Telegra.Ph

Telegra.Ph


🕉🌷🕉🌷🕉🌷🕉🌷🕉   

       *കൃഷ്ണ മാഹാത്മ്യം*

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

മഥുരയിലെ വീഥിയിലൂടെ നടക്കുമ്പോള്‍ കണ്ണനെ ഒരു സുഗന്ധം വല്ലാതെ ആകര്‍ഷിച്ചു

"ഹായ് നല്ല ചന്ദന ഗന്ധം"

ഇതെവിടുന്നാണ് എന്ന് അന്വേഷിച്ച് കണ്ണന്‍ നടന്നപ്പോള്‍ അതാ ഒരു സ്ത്രി വരുന്നു.

അവളുടെ ശരീരത്തിന് മൂന്നു വളവുണ്ട് . അതുകൊണ്ട് കൂനിക്കൂടിയാണ് നടക്കുന്നത്

ആ കൂനി ധാരാളം സുഗന്ധ ദ്രവ്യങ്ങളും ചുമന്നു കൊണ്ടു കംസന്റെ കൊട്ടാരത്തിലേയ്ക്കാണ് പോകുന്നത്. കംസന് ശരീരത്തില്‍ പുരട്ടാനുള്ള ആ കുറിക്കുട്ടിന്റെ വശ്യമായ സുഗന്ധമാണ് അവിടമാകെ പരന്നത്. കണ്ണന്‍ അവളെ നോക്കി വിളിച്ചു.

"ഹേ സുന്ദരീ!"

അവള്‍ അത്ഭുതപ്പെട്ടു. ഇതാരുടേയാണ് ഇത്ര മധുരമായ സ്വരം. ഉള്ളില്‍ എന്തെന്നില്ലാത്ത ഒരാനന്ദം അനുഭവപ്പെടുന്നു വല്ലോ? അവള്‍ മുഖമുയര്‍ത്തി നോക്കി. അത്യന്ത സുന്ദരനായ ഒരു ബാലന്‍. ഇതല്ലേ ഗോപികമാരുടെ കണ്ണന്‍? എന്റെ നേരെയാണല്ലോ നോക്കുന്നത്? എന്നെയാണോ സുന്ദരീ എന്നു വിളിച്ചത്? ശരീരത്തില്‍ മൂന്നു വളവുകള്‍ ഉള്ള അവളെ എല്ലാരും ത്രിവക്ര കൂനി എന്നെല്ലാമാണ് എല്ലാവരും വിളിക്കുന്നത്. വിളിച്ച ആളുടെ മുഖവും ആ സ്നേഹ ഭാവവും കണ്ടപ്പോള്‍ കളിയാക്കീയല്ല ന്ന് ബോധ്യായി .

കണ്ണനെപ്പറ്റി അവള്‍ ധാരാളം കേട്ടീട്ടുണ്ട്. പാലും വെണ്ണയുമായി വരുന്ന ഗോപികള്‍ കണ്ണനെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. അവര്‍ക്ക് കണ്ണനെപ്പറ്റി എത്ര പറഞ്ഞാലും കൊതി തീരില്യ. കണ്ണന്‍ കളികളും കുറുമ്പുകളും, കാളിയനര്‍ത്തനവും, വേണുവൂതുന്നതും പൈക്കളേ മേയ്ക്കുന്നതും അങ്ങിനെ എന്നും പറയാന്‍ അവര്‍ക്ക് പുതിയ കഥകളുണ്ടാവും. എല്ലമെല്ലാം കേട്ടുകേട്ട് അവളുടെ മനസ്സു നിറയേ കണ്ണനായിരുന്നു.

കണ്ണനെ ഒരിക്കലെങ്കിലും അകലെ നിന്നായാലും ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഒരുപാടാഗ്രഹിച്ചു. ഗോപികമാര്‍ കണ്ണനെ പ്രേമത്തോടെ വിളിക്കുന്ന പേരാണ് ശ്യാമ സുന്ദരനെന്ന് അവള്‍ കേട്ടീട്ടുണ്ട്. എന്നെങ്കിലും ഒരിക്കല്‍ കണ്ണനെക്കണ്ടാല്‍ അതുപോലെ പ്രേമത്തോടെ കണ്ണനെ വിളിക്കണം ന്ന് മോഹിച്ചിരുന്നു. ഇതാ ഇപ്പോള്‍ ഇത്ര അടുത്ത് നില്ക്കുന്നു ആ ഭുവന സുന്ദരന്‍ . അവള്‍ മതിമറന്നു വിളിച്ചു

" എന്റെ ശ്യാമസുന്ദരാ"

കണ്ണന്‍ കള്ളച്ചിരിയോടെ അടുത്തു ചെന്ന് അവളുടെ കയ്യില്‍ പിടിച്ചു. ഹാ! ആ സച്ചിദാനന്ദ സ്പര്‍ശത്തില്‍ അവളുടെ ശരീരം വിറ പൂണ്ടു. കണ്ണന്‍ ചോദിച്ചു.

