Mission Pluto - Part 2

Mission Pluto - Part 2

Deon

Mission Pluto Part 2 (രണ്ടാമങ്കം!)

.

ജോഹനാസ് ബർഗിലെ നാസ കാര്യാലയം ആകെ അസ്വസ്ഥമാണ്. അകത്തെ A/c ക്യാബിനിൽ ചെയർമാൻ നായിരിയെ (Rahul Kamal) അതീവ ദുഃഖിതനായി കാണപ്പെട്ടു.

**********

ഇന്ന് 2021 ഏപ്രിൽ 3.

അതായത്, നാസയുടെ ‘മിഷൻ പ്ലൂട്ടോ’ ദൌത്യവുമായി കഴിഞ്ഞ ഡിസംബർ 14 ന് പുറപ്പെട്ട മൂന്നംഗ സംഘത്തിനെ കാണാതായിട്ട് ഇന്നേക്ക് 106 ാം ദിവസം!

**********

മൂന്നു മാസങ്ങൾക്ക് മുമ്പാണ് ഏക ആശയ വിനിമയ മാർഗമായ ‘ലാലന്റെ ഡിജിറ്റൽ കാൽക്കുലേറ്ററിൽ’ നിന്നും അവസാനത്തെ മെസ്സേജ് ഭൂമിയിലേക്ക് എത്തിയത്. റിഡിമോസ് ഗർത്തത്തിനരികെവെച്ച് മൂവരെയും ഇന്ത്യൻ ആർമിയുടെ ഓഫീസർമാർ കണ്ടതായും ചോപ്ര (Akash Ps) എന്നൊരു സഞ്ചാരി അവരോടൊപ്പം ചേർന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

**********

ചാനലുകൾ ചർച്ച ഏറ്റെടുത്തുകഴിഞ്ഞു. ‘ചുണ്ണന്റെ തിരോധാനം’ എന്നപേരിൽ ഓസ്കാർ ജേതാവ് സിനിമാട്ടോഗ്രാഫർ സച്ചിൻ സാക്ക് സംവിധാനം ചെയ്ത ഡോക്യുമെന്ററി വലിയ കോളിളക്കമാണ് ഭൂഖണ്ഡത്തിലാകെ സൃഷ്ടിച്ചത്.

**********

ഈ സമയം ഇന്ത്യയിൽ നാസയുടെ തന്നെ രഹസ്യ ഭൂഗർഭ അറയിൽ മറ്റൊരു വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഓപ്പീ ഡും (Yadhu) തന്റെ പരീക്ഷണശാലയിൽ ഏറ്റവും പുതിയ കണ്ടുപിടിത്തമായ ‘Special Electrified Pluto Air Ship’ (SEPAS) ന്റെ അവസാനവട്ട മിനുക്കുപണികളിലും വയറിംഗ് ജോലികളിലും തിരക്കിലായിരുന്നു!

**********

അതെ! ലോകം കണ്ട മികച്ച മൂന്നു ശാസ്ത്രജ്ഞരുടെ (മുത്ത്, ചുണ്ണൻ, ലാലൻ) തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനും അവർ തയ്യാറാക്കിയ ‘പ്രപഞ്ചസത്യങ്ങളെ ചോദ്യം ചെയ്യുന്ന പ്ലൂട്ടോ റിപ്പോർട്ട്’ വീണ്ടെടുക്കു‌ന്നതിനുമായി രണ്ടാമതൊരു ദൌത്യസേന കൂടി പ്ലൂട്ടോയിലേക്ക് പുറപ്പെടുന്നു!!!

**********

കാട്ടുതീ പോലെയാണ് വാർത്ത പടർന്നത്; മുറിഞ്ഞപുഴയുടെ ലോക്കൽ ചാനലുകളായ ‘ഒതളങ്ങ’ യിലും ‘FCC’ യിലും ചർച്ചകൾ കൊഴുത്തു! സ്ഥിരം റിബലുകളായ അനൂപിന്റെയും സനൂജിന്റെയും വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ നായിരിയും സംഘവും ഒരുക്കമായിരുന്നില്ല.

