Black Panther

Black Panther

Sher1983
#view

@sher1983r


DC കോമിക്‌സ് ആയാലും മാർവൽ കോമിക്‌സ് ആയാലും അവർ എക്കാലത്തും കൊണ്ട് വന്നിട്ടുള്ള ബ്ലാക്ക് സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്ക് ഒരു പൊതു ഭാവം ഉണ്ട്. അവർ നിറം കൊണ്ട് കറുത്തവർ ആയിരിക്കും പക്ഷെ ഒരിക്കലും അവർ ബ്ലാക്ക് എന്ന അല്ലെങ്കിൽ ആഫ്രിക്കൻ എന്ന ഒരു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്നില്ല.

ഒരു ആഫ്രിക്കന്റെ പോരാട്ടങ്ങളോ അവരുടെ എക്‌സ്പീരിയൻസോ ഒന്നും തന്നെ പ്രതിഫലിക്കുന്ന രീതിയിൽ സാധാരണ കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടില്ല.

ചരിത്രപരമായി പരിശോധിച്ചാൽ കോമിക്സിൽ ആയാലും സിനിമകളിൽ ആയാലും ബ്ലാക്ക് സൂപ്പർ ഹീറോസ്‌ ഓപ്പറേറ്റ് ചെയ്യുന്നത് യൂറോസെണ്ട്രിക്ക് ആയിട്ടാണ് അല്ലേൽ ഒരു വൈറ്റ് context ഇൽ തന്നെ ആണ് അവർ സംഭവിക്കുന്നത്.

പൊതുവായി അവർ വരുന്നത് ഒരു ബ്ലാക്ക് കുടുംബത്തിൽ നിന്നോ അങ്ങനെ ഒരു കമ്മ്യൂണിറ്റിയിൽ നിന്നോ ആയിരിക്കില്ല, ബ്ലാക്ക് ലവർ ഉണ്ടായിരിക്കില്ല. ബ്ലാക്ക് കമ്മ്യൂണിറ്റി ആയിട്ടോ കൾച്ചർ ആയിട്ടൊ ഒരു കണക്ഷൻ പുലർത്താത്ത ബ്ലാക്ക് സൂപ്പർഹീറോ ആയിരിക്കും.

Generalize ചെയ്യപ്പെട്ട Humanitarian supportive റോളിൽ അതും ഒരു Eurocentric World view and Perspective ഇൽ നിന്ന് ഒരു ബ്ലാക്ക് ബോധമോ ഒരു Black cause ഒന്നും ഇല്ലാതെ ആയിരിക്കും ഈ ബ്ലാക്ക് സൂപ്പർ ഹീറോ വരുന്നത്.


ഇവിടെ ആണ് Black Panther എന്ന കഥാപാത്രം വ്യത്യസ്തം ആവുന്നത്.


പരമപ്രധാനമായി ബ്ലാക്ക് പാന്തർ ജീവിക്കുന്നത് ആഫ്രിക്കയിൽ ആണ്. ബ്ലാക്ക് ജനങ്ങൾ ദിവസേന നേരിടുന്ന പ്രശ്നങ്ങൾ ഒരു പൊളിറ്റിക്കൽ കൊണ്ടക്സ്റ് ഇൽ നിന്ന് കൊണ്ട് അഭിമുഖീകരിച്ചിട്ടുള്ള ഒരേ ഒരു കഥാപാത്രം ആണ് ബ്ലാക്ക് പാന്തർ.

അയാൾ അവിടെ വെറുതെ ജീവിക്കുക മാത്രം അല്ല ആഫ്രിക്ക നേരിട്ടിരുന്ന നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ കൂടിയാണ് ബ്ലാക്ക് പാന്തർ ജീവിക്കുന്നത്.


ബ്ലാക്ക് പാന്തർ കോമിക്‌സ് ആണേൽ തന്നെ Western Imperialism, Neo Colonialism in Africa എന്നീ പൊളിറ്റിക്സ് സംസാരിച്ചു കൊണ്ട് ആണ് അവതരിപ്പിക്കപെടുന്നത്. ഒരു കൃത്യമായ രാഷ്ട്രീയമാനം ഉള്ള ഒരു നിലപാട് ഉള്ള അവതരണങ്ങൾ ആണ് ബ്ലാക്ക് പാന്തർ കോമിക്സുകൾ ഇത് വരെ പുലർത്തിയിട്ടുള്ളത്.

കോമിക്സിൽ ലോകത്തിലെ തന്നെ സാങ്കേതികമായി മുന്നിട്ട് നിൽക്കുന്ന രാജ്യം ആണ് Wakanda, കാരണം അവരുടെ Resources അവർക്ക് പൂർണമായും അവരുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ കഴിയുന്നു എന്നത് ആണ്.