"എന്താണ് നിന്‍റെ കൈയില്‍?" അവള്‍ ആനന്ദത്തോടെ പറഞ്ഞു.

മനോമോഹനാ ! ഇത് കംസ മഹാരാജനുള്ള ചന്ദനവും സുഗന്ധ ദ്രവ്യങ്ങളുമാണ്

കണ്ണന്‍ ചോദിച്ചു.

കുറച്ചു ഞങ്ങള്‍ക്കും തരുമോ "

"ഹാ! ഇത് എന്റെ ഭാഗ്യമല്ലേ ദേവാ ഇതെല്ലാം തന്നെ എന്റെ കണ്ണനാണ് സ്വീകരിച്ചാലും"

അവള്‍ കുറിക്കൂട്ടില്‍ നിന്നും പാരിജാതക്കൂട്ടിന്റെ

കിണ്ണം എടുത്തു നീട്ടി. ഉടനെ കണ്ണന്‍ ഇതെനിക്കു വേണ്ടാ വേറേ തരൂ എന്നു പറഞ്ഞു.

അവള്‍ കസ്തൂരിക്കൂട്ടിന്റെ കിണ്ണം എടുത്തു കാണിച്ചു. ഭഗവാന്‍ അതും സ്വീകരിച്ചില്ല. അവള്‍

ഓരോ കിണ്ണമായി കാണിച്ചപ്പോള്‍ ഓരോന്നായി ഭഗവാനും നിരസിച്ചു കൊണ്ടിരുന്നു.

അവസാനം അവള്‍ തെല്ലു നാണത്തോടെ രഹസ്യമസയി സൂക്ഷിച്ചിരുന്ന ഒരു കിണ്ണം കാണിച്ചപ്പോള്‍ കണ്ണന്‍ പറഞ്ഞു.

ഹാ! ഇതു കൊള്ളാം. ഇതാണ് ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നത്. നീ എന്നും എന്നെ ലേപനം ചെയ്യുന്നത് ഇതു കൊണ്ടല്ലേ മനോഹരീ..."

കണ്ണാ........

എന്റെ സമര്‍പ്പണം നീ സ്വീകരിച്ചിരുന്നുവോ? അവള്‍ക്ക് അത്ഭുതവും സന്തോഷവുമായി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത് ഒരു പ്രത്യേകതരം ചന്ദനക്കൂട്ടാണ്. കണ്ണനെപ്പറ്റിക്കേട്ടപ്പോള്‍ മുതല്‍ എന്നെങ്കിലും കണ്ണന്‍ വരുമ്പോള്‍ നല്കാന്‍ കണ്ണനു മാത്രമായീട്ടാണ് എന്നും അവള്‍ ആകൂട്ട് ഉണ്ടക്കുന്നത് . എന്നും ഉണ്ടാക്കി കയ്യില്‍ രഹസ്യമായി സൂക്ഷിക്കും. അത് അവളൊരിക്കലും രാജാവിനു നല്കാറില്ല

കണ്ണനായി കരുതും. ഓരോ ദിവസവും

കണ്ണന്‍ വാരാതാവുമ്പോള്‍ അവള്‍ കൃഷ്ണനെന്നു സങ്കല്പിച്ച് രാത്രിയില്‍ അതെല്ലാം സ്വന്തം ശരീരത്തില്‍ പുരട്ടി കൃഷ്ണാലിംഗനം അനുഭവിച്ച് ഉറങ്ങും. പിറ്റേന്ന് വീണ്ടും ഉണ്ടാക്കി കണ്ണനെ കാത്തിരിക്കും. കണ്ണനെപ്പറ്റി കേട്ടതുമുതല്‍ അവള്‍ ഇങ്ങിനെ കൃഷ്ണനില്‍ ലയിച്ചാണ് ജീവിച്ചത്. ആ ചന്ദനക്കൂട്ട് തിരഞ്ഞെടുക്കുന്നതില്‍ പോലും കണ്ണന് എത്ര ശ്രദ്ധ.?

കണ്ണനെല്ലാം അറിഞ്ഞിരിക്കുന്നു. സ്വീകരിച്ചിരിക്കുന്നു. അവളുടെ ആ ദിവ്യ സ്നേഹം കണ്ണനല്ലാതെ ആരറിയും?

അവള്‍ നിറ കണ്ണുകളോടെ ആചന്ദനക്കിണ്ണം കണ്ണന് നീട്ടി. കണ്ണന്‍ അതു വാങ്ങിയില്യ. പകരം കള്ളച്ചിരിയോടെ തന്‍റെ മാറിടം കാണിച്ചു കൊടുത്തു.

