The trending Clubhouse
Deon
ഇതുവരെ കേട്ടിട്ടില്ലാത്തവർക്കു വേണ്ടി,
ഇപ്പൊ trending ആയിക്കൊണ്ടിരിക്കുന്ന Clubhouse ആപ്പിനെപ്പറ്റിയുള്ള ഒരു basic introduction മാത്രമാണിത്...
എന്താണ് Clubhouse ആപ്പ്?
Group Voice chat ചെയ്തുകൊണ്ട് ആശയവിനിമയം നടത്താനുള്ള ഒരു social media platform ആണ് Clubhouse.
(മികച്ച audio quality തന്നെയാണ് ഇതിന്റെ highlight)
iOS ൽ 2020 ൽ launch ചെയ്തു, ആൻഡ്രോയ്ഡിൽ ഇപ്പോളാണ് വരുന്നത്.
ഇതിൽ Facebook ലെയും Twitter ലെയും ഒക്കെ പോലെ പോസ്റ്റുകൾ ചെയ്യാനോ സ്റ്റോറി കാണാണോ മെസ്സേജ് അയക്കാനോ ഒന്നും പറ്റില്ല. വോയ്‌സ് ചാറ്റുകൾ മാത്രമാണ് സാധിക്കുക.
പരസ്പരം ഫോളോ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. നമ്മൾ ഫോളോ ചെയ്തവർ സംസാരിക്കുന്ന/കേൾക്കുന്ന ഇടങ്ങളിൽ (if public) നമുക്കും ജോയിൻ ചെയ്യാനുള്ള നോട്ടിഫിക്കേഷൻ ലഭിക്കും.
Sign-up ചെയ്ത് ആപ്പ് തുറക്കുമ്പോൾ തന്നെ കാണുന്നത് ഇതുപോലെ കുറേ പബ്ലിക് റൂമുകൾ ആയിരിക്കും. ഓരോന്നിലും നടക്കുന്ന ചർച്ചയുടെ topic ഉം എത്രപേർ പങ്കെടുക്കുന്നുണ്ട് എന്നും അവിടെ തന്നെ കാണാൻ കഴിയും.
അതിൽ ക്ലിക്ക് ചെയ്താൽ നമുക്ക് ഒരു listener (കേൾവിക്കാരൻ) ആയി ജോയിൻ ചെയ്യാം. ഇങ്ങനെ ഒരു റൂമിൽ 5000 പേർക്കു വരെ ജോയിൻ ചെയ്യാൻ കഴിയും.
ജോയിൻ ചെയ്ത റൂമിൽ ഉള്ള അംഗങ്ങളെ,
• Speakers (സംസാരിക്കുന്ന ആളുകൾ)
• Followed by the speakers (അവർ ഫോളോ ചെയ്യുന്ന ആളുകൾ)
• Others (മറ്റുള്ളവർ)
ഇങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നത് കാണാം.
സംസാരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ നമുക്ക് hand raise ചെയ്യാം. (അതിനുള്ള ഐക്കൺ ✋️ സ്ക്രീനിനു താഴെ വലതു ഭാഗത്തായി ഉണ്ടാവും.) അപ്പോൾ റൂം ഉണ്ടാക്കിയ ആൾക്കോ മറ്റു മോഡറേറ്റർമാർക്കോ നമ്മളെ speaker ആയി പ്രൊമോട്ട് ചെയ്യാൻ സാധിക്കും.
പിന്നീട് മോഡറേറ്റർക്കോ അല്ലെങ്കിൽ നമുക്ക് തന്നെയോ തിരികെ listener ലിസ്റ്റിലേക്ക് മാറാനും കഴിയും.
ഇനി privacy യെപ്പറ്റി പറയുകയാണെങ്കിൽ...
Clubhouse ൽ പബ്ലിക് റൂമുകൾ മാത്രമല്ല, closed റൂമുകളും ഉണ്ടാക്കാൻ കഴിയും. ഇവയിൽ ഇൻവിറ്റേഷൻ ഉള്ളവർക്ക് മാത്രമാവും ജോയിൻ ചെയ്തു കേൾക്കാൻ കഴിയുക.
എല്ലാ റൂമുകളിലെയും ചാറ്റുകൾ ആ റൂം അവസാനിക്കുന്നതുവരെ താൽക്കാലികമായി Clubhouse സെർവറിൽ റെക്കോഡ് ചെയ്യപ്പെടുന്നുണ്ട്. റൂം അവസാനിക്കുമ്പോൾ അവ ഡിലീറ്റ് ആവും. So, എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ റൂം live ആയിരിക്കുന്ന സമയത്ത് തന്നെ report ചെയ്യാവുന്നതാണ്.
ഇതിനെപ്പറ്റി വിശദമായി അവരുടെ community guidelines ൽ പറയുന്നുണ്ട്.
Community guidelines link: https://www.notion.so/Community-Guidelines-461a6860abda41649e17c34dc1dd4b5f
Play store link:
https://play.google.com/store/apps/details?id=com.clubhouse.app
PS:
• ആൻഡ്രോയ്ഡ് ആപ്പ് ഇപ്പോൾ ബീറ്റ സ്റ്റേജിലാണ്. So പ്രൊഫൈലിൽ സോഷ്യൽ മീഡിയ ലിങ്കുകൾ attach ചെയ്യുന്നത് അടക്കമുള്ള ചില ഫീച്ചറുകൾ ആൻഡ്രോയ്ഡിൽ ഇപ്പോൾ ലഭ്യമല്ല.
• നിലവിൽ user ആയ ഒരാളുടെ ഇൻവിറ്റേഷൻ വഴി മാത്രമാണ് Clubhouse ലേക്ക് പുതിയ ഒരാൾക്ക് ജോയിൻ ചെയ്യാൻ സാധിക്കുക. ഇങ്ങനെ ജോയിൻ ചെയ്യുന്നവർക്ക് പുതിയ 5 പേർക്ക് കൂടി ഇൻവിറ്റേഷൻ നൽകാൻ കഴിയും.
മലയാളത്തിലെ ഒരുപാട് സെലിബ്രിറ്റികൾ Clubhouse ൽ ജോയിൻ ചെയ്തിട്ടുണ്ട്...
പാട്ടുകാരുടെയും സിനിമാക്കാരുടെയും പൊതുപ്രവർത്തകരുടെയും ടെക്കികളുടെയും ഒക്കെ സാന്നിധ്യം കൊണ്ട് ഈ ലോക്ക് ഡൌൺ സമയത്ത് clubhouse റൂമുകൾ എല്ലാം തന്നെ ഉഷാറാണ്.

ചുമ്മാ ട്രൈ ചെയ്തു നോക്കൂ... 🤩
- DeOn
[ Add a comment to this post ]