മക്കാമോ
എഴുത്തിടം
സൂര്യനെ അതിക്രമിച്ചു വന്ന തിങ്കൾ തിളങ്ങുന്ന ഒരു രാത്രി. കോട്ടക്കലിന്റെ റോഡിലൂടെ 3:00 ക്ക് നടക്കുന്ന 18 കാരൻ അലൺ. ചുണ്ടിൽ ഒരു സിഗരറ്റു പുകയുന്നുണ്ട്. ഇടതു കയ്യിലെ ഫോൺ അവന്റെ മുഖത്തേയ്ക്ക് പ്രകാശം വീശുന്നുണ്ട്. എന്നാലും വുഡ്ഢിയുടെ തൊപ്പിയിട്ട അവന്റെ മുഖം വ്യക്തമല്ല.
അവൻ നടന്നു കോട്ടക്കൽ നഗരത്തിലെ ആധുനിക കെട്ടിടങ്ങൾക്കിടയിലുള്ള ഒരു പൗരാണിക കെട്ടിടത്തിന്റെ മുമ്പിൽ നിന്നു.അവിടെ അടച്ചിട്ട ഒരു ഷോപ്പിന്റെ ഷട്ടറിൽ തൂങ്ങി കിടക്കുന്ന പൂട്ട്, കീശയിൽ നിന്നും ഒരു ചാവിയെടുത്തു തുറന്നു. എന്നിട്ട് ഷട്ടറിന്റെ പിടുത്തത്തിൽ പിടിച്ചു ആഞ്ഞു മുകളിലേക്കു പൊന്തിച്ചു. അന്നേരം അതിന്റെ ഇരിമ്പിച്ച ആരവം കോട്ടക്കലങ്ങാടി മുഴുവൻ പ്രതിധ്വനിച്ചിരിക്കാം.
ഷോപ്പ് തുറന്ന അവൻ ഉള്ളിൽ കയറി വേഗം പുറത്തേക്കു നോക്കി. ആരും ഇല്ല.അവൻ ഉള്ളിൽ നിന്നും ആ ഷട്ടർ അടച്ചു.
എന്നിട്ട് കീശയിൽ നിന്നും മറ്റൊരു ചാവി അവൻ എടുത്തു. അതൊരു പ്രത്യേകതരം ചാവി തന്നെ. കാരണം തനി സ്വർണ്ണം കൊണ്ട് നിർമിച്ച, പ്രത്യേകതരം അകൃതിയിലുള്ള ഒരു താക്കോൽ ആയിരുന്നു അത്.
പെട്ടെന്നു അവൻ അവിടെ ഇരുന്നു, അവിടെയുള്ള ഒരു ടൈൽസ് ഇളക്കി എടുത്തു. അപ്പോൾ ഒരു ഹണ്ടർ റൂമിലേക്കുള്ള വാതിൽ കാണപ്പെട്ടു.
ആ പ്രത്യേക ചാവി കൊണ്ട് അവൻ ആ വാതിലിന്റെ പൂട്ടിൽ വച്ചു.പെട്ടെന്ന് പ്രകാശത്താൽ ഒരു രൂപം (പ്രഭാവലയം) അവിടെ തെളിഞ്ഞു. ഒരു ആനയെപ്പോലെ തോന്നിക്കുന്ന ഒരു പ്രതീകം.അങ്ങനെ ആ വാതിൽ തുറക്കപ്പെട്ടു.
തുറന്നു കഴിഞ്ഞപ്പോൾ അവിടെ താഴേക്കുള്ള പടികൾ പ്രത്യക്ഷപ്പെട്ടു. അവൻ ആ പടികൾ ഇറങ്ങി താഴേക്കു പോയി.
താഴെ ഒരു വൃത്താകൃതിയിലുള്ള റൂം. ചുറ്റും അലമാറകളും അലമാരയിൽ പൗരാണിക ഗ്രന്ഥങ്ങളും.മുകളിൽ നിന്നും ഇറങ്ങി വന്ന്, നേരെ നോക്കിയാൽ കാണാൻ പാകത്തിന് ഒരു സിംഹാസനം. അതിൽ ഒരു രാജാവിനെ പോലെ വൃദ്ധൻ ഇരിക്കുന്നു. അവിടെ എട്ടോ പത്തോ ഭടൻമാർ ഉണ്ട്. ആ വൃദ്ധൻ രാജാവിന്റെ പേരാണ് മക്കാമോ.
