Durov invites Musk to Telegram

Durov invites Musk to Telegram

Deonnn


Tesla, SpaceX CEO ആയ Elon Musk നെ ടെലഗ്രാമിലേക്ക് ക്ഷണിച്ച് Telegram CEO Pavel Durov. ടെലഗ്രാമിൽ @Elona എന്ന username ഉം റിസർവ് ചെയ്തു വെച്ചിട്ടുണ്ട് എന്നും Durov ട്വീറ്റിൽ കൂട്ടിച്ചേർത്തു.


മാർച്ച്‌ 14 ന് റഷ്യൻ പ്രസിഡന്റ് Vladimir Putin നെ ഒരു 'Single Combat' നു വെല്ലുവിളിച്ചുകൊണ്ടുള്ള Elon Musk ന്റെ ട്വീറ്റ്‌ ആണ് സംഭവങ്ങൾക്ക് തുടക്കം


ഇതിന് മറുപടിയായി, റഷ്യൻ സ്പേസ് ഏജൻസി ചീഫ് Dimitry Rogozin ന്റെ “You, little devil, are still young. Compete with me weakling; it would only be a waste of time,” (translated from Russian) എന്ന ട്വീറ്റിനും Elon Musk വളരെ രസകരമായ മറുപടിയാണ് കൊടുത്തത്:


ഉക്രൈന്റെ വൈസ് പ്രൈം മിനിസ്റ്റർ Mykhailo Fedorov പ്രതികരിച്ചത് “നമുക്ക് വേണമെങ്കിൽ പുട്ടിനെ വ്യാഴത്തിലേക്ക് (jupiter) അയക്കാം" എന്നായിരുന്നു.


എന്നാൽ ഇന്ന്, റഷ്യയുടെ ഭാഗമായ Chechen Republic ന്റെ തലവനായ Ramzan Kadyrov ന്റെ ടെലഗ്രാം പോസ്റ്റിന്റെ സ്ക്രീൻഷോട്ട് Elon Musk ട്വീറ്റ് ചെയ്തതാണ് ഇപ്പോളത്തെ ചർച്ചാവിഷയം.


പുട്ടിൻ നിങ്ങളെ നിസ്സാരമായി അടിച്ചു തോല്പിക്കും എന്നും, വേണമെങ്കിൽ Chechen Republic ൽ വന്ന് ഞങ്ങളുടെ ട്രെയിനിങ് attend ചെയ്തോളൂ എന്നും ഒക്കെയാണ് പരിഹാസത്തോടെ അവരുടെ ടെലഗ്രാം പോസ്റ്റിൽ പറയുന്നത്.


കൂടാതെ 'ആണത്തമില്ലാത്തവൻ' എന്ന അർത്ഥത്തിൽ Elona എന്നും Musk നെ അഭിസംബോധന ചെയ്യുകയുണ്ടായി.


മറുപടിയായി Elon Musk കുറിച്ചത് ഇങ്ങനെയായിരുന്നു...

ഇതിനിടെ Tesla ഇൻവെസ്റ്ററും യൂട്യൂബറുമായ Dave Lee, Musk നോട്‌ നിങ്ങളുടെ പേര് കുറച്ചു നാളത്തേക്ക് Elona എന്ന് ആക്കാൻ ആവശ്യപ്പെടുകയും Musk അങ്ങനെ ചെയ്യുകയും ചെയ്തു.

ഇതിന് തുടർച്ചയായാണ് ടെലഗ്രാം CEO Pavel Durov, @Elona എന്ന username റിസർവ് ചെയ്‌തുകൊണ്ട് Musk നെ ടെലഗ്രാമിലേക്ക് ക്ഷണിച്ചത്!


@DeonWrites

💬 Add a comment to this post


Report Page