പത്മാവതിയില്‍ തട്ടി വഴിമാറുന്ന റാഫേല്‍ അഴിമതി...

പത്മാവതിയില്‍ തട്ടി വഴിമാറുന്ന റാഫേല്‍ അഴിമതി...പത്മാവതിയില്‍ തട്ടി വഴിമാറുന്ന റാഫേല്‍ അഴിമതി..


 ഒരു പ്രശ്നത്തെ കേവലം വർഗ്ഗീയതയിലും  ദേശീയതയിലും തട്ടി വഴിതിരിച്ചു വിടാൻ സംഘപരിവാരുകാരെ പോലെ വിദഗ്ധരായവർ വേറെയില്ല .പരിവാരം ഇടുന്ന ചൂണ്ടയിൽ കൊത്തി തമ്മില്‍ തല്ലാന്‍ തയ്യാറായിരിക്കുന്ന മതം തിന്ന് ജീവിക്കുന്ന മണ്ടന്‍മാര്‍ ഇന്ത്യകാരെ പോലെ ലോകത്ത് ഒരിടത്തും കാണുകയും ഇല്ല. 


മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും കമ്പനിയുമായി ചേർന്ന് നരേന്ദ്ര മോഡിയും കൂട്ടരും നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതി വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കെ അതിൽനിന്ന് ശ്രദ്ധ തെറ്റിക്കാൻ മുകേഷ് അംബാനിയുടെ സിനിമാ കമ്പനിയാ വിയാകോം 18 നിർമ്മിക്കുന്ന ദീപിക പദുക്കോൺ നായികാവേഷം ഇടുന്ന പത്മാവതി എന്ന സിനിമയുടെ നേരെ ചാടിക്കൊണ്ട് ഒരുഭാഗത്ത് ഇരയുടെ കൂടെ കൂടി സഹതപിക്കുകയും മറുഭാഗത്ത് ചെന്നായ്ക്കളുടെ കൂടെ ഇറച്ചി പങ്കിട്ടു തിന്നുകയും ചെയ്യുന്ന വൃത്തി കെട്ട കളികളാണ് പരിവാരം കളിച്ചു കൊണ്ടിരിക്കുന്നത്.റിലയന്‍സുമായി ചേര്‍ന്ന് മോഡിയും കൂട്ടരും നടത്തിയ മില്ല്യൻ കണക്കിന് ഡോളറിന്റെ അഴിമതി മറച്ചുവയ്ക്കാൻ അതേ കമ്പനിയെ ദേശവിരുദ്ധരാക്കുക എന്ന കുരുട്ടു തന്ത്രം. മണ്ടന്മാരായ ഇന്ത്യൻ ജനത മത ചൂണ്ടയിൽ വേഗം കൊത്തുമെന്ന് പരിവാരത്തേക്കാള്‍ നന്നായി അറിയുന്നവർ വേറെ ആരുണ്ട്..??


 ഇപ്പോൾ സംഘപരിവാരം പത്മാവതി സിനിമയ്ക്കു പിന്നാലെ വര്‍ഗ്ഗീയതയും കൊണ്ട് ഇറങ്ങിയത് പിന്നിലെ തന്ത്രം അറിയണമെങ്കിൽ ആദ്യം റാഫേൽ വിമാന കരാറിനെ പറ്റി അറിയണം . 


ഇന്ത്യൻ വ്യോമസേനയുടെ പ്രധാന വിമാനമായ മിഗ്ഗ് വിമാനങ്ങൾ ഏകദേശം ഒഴിവാക്കാൻ ആയ ഘട്ടത്തിൽ ആണ് മൻമോഹൻസിംഗിന്റെ കാലത്ത് ആന്റണി പ്രതിരോധ മന്ത്രി ആയിരുന്ന സമയം 2007ല്‍ പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണയില്‍ എത്തുകയും ഫ്രഞ്ച് കമ്പനിയായ ദസ്സല്‍റ്റുമായി തൊണ്ണൂറായിരം കോടി യുടെ 126 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിലെത്തുകയും ചെയ്യുന്നത്. കരാർ പ്രകാരം 18 വിമാനങ്ങൾ കമ്പനിയിൽനിന്ന് നേരിട്ട് വാങ്ങുകയും ബാക്കിയുള്ള 108 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനും ആണ് പദ്ധതി . കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഹിന്ദുസ്ഥാൻ എയർ നോട്ടിക് കമ്പനിക്ക് സാങ്കേതിക വിദ്യ കൈമാറുകയും ഇവിടെ നിന്ന് നിർമിക്കാനും ആയിരുന്നു മന്‍മോഹന്‍ സര്‍ക്കാറിന്‍റെ പ്ലാൻ.


 2014 നരേന്ദ്രമോഡിയുടെ സർക്കാർ അധികാരത്തി വന്ന് ഒരു വർഷം കഴിഞ്ഞാണ് കളി മാറുന്നത് ഇന്ത്യൻ സർക്കാർ നിർമിക്കുന്ന വിമാനങ്ങൾക്ക് ഗ്യാരണ്ടി നല്കാൻ കഴിയില്ല എന്ന കാരണം പറഞ്ഞ് ഗസൽ കരാറിൽ നിന്ന് യാദൃശ്ശികമായി പിൻമാറി. 