അവൻ ഇറങ്ങി വന്ന് മക്കാമോയോട്, "നമസ്ക്കാരം" എന്ന് പറഞ്ഞു, "എന്താ പ്രശ്നം?" എന്ന് ചോദിച്ചു.
ഒരു ഗൗരവം നിറഞ്ഞ ശബ്ദത്തോടെ (മമ്മൂട്ടിയെ പോലെ) മാക്കാമോ പറയാൻ തുടങ്ങി, "ഞാൻ ഈ ഭൂമിയിൽ വന്നിട്ട് എത്ര വർഷമായെന്ന് എനിക്കറിയില്ല. എന്തായാലും ഞാൻ കൂടുതൽ ജീവിച്ചത് കേരളത്തിൽ മാത്രമാണ്.നിന്നോട് ഞാനൊരു സത്യം പറയട്ടെ,ഞാൻ കാരണം കേരളത്തിൽ പലരും ഹീറോസ് ആയിട്ടുണ്ട്."
ഒന്നു ചുമച്ചതിനു ശേഷം മക്കാമോ ഗൗരവ ശബ്ദത്തിൽ വീണ്ടും തുടങ്ങി, "ഞാൻ പണ്ട് താമസിച്ചിരുന്നത് കാടു പിടിച്ചുകിടക്കുന്ന ഒരു മലമുകളിലായിരുന്നു.അന്ന് ഞാൻ കേരളത്തിൽ വന്നിട്ട് ഒന്നോ രണ്ടോ നൂറ്റാണ്ടായി കാണും. പൗലൂസ് എന്ന പേരുള്ളൊരുത്തൻ എന്റെ അടുത്ത് വന്നിരുന്നു. കൊച്ചു,ഒരു പാവം പയ്യനാന്നേ. അമ്മയും അച്ഛനും ചെറു പ്രായത്തിൽ നഷ്ട്ടപ്പെട്ട ആ കുട്ടിക്ക് തണലായി പിന്നെ ഒരു പള്ളി പുരോഹിതനായിരുന്നു കാവൽ. പുരോഹിതന്റെ സമ്മതപ്രകാരം അവൻ കാട്ടിലേക്ക് വന്നപ്പോൾ അവന്റെ പുറകെ സിംഹമോ മറ്റോ ഓടിയെന്നാ അവൻ പറഞ്ഞത്. അങ്ങനെ അവൻ അന്ന് എന്റെ അടുത്തെത്തി.
എന്റെ മായാ വിദ്യയും മറ്റും കണ്ട ആ പയ്യന് എന്നിൽ കൂടുതൽ അകൃഷ്ടനായി.അങ്ങനെ മായാ വിദ്യ ഞാൻ അവനും പകർന്നു. പിന്നെ പുരോഹിതനെ കാണാനുള്ള അതി മോഹത്താൽ അവൻ എന്നിൽ നിന്നും പിരിഞ്ഞുപോയി.
പിന്നീട് നീ എന്റെ സുഹൃത്തായപ്പോളാണ് എനിക്ക് ആ കുട്ടി പോയ സങ്കടം അകന്നത്" മക്കാമോയുടെ കണ്ണിൽ നിന്നും കണ്ണീർ കവിളിലൂടെ ഒഴുകി.
ഒരു ഊർജ്ജം ആർജ്ജിച്ചെടുത്ത് മക്കാമോ ചുണ്ടും നാവും ചലിപ്പിച്ചു, "ഇനി നിന്നിൽ നിന്നും ഞാൻ എന്നെന്നേക്കുമായി പോവുകയാണ്".അലണിന്റെ മുഖം നോക്കാതെയാണ് മക്കാമോ അത് പറഞ്ഞത്.
പെട്ടൊന്ന് ഒന്നും മനസ്സിലാവാത്ത അലൺ ചോദിച്ചു, "എന്തൊക്കെ ഈ പറയുന്നേ?".
അപ്പോഴും മക്കാമോ അവനിലേക്ക് നോക്കിയില്ല. മക്കാമോയുടെ കവിളിലൂടെ കണ്ണീർ തുള്ളികൾ സഞ്ചരിച്ചു.
