School നൊസ്റ്റ

School നൊസ്റ്റ

Deon


ഒരു മഴക്കാലത്തിന്റെ മുഴുവൻ മനോഹാരിതയും, മാധുര്യവുമുണ്ട് ആ ഓർമ്മകൾക്ക്. ഇപ്പോഴും ദേശീയ ഗാനത്തിന്റെ അവസാനത്തെ ‘ജയഹേ’ കഴിയുമ്പോൾ ഉള്ളിലൊരു കൂട്ടമണി മുഴങ്ങാറുണ്ട്… ഓർമ്മകളുടെ ബാഗും തൂക്കി മനസ്സാ പഴയ നാളുകളിലേക്കിറങ്ങി ഓടാറുണ്ട്!


നിഷ്കളങ്കമായ സൌഹൃദങ്ങളുടെ കാലം, വെള്ള പേപ്പറിലെഴുതിയ പ്രണയലേഖനങ്ങളുടെ കാലം..


ജൂണിലെയും ഡിസംബറിലെയുമൊക്കെ തണുപ്പിനോടു മല്ലിട്ടുള്ള ആ പുലർച്ചെ കുളികളിൽ തുടങ്ങുന്നു സ്കൂൾ ഓർമ്മകൾ.


വൈകിക്കയറിയ ക്ലാസ്സുകളിൽ ‘ബസ്സ് കിട്ടിയില്ല ടീച്ചറേ’ എന്നുള്ള സ്ഥിരം പല്ലവി..

പിന്നെ തലേന്നു മനപ്പൂർവ്വം മറന്ന ഹോം വർക്കുകൾ പകർത്താനുള്ള തിടുക്കം..

പഠിപ്പിക്കുന്ന സമയത്ത് ടീച്ചറുടെ കണ്ണുവെട്ടിച്ച് എഴുതുന്ന അസ്സൈൻമെന്റുകൾ..

ക്ലാസ്സിൽവെച്ചും പരീക്ഷത്തലേന്നും മാത്രം തുറക്കാറുള്ള പാഠപുസ്തകങ്ങൾ..

ഫ്രീ പീരീഡുകളിലെ കുസൃതികളും കൊച്ചു കൊച്ചു വഴക്കുകളും..

പ്രേമിക്കുന്ന പെണ്ണിന്റെ പേരെഴുതിയ ക്ലാസ്സ്‌റൂം ചുവരുകളും ഡസ്കുകളും..

ചെറിയ ക്ലാസ്സ്‌ മുതലേ പേടിസ്വപ്നമായ കണക്കു പിരീഡ്..

എത്ര തറമായി പഠിച്ചാലും ടീച്ചർ ചോദിക്കുമ്പോ മറന്നുപോകുന്ന പാഠങ്ങൾ..

തിരക്കിട്ടെഴുതിയ ഇമ്പോസിഷനുകൾ..

തനിയെ തയ്യാറാക്കിയ ലീവ് ലെറ്ററുകൾ..

വലതു കൈപ്പത്തിയിൽ മുത്തമിടാറുള്ള ചൂരൽത്തുമ്പുകൾ..

അധ്യാപകരുടെ ക്ലീഷേ ഉപദേശങ്ങൾ..

ശനിയാഴ്ചകൾക്ക് നിറം പകർന്നുകൊണ്ട് യൂണീഫോം വേണ്ടാത്ത സ്പെഷ്യൽ ക്ലാസുകൾ..

കയ്യിട്ടുവാരിയും പങ്കുവെച്ചും കാലിയാക്കിയ ചോറ്റുപാത്രങ്ങൾ..

അയലോത്തെ ക്ലാസ്സിനു മുന്നിലെ കറക്കം..

ടീച്ചർ വരുന്നതുവരെയുള്ള ബാക്ക്ബെഞ്ചിലെ ഡസ്കേട്ടു കൊട്ടിപ്പാട്ടും ഇതര കലാപരിപാടികളും..

സർവ്വം ബഹളമയമായ ലോങ്ങ്‌ ഇന്റെർവലുകൾ..

പിന്നീട് പാതിമയക്കത്തിലെ afternoon ക്ലാസുകൾ..

ഉറക്കം സുഖകരമാക്കാൻ താരാട്ടുപാട്ടുമായെത്തുന്ന ബയോളജി ടീച്ചറും ഹിസ്റ്ററി ടീച്ചറും..

ടെൻഷനടിപ്പിച്ച ടെസ്റ്റ്‌ പേപ്പറുകൾ..

ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ..

കള്ള ഒപ്പിട്ട ഉത്തരക്കടലാസുകളും പ്രോഗ്രസ്സ് റിപ്പോർട്ടും..

ഉത്സവപ്രതീതിയോടെ യൂത്ത് ഫെസ്റ്റിവൽ..


വിദ്യാലയ ജീവിതത്തെ കളർഫുൾ ആക്കിയത് ആഴത്തിലുള്ള സൌഹൃദങ്ങൾ തന്നെയാണ്.


ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമക്ക് പോവാനും, ഓണപ്പരീക്ഷക്കും ക്രിസ്മസ്പരീക്ഷക്കും ഒരുമിച്ചു തോൽക്കാനും, ടീച്ചർ ചോദ്യം ചോദിക്കുമ്പോ അടുത്തിരുന്ന് ഉത്തരം പറഞ്ഞുതരാനും, പിന്നെ ക്ലാസിനു പുറത്താക്കുമ്പോ കൂടെ കൂടാനും, പരീക്ഷക്ക്‌ കോപ്പിയടിക്കുമ്പോ ബിറ്റ് കൈമാറാനും, ആദ്യമായി പ്രേമം തോന്നിയ പെണ്ണിനെ വളക്കാൻ support ചെയ്യാനും, എന്നിട്ട് അവളുടെ കൂട്ടുകാരിയെ വളക്കാനും, ലൌ ലെറ്റർ എഴുതുമ്പോ ഡയലോഗ് പറഞ്ഞുതരാനും, നമുക്കുവേണ്ടി വേറെ ക്ലാസ്സീ പോയി തല്ലുണ്ടാക്കാനും, എന്തിനും ഏതിനും കൂടെനിൽക്കുന്ന ഒരുപിടി നല്ല സുഹൃത്തുക്കൾ.


അങ്ങനെ അന്നൊരു ജൂൺമാസം അമ്മയുടെ കൈ പിടിച്ച് ആ പടികൾ ചവിട്ടിയതുമുതൽ മറ്റൊരു വേനലിന്റെ തുടക്കത്തിൽ മനസ്സില്ലാമനസ്സോടെ അതേ പടികൾ ഇറങ്ങുന്നതുവരെയുള്ള എത്രയോ സുന്ദരമുഹൂർത്തങ്ങൾ!


തുടക്കവും ഒടുക്കവും കണ്ണുകൾ നനയിച്ചത് ഒരേ വികാരം തന്നെയാണ്, രണ്ടു വ്യത്യസ്ഥ ഭാവങ്ങളിൽ.


Yesss, School life is a damn beautiful nostalgia

DeOn


[ Add a comment to this post ]

Report Page