5

5


ഇതരമതസ്ഥയെ മകൻ പരിണയിക്കുമെന്ന് ഒരു അമ്മയും കരുതില്ല. സ്വമതത്തിൽപ്പെട്ട മരുമകൾ വീടു നോക്കും പോലെ, മാതാപിതാക്കളെ പരിചരിക്കും പോലെ മറ്റു മതക്കാരി കാര്യങ്ങൾ നടത്തുമെന്ന് ഉറപ്പില്ല.

അച്ഛൻ സമൂഹത്തിനേയും ബന്ധുക്കളേയും പറ്റി ആധി പിടിക്കുമ്പോൾ അമ്മ വീടിനെപ്പറ്റി വേദനിക്കും. മകനോട് പറയും. നീയാണെനിക്ക് ഏറെ പ്രിയപ്പെട്ടവൻ..നിൻറെ ഭാര്യയാണെന്നെ ഏറ്റവുമധികം ശുശ്രൂഷിക്കുക എന്നായിരുന്നു എൻറെ വിചാരം. അതിനി...

മകൻ നൊമ്പരപ്പെടുന്നു. തകരുന്നു.

എന്നോട് നല്ല അനുസരണയുള്ള, വീടു നോക്കുന്ന, ദൈവഭയമുള്ള ബൈബിളിലെ റൂത്തിനെപ്പോലെയുള്ള മരുമകളായിരിക്കാൻ തയാറാണെന്ന് എഴുതി മേടിക്കുന്നു.

ഇതരമതസ്ഥയും പ്രേമത്തിൽ അന്ധയുമായ പതിനെട്ടുകാരി എന്തും അനുസരിക്കും. അവൾക്ക് മറ്റൊന്നുമില്ല. പ്രേമം മാത്രമേ യുള്ളൂ.