നെറ്റ്ഫ്ളിക്സ് , ആമസോൺ പ്രൈം ട്രിക്കുകൾ ( 2020 October )
t.me/tgkeralatech by Gopi Krishnan
Join Tgkeralatech for More Tech Help
ഒരു 3 മാസം മുന്പ് വരെ ഞാനും ഒരു ടെലഗ്രാം ഫാനായിരുന്നു. ദിവസവും രണ്ട് മൂന്ന് സിനിമ/ സീരീസ് എപ്പിസോഡ് കാണുന്ന ഞാൻ ഓരോ ഫയലും ഒന്നൊന്നായി ഡൗൺലോഡ് ചെയ്ത് കാണാമായിരുന്നു.
രണ്ട് സീരീസുകളാണ് എന്റെ ലൈഫ് മാറ്റിയത്😌..... പാതാൾലോക്, മി.റോബോട്ട്. ത്രില്ലടിയുടെ പീക്കിൽ നിക്കുമ്പോൾ അടുത്ത എപ്പിസോഡ് ഡൗൺലോഡ് ചെയ്യാൻ കാത്ത് നിക്കേണ്ടി വരുന്നത് ദ്രാവിഡ് അല്ല സ്റ്റുവർട്ട് ബിന്നി ആണെന്ന ചിന്തയിൽ നിന്നും ott യെ പറ്റി ആദ്യമായി ചിന്തിച്ചു🤔. അങ്ങനെ എയർടെൽ റീച്ചാർജ് വഴി ആമസോൺ പ്രൈം എടുത്തു. And thus it began...നോൺ പൈറേറ്റഡ് കാണുമ്പോൾ തോന്നിയ പ്രിവിലേജിനേക്കാൾ ഇതിന്റെ യൂസ് ആണ് ഇഷ്ടപ്പെട്ടത്... Any time, anywhere, anything! ഡാറ്റ യൂസും ബാറ്ററി ഒപ്റ്റിമൈസേഷനും ക്ലാരിറ്റിയുമൊക്കെ ടെലഗ്രാമിലും എത്രയോ മുന്നിൽ.
ശേഷം ഡാർകിന് വേണ്ടി ജൂൺ മാസം നെറ്റ്ഫ്ലിക്സ് എടുത്തു....അതൊരു കടലായിരുന്നു...സിനിമ സീരീസ് ഒക്കെ ഇഷ്ടപ്പെടുന്നവരുടെ സ്വർഗം😇!!! പിന്നീട് ഇങ്ങോട്ട് നെറ്റ്ഫ്ലിക്സ് വിട്ടൊരു കളിയില്ല.
ഇനി എക്കണോമിക്കലായി എങ്ങനെ നെറ്റ്ഫ്ലിക്സും പ്രൈമും എടുക്കാം എന്ന് പറയാം🤑.
Netflix
സിനിമാപ്രാന്തരായ ഒരു 6-8 പേരെ കൂട്ടുക... 799 പ്ലാൻ വീതിച്ച് എടുക്കുക. 100-135 രൂപ പ്രതിമാസം. (കോറോണയില്ലായിരുന്നേൽ മാസം സിനിമക്കായി 300 രൂപയോളം ചിലവാക്കുന്ന എന്നേപോലുള്ളവർക്ക് ഇത് വൻ ലാഭം) ആൾക്കാരുടെ എണ്ണം കൂടുമ്പോൾ watch history, my list ഒക്കെ കുഴപ്പിക്കാം... പക്ഷെ no pain..no gain എന്നോർക്കുക🤷... ചെറിയൊരു അഡ്ജസ്റ്റ്മെന്റ്.....and Netflix and Chill!!!
Amazon Prime
ഒരു വർഷത്തേക്ക് ഫലത്തിൽ പ്രതിമാസം 8.33333 രൂപക്ക് മെമ്പർഷിപ്പ്! ചെയ്യേണ്ടത്...5 സിനിമാപ്രാന്തന്മാരെ കൂട്ടുക..(അതിലൊരാൾ 19-24 വയസുള്ളവരാകണം). ഈ യുവാവ്/യുവതി ആമസോണിന്റെ യൂത്ത് പ്ലാൻ പ്രകാരം 999 വച്ച് ജോയിൻ ചെയ്യുക. 500 ക്യാഷ് ബാക്ക് കിട്ടും.(ആമസോൺ മണി- ഷോപ്പിംഗ്, റീച്ചാർജ് എന്നിവക്ക് ഉപയോഗിക്കാം). ബാക്കി ഉള്ളവർ 100 വീതം കൊടുക്കുക. (മെമ്പർഷിപ്പ് പേയ്മെന്റ് ആമസോൺ പേ വച്ച് തന്നെ ചെയ്യുക...നല്ല റിവാർഡ് കിട്ടും.)
So...Amazon and Chill!!!
Airtel
അടുത്തത് എയർടെൽ യൂസേസിനുള്ളതാണ് (മറ്റുള്ളവയെ പറ്റി അറിയില്ല). 599 റിച്ചാർജ് ചെയ്താൽ hotstar vip ഒരു വർഷത്തേക്ക് കിട്ടും. (Vip യിൽ ഇംഗ്ലീഷ് കണ്ടന്റ് കിട്ടില്ല!!!)
പിന്നെ ഒപ്പം ഒരുവിധം എല്ലാ STV റീച്ചാർജിനും എയർടെൽ xtream premium. കിട്ടും...
voot, sony channels, star channels എന്നിവ നിങ്ങളുടെ കയ്യിൽ.....
So ...അങ്ങനെയും chill!!!
ഷൂർത്തുക്കളേ....പറ്റാവുന്നത് പോലെ OTT use ചെയ്യൂ... ഗുണം മെച്ചം...ഞാൻ പറഞ്ഞ പോലാണേൽ വില തുച്ഛം (109-142)... ബാറ്ററി മെച്ഛം ഡാറ്റ മെച്ഛം സമയം മെച്ഛം🙂!!!
നബി: എങ്കിലും ടെലഗ്രാമിനെ കുപത്തൊട്ടിയിലിട്ടിട്ടൊന്നുമില്ല..... Lost കാണാൻ ഇപ്പോഴും അവൻ തന്നെ വേണം🙃!!!
Join Our Group
Click Here