ആഫ്രിക്കയിൽ ഒരിക്കലും കീഴടക്കപെടാത്ത കോളനി വത്കരിക്കപ്പെടാത്ത രാജ്യം ആണ് Wakanda. അത് കൊണ്ട് തന്നെ ആഫ്രിക്കയുടെ വളർച്ച തകർത്തെറിഞ്ഞ കോളനിവത്കരണവും അടിമ കച്ചവടവും ഒക്കെ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഇവർക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇത് ഒരു ഉദാഹരണം എന്ന നിലക്കോ അല്ലെങ്കിൽ ഒരു കണ്സപ്റ്റ് എന്ന നിലക്കോ നോക്കി കാണാവുന്നത് ആണ്, കോളനിവത്കരണത്തെ അല്ലെങ്കിൽ ഒരു വൈദേശിക കടന്ന് വരവിനെ സാമാന്യവൽക്കരിക്കാൻ ഉപയോഗിക്കുന്ന പ്രധാന വാദം ആണ് യൂറോപ്യൻ കോളനിവത്കരണം കോളനികളിൽ കൂടി കൊണ്ട് വരുന്ന ടെക്‌നോളജിയുടെ നേട്ടങ്ങൾ. ഒരു പക്ഷെ ഇന്ത്യൻ ഭൂമികയിൽ ബ്രിട്ടൻ നടത്തിയ invasion പോലും നമുക്ക് Railway കിട്ടി, Postal സർവീസ് തന്നു എന്ന നിലക്ക് എല്ലാം ന്യായീകരിക്കപ്പെടുന്നുണ്ട്.


അങ്ങനെ അല്ലായിരുന്നു എങ്കിൽ ഇത്തരം രാഷ്ട്രങ്ങളിൽ എങ്ങനെ ആയിരുന്നിരിക്കണം ടെക്‌നോളജിയുടെ വളർച്ച അല്ലെങ്കിൽ പൊതുവായ അവരുടെ വളർച്ച എന്ന ഒരു ഉദാഹരണം ആണ് Wakanda. യൂറോപ്യൻസ് കൊണ്ട് വരുന്ന ടെക്‌നോളജി എല്ലാം തന്നെ അവർക്ക് അവരുടെ കോളനിയുടെ മേൽ കൂടുതൽ ശക്തി പ്രയോഗിക്കാനും കോളനികളിൽ ഉള്ള Resources അവർക്ക് വേണ്ടി ഉപയോഗിക്കാനും വേണ്ടി ആണ് കൊണ്ട് വന്നിട്ടുള്ളത്.


ഒരു സ്വതന്ത്ര രാജ്യം ആയി നിൽക്കുകയും ഇത്തരം ടെക്‌നോളജി എല്ലാം ഇങ്ങോട്ട് adapt ചെയ്യുകയും ഇവിടെ ഉള്ള resources എല്ലാം ഇവിടെക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്താൽ യൂറോപ്യൻസിനെ വെല്ലുന്ന തരത്തിൽ മാറിയേനെ എന്ന ഒരു സ്വപ്നം കൂടി ആണ് Wakanda.


കോമിക് ഹീറോസ്‌ എല്ലാം തന്നെ പൊതുവായി അവർക്ക് ലഭിച്ച സൂപ്പർ ഹീറോ ശക്‌തികൾ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ തീരുമാനിക്കുന്നത് അവർക്ക് ലൈഫിൽ ഉണ്ടായ ഒരു പേർസണൽ ട്രാജഡിയുടെ അടിസ്‌ഥാനത്തിൽ ആയിരിക്കും. അല്ലെങ്കിൽ എല്ലാ സൂപ്പർ ഹീറോസും ഒരു ട്രാജഡിയിൽ നിന്നും ജനിക്കുന്നവർ ആയിരിക്കും.


ഇവിടെ ആണ് ബ്ലാക്ക് പാന്തർ വീണ്ടും വ്യത്യസ്തമാവുന്നത്, അയാൾക്ക് ഇത് പാരമ്പര്യമായി കിട്ടുന്ന ഒന്നാണ്. അച്ഛനിൽ നിന്നും മകനിലേക്ക് കൈ മാറി പോകുന്ന ഒന്നാണ് ഈ സൂപ്പർ ഹീറോ പരിവേഷം. അവിടെ ഒരു സിസ്റ്റം ഉണ്ട്. കാലങ്ങൾ ആയി തുടർന്ന് പോരുന്ന ഒന്ന്.

ആയിരക്കണക്കിന് വർഷങ്ങൾ ആയി Wakanda യെ സംരക്ഷിക്കുന്ന ഒന്നാണ് ബ്ലാക് പാന്തർ.

ടിപ്പിക്കൽ കോമിക്‌സ് വില്ലന്മാരും ആയിട്ട് തന്നെ ആണ് ബ്ലാക് പാന്തർ ഫൈറ്റ് ചെയ്യുന്നത്. പക്ഷെ ബ്ലാക്ക് പാന്തർ ആഫ്രിക്കൻ ഭൂഖണ്ഡത്തെ അത് ഇക്കാലത്ത് നേരിടുന്ന പ്രശ്നങ്ങളുടെ പുറത്ത് പ്രതിനിധീകരിക്കുന്നുണ്ട്.

