ഇരുൾ നാണയം

ഇരുൾ നാണയം

എഴുത്തിടം

ആ രാത്രിക്ക് എന്തു പ്രത്യേകതആണെന്ന് ചോദിച്ചാൽ അന്ന് പൗർണ്ണമി ആണ് എന്നല്ലാതെ മറ്റൊന്നും ഇല്ല. പക്ഷെ ധനേഷിന്റെ മനസിന്‌ ഒരു വിചിത്രമായ നിശ്ശബ്ദതയുണ്ടായിരുന്നു.



അയാൾക് കിട്ടിയിട്ടുള്ള ചുമതലകൾ ഒക്കെയും അത്തരത്തിൽ ഉള്ളവയാണ്... അത് പൂർണ ഉത്തരവാദിത്വത്തൊടെ പൂർത്തിയാക്കിയിട്ടും ഉണ്ട്.. പണയം വച്ചിട്ട് പോകുന്ന ജീവൻ ഇത്രയും നാളും വന്നു തിരിച്ചെടുക്കാൻ സാധിച്ചു ഇനിയും കഴിയുമെന്ന് പൂർണ വിശ്വാസവും അയാൾക്ക് ഉണ്ട്..



ഒരു പട്ടാളക്കാരൻ ആകാനുള്ള മോഹത്തിൽ കുട്ടികാലം ചിലവഴിച്ചെങ്കിലും എത്തിപ്പെട്ടത് മാധ്യമ പ്രവർത്തനത്തിന്റെ ലോകത്തേക്കാണ്.


അവിടെ ഇപ്പോൾ ഒരു നിശബ്ദ പടയാളിയും.



മഴ പെയ്തിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. നനഞ്ഞ മണ്ണിന്റെ മണം കാട്ടിലുടനീളം പടർന്നിരുന്നു. ഇടയ്ക്കിടെ കേൾക്കുന്ന ചീവീടുകളുടെ ശബ്ദം മാത്രം ആ നിശ്ശബ്ദതയെ മുറിച്ചുകടന്നു..


കാറ്റ് വീശുന്നുണ്ടായിരുന്നു. എന്നാൽ മരങ്ങളുടെ ഇലകൾ പോലും ശബ്ദമുണ്ടാക്കാൻ ഭയപ്പെടുന്നതുപോലെ തോന്നി.



കൈയിൽ ഒരു പഴയ തുകൽ ബാഗ്. അതിനുള്ളിൽ സാധാരണ വസ്ത്രങ്ങൾ, ഒരു ചെറിയ നോട്ട് ബുക്ക്, ഒരു പേന... ആ സന്തത സാഹചാരിയായ വലിയ ക്യാമറയെ മനഃപൂർവം ഇത്തവണ കൈയിൽ കരുതിയില്ല പക്ഷെ ചെറിയൊരു വോയിസ്‌ റെക്കോർഡർ മൊബൈൽ ഫോണിനൊപ്പം കൈയിൽ കരുതിയിരുന്നു. ഒപ്പം ഒരു GPS ലൊക്കേറ്ററും.അരക്ക് ഒളിപ്പിച്ച സാമാന്യം വലിപ്പമുള്ള ഒരു പേന കത്തിയുണ്ട്,


ആ കത്തി ഉറ്റ സുഹൃത്തിന്റെ സമ്മാനമാണ്


ബട്ടൺ ഞെക്കിയാൽ CO2 ഗ്യാസ് explod ആകുമെന്ന ഒരു ഗുണമുണ്ട് അതിന്, നിയമ വിരുദ്ധമാണ് എന്നാലും സ്വയരക്ഷക്ക് അതൊരു ധൈര്യമാണ്, പല തവണ അത് ഉപയോഗപെട്ടിട്ടും ഉണ്ട് ..... പക്ഷെ തോക്കുകളും ബോംബും ഒന്നും തടുക്കാൻ അതിന് കഴിവില്ല close combatil എതിരാളിയെ നേരിടാൻ ഇത് ധാരാളമാണ്...



ഒരു വലിയ അധോലോക മയക്കു മരുന്ന് കച്ചവടതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ഇന്നത്തെ രാത്രിയിൽ അയാൾ ഒരു ഉപഭോക്താവാണ്.



