വൈക്കത്തഷ്ടമി

വൈക്കത്തഷ്ടമി

Deon

അഷ്ടമി ഇങ്ങെത്തീന്നു കേൾക്കുമ്പോ മനസ്സിന് എന്തൊരു സന്തോഷമാണ്...

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ്സ് കട്ട് ചെയ്ത് പത്തും പന്ത്രണ്ടും ദിവസം തുടർച്ചയായി കൂട്ടുകാരുടെ കൂടെ പടിഞ്ഞാറേ നടയിലെ തിരക്കിൽ തോളിൽ കൈയിട്ട് വായ്നോക്കി നടന്നതിനും, ബജ്ജി വാങ്ങി പങ്കിട്ടു കഴിച്ചതിനും, ബീച്ചിലും പാർക്കിലും പോയി ഐസ്‌ക്രീം നുണഞ്ഞു സൊറ പറഞ്ഞിരുന്നതിനും ഒക്കെയും ഇപ്പോളും ഒരു മാറ്റവും ഇല്ലല്ലോ എന്നോർക്കുമ്പോ ഉള്ള that feeling!


വല്ലാത്തൊരു നൊസ്റ്റാൾജിയയാണത്...

ബീച്ചിൽ നിന്നും അമ്പലത്തിലേക്കുള്ള യാത്രയിൽ എത്രയെത്ര മുഖങ്ങളാണ് കടന്നുപോകുന്നത്...

കണ്ണുടക്കുന്ന രണ്ടോ മൂന്നോ സെക്കന്റിൽ ഇവനെ/ഇവളെ എവിടെയോ കണ്ടിട്ടുണ്ടല്ലോന്നു മനസ്സ് ചിന്തിച്ചു കൂട്ടുമ്പോളാവും അവൻ "ചങ്കേ..." ന്നു വിളിച്ച് ഓടിവന്നു കെട്ടിപ്പിടിക്കുക.

അങ്ങനെ വർഷങ്ങൾക്കു ശേഷം പഴയ കൂട്ടുകാരെ ഓരോരുത്തരെയായി കണ്ടുമുട്ടുന്നത്...

ഓൺലൈനിൽ മാത്രം പരിചയമുള്ള മുഖങ്ങളെ ആദ്യമായി നേരിട്ടു കാണുന്നത്, മിണ്ടുന്നത്...

ഇതുവരെ കണ്ടിട്ടില്ലാത്ത, ഇനി ഒരുപക്ഷേ ഒരിക്കലും കാണാൻ ഇടയില്ലാത്ത ആളോട് crush തോന്നുന്നത്...

പത്താനയെ ഒരുമിച്ചു കാണുന്നത്, അവരുടെ ചന്തം നോക്കി നിൽക്കുന്നത്...

ചെണ്ടമേളത്തിൽ മതിമറന്നു പോവുന്നത്, താളം പിടിക്കുന്നത്...

കതിനാവെടി പൊട്ടുമ്പോൾ ഇടക്കിടെ ആവർത്തിച്ചു ഞെട്ടുന്നത്...

വാശിപിടിച്ചു വാങ്ങിയ ഹൈഡ്രജൻ ബലൂണുകൾ കുരുന്നുകളുടെ കൈയിൽ നിന്നും മേലേക്ക് പറന്നു പോവുന്നത് കണ്ട് കരയുന്ന അവരോടൊപ്പം ആ ദുഃഖത്തിൽ പങ്കുചേരുന്നത്...

ഒന്നും മനസ്സിലാവില്ലെങ്കിലും കഥകളി നടക്കുന്ന സ്റേജിന്റെ മുന്നിൽ പോയിരുന്ന് അതിലേക്ക് ശ്രദ്ധിക്കാതെ വർത്താനം പറഞ്ഞിരിക്കുന്നത്...

അതിനിടയിൽ ഫോണിലേക്ക് വിളിക്കുന്ന ചങ്കിനോട് ആ ബഹളത്തിനിടയിൽ ഇരിക്കുന്ന ലൊക്കേഷൻ സ്റ്റേജിന്റെ വലതാണോ അതോ നമ്മുടെ വലതാണോ എന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പെടാപ്പാട് പെടുന്നത്...

ബീച്ചിൽ നിൽക്കുമ്പോൾ അമ്പലത്തിലേക്ക് പോവാം എന്നും അമ്പലത്തിൽ നിൽക്കുമ്പോൾ ബീച്ചിലേക്ക് പോവാം എന്നും മാറി മാറി തോന്നുന്നത്...

ബുക്ക് ഫെസ്റ്റിൽ കയറി കൊതിയായി എല്ലാം കൂടെ വാരിയെടുത്ത് ഒരു ചാക്കിൽ കെട്ടി ഇറങ്ങി ഓടിയാലോ എന്നു തോന്നുന്നത്...

കുലുക്കി സർബത്തിൽ ഏതു ഫ്ലേവർ വേണമെന്ന് ചോദിക്കുമ്പോ എല്ലാം ഓരോന്നു വാങ്ങി straw എടുത്ത് ചങ്കിന്റെ ഗ്ലാസ്സിലേക്ക് കയറ്റുന്നത്...

സ്‌പെഷ്യൽ ബിരിയാണിയുടെ മണമടിച്ച് പോക്കറ്റിലേക്ക് നോക്കിയിട്ട് "വേണ്ട മോനേ" എന്ന് ആത്മഗതം പറഞ്ഞ് അമ്പലത്തിൽ പോയി ക്യൂ നിന്ന് ഊട്ടുപുരയിൽ കയറി ഒരുമിച്ചിരുന്നുണ്ണുന്നത്...

ഉറക്കമിളച്ചിരുന്ന് അവസാനം വിടപറച്ചിൽ കണ്ട് അങ്ങനെ ഈ വർഷത്തെ അഷ്ടമിയും കഴിഞ്ഞു എന്ന് സങ്കടത്തോടെ മനസ്സിലാക്കുന്നത്...

പിന്നെ , പിറ്റേന്നും അടച്ചു പോവാത്ത വഴിയോരക്കച്ചവടക്കാരെ കാണുമ്പോൾ ashtami isn't over yet da monuse ന്നു പറഞ്ഞ് ബജ്ജിയുടെ രൂപത്തിൽ ഒരു കുഞ്ഞു പ്ലേറ്റ് സന്തോഷം കൂടെ വാങ്ങി ഉള്ളിലേക്ക് വിതറുന്നത്...


ആഹ!!!! വൈക്കത്തഷ്ടമി is a feeling ബ്രോ!!!!!

-DeOn-


[ Add a comment to this post ]


Report Page