മക്കാമോ പറഞ്ഞു തുടങ്ങി, "എന്റെ പ്രിയ സുഹൃത്തേ, അലൻ... കാലം നമുക്കായി നീക്കിവെച്ച നിമിഷങ്ങൾ അവസാനിച്ചിരിക്കുന്നു. നമ്മൾ തമ്മിലുള്ള ഈ ബന്ധം ഇവിടെ മുറിയുകയാണ്. ഒരുപക്ഷേ, നിന്റെ ഈ ലോകത്തിലെ കാലഗണനയനുസരിച്ച് ഇത് എന്നെന്നേക്കുമായുള്ള വേർപിരിയലായിരിക്കാം. ഈ കേരളത്തിന്റെ മണ്ണിൽ നിന്ന് എനിക്ക് മടങ്ങിയേ തീരൂ.
നീ എന്നെ വെറുമൊരു മനുഷ്യനായി കണ്ടു, പക്ഷേ നിനക്കറിയാമല്ലോ, ഒഴുകുന്ന പുഴയെപ്പോലെയും ചലിക്കുന്ന കാറ്റിനെപ്പോലെയും നൂറ്റാണ്ടുകളായി ഞാൻ ഈ ഭൂമിയിലുണ്ട്. ഒരു ദേശത്ത് ഏതാനും നൂറ്റാണ്ടുകളിലധികം ആയുസ്സ് ചെലവഴിക്കാൻ എനിക്ക് വിധിയില്ല. കാരണം, എന്റെ നിഴൽ പോലെ എന്നെ പിന്തുടരുന്ന ഒരു ശത്രുവുണ്ട് — സർഗോൺ!
മരണം എന്നെ തൊടില്ലെന്ന് നീ കരുതിയിട്ടുണ്ടാകാം. എന്നാൽ, അന്ധകാരത്തിന്റെ ആ ചക്രവർത്തിക്ക് ഒരു രഹസ്യമറിയാം. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് അവന്റെ ആയുധം തുളച്ചുകയറുന്ന നിമിഷം, ഈ അനശ്വരതയ്ക്ക് അന്ത്യമുണ്ടാകും. എന്റെ ഓരോ ശ്വാസവും തേടി സർഗോൺ അലയുകയാണ്. ഞാൻ ഈ കേരളക്കരയിലുണ്ടെന്ന് അവൻ മണത്തറിഞ്ഞു കഴിഞ്ഞു. ഇനി എനിക്ക് ഒളിച്ചിരിക്കാൻ വയ്യ, അവനെ ഭയന്ന് ഓടാനും എനിക്ക് കഴിയില്ല.
ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ നിന്നും സഹസ്രം കാതങ്ങൾക്കപ്പുറം, മനുഷ്യരുടെ കണ്ണുകൾക്കോ ഭൂപടങ്ങൾക്കോ കണ്ടെത്താനാവാത്ത ഒരു നിഗൂഢ ലോകമുണ്ട്. നിലാവിന്റെ വെളിച്ചം മാത്രം കാവൽ നിൽക്കുന്ന, മന്ത്രശക്തിയാൽ ചുറ്റപ്പെട്ട എന്റെ ആ ദ്വീപ് — 'സെലസ്റ്റിയൽ എഥേറിയ' (Celestial Etheria).
അവിടേക്കാണ് ഞാൻ മടങ്ങുന്നത്. പക്ഷേ ഓർക്കുക, പഴയതുപോലെ ശാന്തമായ ഒരു സങ്കേതമല്ല ഇനി എന്റെ ആ ദ്വീപ്. സർഗോണിന്റെ സൈന്യവും ഞാനും തമ്മിലുള്ള അവസാന പോരാട്ടം അവിടെ തുടങ്ങുകയായി. എന്റെ സുന്ദരമായ ആ ഐലൻഡ് ഇനി രക്തം വീഴുന്ന ഒരു രണഭൂമിയാണ്. വിജയിച്ചാൽ മാത്രം നാം വീണ്ടും കണ്ടുമുട്ടും. അതുവരെ വിട..."
"അപ്പൊ നിങ്ങൾ പോവുകയാണോ", ഇതു പറഞ്ഞ അലണിന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി.