കാടിന്റെ നടുവിൽ പഴക്കം ചെന്ന ഒരു വലിയ കെട്ടിടം.രണ്ടു വരി പാതയിലൂടെ ഓടുന്ന വാഹനങ്ങൾക്ക് രാത്രിയിൽ ഫോഗ് ലൈറ്റ് മാത്രം ഓൺ ചെയ്തു ഓടിക്കാൻ മാത്രമേ അനുമതി ഉള്ളു...കാൽനട ക്കാർക്കിടയിലും മൂകത ആണ്.. ഓരോ മൂലയിലും കാവൽക്കാരെന്നു തോന്നുന്ന ഭിക്ഷക്കാർ...



ആ വലിയ കെട്ടിടത്തിനുപുറത്തും വെളിച്ചമൊന്നുമില്ല. എന്നാൽ അകത്ത് അനേകം ജീവികൾ ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ ജനലുകളുടെ വിടവിലൂടെ പുറത്തേക്ക് ചോർന്നുവരുന്ന മങ്ങിയ മഞ്ഞവെളിച്ചം.



കെട്ടിടത്തിലേക്ക് ആളുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു.


ഒരു ആഡംബര കാർ.


അതിന് പിന്നാലെ പഴയ ഒരു ഓട്ടോറിക്ഷ.


പിന്നെ ഒരു ബൈക്ക്.


തുടർന്ന് കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ.


അവരെല്ലാം ഒരേ വാതിലിലൂടെ അകത്തേക്ക് കടന്നു.


പദവിക്കോ, വിദ്യാഭ്യാസത്തിനോ, സ്ത്രീക്കോ പുരുഷനോ ... അവിടെ വിവേചനം ഒന്നും കണ്ടില്ല,അതിന് അവിടെ പ്രസക്തി ഇല്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും.



ധനേഷ് അവരുടെ കൂട്ടത്തിൽ ഒരാളായി ലയിച്ചു ചേരാൻ അധികം താമസം വേണ്ടി വന്നില്ല.


ആരുംഅതൊട്ട് ശ്രദ്ധിച്ചുമില്ല.



അകത്ത് കടന്നപ്പോൾ ആദ്യം അയാൾ തേടിയത് സുരക്ഷാ ക്യാമറകളായിരുന്നു.


പക്ഷെ ചുവരുകളിൽ അത്തരത്തിൽ ഒന്നും കണ്ടില്ല.ഓരോ മൂലയിലും സാധാരണക്കാരെന്നു തോന്നും വിധം ചിലർ പുറത്തെ ഭിക്ഷക്കാരെ പോലെ തന്നെ നിൽപുണ്ടായിരുന്നു പക്ഷെ വസ്ത്രം അത്ര പഴയത് അല്ല.


അവർ പരസ്പരം സംസാരിച്ചില്ല.


മുഖത്ത് ചിരിയില്ല.


എന്നാൽ ഓരോരുത്തരുടെയും കണ്ണുകൾ എല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്നു.



ഹാളിന്റെ നടുവിൽ ഒരു നീണ്ട മേശ.ആളുകൾ അതിനു മുന്നിൽ വരിയായി നിൽക്കുന്നു.


അവിടെ ചെറിയ പേപ്പർ പൊതികളിലും ചില പ്ലാസ്റ്റിക് കവറുകാലിലുമായി മയക്കു മരുന്ന് വിതരണം ചെയ്യുന്നു.


വെള്ള നിറത്തിലുള്ള ഗുളികകൾ.


മഞ്ഞയും വെള്ളയും കലർന്ന ചില പൊടി കൾ.ഉപ്പും പഞ്ചാരയും പോലെ മറ്റു ചിലത് ...



ഒരു യുവാവ് വിറയുന്ന ശബ്ദത്തിൽ ചോദിച്ചു.


"കുറച്ചുകൂടി തരാമോ... ഇന്നലെ കിട്ടിയത് മതിയായില്ല..."


മറുപടി ഇല്ല.പകരം അവന് ഒരു ചെറിയ പൊതികൂടി കൈമാറി.



