2020 ലെ ഏറ്റവും മനോഹരമായ 5 ഗ്നൂ/ലിനക്സ് ഡിസ്ട്രോകൾ
Hariസ്വതന്ത്ര കമ്പ്യൂട്ടിങ്ങ് ഇഷ്ടപ്പെടുന്നവർക്ക് ഒഴിച്ച് കൂടാൻ പറ്റാത്തതാണ് ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നത്.അത് പോലെ വൈറസ് നെയും മറ്റും ഭയക്കാതെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്കും മികച്ചത് എന്ന് പറയാവുന്ന ഒന്നാണ് ഗ്നൂ/ലിനക്സ്.എങ്കിലും സ്കൂളുകളിലെ പഴഞ്ചൻ ഉബുണ്ടു കണ്ട് ലിനക്സ് എന്നാൽ തീരെ ഭംഗി ഇല്ലാത്തതാണ് എന്ന ചിന്ത ചില വിദ്യാർത്ഥികൾക്കിടയിലും മറ്റ് പലരിലും നിലനിൽക്കുന്നു.നിങ്ങൾ ഈ ഒരു കാരണം കൊണ്ടാണ് ലിനക്സ് ഉപയോഗിക്കാൻ മടിചത് എങ്കിൽ തീർച്ചയായും നിങ്ങൾ താഴെ കൊടുക്കുന്ന ഗ്നൂ/ലിനക്സ് ഡിസ്ട്രോകൾ ഉപയോഗിച്ച് നോക്കേണ്ടതാണ്.
എന്താണ് മനോഹരമായ ഗ്നൂലിനക്സ് ഡിസ്ട്രോകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
- ഉപയോഗിക്കുന്നവർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉള്ളവയാണ് ഗ്നൂ/ലിനക്സ് ഡിസ്ട്രോകൾ.അത്കൊണ്ട് തന്നെ ഐക്കൺ മാറ്റിയും തീം മാറ്റിയും കാണാൻ ഉള്ള ഭംഗി നമുക്ക് വർധിപ്പിക്കാൻ സാധിക്കും. എന്നാൽ ഇത്തരം മിനുക്ക് പണികൾ എടുക്കാതെയും അതിന്റെ സമയം കളയാതെയും കാണാൻ മനോഹരമായ ചില ഗ്നൂ/ലിനക്സ് ഡിസ്ട്രോകൾ ആണ് താഴെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്
1 ) ഡീപിൻ ( Deepin )

ഡെബിയൻ സ്റ്റേബിൾ ശാഖ അടിസ്ഥാനമാക്കിയുള്ള ഒരു മനോഹരമായ ഒസ് ആണ് ഡീപിൻ.അവരുടെ തന്നെ ഡെസ്ക്ടോപ്പ് എൻവിറോണ്മെന്റ് ആയ ഡീപിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇപ്പോൾ ഡീപിൻ 20 ഇറങ്ങി കഴിഞ്ഞു.ഒരുപാട് മാറ്റം ഡീപിൻ 19 യില് നിന്നും 20 യിലേക്ക് മാറിയപ്പോൾ വന്നിട്ടുണ്ട്.ഇതിലെ അനിമേഷൻസ് ഉം ആ ലൂക്കും എടുത്ത് പറയേണ്ടവയാണ്.പുതിയ മാക് ഓസ് നോട് ഒട്ടേറെ സാമ്യം പുതിയ ഡീപിന് പുലർത്തുന്നുണ്ട്.എന്നെ കൂടുതൽ ആകർഷിച്ചത് ഇതിന്റെ UI തന്നെ ആണ്.നിങ്ങളുടേത് ഒരു ഉയർന്ന മോഡൽ കമ്പ്യൂട്ടർ അല്ലെങ്കിൽ ലാഗ് അടിക്കാൻ സാധ്യത ഉണ്ട്.കാരണം അൽപ്പം ഹെവി തന്നെയാണ് ഡീപിൻ.അത് നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിക്കില്ല എന്നുണ്ടെങ്കിൽ തീർച്ചയായും ഡീപിൻ ട്രൈ ചെയ്ത് നോക്കാവുന്നതാണ്.
ഡൗൺലോഡ് - https://www.deepin.org/en/
2 ) എലമെന്ററി ഒസ് ( Elementary Os)

