അനന്തതയിലെ പൂക്കൾ

അനന്തതയിലെ പൂക്കൾ

Deon

ആകാശത്തിനുമപ്പുറം അനന്തതയിൽ പൂക്കുന്ന ചില പുഷ്പങ്ങളുണ്ട്...

ഇന്ദ്രിയങ്ങളാൽ അനുഭവിച്ചറിയാവുന്നതിലുമേറെ ഭംഗിയും ഗന്ധവുമുള്ളവ.

അപൂർവങ്ങളിൽ അപൂർവമായവ പൂക്കാലങ്ങൾ സൃഷ്ടിക്കാറുണ്ടവിടെ.

സ്നേഹത്തിന്റെ നിറമുള്ള പൂക്കളിൽ പ്രീയപ്പെട്ടവരുടെ മുഖങ്ങൾ പ്രതിഫലിക്കുന്നതായി കാണാം..

സ്വപ്‌നങ്ങൾ അവയ്ക്കുചുറ്റും ശലഭങ്ങളെപ്പോലെ പറന്നുനടക്കുന്നുണ്ടാവും.

ഭൂമിയിൽ ഒരുമിച്ചുകണ്ട കിനാക്കളൊക്കെയും ഇണചേരുന്നതാ പൂന്തോട്ടത്തിൽ വെച്ചാവണം.

മനസ്സുകൾക്കു മാത്രം കേൾക്കാൻ കഴിയുന്ന നിശ്ശബ്ദമായ സംഗീതം,

ഓരോ പുഞ്ചിരിയും ഓരോ മൊട്ടുകളായി മാറുന്നു.

നിയോഗശേഷം താഴേയ്ക്ക് പൊഴിയുന്നവ മഴയായും മേലേയ്ക് കൊഴിയുന്നവ താരകങ്ങളായും പറയപ്പെടുന്നുവത്രേ!


DeOn


[ Add a comment to this post ]

Report Page