WI FI

WI FI

SATHEESAN.K


വൈ ഫൈ (Wi-Fi)


വയർലെസ് ഫിഡെലിറ്റി എന്നതിന്റെ ചുരുക്കരൂപമാണ് വൈ ഫൈ (Wi-Fi). 1998 ൽ IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യുടെ അടിസ്ഥാനം. വൈ ഫൈ 

അലയൻസിന്റെ ട്രേഡ്മാർക്ക ക്കാണ് വൈ ഫൈ (Wi-Fi).

ഭക്ഷണത്തേക്കാള്‍ നെറ്റും വൈ ഫൈയും അവശ്യവസ്തുവായ കാലമാണിത്. വൈ ഫൈ ഇല്ലാത്ത ജീവിതം തന്നെ വിരസം. ലോകമെമ്പാടും 

ഇന്റർനെറ്റ് നെറ്റ് വർക്കുകളിൽ ഇന്ന് വൈ ഫൈ സാങ്കേതികവിദ്യ സാധാരണ യായി ഉപയോഗിച്ചു വരുന്നു.

പലപ്പോഴും വന്‍നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിന് പണം മുടക്കേണ്ടിവരാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

മാളുകളിലും മറ്റ്‌ പൊതു സ്ഥാലങ്ങളിലും ഇപ്പൊൾ ഫ്രീയായിതന്നെ വൈ‌-ഫൈ കിട്ടുന്നുണ്ട്.


വൈ-ഫൈ നെറ്റ് വർക്ക് കാർഡുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഏത് സിസ്റ്റത്തിനും ഒരു വൈ-ഫൈ നെറ്റ് വർക്കിലേക്കു വയർ‌ലെസ് റൌട്ടർ വഴി കണക്റ്റ് ചെയ്യാവുന്നതാണ്. ഈ വയർലെസ് റൌട്ടറുകൾ വഴി ലോക്കൽ നെറ്റ് വർക്കിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലേക്കൊ ഒരു യൂസർക്ക് പ്രവേശിക്കുവാൻ സാധിക്കും. ഇന്ന് മിക്കവാറുമെല്ലാ മൊബൈൽ ഫോണുകൾ, ലാപ് ടോപ്പ്, ടാബ്ലെറ്റ്, ഡിജിറ്റൽ ക്യാമറ, പ്രിന്ററുകൾ, സ്മാർട് റ്റി വി,

വൈ-ഫൈ സൗകര്യം സ്വീകരിക്കുവാൻ കഴിവുള്ളവയാണ്. വയർലെസ് നെറ്റ് വർക്ക് കാർഡുകൾ ഉപയോഗിക്കുന്ന ഏതു ഉപയോക്താവിനും ഒരു വൈ ഫൈ കണക്ഷനിലേക്ക് പ്രവേശിച്ച് ഇന്റർനെറ്റിലേക്കു കടക്കുവാൻ സാധിക്കും. മറിച്ചു പാസ് വേഡുകൾ നൽകി സുരക്ഷിതമാക്കിയ വയർലെസ് നെറ്റ്‌വർക്കാണെങ്കിൽ അത്തരമൊരു നെറ്റ്വർക്കിലേക്ക് പ്രവേശിക്കണമെന്നുണ്ടെങ്കിൽ അവയിൽ സെറ്റ് ചെയ്തിരിക്കുന്ന പാസ് വേഡുകൾ നൽകിയാൽ മാത്രമെ ഒരു വൈ-ഫൈ നെറ്റ്‌വർക്കും ഒരു സിസ്റ്റവും തമ്മിൽ ബന്ധം സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.


രണ്ട് തരം റേഡിയോ ഫ്രീക്വന്‍സികളിലാണ് വൈ-ഫൈ ഡാറ്റകള്‍ കൈമാറുന്നത്. 2.4 ജിഗാഹെര്‍ട്സ് ( പഴയത്), അഞ്ച് ജിഗാഹെര്‍ട്സ് (പുതിയത്). ആദ്യത്തേതില്‍ 14 ചാനലുകളും രണ്ടാമത്തത്തേില്‍ 30 ചാനലുകളുമുണ്ട്. നൈറ്റ് കണഷന്‍ നല്‍കുന്ന നൂതന മോഡം റൂട്ടറുകളെല്ലാം ഈ രണ്ട് ഫ്രീക്വസിയിലും പ്രവര്‍ത്തിക്കും.


