EK HASINA THI 2004

EK HASINA THI 2004

#C4C

Film -Ek Hasina Thi

Language -Hindi

Genre -Drama/Thriller

IMDB -7.5/10

സാരിക തന്റെ ഫ്ലാറ്റിൽ തനിച്ചാണ് താമസിക്കുന്നത്. മാതാപിതാക്കൾ പൂനെയിൽ ആണ്. തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ട് പോകുന്നു. സാരികയുടെ ലൈഫിലേക്ക് കിരൺ എന്ന അപരിചിതൻ ഫോഴ്സ്ഡ് ആയി കടന്നു വരുന്നതോടെ എല്ലാം തകിടം മറയുകയാണ്.

ടോട്ടലിറ്റിയിൽ ഒരു revenge ത്രില്ലർ ആണ് ഏക് hasina thi. ഇന്റൻസ് ആയി തന്നെ അവതരിപ്പിക്കപ്പെട്ട, എൻഗേജ്ഡ് ആയി തന്നെ കൊണ്ട് പോകുന്ന ത്രില്ലർ ചിത്രം.

ഒരു ട്രാവൽ ഏജൻസിയിൽ ജോലി നോക്കിക്കൊണ്ട് സാധാരണ ഗതിയിൽ മുന്നോട്ടു പോയിരുന്ന സാരിക അപ്രതീക്ഷിതമായ ചില പ്രശ്നങ്ങളിൽ അകപ്പെടുകയാണ്. അത് സൃഷ്ടിക്കുന്ന മാറ്റങ്ങളും പ്രതികാരവും ഒക്കെയാണ് ചിത്രം.

സാരികയെയും ആ കഥാപാത്രത്തിന്റെ ട്രാൻസ്ഫർമാഷനും ഒക്കെ ഊർമിള മികച്ചിതാക്കി. Cunning ങ്ങും അതേ സമയം ചാർമിങ്ങും ആയ കിരണിനെ സൈഫ് ഗംഭീരമാക്കി. ഊർമിള, സൈഫ് ഇരുവരുടെയും മികച്ച പെർഫോമൻസ് ചിത്രത്തിലെ ആകർഷനീയ ഘടകം. രാം ഗോപാൽ വർമയായിരുന്നു ചിത്രം നിർമ്മിച്ചത്. കാണാത്തവർക്ക് കണ്ടു നോക്കാം.

▶C 4 CLASSICS telegram channel

Report Page