Inline Buttons for User profile
Navaneeth R
ടെലഗ്രാം ബോട്ടുകൾക്ക് Inline Buttons ഫീച്ചർ എത്തിയതിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാവും... ടെലഗ്രാം ബോട്ട് ഇടുന്ന ഒരു മെസ്സേജിന് താഴെ വരുന്ന ബട്ടണുകളെയാണ് Inline Button എന്ന് പറയുന്നത്.
ഇപ്പോൾ ബോട്ടിന് User Profile ഓപ്പൺ ചെയ്യാനുള്ള ബട്ടൺ കൊടുക്കാൻ കഴിയും. അമർത്തിയാൽ User Profile തുറന്നുവരും.

Frequently Asked Questions (FAQ)
Q. നമ്മൾ Join ചെയ്തിട്ടുള്ള ഒരു ഗ്രൂപ്പിൽ/ചാനലിൽ നമ്മുടെ Profile ഓപ്പൺ ചെയ്യാനുള്ള ബട്ടൺ ഉണ്ടെങ്കിൽ അത് നമ്മളെ @mention ചെയ്യുമോ?
ബോട്ടുകൾക്ക് നമ്മളെ @mention ചെയ്യാൻ കഴിയും. പക്ഷേ, അതിനു ഉപയോഗിക്കുന്നത് "tg://user?id={userid}" എന്ന ടെലഗ്രാം Deeplink ആണ്.
ഒരു ഗ്രൂപ്പിൽ/ചാനലിൽ ബോട്ട് നമ്മുടെ User button കൊടുത്താൽ, അത് നമുക്ക് @mention ആവില്ല.
Q. എന്ത് Parameter ആണ് ഇതിന് ഉപയോഗിക്കുന്നത്?
InlineKeyboardButton എന്നതിനെ കുറിച്ച് Telegram Bot API-ൽ കൊടുത്തിട്ടുണ്ട്. ഇത് ഒരു ടെലഗ്രാം ബോട്ടിൻ്റെ ഒരു മെസ്സേജിന് ബട്ടൺ കൊടുക്കാൻ വേണ്ടിയാണ്.
ഇതിന് "user_id" എന്ന Parameter ആണ് ഉപയോഗിക്കുന്നത്. ഉപയോഗിച്ചാൽ User Profile ഉള്ള ബട്ടൺ കൊടുക്കാൻ പറ്റും.
"user_id" എന്ന ഭാഗത്ത് എത് User ബട്ടൺ ആണോ വേണ്ടത്, ആ User Profile-ൻ്റെ ID കൊടുക്കുക.
# example button
InlineKeyboardButton(text="View Nava's Profile!", user_id=1897087619)
ഈ ലിസ്റ്റ് കുറച്ചു കൂടി വലുതാക്കാൻ ആഗ്രഹമുണ്ട്. കൂടുതൽ സംശയങ്ങൾ കമൻ്റ് ബോക്സിൽ അറിയിക്കുക.