"അതെ ഞാൻ പോവുകയാണ്, ഇനി ഈ സിംഹാസനം നിനക്ക് അധികാരപ്പെട്ട ഒന്നാണ്. പിന്നെ ഇപ്പൊ എന്റെ മായ ശക്തിയൊക്കെ നിനക്കും കിട്ടിയിട്ടുണ്ട്.അത് ദുർ:ഉപയോഗം ചെയ്യരുത്. മായിക ശക്തിയുമായി നിനക്ക് വേണ്ട അറിവുകൾ ആ അലമാറയുടെ പിറകിൽ ഉണ്ട്." ചുറ്റും കിടക്കുന്ന അലമാറയിൽ ഒന്നിനെ ചൂണ്ടിയിട്ടാണ് മക്കാമോ അവസാന വരി പറഞ്ഞത്.
എന്നിട്ട് മാക്കാമോ എണീറ്റ് അലമാറയുടെ അടുടുത്തു പോയി. എന്നിട്ട് "ഇവിടെ വാ" എന്നു പറഞ്ഞു അലണിനെ ക്ഷണിച്ചു.
എന്നിട്ട് മക്കാമോ 'Grimoire of Celestia' എന്ന ബുക്ക് അവിടെ നിന്ന് മാറ്റി.അപ്പോൾ അവിടെ ഒരു ഡിജിറ്റൽ സ്ക്രീൻ കണ്ടു. എന്നിട്ട് മക്കാമോ ഡിജിറ്റൽ സ്ക്രീലേക്ക് വിരൽ ചൂണ്ടി അലണിനോട് പറഞ്ഞു, "നിന്റെ വിരൽ ഇതിൽ വെക്കൂ".
മക്കാമോയുടെ നിർദേശത്തിനു വഴങ്ങി അവൻ അവന്റെ ചൂണ്ടു വിരൽ അതിൽ വെച്ചു. പെട്ടൊന്ന് ആ അലമാറ ഷട്ടർ പോലെ മുകളിലേക്ക് പൊന്തി.
അവന്റെ മുമ്പിൽ ഒരു ചെറു മുറി പ്രത്യക്ഷമായി. ആ ചുമരുകൾ വജ്ര ശീലകളാൽ പണിതതായിരുന്നു. അതിന്റെ നടുവിൽ സ്വർണക മേശ. ആ മേശക്കു മുകളിൽ ഒരു ഗ്രന്ഥം. ആ ഗ്രന്ഥത്തിന് ഒരു തരം തിളക്കമുണ്ട്.
"ഉള്ളിൽ പ്രവേശിച്ചു കൊള്ളുക", പുറത്തു നിന്ന് മക്കാമോ അലണിനോട് പറഞ്ഞു, "ഇതിന്റെ ഉള്ളിൽ നീയല്ലാതെ ആരെങ്കിലും കയറിയാൽ അവർ വജ്രമായി ആ ചുമരുകളോട് ലയിക്കും, ഞാനടക്കം.
നിന്നെ കണ്ടപ്പോതൊട്ട് ഞാൻ നിനക്ക് വേണ്ടി മാത്രം പണിത മുറിയാണിത്. ആ മേശയിൽ കിടക്കുന്ന ഗ്രന്ഥത്തിനോട് നീ എന്ത് ചോദിച്ചാലും പറയുന്നതിനൊപ്പം, നിന്റെ ആഗ്രഹം നടപ്പിലാക്കാനും അതിന് കഴിയും".
ഇതു പറഞ്ഞു കഴിഞ്ഞതും ഒരു പ്രഭ കലർന്ന കൊടുങ്കാറ്റ് മക്കാമോയെ മൂടി. അതിന്റെ ഉള്ളിൽ നിന്നും "ഞാൻ പോയി അലൻ, എന്നെ കുറിച്ച് ആ ഗ്രന്ഥത്തോട് ചോദിക്കുക" എന്ന ശബ്ദം അലണെ തേടിഎത്തി.
ശുഭം
പ്രതിലിപി ലിങ്ക് 👉 https://pratilipi.app.link/s5T1jI9oz1b
Copyright ©2026. All rights reserved. Do not copy this story without the author's permission.