**********

ഇതിനിടെ ഇന്റെലിജെൻസ് ബ്യൂറോ വഴി, ജോസ് (Sunu Prathapan) എന്ന ശാസ്ത്രജ്ഞനെയാണ് നാസ ദൌത്യം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരിക്കുന്നത് എന്നും, അദ്ദേഹത്തിന്റെ ചുണക്കുട്ടൻമാരായ മൂന്നു ശിഷ്യന്മാരാണ് പ്ലൂട്ടോയിലേക്ക് പോകുന്നതെന്നും വാർത്തകൾ പരന്നു. പോയ വർഷം ചൊവ്വയുടെ മൂന്ന് ഉപഗ്രഹങ്ങളിലായി നടന്ന ‘ഹെലിക്യാം കമാന്റോ ഓപ്പറേഷൻ’ നിയന്ത്രിച്ചതും ജോസേട്ടൻ തന്നെയായിരുന്നു.

**********

2021 ഏപ്രിൽ 14 ബുധനാഴ്ച

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം.

സമയം രാവിലെ 8:36

———-

രാജ്യമാകെ കാത്തിരിക്കുകയാണ്… സംരക്ഷണ വേലിക്കു പുറത്ത് വമ്പൻ മാധ്യമപ്പട!

മാത്രമല്ല CNN IBN, BBC NEWS, VAIKOM VISION തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ തത്സമയം ഉറ്റുനോക്കുന്ന ജനലക്ഷങ്ങൾ!

**********

തടിച്ചു കൂടിയ ജനസാഗരത്തെ നിയന്ത്രിക്കാൻ NCC കേഡറ്റ് കേണൽ അമ്പാടി (Gowri Shanker) നന്നേ പാടുപെട്ടു. AbD യുടെ live മാച്ച് ഉള്ളതിനാലും Rajuvettan ന്റെ പുതിയ പടം റിലീസ് ആയതിനാലും കണ്ണൻ പ്രൊഫ്‌ (Arun Amigoz) ദൌത്യത്തിൽ നിന്നും പിന്മാറിയത് നാസക്ക് വലിയ തിരിച്ചടി തന്നെയായിരുന്നു.

**********

ആകാംഷയുടെ നിമിഷങ്ങൾ…

മാസങ്ങളായി മാധ്യമങ്ങൾ ആഘോഷിക്കുന്ന രണ്ടാം സാഹസിക യാത്രയിലെ താരങ്ങൾ ആരൊക്കെ?

———-

സമയം 8:58

Special Electrified Pluto Air Ship ഇതാ പുറപ്പെടാൻ സജ്ജമായിക്കഴിഞ്ഞു!

കാത്തിരിപ്പിന് വിരാമമിട്ട് അതാര്യമായ ചില്ലുവാതിൽ തുറന്ന് രാഹുൽ കമൽ പുറത്തേക്കിറങ്ങി. മാധ്യമങ്ങൾ അദ്ദേഹത്തെ വളഞ്ഞു. നൂറു നൂറു ചോദ്യങ്ങൾ!

ഒന്നിനും മറുപടി കൊടുക്കാതെ അയാൾ ഒരു ചെറുപുഞ്ചിരിയോടെ പ്രവേശനകവാടത്തിലേക്ക് വിരൽ ചൂണ്ടി!!!!

**********

9:00 am

തൂവെള്ള സ്പേസ് സ്യൂട്ടിൽ മൂന്ന് ചെറുപ്പക്കാർ…!

കനത്ത നിശബ്ദത.

ഓരോരുത്തരായി helmet ഊരിയതും വിഷുദിനത്തിലെ മാലപ്പടക്കത്തിനു തിരികൊളുത്തിയതും ഒരുമിച്ചായിരുന്നു.

“ടൂളു (Vishnu Lal), മണിയൻ (Arjun Pv) and… ?????”

ഹെൽമറ്റിലും സ്യൂട്ടിലും ഇളം നീല നിറത്തിൽ ‘The Leader’ (നേതാവ്) എന്നെഴുതിയ മൂന്നാമത്തെ ആ കുറിയ ചെറുപ്പക്കാരനിലേക്കായി ഏവരുടെയും ശ്രദ്ധ!

**********

അതാ അയാൾ സ്ലോ മോഷനിൽ ഹെൽമറ്റ് ഊരുകയാണ്…

———-

{bgm}

———-

വിശാലമായ ആ വട്ടമുഖത്തു വിരിഞ്ഞ വെളുത്ത പുഞ്ചിരിയുടെ വെള്ളി വെളിച്ചത്തിലേക്ക് ഫോക്കസ് ചെയ്ത ക്യാമറക്കണ്ണുകൾ!!!

ആ മുഖം തിരിച്ചറിഞ്ഞ ലോകം ആർപ്പുവിളിച്ചു…

“അണ്ണൻ (Vipin Das)… വാസു അണ്ണൻ!!!!

(തുടരും)

-DeOn-


Memories


[ Add a comment to this post ]

Report Page