Instagram vs Facebook
Deonnn
Instagram vs Facebook
രണ്ടു വെവ്വേറെ ജോണറിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തമ്മിൽ താരതമ്യത്തിന്റെ ആവശ്യമേ വരുന്നില്ല.
ഓരോരുത്തർ അവർക്ക് ഇഷ്ടമുള്ളതും, ഉപയോഗിക്കാൻ എളുപ്പം എന്ന് തോന്നുന്നതും, തങ്ങളുടെ ഫ്രണ്ട് സർക്കിളിൽ പോപ്പുലറായതുമായ ഇടങ്ങളിൽ ചേക്കേറുന്നത് സർവ്വസാധാരണമാണ്.
എങ്കിലും Insta യാണ് കിടു, Facebook out dated ആണേ, അമ്മാവൻ ആപ്പ് ആണേ എന്നൊക്കെയുള്ള dialogues കാണുന്നതുകൊണ്ട് പറയുന്നതാണ്...
ഒരു ഭാഗത്ത് Insta ഫോട്ടോസും വിഡിയോസും ഒക്കെയായി entertaining ആവുമ്പോ മറ്റൊരു ഭാഗത്ത് Fb കൊറേ കൂടി informative ആണ്.
Photo, Video ക്ക് ഒപ്പം വായനയും ചർച്ചകളും ഇഷ്ടപ്പെടുന്നവർക്ക് ഫേസ്ബുക്ക് ഇപ്പോളും പ്രീയപ്പെട്ടതാണ്. Insta യിൽ എഴുത്തിനും ഡിബേറ്റിനും ഒന്നും വലിയ പ്രാധാന്യമില്ല. (ഇതിൽ രണ്ടിലും താല്പര്യമില്ലാത്തവർ ആണോ New Gen ഭൂരിഭാഗം എന്ന് ചോദിച്ചാൽ, എനിക്കറിയില്ല.)
ഒന്ന് മറ്റൊന്നിനെക്കാൾ മികച്ചതാണ് എന്നൊന്നും അഭിപ്രായമില്ല. രണ്ടും ഇഷ്ടമാണ്. രണ്ടിലും ആക്റ്റീവ് ആണ്.
വേറൊരു ആരോപണം ഇൻസ്റ്റയിൽ toxicity കുറവാണത്രേ. Insta യിൽ toxicity കുറവായത് (അങ്ങനെ കരുതപ്പെടാൻ കാരണം) അവിടെ അഭിപ്രായ പ്രകടനത്തിനുള്ള സാധ്യത പരിമിതമായതുകൊണ്ടാണ്. അല്ലാതെ toxic ആൾക്കാർ ഇല്ലാത്തതു കൊണ്ടൊന്നുമല്ല.
ഫോട്ടോ / വീഡിയോ ഇടുന്നു. കാണുന്നു. പോകുന്നു.
Insta യിൽ അവർ അവരുടെ കമന്റ് സെക്ഷന് ഒക്കെ പുല്ലു വിലയാണ് കൊടുക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ആരും ശ്രദ്ധിക്കാത്ത ഒരിടത്ത് പ്ലേസ് ചെയ്തേക്കുന്നു.
ക്യാപ്ഷൻ പോലും വായിച്ചു നോക്കാതെ ഫോട്ടോ / വീഡിയോ കണ്ട് സ്ക്രോൾ ചെയ്തു പോകുന്നവരാണ് കൂടുതൽ. Fb ൽ ക്യാപ്‌ഷന് വലിയ visibility ഉണ്ട്, top കമന്റിന് preview ഉണ്ട്.
Instagram ൽ മിക്ക പോസ്റ്റിലും 90% എന്തേലും smileys ആയിരിക്കും കമന്റുകൾ. I mean അഭിപ്രായ പ്രകടനങ്ങൾ കുറവാണ്.
ഒരു fake / wrong / നെഗറ്റിവ് പോസ്റ്റ് വന്നാൽ അതിനെ expose ചെയ്യാനും ഇത് തെറ്റാണ് എന്ന് വിളിച്ചു പറയാനും ഒക്കെ ഇൻസ്റ്റയിൽ നല്ല ബുദ്ധിമുട്ടാണ്. (Post sharing ഫീച്ചർ ഉടനെ വരും എന്ന് പറയുന്നു.)
ഇതൊക്കെ കൊണ്ടാണ് fb കൊറേ കൂടി informative ആണെന്ന് പറയാൻ കാരണം.
അവിടെ കേശവൻമാമൻ പോസ്റ്റുകളും ഉണ്ട് അതിനെ ഒക്കെ എയറിൽ കയറ്റാനുള്ള സെറ്റപ്പും ഉണ്ട്.