ആഭ്യന്തര യുദ്ധങ്ങൾ, അവക്ക് കാരണമാവുന്ന വെസ്റേറൻ കൊളോണിയലിസ്റ്റ് രാഷ്ട്രങ്ങൾ, മുതലാളിത്ത ഉപഭോഗ സംസ്കാരത്തിന്റെ പ്രതിനിധികൾ ആഫ്രിക്കൻ context ഇൽ വില്ലന്മാർ ആയി വരുന്നു എന്നത് ആണ് ബ്ലാക്ക് പാന്തർ കോമിക്കുകളുടെ പ്രത്യേകത.

Klaue എന്ന കഥാപാത്രം ഒക്കെ ആ അർത്ഥത്തിൽ ഒരുപാട് ഡെപ്ത് ഉള്ള പൊളിറ്റിക്കൽ ഫിഗർ ആണ്.


T’Challa’s father, T’Chaka കൊല്ലപ്പെടുന്നതിന് പോലും ഒരു വെസ്റ്റേൻ കോണ്സപിറസി ഉള്ളത് ആയി സങ്കൽപ്പിക്കാൻ കഴിയും. Reginald Hudlin ന്റെ ബ്ലാക്ക് പാന്തറിൽ അങ്ങനെ ഉള്ള കഥകൾ വരുന്നുണ്ട്. ഒരു പക്ഷെ Patrice Lumumba യെയോ Thomas Sankara യെയോ പോലെ ഉള്ള ആഫ്രിക്കൻ നേതാക്കളുടെ അസാസിനേഷൻ ആയി ഒക്കെ ഇതിനെയും ബന്ധപ്പെടുത്തി സംസാരിക്കാം.

പടിഞ്ഞാറൻ കൊളോനിയലിസ്റ് കൾ മാത്രം അല്ല M’Butu നെ പോലെ ഉള്ള ആഫ്രിക്കൻ ഏകാധിപതികളെയും നേരിടുന്നുണ്ട് ബ്ലാക്ക് പാന്തർ. Wakanda എന്ന ഒരു രാജ്യത്തിന്റെ മാത്രം അല്ല ആഫ്രിക്ക എന്ന ഭൂമികയുടെ ജനതയുടെ ശത്രുക്കളെ ആണ് ബ്ലാക്ക് പാന്തർ നേരിടുന്നത്. പുറത്ത് നിന്ന് ഉള്ളവർ മാത്രം അല്ല ഉള്ളിൽ ഉള്ള Traitors നെ കൂടി.


ഈ മാസം ബ്ലാക്ക് പാന്തർ സിനിമ റിലീസ് ആകാൻ പോകുന്നു. എത്രത്തോളം ഈ പറഞ്ഞ പൊളിറ്റിക്സ് എല്ലാം സിനിമയിൽ വരും എന്നത് അറിയില്ല. ഒരുപാട് മാറ്റങ്ങൾ കോമിക്സിൽ നിന്നും സിനിമയിലേക്ക് വരുമ്പോൾ സംഭവിക്കുന്നുണ്ട്.


The anti-colonialist message found in the cartoon series and some of the comics was toned down when the Black Panther was introduced in Captain American: Civil War.


അത് കൊണ്ട് തന്നെ അത്രക്ക് ഒന്നും പ്രതീക്ഷ വെക്കുന്നില്ല എങ്കിൽ പോലും, വെറും അടിമകൾ, അല്ലെങ്കിൽ രോഗം കൊണ്ടും യുദ്ധങ്ങൾ കൊണ്ടും പട്ടിണി കൊണ്ടും മാത്രം തിരിച്ചറിയപ്പെടുന്ന ഒരു ജനതയുടെ ചരിത്രത്തിലേക്ക് അവരുടെ കൾച്ചറിലേക്ക് ഇത് വരെ ഒരു മുഖ്യധാര സിനിമകൾക്കും കഴിഞ്ഞിട്ടില്ലാത്ത തരത്തിൽ ഇറങ്ങി ചെല്ലുന്ന തരത്തിൽ, ആഫ്രിക്കൻ നിറങ്ങൾ കൊണ്ട്, ആർക്കും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ആഫ്രിക്കയുടെ സാധ്യതകളെ കൊണ്ട്, അവരുടെ പൊട്ടൻഷ്യൽ അവതരിപ്പിക്കുന്നതിലൂടെ ആഫ്രിക്കയുടെ യഥാർത്ഥ സമ്പന്നത ഉയർത്തി കാണിക്കുന്ന ഒരു അത്ഭുതസൃഷ്ടി ആയിരിക്കും ഈ സിനിമ എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.


And for those on the African continent it is a reminder of the great potential that Africa has.💪


This time for Africa😍


- *Akhil Kovilingal*