പണ്ഡിതന്മാര്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത്...

പണ്ഡിതന്മാര്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത്...https://m.facebook.com/story.php?story_fbid=785940401568322&id=100004571075645പട്ടിക്കാട് ജാമിഅ നൂരിയയുടെ സമ്മേളന വേദിയില്‍ വെച്ച് യുഗപ്രഭാവനായ സിഎച്ച് മുഹമ്മദ് സാഹിബ് വിശുദ്ധ ഖൂര്‍ആനിലെ തിരുസൂക്തം ഉദ്ധരിച്ച് കൊണ്ട് നടത്തിയ ചരിത്ര പ്രസംഗം.


പൊതുവിഷയങ്ങളില്‍ പോലും ചേര്‍ന്നിരിക്കാനാവില്ലെന്ന് പറഞ്ഞ് സമുദായ ഐക്യ വേളയിലെല്ലാം ഒറ്റുകാരുടെ വേശം കെട്ടിയ, സ്വകാര്യയിടങ്ങളില്‍ തീവ്രത പുറംമ്പോക്കിലേക്കിട്ട പണ്ഡിത കാപട്യങ്ങള്‍ക്കെതിരെയുള്ള ശബ്ദമായിരുന്നു സിഎച്ചിന്റെ വാക്കുകളില്‍. 


ശിഹാബ് തങ്ങളേക്കാള്‍ വലിയ സുന്നിയാവാന്‍ ആരും മെനക്കേടേണ്ടതില്ലെന്ന് പറഞ്ഞ സിഎച്ച് തീവ്ര തുളുമ്പലിന്റെ വ്യാജ കോലങ്ങളെ എന്നും എന്നും എടുത്തെറിഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലും മത വിഷയങ്ങളിലും സമസ്തയുടെ ആലിമീങ്ങളോട് മുശാവറ ചെയ്യുവാനും അവരുടെ നേതൃത്വം അംഗീകരിക്കുവാനും അതേ സിഎച്ച് മുന്നിലുണ്ടായിരുന്നു. 


മഹാനായ ശംസൂല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും കെടി ഉസ്താദുമൊക്കെ സിഎച്ചിന്റെ അടുത്ത സ്‌നേഹവലയങ്ങളായിരുന്നു. നടക്കാവ് ഖബറിസ്ഥാനിലെ സിഎച്ചിന്റെ മഖബറക്കരികില്‍ പോയി മഹാനായ കണ്ണിയത്ത് ഉസ്താദ് സലാം ചൊല്ലിയതിങ്ങനെയായിരുന്നു, അസ്സലാമുആലൈക്ക യാ ഹബീബീ യാ സിഎച്ച്........ 


സിഎച്ചും സിഎച്ചിന്റെ പാര്‍ട്ടിയും മുസ്ലിം സംഘ പ്രസ്ഥാനത്തോട് കാണിച്ച അനുഭാവത്തിനും സമീപനത്തിനും നിലപാടിനുമുള്ള വലിയ ഒരു അംഗീകാരമാണ് സൂഫിവര്യനും ജീവിതത്തില്‍ പേരിനുപോലും കറുപ്പ് കാണാത്ത കണ്ണിയത്ത് ഉസ്താദിന്റെ ആ പ്രാര്‍ത്ഥനകള്‍. 


അതേ സിഎച്ചിനെ കുറിച്ചാണ് കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യന്റെ ശിഷ്യനായ ഒരാള്‍ പറഞ്ഞത്, മയ്യിത്ത് നിസ്‌കാരത്തിന് ആള് കൂടിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന്...


സിഎച്ച് സ്വീകരിച്ച അതേ നിലപാട് തന്നെയാണ് നാളിതുവരെയുള്ള ലീഗ് നേതാക്കളിലധികവും പുലര്‍ത്തിയത്. അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ സമസ്തയുടെ ആലിമീങ്ങള്‍ സദുദ്ദേശ്യത്തോടെ തിരുത്തി കൊടുക്കും. സിഎച്ചി്‌ന്റെ പുത്രനം നിയമസഭകക്ഷി ഉപനേതാവുമായ എം.കെ മുനീര്‍ സാഹിബ് നിലവിളക്ക് വിഷയത്തിലും മറ്റും സമസ്തയുടെ വിശദീകരണം വന്നപ്പോള്‍ ശരിയോടൊപ്പം നിന്നത്.


