Calendar virus and solution

Calendar virus and solution

Navaneeth R

എന്താണ് കലണ്ടർ വൈറസ്?

Screen of spamming events

ഇത് ഒരു വൈറസ് അല്ല. നമ്മുടെ ഫോണിലെ ഒരു E-mail-ലൂടെ Automatically Save ആവുന്ന ഒരുപാട് Spam Events ആണ് ഇങ്ങനെ കിടക്കുന്നത്.

ഇതിലൂടെ നമ്മുടെ ഫോണിൽ ഒരു വൈറസ് ഉണ്ടെന്ന് പറഞ്ഞുകൊണ്ട് Anti-virus എന്ന് പേരിലുള്ള Adwares, Spywares തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്യിക്കുക എന്നതാണ് ഈ Fake events കൊടുക്കുന്ന ഇവരുടെ ലക്ഷ്യം.

ഒരു E-mail വഴി നൂറുകണക്കിന് Spam Events ആണ് നമ്മുടെ കലണ്ടറിൽ തനിയെ സേവ് ആവുന്നത്. അതുകൊണ്ട് അവ ഓരോന്നായി ഡിലീറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്.

മാത്രമല്ല, Google അക്കൗണ്ടുമായി Sync ആവുന്നതുകൊണ്ട് അതിൽ add ചെയ്യപ്പെടും. പിന്നെ, Data clear ചെയ്താലും ഒരു പ്രയോജനവും ഉണ്ടാകില്ല.

ഇതിൻ്റെ പരിഹാരം എന്താണ്? (Solution)

calendar.google.com എന്ന വെബ് Desktop Mode-ൽ ഓപ്പൺ ചെയ്ത്, അതിൽ Settings-ൽ Event Settings എടുക്കുക.

Event settings in Google Calendar (Photo Credits: @DeonWrites)

ഇതിൽ "Automatically add events" എന്നത് മുകളിൽ കാണുന്നതുപോലെ No ആക്കിയാൽ ഭാവിയിൽ Invitations add ആവുന്നത് തടയാം.

ഇതുകഴിഞ്ഞ്, താഴെ "Events from Gmail" എന്നത് എടുക്കുക.

Events from Gmail screen

ഇതിൽ "Show events automatically created by Gmail in my calendar" എന്നത് uncheck ചെയ്യുക.

Pop-up menu for confirmation

മുന്നിൽ വരുന്ന Popup-ൽ "OK" അമർത്തിയാൽ Already add ആയ Spam Events കാണിക്കില്ല.

PS: നിങ്ങൾ Gmail-ൽ Smart events and Personalisation off ചെയ്തിട്ടുണ്ട് എങ്കിൽ, ഒരു Email വഴിയുള്ള Spam Events create ആവില്ല.

Credits: @DeonWrites


Related Article

Report Page