ഇത്തരം വയർലെസ് നെറ്റ് വർക്കുകളിൽ വയറുകൾ ഉപയോഗിച്ചുള്ള കണക്ഷനിൽ ചെയ്യാവുന്ന മിക്കവാറുമെല്ലാം പ്രവൃത്തികളും ചെയ്യുവാൻ സാധിക്കും. എന്നാൽ വയറുകൾ ഉപയോഗിച്ചുള്ള കണക്ഷനുകളെ അപേക്ഷിച്ച് ഇവ വഴിയുള്ള ഡാറ്റാ ട്രാൻസഫർ താരതമ്യേന കുറവായിരിക്കും.ഒരു വൈ ഫൈ കണക്ഷന് വഴി സിസ്റ്റത്തിനു പ്രവേശിക്കുവാൻ കഴിയുന്ന അത്രയും ഏരിയയെ വയർലസ് ഹോട്ട് സ്പോട്ട് എന്നു പറയുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഒരു നഗരം മുഴുവൻ ചിലപ്പോൾ വയർലെസ് ഹോട്ട്സ്പോട്ടുകള് ആയിരിക്കും.


മൊബൈൽ ഫോണുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള റേഡിയൊ തരംഗങ്ങൾ തന്നെയാണ് വൈ ഫൈ യിലും ഉപയോഗിക്കുന്നത്. എന്നാൽ ഇവയുടെ തരംഗദൈർഘ്യം മറ്റുള്ള റേഡിയൊ നെറ്റ് വർക്കുകളേക്കാളും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി ഇതുവഴി സാധിക്കുന്നു.വൈ-ഫൈ യിൽ 2.4 GHz മുതൽ 5 GHz വരെയുള്ള ഫ്രീക്വൻസിയാണ് ഉപയോഗിക്കുന്നത്. 802.11 എന്ന വയർലെസ് നെറ്റ്‌വർക്കിംഗ് സ്റ്റാൻഡേർഡ് ആണു വൈ-ഫൈ യിൽ ഉപയോഗിക്കുന്നത്. അതിനെ ഫ്രീക്വൻസിയുടെ അടിസ്ഥാനത്തിൽ വീണ്ടും തരംതിരിച്ചിരിക്കുന്നു. .

802.11a ഇതു വഴിയുള്ള ഡാറ്റ ട്രാൻഫർ നടക്കുന്നതു 5 GHz എന്ന ഫ്രീക്വൻസിയിൽ ആയിരിക്കും. ഒരു സെക്കന്റിൽ 54 മെഗാബിറ്റ്സ് ഡാറ്റ ഇതു വഴി ട്രാൻസ്ഫർ ചെയ്യാന് സാധിക്കും. ഇതില് orthogonal frequency-division multiplexing എന്ന സാങ്കേതികവിദ്യ കുടി ഉപയോഗിച്ചിരിക്കുന്നു. ഇത് വഴി ട്രാൻസ്മിറ്റ് ചെയ്യുന്ന സിഗ്നലുകളെ റീസിവറിലെത്തുന്നതിനു മുൻപ് വിഭജിച്ച് നിരവധി സബ് സിഗ്നലുകളാക്കി മാറ്റുന്നു. അതുവഴി ഡാറ്റ ട്രാൻസ്ഫർ ചെയ്യുമ്പോഴുണ്ടാകുന്ന നിരവധി തടസങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു.


802.11 b: ഈ സ്റ്റാന്റേഡിൽ ട്രാൻസ്മിറ്റു ചെയ്യുന്നതു 2.4 GHz എന്ന ഫ്രീക്വൻസിയിലായിരിക്കും. ഇതുവഴി കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയുടെ അളവു സെക്കന്റിൽ 11 മെഗാബിറ്റ്സ് ആണ്. ഇതിൽ complementary code keying എന്ന സാങ്കേതിക വിദ്യ ഇതിന്റെ സ്പീഡ് കൂട്ടുവാനായി ഉപയോഗിക്കുന്നു. എന്നാൽ 802.11a സ്റ്റാൻഡേഡിനെ അപേക്ഷിച്ചു ഇതിന്റെ ഫ്രിക്വൻസി കുറവായതിനാൽ സ്പീഡും കുറവായിരിക്കും, എന്നാൽ ചെലവു കുറഞ്ഞതായിരിക്കും 802.11 b സ്റ്റാൻഡേർഡ്.


