എവറെസ്റ്റ് കൊടുമുടിയെക്കാള്‍ വലിയ കൊടുമുടികള്‍ ഉണ്ടായേക്കും.

എവറെസ്റ്റ് കൊടുമുടിയെക്കാള്‍ വലിയ കൊടുമുടികള്‍ ഉണ്ടായേക്കും.


പല അടുക്കു ഭൂവൽക്കഫലകങ്ങള്‍ (plates) കൊണ്ടാണ് ഭൂമിയുടെ മേല്‍പ്പാളി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ പാളികള്‍ പരസ്പരം പല സമ്മര്‍ദങ്ങള്‍ ചെലുത്തി തെന്നി നീങ്ങികൊണ്ടിരുന്നു . ഇന്ന് കാണുന്ന ഭൂഖണ്ഡങ്ങള്‍ എല്ലാം പണ്ട് ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത് അവയെ സൂപ്പര്‍ഭൂഖണ്ഡങ്ങള്‍ എന്ന് വിളിക്കുന്നു . റോഡിനിയ,നുന, പാലിയോ പാന്‍ജിയ, വാല്‍ബ്ര എന്നിങ്ങനെ ഉള്ള സൂപ്പര്‍ കൊണ്ടിനന്റുകള്‍ ഉണ്ടായിരുന്നു എങ്കിലും ഇന്ന് കാണുന്ന രീതിയില്‍ വന്‍കരകള്‍ വേര്‍തിരിയാന്‍ തുടങ്ങുന്നത് ഏകദേശം 30 കോടി വര്‍ഷങ്ങള്‍ക് മുന്‍പ് "പാന്‍ജിയ" എന്ന ബൃഹദ്ഭൂഖണ്ഡത്തില്‍ നിന്നുമാണ് . ഇതിനെ ചുറ്റിയുള്ള ഒറ്റ സമുദ്രമായിരുന്നു "പാൻതലാസ്സ" . "പാന്‍ജിയ" യില്‍നിന്നും പൊട്ടി അടര്‍ന്ന ഭാഗങ്ങളാണ് "ഗോണ്ട്വാന" യും ലൌറെഷ്യയും.


ഇതില്‍ ഇന്ത്യ 10-20 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് "ഗോണ്ട്വാന" യുടെ ഭാഗമായിരുന്നു. അവിടെനിന്നും വേര്‍പെട്ട ഇന്ത്യന്‍ ഭൂഫലകം യൂറേഷ്യന്‍ ഭാഗത്തേക്ക് സഞ്ചരിച്ച് യുറേഷ്യന്‍ ഭൂഫലകത്തിലേക്ക് ചേര്‍ന്നു ഈ കൂടിയിടിയിലാണ് ഹിമാലയം എന്ന മടക്ക്‌ പര്‍വതപ്രദേശം ഉണ്ടാവുന്നത് ഈ കൂട്ടിയിടിയുടെ ഫലമായാണ് ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ മൌണ്ട് എവറസ്റ്റ് രൂപം കൊള്ളുന്നതും ."ഗോണ്ട്വാന, ലൌറെഷ്യ പ്രദേശങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സമുദ്രഭാഗമായിരുന്നു "ടെത്തീസ് ഓഷ്യന്‍" .ഇന്ത്യ യൂരെഷ്യയുടെ ഭാഗമായി തീരുന്നതിനുശേഷമാണ് തെതീസ് ഓഷ്യന്‍ ഇല്ലതെയാവുന്നതും ,ഇന്ത്യന്‍ മഹാസമുദ്രം രൂപപ്പെടുന്നതും . ഏറ്റവും ചെറുതും പ്രായംകുറഞ്ഞതുമായ മഹാസമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം . ഒരു രാജ്യത്തിന്‍റെ പേരിലുള്ള ഏക സമുദ്രവും ഇതാണ്.


