പ്രധാന📰വാർത്തകൾ

പ്രധാന📰വാർത്തകൾ

Oiva media online solution


  

  

 🗓 12/07/2017 

  

Follow on Telegram


0⃣1⃣ *ദേശീയപാതയോരത്തെ മദ്യശാല നിരോധനം: കേരളത്തിന് ഇളവില്ല*

📰

ദേശീയപാതയോരത്തെ മദ്യശാല നിരോധനത്തില്‍ കേരളത്തിന് സുപ്രീംകോടതി ഇളവ് നല്‍കിയില്ല. കേരളത്തിന്റെ ഹരജി കാലഹരണപ്പെട്ടതെന്ന് സുപ്രീംകോടതി. മൂന്ന് മാസത്തെ സാവകാശമാവശ്യപ്പെട്ടായിരുന്നു കേരളത്തിന്റെ ഹരജി.500 മീറ്റര്‍ പരിധി കുറയ്ക്കണമെന്നും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ക്ക് ഇളവ് നല്‍കണമെന്നുള്ള ബാര്‍ ഉടമകളുടെ ആവശ്യം സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. സ്വകാര്യ അപേക്ഷകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതാണ് കോടതി സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണിച്ചത്.


0⃣2⃣ *തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച കണ്‍കെട്ടെന്ന് യുഎന്‍എ*

📰തിരുവനന്തപുരം: അടിസ്ഥാന ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഈ മാസം 17മുതല്‍ സമ്പൂര്‍ണ പണിമുടക്കിന്. ജൂണ്‍ 28ന് ആരംഭിച്ച സമരം പരിഹരിക്കുന്നതിന് വേണ്ടി നടത്തിയ ചര്‍ച്ചകളില്‍ ഒന്നും നഴ്സുമാര്‍ ഇയര്‍ത്തിയ ആവശ്യങ്ങളില്‍ ഒന്നും തീരുമാനമാകത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 10ന് നടന്ന മാരത്തോണ്‍ സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ കുറഞ്ഞ ശമ്പളം 17, 2000 ആക്കി ഉയര്‍ത്തിയെങ്കിലും യൂണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സമ്പൂര്‍ണ പണിമുടക്ക് യുഎന്‍എ പ്രഖ്യാപിച്ചത്. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച വേതന വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നഴ്‌സുമാരുടെ സംഘടനകളുടെ നിലപാട്.


0⃣3⃣ *കനത്ത സുരക്ഷയില്‍ ദിലീപുമായി പൊലീസിന്റെ തെളിവെടുപ്പ്; പള്‍സറിന്റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി*

📰നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അഡ്വ. പ്രതീഷ് ചാക്കോ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കാനായിട്ടും മാറ്റി. നടിയെ ആക്രമിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.


0⃣4⃣ *ബംഗാളിലെ വര്‍ഗീയ സംഘര്‍ഷം: വ്യാജ വീഡിയോയും ഫോട്ടോയും പ്രചരിപ്പിച്ച ബിജെപി ഐടി സെല്‍ സെക്രട്ടറി അറസ്റ്റില്‍   *

📰ബംഗാളില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ബിജെപി ഐടി സെല്‍ ജനറല്‍ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. തരുണ്‍ സെന്‍ ഗുപ്തയാണ് അറസ്റ്റിലായത്. ബംഗാളില്‍ വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.


0⃣5⃣ *മുസ്ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; മുന്‍ പൊലീസ് മേധാവിക്കെതിരെ ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ചത് എട്ടുപരാതികള്‍*

📰മുന്‍ പൊലീസ് മേധാവി സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സമകാലിക മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലെ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച എട്ടു പരാതികള്‍ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് കൈമാറി.അന്വേഷണ ചുമതലയും നിതിന്‍ അഗര്‍വാളിനാണ്.


0⃣6⃣ *കെഎം മാണിയെ സിപിഐഎം വീണ്ടും തുണച്ചു; ഇത്തവണ പാലായില്‍; ഇടഞ്ഞുനിന്ന് സിപിഐ; നഷ്ടം കോണ്‍ഗ്രസിന്*

📰പാലാ മണ്ഡലത്തിലെ കരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എമ്മിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിഎം ഓമനയെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റാണി ജോസഫാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.