802.11g : ഇതിൽ ട്രാൻസ്മിറ്റ് ചെയ്യുന്ന ഫ്രീക്വൻസി 802.11b സ്റ്റാൻഡേർഡിൽ പോലെ തന്നെ 2.4 GHz ആയിരിക്കും. എന്നാൽ ഈ സ്റ്റാൻഡേർഡിൽ 54 മെഗാബിറ്റ്സ് ഡാറ്റ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഇതിലും 802.11a പോലെ തന്നെ OFDM കോഡിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.


802.15:വയർലെസ്റ്റ് 

പെഴ്സണൽ ഏരിയ നെറ്റ് വർക്കിനുപയോഗിക്കുന്ന (WPANs) വയർലെസ് സ്റ്റാൻഡേർഡ് ആണു ഇവ.


802.16: വളരെ വലിയ ഒരു സ്ഥലത്തേക്കു ഉപയോഗിക്കുന്ന വൈ-ഫൈ സാങ്കേതിക വിദ്യയാണ് വൈ മാക്സ്. ഇതിലുപയോഗിക്കുന്ന സ്റ്റാൻഡേർഡ് 802.16 ആണ്. ഇതുവഴി കൂടിയ വേഗതയിലുള്ള ഒരു ഡാറ്റാ ട്രാൻസ്ഫർ സാധ്യമാകുന്നു. കൂടുതൽ പ്രദേശങ്ങളെ ഈ നിലവാരമുപയോഗിച്ച് വയർലെസ് നെറ്റ്വർക്കിന്റെ പരിധിയിൽ കൊണ്ടുവരാൻ സാധിക്കുന്നു.


നിങ്ങള്‍ സൗജന്യ വൈ-ഫൈ തെരഞ്ഞുനടക്കുന്ന ആളാണെങ്കില്‍ തട്ടിപ്പുകളിൽ

വീഴാന്‍ വളരെ സാധ്യതയുണ്ട്. അതായത് ബോധപൂര്‍വം പാസ്വേര്‍ഡ് ഇല്ലാതെ ഇന്റര്‍നെറ്റ് നല്‍കുന്ന ഒരു റൂട്ടര്‍ സ്ഥാപിച്ച് അത് കണക്ട്ചെയ്യുന്ന കംപ്യൂട്ടറുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളും ഡാറ്റയും ചോര്‍ത്തിയെടുക്കും. മാത്രമല്ല, നിങ്ങളുടെ ഇ-മെയില്‍ അക്കൗണ്ടുകളുടെയും ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെയും പാസ്വേര്‍ഡുകളും ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. അതുകൊണ്ട് കഴിവതും സൗജന്യ വൈ-ഫൈ കളുടെ പ്രലോഭനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. നിങ്ങളുടെ വൈ-ഫൈ ഇന്റര്‍നെറ്റിന്റെ പാസ് വേർഡ്‌ സംരക്ഷിക്കുക യാണ് ഏക പോംവഴി.


ഇന്റര്‍നെറ്റിന് ഇപ്പോഴുള്ളതിനേക്കാള്‍ നൂറിരട്ടി വേഗം കൈവരുന്ന പുതിയ വൈ-ഫൈ സംവിധാനം ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. ഇന്‍ഫ്രാറെഡ് കിരണങ്ങളില്‍ അധിഷ്‌ഠിതമായ വൈ-ഫൈ സംവിധാനമാണ് പുതിയതായി വികസിപ്പിച്ചെടുത്തത്. തടസങ്ങളില്ലാതെ കൂടുതല്‍ ഡിവൈസുകളിലേക്ക് കണക്‌ട് ചെയ്യാനാകുമെന്നതും പുതിയ വൈ-ഫൈ സംവിധാനത്തിന്റെ സവിശേഷതയാണ്. നിലവില്‍ വേഗമില്ലായ്മ യാണ്

