to this post ]

Report Page