Android spyware

Android spyware

Deon

ഒന്നു ശ്രദ്ധിക്കൂ... ഒരു മൂന്നു മിനിറ്റ്!!!

.

നമ്മുടെയൊക്കെ ഫോണിൽ നിന്ന് ഒരിക്കൽ ഡിലീറ്റ് ചെയ്ത ഫോട്ടോസ് വീഡിയോസ് ഒക്കെ റിക്കവർ ചെയ്ത് എടുക്കാൻ കഴിയും എന്ന് അറിയാമല്ലോ...

.

എന്നാൽ ഒരു അപരിചിതന് കൈമാറ്റം ചെയ്യുമ്പോൾ സംഭവിച്ചേക്കാവുന്ന നമ്മൾ പലരും ചിന്തിക്കുക പോലും ഇല്ലാത്ത മറ്റൊരു ചതിയെപ്പറ്റിയാണ് പറയാൻ പോകുന്നത്...

.

First of all, ഇതൊരു imagination അല്ല. പരീക്ഷിച്ചു നോക്കിയത്തിനു ശേഷം പോസ്റ്റുന്നതാണ്.

.

നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാൻ എത്ര സമയം വേണം?

കൂടിപ്പോയാൽ ഒരു മൂന്നുമിനിറ്റ് അല്ലേ?

ഈ മൂന്നുമിനിറ്റുകൊണ്ട് ഒരു സ്മാർട്ട്ഫോണിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കാം???

.

ഒരു ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ നമ്മൾ കൂടെ കൊണ്ട് നടക്കുന്ന നമ്മുടെ ഫോൺ നമ്മളറിയാതെ മറ്റൊരാൾക്കുവേണ്ടി spy വർക്ക് ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?

.

നമ്മുടെ ഇൻബോക്സിലെ മെസ്സേജുകൾ, call ഹിസ്റ്ററി, ഗാലറിയിലെ ഫോട്ടോസ്, വീഡിയോസ്, ഫയലുകൾ ഒക്കെ ചോർത്തിക്കൊടുത്താൽ??

.

രസകരമായ കാര്യം എന്തെന്നാൽ ഒരു ടെക്കിക്ക് മാത്രം ചെയ്യാം എന്നു വിചാരിക്കുന്ന ഈ കാര്യങ്ങൾ ഒക്കെ ആൻഡ്രോയ്ഡ് ഫോണിന്റെ ബേസിക് മാത്രം അറിയുന്ന ഏതൊരാൾക്കും സാധിക്കുമെന്നതാണ്!

.

അഞ്ചോ ആറോ വർഷങ്ങൾക്കു മുമ്പ് ഞാനൊക്കെ സോണി എറിക്സന്റെ ജാവ ഫോണിൽ AFTP (Advanced File Transfer Protocol) എന്നൊരു സോഫ്റ്റ്വെയർ ഉപയോഗിച്ചിരുന്നു... ബ്ലൂട്ടൂത്ത് വഴി ഫയലുകൾ കൈമാറിയിരുന്ന ആ കാലത്ത് നമ്മുടെതുമായി pair ചെയ്ത ഏതൊരു ഫോണിലെയും ഫയലുകൾ മോഷ്ടിക്കാനും BT പരിധിയിൽ ഇരുന്നുകൊണ്ട് അത് ഒരു റിമോട്ട് കണ്ട്രോളർ എന്നപോലെ നിയന്ത്രിക്കാനും കഴിയുന്ന ആ സംഭവം അന്നൊക്കെ ഒരു അതിശയമായിരുന്നു...

.

കാലം മാറിയപ്പോ ഹാക്കിങ് ഒക്കെ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയി!

വെറും 6 Mb സൈസുള്ള ഒരു ആൻഡ്രോയിഡ് ആപ്പിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

പേര് MTF. (പ്രതീകാത്മക പേര്)

.

നേരത്തെ പറഞ്ഞതുപോലെ മൂന്നു മിനിറ്റ് സമയം എടുത്ത് ഏതെങ്കിലും ഒരു ഫോണിൽ അവരുടെ അനുവാദമില്ലാതെ കക്ഷിയെ അങ്ങ് ഇൻസ്റ്റാൾ ചെയ്യുന്നു, ഒരു username ഉം password ഉം പിന്നെ ആവശ്യമായ പെർമിഷനുകളും കൊടുക്കുന്നു.

അപ്പോളേക്കും ഇൻസ്റ്റാൾ ചെയ്തതിന് ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ ലവൻ ആപ്പ് ഡ്രോയറിൽ നിന്നും അപ്രത്യക്ഷമായി ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തന സജ്ജമായിട്ടുണ്ടാവും.

.

ഒന്നുമറിയാത്തതുപോലെ ഫോൺ തിരികെ അതിന്റെ ഉടമയെ ഏൽപ്പിക്കുന്നു.

ഇനി സൗകര്യം പോലെ നമ്മുടെ ഫോണിൽ അതേ ആപ്പിന്റെ റിമോട്ട് വേർഷനിൽ മുൻപ് കൊടുത്ത username ഉം pw ഉം അടിച്ച് ലോഗിൻ ചെയ്യുന്നു...

ശുഭം!!!

.

ഫോണിലെ മുഴുവൻ വിവരങ്ങളും നമ്മുടെ കൈയ്യിൽ.

ആവശ്യാനുസരണം അവ MTF നമുക്ക് ചോർത്തിത്തരുന്നു.

Files മാത്രമല്ല കേട്ടോ...

തത്സമയം ഒരു റിമോട്ട് കണ്ട്രോളർ പോലെ ഇര എത്ര ദൂരെ ആണെങ്കിലും ഇന്റർനെറ്റിന്റെ സഹായത്തോടെ ആ ഫോണിലെ ക്യാമറ പ്രവർത്തിപ്പിക്കാനും സ്ക്രീൻഷോട്ട് എടുക്കാനും (അവർ അറിയാതെ) കോൾ ഹിസ്റ്ററി, എന്തിന് വിളിച്ച കോളിന്റെ റെക്കോഡിങ് ഫയൽ എടുക്കാനും വരെ സാധിക്കും!

.

എന്താല്ലേ..

.

ഒരു മുൻകരുതൽ നല്ലതാണ്...

CM Security, App Lock തുടങ്ങിയ സെക്യൂരിറ്റി ആപ്പുകളിൽ ഇൻസ്റ്റാളേഷന് ലോക്കിങ് ഫെസിലിറ്റി നൽകിയിട്ടുണ്ട്... എത്രപേർ അത് പ്രയോജനപ്പെടുത്തുന്നുണ്ട്???

Background ൽ പ്രവർത്തിക്കുന്ന സ്പൈ ആപ്പുകൾ നീക്കം ചെയ്യാന് Anti Spy Mobile Pro വഴി സാധിക്കും. പ്ലേ സ്റ്റോറിൽ ഉണ്ട്.

Update: ആൻഡ്രോയ്ഡ് 11+ ൽ ബാക്ക്ഗ്രൗണ്ടിൽ മൈക്ക്, ക്യാമറ ഒക്കെ ഉപയോഗിക്കുന്ന ആപ്പുകളുടെ നോട്ടിഫിക്കേഷൻ കാണിക്കും.

-DeOn-


[ Add a comment to this post ]


Report Page