വൈ-ഫൈ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഏറെ അലോസരപ്പെടുത്തുന്നത്. ഈ അവസ്ഥയ്ക്കാണ് പുതിയ കണ്ടെത്തല്‍ പരിഹാരമാകുന്നത്. ഹോളണ്ടിലെ ഐന്തോവന്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിലുള്ളത്. ഒരു സെക്കന്‍ഡില്‍ കുറഞ്ഞത് 40 ജിബി വേഗമാണ് പുതിയ സംവിധാനത്തിലൂടെ ഇന്റര്‍നെറ്റിന് ലഭിക്കുക. എത്ര ഡിവൈസുകളില്‍ ബന്ധിപ്പിക്കുന്നുവോ, അതിനെല്ലാം ഒരേ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാകുമെന്നതും പുതിയ വൈ-ഫൈയുടെ പ്രത്യേകതയാണ്. നിലവില്‍ ഉപയോഗിക്കുന്ന വൈ-ഫൈ സംവിധാനം ഉപയോഗിച്ച് രണ്ടര മുതല്‍ അഞ്ച് ജിബി വരെ വേഗമുള്ള ഇന്റര്‍നെറ്റാണ് ലഭിക്കുന്നത്. ഈ സ്ഥാനത്താണ് പുതിയ ഇന്‍ഫ്രാറെഡില്‍ അധിഷ്‌ഠിതമായ വൈ-ഫൈ സംവിധാനം ഉപയോഗിച്ച് കുറഞ്ഞത് 40 ജിബി വരെ വേഗതയില്‍ ഇന്ററ്‍നെറ്റ് ഉപയോഗിക്കാനാകുമെന്ന് ഗവേഷകര്‍ ഉറപ്പ് നല്‍കുന്നത്. ഏതായാലും പുതിയ സംവിധാനം വൈകാതെ തന്നെ ആഗോളതലത്തില്‍ പ്രചാരത്തിലാകുമെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രലോകം.


ബ്രീട്ടീഷ്ഹെല്‍ത്ത് ഏജന്‍സി ഈയിടെ നടത്തിയ ഒരു പഠനത്തില്‍ വയർലെസ് റൂട്ടറുകള്‍ മനുഷ്യരുടെയും സസ്യങ്ങളുടെയും വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വൈ-ഫൈ സിഗ്നലുകളും, ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളും വഴി ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഏകാഗ്രതയില്ലായ്മ, അമിതമായ ക്ഷീണം, ചെവി വേദന, ഇടക്കിടെയുള്ള ശക്തമായ തലവേദന എന്നിവയുണ്ടാകും. സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഇന്ന് നമുക്ക് ജീവിക്കുക എന്നത് വളരെ പ്രയാസമാണ്.എന്നാല്‍ അവയുടെ ദോഷങ്ങളില്‍ നിന്ന് നമ്മള്‍ സ്വയം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ നിങ്ങളുടെ ജീവനു തന്നെ ഭീഷണി ആണെന്നുള്ള കാര്യം ഓര്‍മ്മപ്പെടുത്തട്ടേ. റൂട്ടറുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട്. അല്ലെങ്കില്‍ അവയുണ്ടാക്കുന്ന തകരാറുകള്‍ അല്പം കുറയ്ക്കുകയെങ്കിലും ചെയ്യാം. വയര്‍ലെസ്സ് ഫോണുകള്‍ കേബിള്‍ വഴി 

ബന്ധിപ്പിക്കുക, അടുക്കള, ബെഡ്‍റൂം എന്നിവിടങ്ങളില്‍ റൂട്ടര്‍ സ്ഥാപിക്കാതിരിക്കുക എന്നിവ ചെയ്യാം. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പും ഉപയോഗിക്കാതിരിക്കുമ്പോഴും വൈ-ഫൈ ഓഫാക്കിയിടുകയും ചെയ്യുക. ഇവയെല്ലാം ശ്രദ്ധിക്കുകയാനെങ്കില്‍ ഒരു പരിധി വരെ വലിയ അപകടങ്ങളില്‍ നിന്നും ഒഴിവാകാം.

SK