സീ ലെവല്‍ താണതിന്റെ ഭാഗമായി ടെത്തീസ് ഓഷ്യന്‍ നിലനിന്നിരുന്ന ചിലഭാഗങ്ങള്‍ കരപ്രദേശങ്ങളായി മാറി . അതാണ്‌ ഇന്നത്തെ മിഡില്‍ഈസ്റ്റ് .കോടിക്കണക്കിനു വര്‍ഷങ്ങള്‍ സമുദ്രമായിരുന്ന ഭാഗമായതുകൊണ്ട് തന്നെയാണ് മിഡില്‍ഈസ്റ്റില്‍ ഇത്രയധികം ഓയില്‍ നിക്ഷേപം ഉണ്ടായതും.

മില്ലിയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളം കിടന്നിരുന്നത് എവിടെ എന്ന് നോക്കുക അന്റാര്‍ട്ടിക്കയ്ക്ക് അടുത്ത് ,ഭൂഘണ്ടങ്ങള്‍ വേര്‍പെട്ടില്ലയിരുന്നു എങ്കില്‍ . നമ്മളൊക്കെ ഇപ്പൊ കിടുകിടാ വിറച്ചു നടന്നെനേം

ഭൂഫലകങ്ങള്‍ നില്‍ക്കുന്നില്ല ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയാണ് .കൂടെ ഇന്ത്യന്‍ഭൂഫലകവും. അതുകൊണ്ട്തന്നെ എവറസ്റ്റ് വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും വര്‍ഷത്തില്‍ 0.157 inch എന്ന കണക്കില്‍. ഏകദേശം 100-200 മില്യണ്‍ വര്‍ഷം കഴിയുമ്പോള്‍ യൂറേഷ്യയും അമേരിക്കയും ഉത്തരധ്രുവത്തില്‍ സംഗമിക്കുമെന്നു പഠനങ്ങള്‍ പറയുന്നു 


ഭൗമോപരിതലത്തിലെ ഫലകചലനം വര്‍ധിക്കുകയാണെന്നും, അതി നാല്‍ ഭൂഖണ്ഡങ്ങള്‍ ചലിക്കുന്നതിന്റെ തോത് ഏറുകയാണെന്നും ഗ വേഷകര്‍. ഫലകചലനത്തിന്റെ തോത് വലിയ മാറ്റമില്ലാതെ തുടരുക യാണെന്ന നിലവിലെ നിഗമനം ചോദ്യംചെയ്യുന്നതാണ് പുതിയ പഠനം. 


അമേരിക്കയിലെ കാലിഫോര്‍ണിയയില്‍'ഗോള്‍ഡ്‌സ്മിത്ത് ജിയോ കെമിസ്ട്രി കോണ്‍ഫറന്‍സി'ല്‍ അവതരിപ്പിക്കപ്പെട്ട രണ്ട് പഠനങ്ങളാണ്, ഫലകചലനം വര്‍ധിക്കുകയാണെന്ന നിഗമനം മുന്നോട്ടുവെച്ചത്. 

കഴിഞ്ഞ 200 കോടി വര്‍ഷമായി ഭൂഖണ്ഡങ്ങള്‍ പരസ്പരം കൂട്ടിയി ടിക്കുന്നതിന്റെ തോത് കൂടുകയാണ് ചെയ്തതെന്ന് പഠനത്തില്‍ കണ്ടു.'പ്രീകാമ്പ്രിയന്‍ റിസര്‍ച്ച് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച ക്കാന്‍ പഠനമാണിത്.

കവുഡും സംഘവും ഭൂഖണ്ഡങ്ങളുടെ ചലനം സംബന്ധിച്ച മുന്‍പഠന ങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, 170 കോടി വര്‍ഷം മുമ്പു മുതല്‍ 75കോടി വര്‍ഷം മുമ്പുവരെയുള്ള കാലയളവില്‍,ഭൂഖണ്ഡങ്ങളുടെ സ്ഥിതി വലിയ മാറ്റമില്ലാത്ത അവസ്ഥയിലായിരുന്നു എന്നുകണ്ടു.