എന്റെ മാനസേശ്വരാ ! എന്നോട് ഇത്രയും സ്നേഹമോ? അവള്‍ അതിയായ സന്തോഷത്തോടെ ഭഗവാന്‍റെ മാറില്‍ തന്‍റെ കൈ കൊണ്ടു ചന്ദനം പൂശാനൊരുങ്ങി. പക്ഷേ കൂനിയായതുകൊണ്ട് ആ മാര്‍വിടത്തിലേക്ക് അവളുടെ കൈയ്യെത്തിയില്യ. കണ്ണന്‍ അവളുടെ മുന്നില്‍ മുട്ടു കുത്തി നിന്നു. അതു കാണാന്‍ തന്നെ എത്ര മനോഹരം. വലതു കാല്‍ കുത്തി ,ഇടതു കാല്‍ മുട്ടു കുത്തി മാര്‍വിടം മുന്നോട്ടു തള്ളി അവളുടെ മുന്നില്‍ കണ്ണന്‍ ഇരുന്നപ്പോള്‍ കൂനിയായാ അവളുടെ വദനം കണ്ണന്റെ വക്ഷസ്സില്‍ സ്പര്‍ശിക്കുന്നു. അവള്‍ പ്രേമ വിവശയായി ആ മാറില്‍ ചന്ദനം പുരട്ടിക്കൊടുത്തു. മഥുരാപുരിയിലെ എല്ലാരും തെല്ലസൂയയോടെ കൂനിയെ നോക്കി നിന്നു. അടുത്തു നിന്നിരുന്ന ബലരാമനാകട്ടെ ആനന്ദത്തോടെ ഇതൊക്കെ നോക്കി നിന്നു.

അവള്‍ രാമനും ചന്ദനം പൂശിക്കൊടുത്തു.

അവള്‍ ആനന്ദ സാഗരത്തില്‍ മുഴുകിപോയി. മധുരാ വാസികള്‍ മുഴുവനും കൊതിയോടെ നോക്കുന്ന കണ്ണന്റെ ശരീരം തൊട്ടു ചന്ദനം പൂശി കൊടുക്കാനുള്ള ഭാഗ്യം തനിക്കു കിട്ടിയില്ലേ? കണ്ണന്‍ തന്‍റെ അന്തരംഗം അറിഞ്ഞുവല്ലോ കണ്ണനും അവളുടെ ഭക്തി കണ്ട് സന്തോഷിച്ചു. ഇവള്‍ക്ക് നല്ല ഒരു സമ്മാനം കൊടുക്കാനായി തീരുമാനിച്ചു. കണ്ണന്‍ അവളുടെ കണ്ണുകളിലേക്ക് പ്രേമത്തോടെ നോക്കിക്കൊണ്ട് അവളുടെ കാല്‍ വിരലില്‍ തന്‍റെ കാലു കൊണ്ടു പതുക്കെ അമര്‍ത്തി. തന്‍റെ കൈവിരല്‍ കൊണ്ടു അവളുടെ താടിക്കു പിടിച്ചു മുഖം പതുക്കെ ഉയര്‍ത്തി.

ഹാ! എന്തോരത്ഭുതം! അവളുടെ വളവുകള്‍ നിവര്‍ന്നു അതിമനോഹരിയായി മാറി. അവള്‍ എല്ലാം മറന്ന് കണ്ണനോട് ചേര്‍ന്നു നിന്നു. അരികിലേക്ക് ഒഴുകിയെത്തിയ ഈ നീലമേഘത്തിന് അനേകം കുറി ക്കൂട്ടുകളുടെ സുഗന്ധം . കണ്ണനവളേ ചേർത്ത് പിടിച്ചു ചോദിച്ചു. പ്രിയേ നിനക്കന്തുവേണം ? എനിക്ക് വേണ്ടത് എന്താണ് ...? ഈ കണ്ണനെ അല്ലാതെ ? അവളുടെ ചിന്തയറിഞ്ഞ കണ്ണന്‍ കാതില്‍ മന്ത്രിച്ചു

"ഞാൻ വരും. നീ സ്മരിക്കുമ്പോഴെല്ലാം. "

എന്റെ കണ്ണാ....

നമ്മുടെ ഓരോ വിചാരവും കണ്ണന്‍ അറിയുന്നു. കണ്ണനോടുള്ള ഭക്തിയാണ് പ്രധാനം

മനസ്സിന്‍റെ സൌന്ദര്യമാണ് കണ്ണന്‍ കാണുക.

എല്ലാ മനസ്സുകളിലും കൃഷ്ണ പ്രേമം നിറയട്ട.🙏

*രാധേ കൃഷ്ണാ! ഹരേ ഗുരുവായൂരപ്പാ!*

*ഹരി ഓം*

@puranamhindhu

@hindhupuranam

🌹🌹🥀🌺🌸🌼🌸🌺🥀🌹🌹

*🙏🌹🌸ഹിന്ദു ഭക്തിഗാനങ്ങൾ ഹിന്ദുപുരാണം 🌺*

🙏🌷🙏🌷🙏🌷🙏🌷