ഡീപിൻ പോലെ മനോഹരമായ ഒരു ഓസ് ആണ് എലിമെന്ററി ഓസ്.കൂടുതലും മാക് ഓസ് നോട് സാമ്യം പുലർത്തുന്ന ഒന്നാണ് elementary.അത് കാണാൻ ഉള്ള സാമ്യതയിൽ മാത്രമല്ല ഉപയോഗത്തിലും നമുക്ക് ആ മാക് ഫീൽ നൽകുന്നു.
പുതിയ അപ്ഡേറ്റ് വരാൻ ഇരിക്കുന്നതെ ഉള്ളു.അത്കൊണ്ട് തന്നെ ഇനിയും മാറ്റങ്ങൾ പ്രതീക്ഷിക്കാം.ഉബുണ്ടു അടിസ്ഥാനമാക്കിയാണ് എലിമെന്ററി നിർമിച്ചിരിക്കുന്നത്.എന്ന് കരുതി ഒരുപാട് softwares ഇതിൽ കുത്തി നിറച്ചിട്ടില്ല.മറ്റ് ലിനക്സ് ഡിസ്ട്രോ കൾ വച്ചു നോക്കുമ്പോൾ വളരെ കുറവ് ആപ്സ് മാത്രമാണ് ഇതിൽ നൽകിയിരിക്കുന്നത്.നിങ്ങൾ ട്രൈ ചെയ്ത നോക്കുവാണെങ്കിൽ ഇഷ്ട്ടപെടുമെന്നാണ് കരുതുന്നത്.
ഡൗൺലോഡ് - https://elementary.io/
3) സോറിൻ ഒസ് ( Zorin os)

ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള മറ്റൊരു മനോഹര ഒസ് ആണ് സോറിൻ ഒസ്.വിൻഡോസ് അല്ലെങ്കിൽ മാക് ഒസ് ഉപയോഗിച്ചിരുന്നവർ ലിനക്സിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് സജസ്റ്റ് ചെയ്യുന്നത് ഈ ലിനക്സ് ഡിസ്ട്രോയാണ്.
സോറിൻ തന്നെ പല എഡിഷൻ ഉണ്ട്.എല്ലാം തന്നെ ഫീച്ചറിന്റെ കാര്യത്തിൽ ഏറെ കുറേ സാമ്യം ഉള്ളവയാണ്. നിങ്ങളുടെ കമ്പ്യൂട്ടർ പഴക്കം ചെന്നതോ കുറഞ്ഞ ശേഷി ഉള്ള പ്രൊസസറോ ആണെങ്കിൽ സോറിൻ ലൈറ്റ് ആയിരിക്കും അനുയോജ്യമായത്.
ഡൗൺലോഡ് - https://zorinos.com/download/
4) പോപ്പ് ഒസ് (Pop!_os)

എന്റെ ഒരു favourite ഒസ് ആണ് പോപ്പ് ഒസ്.ഉബുണ്ടു default ആയിട്ടുള്ള ഗ്നോം (gnome) തന്നെയാണ് ഇതിന്റെ ഡെസ്ക്ടോപ്പ് എൻവിറോണ്മെന്റ്. എന്നാൽ പ്രത്യേകത എന്തെന്നാൽ ഇതിന്റെ പോപ്പ് ഷെൽ ആണ്. ഈ പോപ്പ് ഷെൽ തന്നെ നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗം എളുപ്പവും അനിമേഷനും മറ്റും കൊണ്ട് ഭംഗിയുള്ളതും ആക്കും.ഇതിലെ ഓട്ടോ-ടൈലിങ് എങ്ങനെ നിങ്ങളെ സ്വാധീനിക്കും എന്നത് ഉപയോഗിച് തന്നെ അറിയണം. ഇപ്പോൾ ഉബുണ്ടു ഉപയോഗിക്കുന്നവർ മറ്റൊന്നിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ടൈ ചെയ്ത് നോക്കേണ്ടതാണ്
ഡൗൺലോഡ് - https://pop.system76.com/
5) ലിനക്സ് മിന്റ് ( Linux mint)

ഒരുപാട് പേർ ഉപയോഗിക്കുന്ന ഒരു ഉബുണ്ടു based ഡിസ്ട്രോ ആണ് ലിനക്സ് മിന്റ്.cinnamon ഡെസ്ക്ടോപ്പ് എൻവിറോണ്മെന്റ് ആണ് ലിനക്സ് മിന്റിനെ മനോഹരമാക്കുന്നത്.പഴയ വിൻഡോസ് UI ഇഷ്ടമുള്ള ചിലരുണ്ട്. അങ്ങനെ ഒരാൾ ആണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഏറ്റവും യോജിച്ച ഗ്നൂ/ലിനക്സ് ഡിസ്ട്രോ ലിനക്സ് മിന്റ് തന്നെയായിരിക്കും.
ഡൗൺലോഡ് - https://linuxmint.com/
Written By Sreehari Puzhakkal
Inspired by itsfoss
( UPI : sreeharimkl@apl )
Licensed under CC BY 4.0 to view a copy of this license visit- https://creativecommons.org/licenses/by/4.0