ആ കാലഘട്ടത്തിലാണ് 'റോഡിനിയ') എന്ന സൂപ്പര്‍ഭൂഖണ്ഡം ഭൂമുഖത്ത് രൂപംകൊണ്ടത്. പുതിയ ഭൂവല്‍ക്കം രൂപ പ്പെടുന്നതുപോലുള്ള സംഗതികള്‍ ആ ഘട്ടത്തില്‍ നിലച്ചു. അന്തരീക്ഷ ത്തിലും കാര്യമായ മാറ്റം അപ്പോഴുണ്ടായില്ല. ഫോസില്‍ റിക്കോര്‍ഡു കളും അങ്ങനെതന്നെ.


എന്നാല്‍, ആ കാലഘട്ടത്തിന് മുമ്പും പിമ്പും അന്തരീക്ഷത്തിലെ ഓക്‌ സിജന്റെ തോതില്‍ കാര്യമായ വ്യത്യാസമുണ്ടാവുകയും ഹിമയുഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.


റോഡിനിയ സൂപ്പര്‍ഭൂഖണ്ഡത്തിന്റെ കാലത്ത് ഭൂമിയുടെ പുറംപാളി ക്ര മേണ തണുത്തതാണ് അക്കാലത്തെ സ്ഥിരതയ്ക്ക് കാരണമായി കവു ഡ് കാണുന്നത്. '170 കോടി വര്‍ഷംമുമ്പ് ഭൂമിയുടെ പുറംപാളി കൂടുതല്‍ ചൂടേറിയതായിരുന്നു. എന്നുവെച്ചാല്‍, അന്ന് ഫലകചലനത്തെ നിയ ന്ത്രിച്ചിരുന്ന ഘടകങ്ങളല്ല, ഇന്നതിനെ നിയന്ത്രിക്കുന്നത്' അദ്ദേഹം പറ ഞ്ഞു.


നിലവിലുള്ള ഫലകചലനം സാധ്യമാകാനുള്ള സാഹചര്യം 75 കോടി വര്‍ഷംമുമ്പ് രൂപപ്പെട്ടു എന്ന് കരുതാമെന്ന് കവുഡ് ചൂണ്ടിക്കാട്ടി. ആ പ്രവര്‍ത്തനഫലമായി റോഡിനിയ സൂപ്പര്‍ഭൂഖണ്ഡം പൊട്ടിപ്പിളര്‍ന്നു വെന്ന് കരുതാം.


ഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളരുന്നതും കൂടിച്ചേരുന്നതും അതുകൊണ്ട് അവ സാനിച്ചില്ല. നിലവില്‍ ഭൂമുഖത്തുള്ള ഭൂഖണ്ഡങ്ങള്‍ 15 കോടി വര്‍ഷം മു മ്പ് നിലനിന്ന 'പാന്‍ജിയ' എന്ന ഭീമന്‍ ഭൂഖ ണ്ഡത്തിന്റെ തുടര്‍ച്ചയാണ്.


തെക്ക് 'ഗോണ്ട്വാനാലാന്‍ഡ്' എന്നും, വടക്ക്'ലോറേഷ്യ'യെന്നും ര ണ്ട് ഭൂഖണ്ഡങ്ങളായി പാന്‍ജിയ പിളര്‍ന്നു. വടക്കേഅമേരിക്ക, ഗ്രീന്‍ല ന്‍ഡ്, യൂറോപ്പ് എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ.


ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത് അന്റാര്‍ട്ടിക്കയും അതി നോട് ചേര്‍ന്ന് ഓസ്‌ട്രേലിയയും നിലകൊണ്ടു. മഡഗാസ്‌ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു.