 വിവാഹ പ്രായ വിഷയത്തില്‍ ഹരിത നേതാവ് സ്വീകരിച്ച നിലപാടനെതിരെ സമസ്ത പണ്ഡിതര്‍ രംഗത്ത് വന്നപ്പോള്‍ ആ പഴയ നിലപാട് വീണ്ടും അവതരിപ്പിക്കാതിരുന്നത്. സത്രീ സുന്നത്ത വിഷയത്തിലെ എടുത്തുചാട്ടവും കാമ്പയിനും തെറ്റായി പോയെന്ന സമസ്ത നിലപാടിനെ തുടര്‍ന്ന് പി.കെ ഫിറോസ് സാഹിബിന്റെ നേതൃത്വത്തിലുള്ള കാമ്പയിനും പരിപാടികളും അവസാനിപ്പിച്ചത്.


 ഏറ്റവും അടുത്ത് മാധ്യമങ്ങള്‍ സമസ്ത വിരോധിയും സലഫി പ്രചാരകനുമായി പ്രചരിപ്പിച്ചപ്പോള്‍ ഞാന്‍ സമസ്ത വിരോധിയല്ലെന്നും സമസ്തയുടെ ആലിമീങ്ങളെ ബഹുമാനിക്കുന്നവരും അവരോട് കാര്യങ്ങള്‍ അന്വേഷിക്കുന്നവരുമാണെന്നും സലഫിഭക്തനല്ലെന്നും ഇടി ബശീര്‍ സാഹിബ് തുറന്നുപറഞ്ഞത്. 


 സമസ്തയുടെ ആലിമീങ്ങളുടെ സദുദ്ദേശ്യത്തോടെയുള്ള തിരുത്തലുകളും തീര്‍പ്പുകളും ഉള്‍കൊണ്ട് കൊണ്ട് തന്നെയാണ് സമുദായ നേതാക്കള്‍ നീങ്ങുന്നത്

പണ്ഡിതന്മാര്‍ വേദം ചുമക്കുന്ന കഴുതകളാവരുതെന്ന പ്രോയഗം, പണ്ഡിതന്മാര്‍ക്കെതിരെയായിരുന്നില്ല, പ്രത്യൂത തീവ്രസുന്നിസത്തിന്റെ തിണ്ണം കാട്ടി ഒറ്റുവേശം കെട്ടിയ കാന്തപുര വേശങ്ങള്‍ക്കെതിരെയായിരുന്നു.


 കപടമുഖങ്ങളെ തുറന്നെതിര്‍ക്കുന്നതില്‍ ഇന്നും സമുദായ നേതാക്കള്‍ ആവശ്യാനുസരണം ഉയരാറുണ്ട്. ശരീഅത്ത് സംരക്ഷണത്തിന്റെ പൊതുവേദിയില്‍ നിന്നും സംഘടനാ സംങ്കുചിതത്വം കാട്ടി മാറി നിന്ന കാന്തപുരത്തിനെതിരെയുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടോ പുതിയാപ്ല പ്രയോഗവും ഷാജിയുടെ മുല്ലാപൊളിറ്റിക്‌സ് പ്രസംഗവും സംഘപരിവാര്‍ വിധേയത്വത്തിനെതിരെയുള്ള മജീദ് സാഹിബിന്റെ ലേഖനവും കാപട്യങ്ങളെ തുറന്നെതിര്‍ക്കുന്നതില്‍, സമുദായ നേതാക്കള്‍ സിഎച്ചിന്റെ വഴിയില്‍ നിന്നും തെല്ലും വ്യതിചലിച്ചിട്ടില്ലെന്ന വിളിച്ചുപറച്ചിലുകളാണ്‌