കുംഭഭരണി മഹോത്സവം

കുംഭഭരണി മഹോത്സവം

Deon

കുംഭമാസത്തിന്റെ ഉത്സവച്ചൂടിലേക്ക് ഒരു പുതുമഴ പെയ്തിറങ്ങുകയാണ്...

അസുരവാദ്യത്തിന്റെ ലഹരിപിടിപ്പിക്കുന്ന താളപ്പെരുമകൾക്ക് ഇനി താൽക്കാലിക വിട.

പതിവുപോലെ ഇക്കൊല്ലവും ഏഴുനാൾ ശരവേഗത്തിലാണ് കടന്നുപോയത്.

"കുംഭഭരണി മഹോത്സവം!"

കൊടികയറിയ നാൾമുതൽ ഉത്സവപ്പറമ്പു പോലെതന്നെ മനോഹരമായിരുന്നു മനസ്സും..

തോരണങ്ങളാൽ അലങ്കരിച്ച നാട്ടുവഴികൾ, എങ്ങും പലനിറങ്ങളിൽ വൈദ്യുതദീപങ്ങൾ, അമ്പലത്തിലെ കെടാത്ത തൂക്കുവിളക്കുകൾ,

വിരുന്നുകാർ, ഒത്തുചേരലുകൾ,

ഓടിക്കളിക്കുന്ന കുസൃതിക്കുരുന്നുകൾ, ബലൂണുകൾ, കളിപ്പാട്ടങ്ങൾ,

ആളൊഴിയാത്ത ആൽത്തറകൾ,

പങ്കിട്ടു കഴിച്ച ബജി, കപ്പലണ്ടി, ഐസ്ക്രീം, പിന്നെ മഹാപ്രസാദം ഊട്ട്,

ഉറക്കമിളച്ചിരുന്നു കണ്ട നാടകങ്ങൾ, ഓട്ടൻതുള്ളൽ,

ആടിത്തകർത്ത നാടൻപാട്ട്, ഗാനമേള,

പാടവരമ്പിലൂടെ ഒഴുകിവരുന്ന സമൂഹ താലപ്പൊലികൾ, ആന, കാവടിഘോഷയാത്രകൾ,

സിരകളിലേക്ക് ഇരച്ചുകയറിയ ശിങ്കാരിമേളം, നാസിക് ധോൾ, പഞ്ചവാദ്യം,

ആകാശത്തെയും നിറമണിയിച്ച് വെടിക്കെട്ട്,

എല്ലാറ്റിലുമുപരി ദൈവത്തിന്റെ സ്വന്തം നാട്ടിലെ പകൽപ്പൂരം, ഗരുഡൻതൂക്കം...

ഉത്സവം ഒരുത്സവം തന്നെയാണല്ലേ!

ഇനി പെയ്തോട്ടെ, ആഘോഷച്ചൂടിനെപ്പേടിച്ച് പെയ്യാൻ മടിച്ചുനിന്ന വേനൽമഴകൾ..

മണ്ണൊന്നു തണുക്കട്ടെ, മനസ്സും!

-DeOn-


[ Add a comment to this post ]

Report Page