മദ്ധ്യേന്ത്യയിലെ ഒരു ഭൂപ്രദേശമാണ്‌ ഗോണ്ട്വാന. ഗോണ്ട് ജനവിഭാഗത്തിന്റെആവാസകേന്ദ്രം എന്ന അർത്ഥത്തിലാണ്‌ മേഖലക്ക് ഈ പേര്‌ വന്നത്. ഗോണ്ടുകൾ മദ്ധ്യേന്ത്യയിൽ മുഴുവനും വ്യാപിച്ചിരുന്നതിനാൽ ഈ പ്രദേശത്തിന് കൃത്യമായ ഒരു അതിര്‌ നിർണയിക്കുവാൻ സാധ്യമല്ല. എന്നിരുന്നാലും മഹാരാഷ്ട്രയിലെ വിദർഭ മേഖലയുടെ കിഴക്കൻ പ്രദേശങ്ങൾ, അതിനു തൊട്ടു വടക്കായി കിടക്കുന്ന മദ്ധ്യപ്രദേശിന്റെ ഭാഗങ്ങൾ, ഛത്തീസ്ഗഢിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവ ഗോണ്ട്വാനയുടെ പ്രധാന മേഖലകളായി കണക്കാക്കുന്നു. വിശാലമായ അർത്ഥത്തിലെടുക്കുമ്പോൾ ആന്ധ്രാപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾ, പടിഞ്ഞാറൻ ഒറീസ എന്നിവയെല്ലാം ഗോണ്ട്വാനയുടെ ഭാഗങ്ങളാണ്‌.


ഫലകചലനസിദ്ധാന്തപ്രകാരം പുരാതന ഭൂഖണ്ഡമായ പാൻജിയവിഭജിക്കപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങളിലൊന്നായ ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെപേര്‌ ഇന്ത്യയിലെ ഈ പ്രദേശത്തിൽ നിന്നും എടുത്തതാണ്‌. ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ നിലനിൽപ്പിനെ തെളിയിക്കുന്ന പുരാതനമായ പാറകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ഈ പ്രദേശത്ത് ഒറീസയിലാണ് എന്നതാണ് ഇതിനു കാരണം.


ഇനി പാന്ജിയ അനുമാന സിദ്ധാന്തത്തിലേക്ക് പോവുകയാണെങ്കില്‍ കൌതുകകരമായ ചില കാര്യങ്ങള്‍ അറിയാം.


അറ്റ്‌ലാന്റിക് സമുദ്ര വിസ്താരം വര്‍ദ്ധിക്കുകയും ഭൂഖണ്ടങ്ങള്‍ വീണ്ടും ഒന്നായി ചേരുകയും ചെയ്യുന്ന പാന്ജിയയുടെ പുനര്‍ഘടനയില്‍ യുറേഷ്യയുമായി പല ഭൂഖണ്ടങ്ങളും കൂട്ടിയിടിക്കുകയും ചെയ്യും.

ഈ അനുമാന പ്രകാരം 50 മില്ലിയന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, നോര്‍ത്ത് അമേരിക്ക പടിഞ്ഞാറോട്ട് സ്ഥാനം മാറുകയും, യുറേഷ്യയുടെ സ്ഥാനമാറ്റം ബ്രിട്ടനെ ഉത്തരധ്രുവത്തിലേക്ക് അടുപ്പിക്കുകയും സൈബീരിയ ഉഷ്ണമേഖലയിലേക്ക് താഴ്ന്നു പോവുകയും ചെയ്യും. ആഫ്രിക്ക, അറേബ്യ, യുറോപ് കൂട്ടിയിടിമൂലം മെഡിറ്ററെനിയന്‍ കടലും ചെങ്കടലും ഇല്ലാതായിപ്പോവാന്‍ ചാന്‍സുണ്ട്. ഈ പ്രക്രിയയില്‍ എവറെസ്റ്റ് കൊടുമുടിയെക്കാള്‍ വലിയ കൊടുമുടികള്‍ ഉണ്ടായേക്കും.


**********


http://upload.wikimedia.org/wikipedia/commons/8/8e/Pangea_animation_03.gif

upload.wikimedia.org

upload.wikimedia.org


**********