Janayugom GNU/Linux. What and How

Janayugom GNU/Linux. What and How

Ranjithsiji

ജനയുഗത്തിൽ സംഭവിച്ച കാര്യങ്ങളുടെ വിശദീകരണം. മുജീബിന്റെയും രാജാജിയുടെയും വാക്കുകളിൽ. - വീഡിയോ കാണുക.

https://www.youtube.com/watch?v=xEKgJLuABRI

ജനയുഗം ലിനക്സിന്റെ പ്രത്യേകതകൾ

ഒരു ഗ്നൂലിനക്സ് സംവിധാനം തെരഞ്ഞെടുക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ഇതിൽ പലകാര്യങ്ങൾ പരിഗണിക്കേണ്ടതായി വന്നു.

വിവിധതരത്തിലുള്ള കമ്പ്യൂട്ടർ ഹാർഡുവെയറുകൾക്കുള്ള പിൻതുണ.

ആളുകൾക്ക് എളുപ്പം ഉപയോഗിക്കാൻ കഴിയുക.

വളരെ കുറഞ്ഞ റിസോഴ്സ് ഉപയോഗം.

ഏറ്റവും പുതിയ സോഫ്റ്റ്‍വെയറുകൾ പ്രവർത്തിപ്പിക്കാ‍ൻ കഴിയുക.

നമുക്കുവേണ്ട ആവശ്യങ്ങൾ നിറവേറ്റുന്ന സോഫ്റ്റ്‍വെയറുകൾ എല്ലാം ഉണ്ടായിരിക്കുക

അങ്ങനെ അനേകം പ്രതിബന്ധങ്ങൾ എല്ലാം വേഗം മറികടക്കാൻ കഴിയുന്നതായിരിക്കണം തെരഞ്ഞെടുക്കുന്ന ഗ്നൂലിനക്സും മറ്റ് പാക്കേജുകളും എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി.

അവസാനം കുബുണ്ടു (ഉബുണ്ടുവിന്റെ കെഡിഇ വെർഷനാണ് കുബുണ്ടു) ഉപയോഗിക്കാൻ തീരുമാനിച്ചു.

കെഡിഇ പ്ലാസ്മ - (600MB മാത്രമേ മെമ്മറി ഉപയോഗിക്കുകയുള്ളൂ, വിന്റോസ് 7 പോലെ തന്നെ തോന്നും, അതിൽ പ്രവർത്തിക്കുന്നവർക്ക് ഏറ്റവും വേഗത്തിൽ ഇത് പരിചയപ്പെടാം)

ഉബുണ്ടു - വളരെയധികം ഹാർഡുവെയറുകൾക്കുള്ള പിൻതുണ (എച്‍പിയുടെ എല്ലാ പ്രിന്ററുകളും സ്കാനറുകളും, കാനൺ സ്ക്കാനറുകൾ, വൈഫൈ പ്രിന്ററുകൾ, ഡെൽ്, എച്പി, അസ്യൂസ് മുതലായ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് പിൻതുണ എന്നിവയെല്ലാം ഉബുണ്ടുവിൽ വലിയ പ്രയാസമില്ലാതെ പ്രവർത്തിപ്പിക്കാം)

എഫ്‍സിറ്റെക്സ് - ഇൻപുട്ട് മെത്തേഡ് (മലയാളത്തിനായി പ്രത്യേക കീബോർഡ് തന്നെയുണ്ടാക്കി - ഇൻസ്ക്രിപ്റ്റ് 2 പരിഷ്കരിച്ചത്)

ജിമ്പ് 2.10 - പിഎൻജി, ജെപിജി, ടിഫ് ഫയലുകൾക്ക് സ്വതേയുള്ള പിൻതുണ, പിഡിഎഫ്‍കൾ തുറക്കാനും അവ ചിത്രങ്ങളാക്കിമാറ്റാനും കഴിയും

ഇങ്ക്സ്കേപ്പ് - വെക്ടർ ചിത്രങ്ങൾ വരയ്ക്കുന്നതിന്

ജിഎഡിറ്റ് - ടെക്സ്റ്റ് കൈകാര്യം ചെയ്യാൻ

ജനയുഗംഎഡിറ്റ് (ഫ്രീക്കൻസിന്റെ പരിഷ്കരിച്ച പതിപ്പ് ) - ആസ്കി മലയാളം യുണീക്കോഡിലാക്കുന്നതിന്, പേജുമേക്കർ ഫയലുകൾ തുറക്കുന്നതിന്, യൂണീക്കോഡ് മലയാളം വൃത്തിയാക്കുന്നതിന്

സ്ക്രൈബസ് 1.5.6 അസ്ഥിരം - ഏറ്റവും അസ്ഥിരമായ സ്ക്രൈബസ് വെർഷനാണ് ഉപയോഗിച്ചത് എന്നിട്ടും ഒരു പ്രാവശ്യം പോലും പ്രോഗ്രാം നിന്നുപോവുകയോ കുഴപ്പത്തിലാവുകയോ ചെയ്തിട്ടില്ല എന്നത് അത്ഭുതം തന്നെയാണ്.

ജനയുഗം ഫോണ്ട്, ടിഎൻജോയ് ഫോണ്ട്, സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന്റെ എല്ലാ ഫോണ്ടുകളും (രചന, മീര, മഞ്ജരി, ഗായത്രി, കേരളീയം, ഉറൂബ്, സുറുമ, ചിലങ്ക, കറുമ്പി).

വിന്റോസ് ചിഹ്നത്തിനുപകരം അരിവാൾചുറ്റിക.

ഇതെല്ലാം ചേർന്നതാണ് ജനയുഗം ഗ്നൂലിനക്സ് വിതരണം.

സിഎംവൈകെ ആയി ചിത്രങ്ങൾ എഡിറ്റുചെയ്യുക എന്നതായിരുന്നു അവസാന വെല്ലുവിളി പക്ഷെ ആർജിബിയിൽ എഡിറ്റുചെയ്യുന്ന ചിത്രങ്ങളെ സ്ക്രൈബസ് ഭംഗിയായി യാതൊരു കളർ വ്യത്യാസവുമില്ലാതെതന്നെ സിഎംവൈകെയിലാക്കി തന്നു.

നെറ്റ്വർക്ക് കൈകാര്യം ചെയ്യുക എന്നതായിരുന്നു അടുത്ത പടി. ഗ്നൂലിനക്സിൽ sshfs ഉപയോഗിച്ച് പ്രശ്നം എളുപ്പം പരിഹരിച്ചു.

അങ്ങനെ കഴിഞ്ഞ ഒരു മാസത്തോളമായി മലയാളത്തിന്റെ തനതുലിപിയിലുള്ള പത്രം പൊതുജനങ്ങളിലെത്തുന്നു. ഏറ്റവും ദുഖകരമായ കാര്യം പത്രം എവിടെയും വാങ്ങാൻ കിട്ടില്ല എന്നതാണ്. വാർഷികവരിസംഖ്യ അടച്ചാൽ ഒരു വർഷത്തേക്ക് കിട്ടും. ഇല്ലെങ്കിൽ് സിപിഐയുടെ ഓഫീസുകളിലന്വേഷിക്കുക.

ഇ പേപ്പർ http://epaper.janayugomonline.com/

Report Page