മറ്റൊരു വശത്ത് ഒരാൾ കാലിന് വൈകല്യമുള്ളതുപോലെ അഭിനയിച്ച് ക്യൂവിന് മുന്നിലേക്ക് കയറി.



ആരും ചോദ്യം ചെയ്തില്ല.


ആരും എതിർത്തില്ല.



അവിടെ ലഹരിയുടെ ആഘോഷമില്ല.


ഉച്ചത്തിലുള്ള സംഗീതമില്ല.


ആർത്തവിളികളില്ല.



ഒരു മൂലയിൽ ഒരു പെൺകുട്ടി കട്ടിയുള്ള ശാസ്ത്രപുസ്തകം വായിക്കുന്നു.


മറ്റൊരാൾ ലാപ്ടോപ്പിൽ ഷെയർ മാർക്കറ്റ് ഗ്രാഫുകൾ വിശകലനം ചെയ്യുന്നു.


ഒരു വയോധികൻ ചരിത്രത്തെക്കുറിച്ച് പ്രസംഗം പരിശീലിക്കുന്നു.


രണ്ടുപേർ ക്വാണ്ടം ഫിസിക്സിനെക്കുറിച്ച് ചർച്ച ചെയ്യുന്നു.


എല്ലാവരും അസാധാരണമായ ഏകാഗ്രതയിൽ.


"ഇത് എന്ത് സ്ഥലമാണ് തികച്ചും വ്യത്യസ്തമായി തോന്നുന്നു ?"


മനസ്സ് വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. " ഉത്തരങ്ങൾ കണ്ടെത്തേണ്ടി ഇരിക്കുന്നു...."



ഒരു ചെറിയ പൊതിയുമായി ഒരാൾ ധനേഷിന്റെ മുന്നിലെത്തി.


"ആദ്യമായാണോ?"


ധനേഷ് തലകുലുക്കി.


അയാൾ ഒന്നും പറയാതെ ഒരു ഗുളിക കൈയിൽ വെച്ചു.


ഒരു നിമിഷം മടിചെങ്കിലും മറുതൊന്നും പറയാതെ അത് വാങ്ങി .


" ഇതാണ് ടിക്കറ്റ്..."


എന്നൊരു ശബ്ദം മനസ്സിൽ മുഴങ്ങി.



ധനേഷ് ചെറിയൊരു അളവ് മാത്രം കഴിച്ചു.



കുറച്ച് നിമിഷങ്ങൾ...



പിന്നെ ലോകം മാറിത്തുടങ്ങി.


ഓരോ ശബ്ദവും വ്യക്തമായി.



ഓരോ നിറവും കൂടുതൽ തിളക്കത്തോടെ.



മുന്നിലുള്ള മനുഷ്യൻ സംസാരിക്കുന്നതിനുമുമ്പ് അവൻ എന്താണ് പറയാൻ പോകുന്നതെന്ന് കൂടി അറിയാമെന്നൊരു തോന്നൽ.



ചിന്തകൾ മിന്നൽവേഗത്തിൽ ഓടുന്നു.



ഇതാണ് ഇവരെ വീണ്ടും വീണ്ടും ഇവിടെ എത്തിക്കുന്നത്..."



അടുത്ത നിമിഷം തന്നെ അയാൾ സ്വയം ശാസിച്ചു.


"ഇല്ല... ഇതിനെ വിശ്വസിക്കാൻ പാടില്ല. ഞാൻ കാണുന്നതും കേൾക്കുന്നതും എല്ലാം ശരിയാകണമെന്നില്ല. എനിക്ക് വേണ്ടത് തെളിവുകളാണ്, തോന്നലുകളല്ല."



പതുക്കെ ഹാളിൽ നിന്ന് പുറത്തേക്ക് നടന്നു.



കെട്ടിടത്തിന്റെ പിന്നിൽ കാട്.


കുറച്ച് അകലെ ഒരു ഇരുമ്പ് വേലി.


അതിന് അപ്പുറം മണ്ണിൽ മറച്ചുവെച്ചതുപോലെ തോന്നുന്ന ചെറിയ ബങ്കറുകൾ.


അവിടേക്കായിരുന്നു കണ്ണുകൾക്കൊപ്പം കാലുകൾ ചലിച്ചു തുടങ്ങിയത് .