0⃣7⃣ *കശ്മീരില്‍ സെെന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു*

📰കശ്മീരിലെ ബുഡ്ഗാമില്‍ മൂന്ന് തീവ്രവാദികള്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. റെഡ്ബുഗ് പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെയെത്തിയത്. പ്രദേശം വളഞ്ഞ് തെരച്ചില്‍ നടത്തുന്നതിനിടയില്‍ തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചെയാണ് അവസാനിച്ചത്. പ്രദേശത്ത് സൈന്യം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.


0⃣8⃣ *ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമയോട് യെമന്‍ സര്‍ക്കാര്‍; മോചനത്തിനായി യെമന്റെ സഹായ വാഗ്ദാനവും*

📰ന്യൂഡൽഹി ∙ യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് സ്ഥീരികരിച്ച് യെമൻ സർക്കാർ. ടോം ഉഴുന്നാലിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനായി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും യെമന്‍ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയാണ് യെമൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുൽമാലിക് അബ്ദുൽജലീൽ അൽ–മെഖാൽഫി ഇക്കാര്യം അറിയിച്ചത്.


0⃣9⃣ *ഷവോമി റെഡ്മി നോട്ട് 4 ഇന്ന് വീണ്ടും ഫ്ലിപ്പ്കാര്‍ട്ടില്‍; ആകര്‍ഷകമായ ഇഎംഐ ഓഫറുകള്‍ക്കൊപ്പം*

📰ഷവോമി റെഡ്മി നോട്ട്4 ഇന്നുമുതല്‍ വീണ്ടും ഫ്ലിപ്പ്കാര്‍ട്ടില്‍. കഴിഞ്ഞ ജനുവരിയില്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും ലഭ്യമായി. വില്‍പ്പനയുടെ ഭാഗമായി നിരവധി ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. വിവിധ ഇഎംഐ ഓഫറുകളില്‍ ഈ ഫോണ്‍ വാങ്ങിക്കാം. 24 മാസത്തേയ്ക്ക് 15% പലിശയില്‍ പ്രതിമാസം 631 രൂപയുടെ ഓഫറുണ്ട്.


1⃣0⃣ *വയറില്ലാതെ ചാര്‍ജ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്‌ എത്തി; വയര്‍ലെസ് ഫീച്ചര്‍ ലഭിക്കണമെങ്കില്‍ 35,493 രൂപ അധികം നല്‍കണം *

📰ലോകത്തിലെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജിംഗ് ലാപ്ടോപായ ഡെല്‍ ലാറ്റിറ്റ്യൂഡ് 7285 വില്‍പ്പനയ്ക്കെത്തി. 12.3 ഇഞ്ച്‌ സ്ക്രീന്‍ വലുപ്പമുള്ള ലാപ്ടോപ് ആണിത്. എന്നാല്‍ ഇതിനൊപ്പം വയര്‍ലെസ് ചാര്‍ജിംഗ് ഫീച്ചര്‍ ലഭിക്കണമെങ്കില്‍ അധികതുക മുടക്കണം.ഒരു വയര്‍ലെസ് ചാര്‍ജിംഗ് മാറ്റിനുമേല്‍ ലാപ്ടോപ് വച്ചാണ് ചാര്‍ജിംഗ് സാധ്യമാകുന്നത്. "മാഗ്നറ്റിക് റെസണന്‍സ് വയര്‍ലെസ് ചാര്‍ജിംഗ് ടെക്നോളജി"യാണ് ലാപ്ടോപ് ചാര്‍ജ് ചെയ്യാനുള്ള 30 വാട്ട് പവര്‍ വിതരണം ചെയ്യുന്നത്. ഈ ലാപ്ടോപിന്‍റെ വില 77,441 രൂപയും വയര്‍ലെസ്സ് ചാര്‍ജിംഗ് കീബോഡിന്‍റെയും വയര്‍ലെസ് ചാര്‍ജിംഗ് മാറ്റിന്‍റെയും കൂടി വില 35,493 രൂപയും ആണ്.

*Oiva media online solution©*

*+918606838345*