Google starts paying for Wikipedia contents
Deonnn
സേർച്ച് റിസൾട്ടിൽ കാണിക്കുന്ന വിക്കിപീഡിയ contents ന് ഇനിമുതൽ Google പണം നൽകും.
പരസ്യവരുമാനം ഇല്ലാതെ ഡോണേഷനുകൾ മാത്രം സ്വീകരിച്ച് പ്രവർത്തിച്ചിരുന്ന ജനപ്രിയ വെബ്സൈറ്റായ Wikipedia ക്ക് ഇത് വലിയൊരു ആശ്വാസമാണ്.
ആകെ 550 ജീവനക്കാരാണ് വിക്കിപീഡിയയിൽ ഉള്ളത്. ഇവരോടൊപ്പം വെബ്സൈറ്റിനായി വിവരങ്ങൾ ശേഖരിക്കുന്നതും തിരുത്തലുകൾ നടത്തുന്നതും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ്.
സെർവറുകൾ പ്രവർത്തിപ്പിക്കുന്നതിനും വെബ്സൈറ്റ് മെയിന്റൈൻ ചെയ്യുന്നതിനും വിവരശേഖരണത്തിനുമൊക്കെയായി Wikimedia Foundation ലൂടെ തങ്ങളുടെ users ൽ നിന്നും കഴിഞ്ഞ വർഷം Wikipedia ധനസഹായം അഭ്യർത്ഥിച്ചിരുന്നു.

"സ്ക്രോൾ ചെയ്യരുതേ..." എന്ന് ആരംഭിക്കുന്ന സന്ദേശം അന്ന് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.
ഇതിന് പിന്നാലെ ആമസോൺ അടക്കമുള്ള ടെക് ഭീമന്മാർ വിക്കിപീഡിയക്ക് വലിയ തുകകൾ donate ചെയ്തിരുന്നു.
Wikimedia Foundation ലേക്ക് donate ചെയ്യാനുള്ള ലിങ്ക്:
https://donate.wikimedia.org/
ഇപ്പോൾ, Wikimedia Foundation ന് പണം നൽകുന്ന ആദ്യത്തെ കസ്റ്റമർ ആയിരിക്കുകയാണ് Google.