 2015 ലോകം കറങ്ങി ഇന്ത്യയെ വിൽക്കുന്നതിന്റെ ഭാഗമായി മോഡിജി ഫ്രാൻസിലും എത്തി, നേരത്തെ മൻമോഹൻറെ കാലത്ത് തൊണ്ണൂറായിരം കോടി രൂപക്ക് 126 വിമാനങ്ങൾ വാങ്ങാമെന്ന് കരാറിനു പകരം അൻപതിനായിരം കോടി രൂപയ്ക്ക് 36 (നീട്ടി പറയണം എന്നാലേ എണ്ണം കൂടൂ) വിമാനങ്ങൾ വാങ്ങാമെന്ന് എമണ്ടൻ കരാറിൽ ഒപ്പു വച്ചു. അതായത് നേരത്തെ 81 ദശലക്ഷം ഡോളറിന് ഒരു റാഫേൽ വിമാനം കിട്ടുമായിരുന്ന ഇടത്ത് ഇപ്പോൾ 243 ദശ ലക്ഷം ഡോളർ മുടക്കി ഒരു വിമാനം എന്ന നിലയിലായിരുന്നു കച്ചവടം .മൻമോഹൻ ഒപ്പു വച്ചതിനെക്കാൾ ഏകദേശം മൂന്നിരട്ടി വിലയ്ക്കാണ് പുതിയ കരാർ ..!!

രസം അതല്ല ഈ കരാർ ഒപ്പു വെക്കുന്നതിന് 48 മണിക്കൂർ മുമ്പാണ് പ്രതിരോധ മന്ത്രി ഇങ്ങനെയൊരു കരാറിനെ പറ്റി അറിയുന്നത് തന്നെ കരാറൊപ്പിടാൻ ഫ്രാൻസിലേക്ക് മോഡിയോടൊപ്പം പോയത് അനിൽ അംബാനിയും..!!!


ഇങ്ങനെ ഒരു കരാര്‍ ഒപ്പിടുന്നതിനു ക്ര്യത്യം രണ്ടാഴ്ച മുമ്പ് വേറേ ഒരു കരാർ കൂടി ഒപ്പുവച്ചിരുന്നു അത് വേറൊന്നുമല്ല പ്രതിരോധ വിമാനങ്ങൾ നിർമിക്കാൻ മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെ യും കമ്പനികൾ ഇന്ത്യന്‍ സര്‍ക്കാറുമായി റാഫേൽ കരാർ ഒപ്പിട്ട അതേ കമ്പനിയായ റിസൽട്ട് എന്ന ഫ്രഞ്ച് കമ്പനി  ഇന്ത്യയിൽ പ്രതിരോധ ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾ നിർമിക്കാനുള്ള ദസ്സല്‍റ്റ് റിലയൻസ് എന്ന കമ്പനി രൂപീകരിക്കുകയും 300 കോടിക്ക് മുകളിലുള്ള കരാറുകൾക്ക് പകുതി ഇന്ത്യയില്‍ നിർമിക്കണമന്ന വ്യവസ്ഥ പ്രകാരവും കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാൻ ഇറോട്ടിക് കമ്പനിക്ക് കിട്ടേണ്ടിയിരുന്ന റാഫേൽ വിമാനങ്ങളുടെ നിർമ്മാണ ചുമതല വളരെ വിദഗ്ധമായി റിലയൻസിന്റെയും ദസ്സല്‍റ്റിന്‍റെയും കീഴിലുള്ള പുതിയ കമ്പനിയിലേക്ക് എത്തിക്കുകയാണ് മോഡി ചെയ്തത് .പൊതുമേഖല സ്ഥാപനത്തിന് കിട്ടേണ്ട ഏകദേശം മുപ്പതിനായിരത്തോളം കോടി രൂപ അനിലിന്റെയും മുകേഷിന്റെയും കീശയിൽ നെെസായിട്ട് എത്തി..!!


മന്‍മോഹന്‍ കാലത്തെ കരാറില്‍ നിന്ന് ഫ്രഞ്ച് കമ്പനി പിന്‍മാറിയത് മുതല്‍ ഉള്ള എല്ലാ നീക്കങ്ങളിലും കൃത്യമായ ഗൂഢാലോചനകളും ആയിരക്കണക്കിന് കോടികളുടെ അഴിമതിയും നടന്നിട്ടുണ്ട് എന്ന് ഉറപ്പുള്ള റാഫേല്‍ ഇടപാടില്‍ ഒപ്പിടുന്ന സമയത്ത് വലിയ കോലാഹലങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ഈയടുത്തായി റാഫേൽ അഴിമതിയുടെ കഥകൾ പ്രതിപക്ഷവും പത്രമാധ്യമങ്ങളും പോസ്റ്റുമോർട്ടം ചെയ്യാൻ തുടങ്ങിയതോടെ ശ്രദ്ധ തെറ്റിക്കാൻ സ്ഥിരം നമ്പറുകളായ ദേശസ്നേഹവും ഹിന്ദുത്വ വികാരവുമെല്ലാം ഇളക്കിവിടുന്ന പരിപാടിയാണ് പരിവാരം ഇവിടെയും തുടരുന്നത്. അതിന്റെ ഭാഗമാണ് എന്ന് തോന്നുന്നു മുകേഷ് അംബാനിയുടെ സിനിമാ കമ്പനിയായ വിയാകോം 18 നിർമ്മിക്കുന്ന സിനിമക്കെതിരെ ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുന്നത് ഒരുഭാഗത്ത് റിലയൻസുമായി ചേർന്നു കോടികളുടെ അഴിമതി നടത്തുകയും മറുഭാഗത്ത് അതേ റിലയൻസിന്റെ സിനിമക്കെതിരെ ദേശവിരുദ്ധത ആരോപിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം തിരിച്ചറിയാതെ ഇരിക്കരുത്.