Manjappada Rules

Manjappada Rules

Admins

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി യുടെ ഫാൻസ്‌ ഗ്രൂപ്പായ മഞ്ഞപ്പടയിലേക്ക് സ്വാഗതം...

ഗ്രൂപ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി തയ്യാറാക്കിയ നിയമങ്ങൾ താഴെ ചേർക്കുന്നു .എല്ലാ അംഗങ്ങളും സഹകരിക്കുക.....


1) കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ ഫുട്ബോളും അല്ലാത്ത ഒന്നും ഗ്രൂപ്പിൽ ചർച്ച വിഷയം ആക്കരുത്‌.പരസ്പര ബഹുമാനത്തോടെ മാത്രം ചാറ്റ് ചെയ്യുക


2) മറ്റു മെംബേർസിന് ശല്ല്യം ആകുന്ന രീതിയില്‍ ഉള്ള പേര്‍സണല്‍ ചാറ്റുകളും മറ്റും ഒഴിവാക്കുക.


 3) മറ്റു ഗ്രൂപ്പുകളുടെ പ്രമോഷന്‍ മെസ്സേജുകള്‍, ലിങ്കുകള്‍ എന്നിവ അനുവധിക്കുന്നതല്ല.


 4) നിശ്ചിത സമയം ഇടവിട്ടുള്ള എന്തുതരം സ്പാം മെസ്സേജുകളും ശ്രദ്ധയിൽ പെട്ടു കഴിഞ്ഞാല്‍ ആക്ഷനെടുക്കും...


 5) വ്യക്തിപരമായ അധിക്ഷേപമോ മത-വംശീയ അധിക്ഷേപമോ ഗ്രൂപ്പിൽ പാടില്ല.


 6) ഫുട്ബാള്‍ സംബന്ധിച്ചു അല്ലാത്ത ഒന്നും ഗ്രൂപ്പിൽ പാടില്ല. ചായ കുടിച്ചോ , സുഖമാണോ , Good Morning പോലെയുള്ള സൗഹൃദ സംഭാഷണങ്ങൾ ഗ്രൂപ്പിൽ പരമാവധി കുറയ്ക്കുക


7) ഈ ഗ്രൂപ്പിന്റെ പ്രഥമ പരിഗണന നമ്മുടെ ടീമിനെ സപ്പോര്‍ട്ട് ചെയ്യുക എന്നുള്ളത് ആണ് ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം,പരിധി വിട്ടുള്ള അനാവശ്യമായ വിമർശനം അനുവധികുന്നത് അല്ല


8) ഫാന്‍സ്‌ ഫൈറ്റ് ഒരു തരത്തിലും അനുവധിക്കുന്നതല്ല 


9) അടിയന്തര ആവശ്യങ്ങൾ , ഉദാഹരണം : രക്തം ആവശ്യം ചോദിച്ചു വരുന്ന മെസ്സേജ്‌സ് അനുവദനീയം ആണ്‌. സത്യാവസ്ഥ അറിഞ്ഞിട്ടു മാത്രം ഇവിടെ പോസ്റ്റ് ചെയ്യാവൂ

10) ഗ്രൂപ്പിൽ ഒരുപാട് മെമ്പേഴ്സ് ഉള്ളതിനാൽ BGM Audio അനുവദിക്കുന്നതല്ല, അങ്ങനെ എന്തെങ്കിലും കണ്ടാൽ Warn/Ban ലഭിക്കുന്നതായിരിക്കും


11) അംഗങ്ങള്‍ എന്ത് പേരിടണമെന്ന് തീരുമാനിക്കാന്‍ അഡ്മിൻസിന് അവകാശമില്ല. എങ്കിലും എല്ലാവര്‍ക്കം അലോസരമാം വിധം സ്പെഷ്യൽ ക്യാരക്ടേഴ്സ് ഉള്ള പേര് അല്ലെങ്കിൽ Coaches , Players , Sports Journalist തുടങ്ങി ഫുട്ബോളും സ്പോർട്സുമായി ബന്ധം ഉള്ള സെലിബ്രിറ്റികളുടെ പേരുകൾ ഇടുന്നവരെ റീഡ് ഓണ്‍ലി/ബാൻ ചെയ്യും.


12) എന്തെങ്കിലും വിഷയത്തിൽ ആരോപണം ഉന്നയിക്കുകയാണെങ്കിൽ അതിനുള്ള തെളിവും മെമ്പേഴ്സ് കാണിക്കേണ്ടതാണ്. തെളിവ് ഇല്ലെങ്കിൽ ആ ആരോപണം പിൻവലിക്കാൻ മെമ്പേഴ്സ് തയ്യാറാകണം അല്ലാത്ത പക്ഷം അയാളെ അഡ്മിൻസിന് ബാൻ/വാണിംഗ് നൽകും

 NB : നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള നിർദേശങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അഡ്മിന്‍ പാനലുമായി ബന്ധപ്പെടുക. ഈ നിയമങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ച്ച വരുത്തുന്നവരെ ഒരു മുന്നറിയിപ്പും കൂടാതെ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്യുന്നതായിരിക്കും...

Report Page