ടെലഗ്രാമിലെ Features & Restrictions

ടെലഗ്രാമിലെ Features & Restrictions

Navaneeth R

ടെലഗ്രാമിലുള്ള ചില Features & Restrictions ആണ് ഞാൻ ഇവിടെ പറയുന്നത്.

Q. ടെലഗ്രാം ബോട്ടിൽ നിന്ന് കിട്ടിയ ഒരു മെസ്സേജ് Forward ചെയ്യാൻ പറ്റുന്നില്ല. എന്താണ് കാരണം?

ഗ്രൂപ്പുകളിലും ചാനലുകളിലും മെസ്സേജ് Forward ചെയ്യുന്നത് തടയുന്നത് പോലെ ബോട്ടിനും അത് അയക്കുന്ന Messages Forward ചെയ്യുന്നത് Restrict ചെയ്യാൻ കഴിയും. ആ മെസ്സേജ് Forward/Copy/Save ചെയ്യാൻ നമുക്ക് കഴിയില്ല.

Q. ടെലഗ്രാമിൽ ചിലപ്പോൾ ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഇത് എന്തുകൊണ്ടാണ്?

ഇതിന പിന്നിൽ ടെലഗ്രാം നൽകുന്ന ഒരു Restriction ഉണ്ട്. അതിനെ FloodWait എന്ന് പറയുന്നു.

FloodWait എന്ന Restriction ടെലഗ്രാം നൽകുന്നത് നമ്മൾ ചില കാര്യങ്ങൾ (Change Profile Pic, Edit messages, Change Photo of a channel/group, etc.) ഒരുപാട് തവണ ചെയ്യുന്നത് കൊണ്ടാണ്. ഈ Restriction ഉള്ളപ്പോൾ, മുകളിൽ പറഞ്ഞതുപോലെ ചില കാര്യങ്ങൾ ചെയ്യാൻ പറ്റില്ല. അത് ചെയ്യണമെങ്കിൽ കുറച്ചു സമയം wait ചെയ്യണം.

ഈ Restriction നമുക്ക് ചില ടെലഗ്രാം ആപ്പിലൂടെ നേരിട്ട് കാണാൻ പറ്റില്ല. Userbot ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് ഇത് ഒരു Error ആയി കാണുവാൻ കഴിയും.
Q. ഒരു ഗ്രൂപ്പിൽ/ചാനലിൽ നിന്ന് ബാൻ കിട്ടുമ്പോൾ എന്താണ് പറ്റുന്നത്?
നമുക്ക് ബാൻ കിട്ടിയ ഒരു ചാനൽ/ഗ്രൂപ്പ് നമുക്ക് ഒരു പ്രൈവറ്റ് ചാനൽ/ഗ്രൂപ്പ് ആയിട്ടാണ് കാണിക്കുക. അതുകൊണ്ട്, നമുക്ക് ആ ചാനൽ കാണാൻ പറ്റില്ല.

After a ban from group/channel
കൂടുതൽ ചോദ്യങ്ങൾ കമൻ്റ് ബോക്സിൽ അറിയിക്കുക.

💬 Add comment to this post

Telegram Userbots

How to deploy Userge userbot

View more Telegram articles...


Report Page