ഒരു പനിമഴ

ഒരു പനിമഴ

Deon

ഒരു 'മൊണാലിസ' ചിത്രം പോലെ കണ്ടു ആകാശം. ആ മുഖത്തെ ഭാവങ്ങൾ പലപ്പോഴും പ്രവചനാതീതമാണ്.

കത്തിനിൽക്കുന്ന സൂര്യനെ നിമിഷനേരംകൊണ്ട് തന്റെ മേഘക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച് പെട്ടെന്നങ്ങു നനച്ചുകളയും നമ്മെ.


നല്ല കലക്കൻ കർക്കടകമഴ...

സർവ്വശക്തിയും സംഭരിച്ചത് ആഴ്ന്നിറങ്ങുന്നു, മണ്ണിന്റെ മാറിലേക്ക്.


ഉച്ചക്ക് അലക്കിയിട്ട തുണികളൊക്കെ ഒരൊറ്റ മിനിട്ടുകൊണ്ട് നനഞ്ഞു കുതിർന്നതിന്റെ ആരോടെന്നില്ലാതെ അമർഷവും സങ്കടവുമൊക്കെയുണ്ട് അനിയത്തീടെ മുഖത്തിപ്പോ!!!

ഒന്നു ചിരിച്ചതിന് എന്നെ തുറിച്ചുനോക്കുന്നകണ്ടാൽ തോന്നും അവളുടെ തുണിയൊക്കെ ഞാൻ വെള്ളംകോരിയൊഴിച്ചു നനച്ചതാണെന്ന്!


വേലിമേൽ ഉയർന്നുനിന്നിരുന്ന ശീമക്കൊന്നയുടെ കമ്പുകളൊക്കെ മഴയുടെ ശക്തിയിൽ തലകുനിച്ചുനിന്ന് കാറ്റിലാടി ആസ്വദിച്ചു നനയുകയാണ്.

കാലംതെറ്റിപ്പൂത്ത മുറ്റത്തെ മൂവാണ്ടൻമാവിന്റെ പ്രതീക്ഷകളത്രയും പൂമഴയായി കൂടെ പെയ്തുകൊണ്ടിരുന്നു.


മഴക്കാലത്തെ പ്രകൃതിക്ക് ഒരു പ്രത്യേക ഭംഗിയാണല്ലോ...

നട്ടുവളർത്തിയ ചെടികളുടെ നനഞ്ഞ ഇലകളിൽ സൂര്യപ്രകാശം വീഴുമ്പോളുള്ള തിളങ്ങുന്ന പച്ചനിറം, എല്ലായിടത്തും.


ഒരു ചൂടു ചുക്കുകാപ്പിയും (പനി സ്പെഷ്യൽ) നല്ല എരിവുള്ള പക്കാവടയുമൊക്കെയായി ഈ കാഴ്ചകളെല്ലാം ആസ്വദിച്ചു വരാന്തയിലിരിക്കുകയാണ്.

#ഗുഡീവനിങ്ങോൾ

-DeOn-


[ Add a comment to this post ]

Report Page