GameBud Talking Tom
Navaneeth R
Outfit7 നിർമ്മിച്ച കളിപ്പാട്ടത്തിൻ്റെ രൂപത്തിലുള്ള ഒരു മെഷിനിനെപ്പറ്റിയാണ് ഇവിടെ ഞാൻ പറയുന്നത്.
NB: ഇത് ടെക്നോളജി സംബന്ധമായ കാര്യം ആയതുകൊണ്ടാണ് ഇതിനെപ്പറ്റി നമ്മുടെ ചാനലിൽ പറയുന്നത്. Outfit7 എന്ന കമ്പനിയെയോ അവരുടെ Talking Tom and Friends എന്ന Franchise-നെയോ സഹായിക്കാനോ ദ്രോഹിക്കാനോ ഇതിലൂടെ ഉദ്ദേശിക്കുന്നില്ല.
ഒരു ഗെയിം-കണക്‌റ്റഡ് ടോക്കിംഗ്-ആനിമേട്രോണിക് സ്ട്രീമർ ആണ് GameBud Talking Tom. ഇത് Talking Tom ഗെയിം കളിക്കുന്നവർക്ക് ഒരു ഗെയിമിംഗ് അസിസ്റ്റൻ്റ് ആയി ഉപയോഗിക്കുവാൻ കഴിയും. Talking Tom ഇഷ്ടപ്പെടുന്നവർക്ക് Talking Tom അവരുടെ റിയൽ ലൈഫിൽ എത്തി എന്ന് തോന്നും.
ഇതിന് 3 പ്രത്യേകതകൾ ഉണ്ട്.
1. Game-connected
ഈ മെഷീനിനെ നമുക്ക് ഒരു Talking Tom ഗെയിമുമായി ബന്ധിപ്പിക്കുവാൻ കഴിയും.
Example: Talking Tom Hero Dash, Talking Tom Gold Run, etc.
ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, നമ്മൾ കളിക്കുന്നതിന് അനുസരിച്ച് അത് പ്രതികരിക്കുന്നു.
2. Freeplay Mode
GameBud Talking Tom മെഷീനിന് ഒരു Voice-recognition technology ഉണ്ട്. നമ്മൾ സംസാരിക്കുന്നത് അത് മനസ്സിലാക്കി അതിന് നമ്മളോട് പ്രതികരിക്കുന്നു.
3. Command Mode
GameBud Talking Tom എന്ന മെഷീനിനെ control ചെയ്യുവാനായി ഒരു application ഉണ്ട്. അത് ഉപയോഗിച്ചാൽ നമുക്ക് app ഉപയോഗിച്ച് അതിനെ control ചെയ്യാം.
GameBud Talking Tom എങ്ങനെ സെറ്റപ്പ് ചെയ്യാം?
ഇത് സെറ്റപ്പ് ചെയ്ത് ഉപയോഗിച്ച് തുടങ്ങുന്നത് എളുപ്പമാണ്. നമുക്ക് അത് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.
1. Scan QR code
GameBud Talking Tom മെഷീനിൻ്റെ പാക്കിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്യുക.

2. Open the pack
പാക്ക് തുറന്ന ശേഷം, GameBud Talking Tom മെഷീനിൻ്റെ മുകൾഭാഗത്ത് ഒന്ന് അമർത്തി കൊടുക്കുക. GameBud Talking Tom ഓൺ ആവും.

3. Install the app
ഇനി, നിങ്ങളുടെ ഫോണിൽ, GameBud Talking Tom ആപ് ഇൻസ്റ്റാൾ ചെയ്ത്, അത് പെയർ ചെയ്യുക.

Trailer Video
GameBud Talking Tom എന്ന മെഷീനിനെ പറ്റിയുള്ള Trailer Video
ഈ മെഷീനിനെ വാങ്ങുവാനും ഈ മെഷീനിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക.