2030 ലെ വാട്സാപ്പ് എങ്ങനെയായിരിക്കും???

2030 ലെ വാട്സാപ്പ് എങ്ങനെയായിരിക്കും???

Deon
WhatsApp

(പോസ്റ്റ് മുഴുവൻ വായിക്കുക)

.

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന Instant Messenger ആണല്ലോ വാട്ട്സാപ്പ്.

ഒരു 5,10 വർഷത്തിന് ശേഷം വാട്ട്സാപ്പിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?

.

Edited messages

അയച്ച മെസ്സേജുകൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ edit ചെയ്ത് തിരുത്തലുകൾ വരുത്താനുള്ള സൗകര്യം.

.

File sharing upto 1GB

ഒരു ജിബി വരെ ഉള്ള ഏത് ഫയലും കൈമാറാനുള്ള സൗകര്യം. ഡൌൺലോഡ് ചെയ്യാതെ തന്നെ മറ്റൊരു ചാറ്റിലേക്ക് forward ചെയ്യാനുള്ള സൗകര്യം.

.

Recent search & history for easy access

സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോ കഴിഞ്ഞ തവണ സെർച്ച് ചെയ്ത ചാറ്റുകളുടെ ലിസ്റ്റ് കാണാനുള്ള സൗകര്യം.

.

Online contacts

കോണ്ടാക്ട് ലിസ്റ്റ് എടുക്കുമ്പോൾ online ഉള്ള ആളുകളെ ആദ്യം കാണിക്കുന്ന സൗകര്യം

.

In-built audio player

പാട്ടുകളും ഓഡിയോ ക്ലിപ്പുകളും ബാക്ക്ഗ്രൗണ്ടിൽ play ചെയ്യാനുള്ള സൗകര്യം. ചാറ്റ് close ചെയ്താലും playback നിന്നുപോവില്ല.

.

Animated stickers

ചലിക്കുന്ന സ്റ്റിക്കറുകൾ. ഇവ ആഡ് ചെയ്യാൻ വേറെ ആപ്പ് ഒന്നും തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.

.

Instant view for websites.

ലിങ്കുകളും മറ്റും ബ്രൗസറിൽ തുറക്കാതെ തന്നെ ഒറ്റ ബട്ടണിൽ ടച്ച് ചെയ്ത്, ചാറ്റിൽ തന്നെ വായിക്കാൻ കഴിയുന്ന സൗകര്യം.

.

Huge Groups

10000 അംഗങ്ങളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഗ്രൂപ്പുകൾ.

.

Admin permissions.

ഗ്രൂപ്പിന്റെ പൂർണ്ണ നിയന്ത്രണമുള്ള അഡ്മിന്മാർ. ആർക്കൊക്കെ എന്തു തരം മെസ്സേജുകൾ അയക്കാൻ കഴിയും (media, text, voice, sticker) എന്നു തീരുമാനിക്കാനും, കുഴപ്പക്കാരെ നിശ്ചിത സമയത്തേക്ക് mute ചെയ്യാനും കഴിയും.

.

Disappearing messages.

ഫോട്ടോയോ സന്ദേശമോ ഒക്കെ ഒരു നിശ്ചിത timer വെച്ച് അയക്കുമ്പോൾ ആ സമയത്തിനുള്ളിൽ അത് തനിയെ ഡിലീറ്റ് ആയി പോകുന്ന സംവിധാനം.

.

Advanced searching.

ചാറ്റിൽ എന്തെങ്കിലും സെർച്ച് ചെയ്യുമ്പോൾ തീയതി / അയച്ച ആൾ ഇങ്ങനെ തരം തിരിച്ച് സെർച്ച് ചെയ്യാനുള്ള സൗകര്യം.

.

Night mode / dark mode

കൂടുതൽ തീമുകൾ, ചാറ്റ് നമുക്ക് ഇഷ്ടമുള്ള നിറങ്ങളിൽ കാണാൻ കഴിയുന്ന വിധത്തിൽ ക്രമീകരിക്കാം.

.

Pinned messages

ഗ്രൂപ്പ് ചാറ്റിലും മറ്റും സുപ്രധാനമായ മെസ്സേജുകൾ pin ചെയ്തു വെക്കാനുള്ള സൗകര്യം.

.

Welcome messages / auto reply

വരുന്ന മെസ്സേജിന് മുന്നേ സെറ്റ് ചെയ്ത മറുപടികൾ ഓട്ടോമാറ്റിക്കായി അയക്കാനുള്ള സംവിധാനം. ഗ്രൂപ്പിൽ പുതുതായി ചേരുന്ന ആളുകളെ സ്വാഗതം ചെയ്യുന്ന auto message.

.

Scheduled messages / statuses.

സമയവും തീയതിയും മുന്നേ set ചെയ്ത് വെച്ച് സന്ദേശങ്ങൾ അയക്കാനുള്ള സംവിധാനം. Birthday wish ചെയ്യാനും മറ്റും ഇത് സഹായകരമാകും.

.

PiP

വീഡിയോ play ചെയ്തിട്ട് മറ്റൊരു ചാറ്റിലേക്ക് പോവുമ്പോൾ playback stop ആവാതെ minimize ആയി സ്ക്രീനിന്റെ അരികിൽ കാണാൻ കഴിയുന്ന സൗകര്യം.

.

ഇങ്ങനെയൊക്കെ ആയിരുന്നു WhatsApp എങ്കിൽ എന്തു രസം ആയിരുന്നു അല്ലേ....???

എന്നാൽ ഈ പറഞ്ഞ ഫീച്ചറുകൾ എല്ലാം വർഷങ്ങൾക്കു മുന്നേ തന്നെ Telegram messenger ൽ ലഭ്യമാണ് എന്ന് നിങ്ങൾക്ക് അറിയാമോ.

.

വാട്ട്സാപ്പിൽ ഈയിടെയായി വന്ന,

Stickers

Swipe to lock voice recording

YouTube play in app

Mentioning users in chat by typing @

Replies

Swipe to reply

Pinned chats

Dual verification

Pdf support

Group joining links

Revoke messages

Admin only messaging in groups

.

ഇതെല്ലാം തന്നെ ആദ്യമേ ടെലിഗ്രാമിൽ ലഭ്യമാണ്!

അങ്ങനെ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞു വാട്സാപ്പിൽ ലഭിക്കാൻ പോവുന്ന സൗകര്യങ്ങൾ ഇപ്പോളേ ഒന്ന് എക്സ്പീരിയൻസ് ചെയ്തു നോക്കാൻ താല്പര്യം ഉള്ളവർക്ക് പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി telegram എന്നു സെർച്ച് ചെയ്ത് ധൈര്യമായി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. 🙃🙃😌😌😜😜

-DeOn-


PS: ഈ പോസ്റ്റ് എഴുതിയത് 2019 ൽ ആണ്, ഇപ്പൊ Animated സ്റ്റിക്കറും Disappearing മെസ്സേജും PiP യും Dark Mode ഉം വന്നിട്ടുണ്ട്.


കൂടുതൽ വായിക്കാം...

ടെലിഗ്രാം complicated ആണോ?


Report Page