അയാൾ പതുക്കെ മുന്നോട്ട് നീങ്ങി.



പെട്ടെന്ന്...



"നിൽക്ക്!"


ഒരു ശബ്ദം ഇരുട്ടിനെ കീറിമുറിച്ച പോലെ ഒപ്പം ടോർച്ചിന്റെ വെളിച്ചം കണ്ണിലേക്ക് വീണു.


തോക്ക് ചൂണ്ടിയ ഒരാൾ.


അയാളുടെ മുഖത്ത് വികാരമൊന്നുമില്ല.


"എന്തിനാണ് ഇവിടെ വന്നത്?"



തോക്കിന്റെ തണുത്ത വായ ധനേഷിന്റെ നെഞ്ചിലേക്ക് നീണ്ടു.


ഒരൊറ്റ നിമിഷം. കള്ളം പറയണോ? ഓടണോ? മിണ്ടാതിരിക്കണോ?


"ധനേഷിന്റെ തൊണ്ട വരണ്ടു.എങ്കിലും ധൈര്യംത്തോടെ പറഞ്ഞു


"ഒന്ന്... മൂത്രമൊഴിക്കാനായിരുന്നു..."



അയാൾ കുറച്ചുനേരം അടി മുടി നോക്കി. ഒരു വാർത്തക്കപ്പുറം എന്തൊക്കെയോ വലിയ രഹസ്യങ്ങളുടെ നടുവിലാണ് താണിപ്പോൾ എന്നു ധനേഷിന്റെ മനസ് പറഞ്ഞു.


ഇത് ലഹരി വ്യാപാരത്തിൽ മാത്രം ഒതുങ്ങുന്നില്ല...


അതിലും ഭീകരമായ എന്തോക്കെയോ ആ ബാങ്കറുകൾക്കപ്പുറം ഒളിഞ്ഞിരിപ്പുണ്ട്..



അയാൾ തോക്ക് താഴ്ത്തി.



"തിരിച്ചുപോ."



അയാൾ പതുക്കെ തിരിഞ്ഞു നടന്നു.നടത്തത്തിൽ ലഹരിയുടെ ചാഞ്ചാട്ടം കുറച്ചധികം പുറത്തു കാണിച്ചു....



മനസ്സിൽ ഒരു തീരുമാനം കൂടി ജനിപ്പിച്ചു, പക്ഷെ തലയ്ക്കുള്ളിൽ ലഹരിയുടെ അതിരില്ലാത്ത മണ്ടൻ ആത്മ വിശ്വാസം കയറി കൂടിയത്കൊണ്ട് എടുക്കുന്ന തീരുമാനങ്ങളെ പുന പരിശോധിക്കേണ്ടി ഇരിക്കുന്നു... അതിലും നല്ലതു തത്കാലികമായി തിരിച്ചു മടങ്ങുന്നതാണ്...


"ഞാൻ വീണ്ടും വരും."


ഇവിടെ നടക്കുന്നത് എന്താണെന്ന് കണ്ടെത്താതെ ഞാൻ പിന്മാറില്ല."അയാൾ പിറുപിറുക്കുണ്ടായിരുന്നു..




ആ രാത്രിയിൽ ധനേഷ് കാട്ടിൽ നിന്ന് പുറത്തിറങ്ങിയത് ...


ഒരു രഹസ്യത്തിന്റെ വിത്തുമായിട്ടായിരുന്നു


കാടിന് പിന്നിൽ പൗർണ്ണമിയുടെ വെളിച്ചം ഇപ്പോഴും നിശ്ശബ്ദമായി പടർന്നുകിടന്നു. പക്ഷേ ധനേഷിന്റെ കൈലുള്ള ആ വിത്തിൽ വെളിച്ചമല്ല... ഇരുട്ടിൽ മറഞ്ഞുകിടക്കുന്ന ചില ചോദ്യമായിരുന്നു.




ഒരു തിരിച്ചു വരവിനായി.


(തുടരും...)

✍️അമൽ

ചാനലിലെ എഴുത്തുകൾ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ
Reaction ( ❤️👍 ) ഇടാൻ മറക്കരുത്

Report Page