(︶︹︺)

(︶︹︺)


ഇതല്ലേ യഥാർത്ഥ മാച്ച് ഫിക്സിംഗ്


ഇരുമുടി കെട്ടുമായി ശബരിമലയ്ക്കു്. പോയ കെ.പി. ശശികലയെ മുതു പാതിരാത്രിക്ക് അറസ്റ്റ് ചെയ്യുന്നു. റാന്നി പോലീസ് സ്റ്റേഷനിൽ കൊണ്ടിരുത്തുന്നു.

ഇതറിഞ്ഞ് ബി ജെ പിയും പരിവാര സംഘടനകളും രാത്രി മൂന്ന് മണിക്ക് ഹർത്താൽ പ്രഖ്യാപിക്കുന്നു.

നേരം വെളുത്തപ്പോൾ ജനം പരമാവധി വലഞ്ഞു.

ഇന്നുച്ചയ്ക്ക് മൂന്ന് മണി ആയപ്പോൾ ശശികലയെ തിരുവല്ല കോടതിയിലെത്തിക്കുന്നു. കോടതി ജാമ്യത്തിൽ വിടുന്നു.

ഇതാ ഇപ്പോൾ പോലീസ് അവരെ ശബരിമലയിലേക്ക് കൊണ്ടു പോകുന്നു.

സർക്കാർ ചെലവിൽ സംഘപരിവാറിനും ശശികലയ്ക്കും ഫ്രീ പബ്ളിസിറ്റി, അതിലുപരി ബിജെപിയെ ഹിന്ദുക്കളുടെ ലെജിറ്റിമൈസ് ഡ് സംഘടന എന്ന നിലയിലേക്ക് എത്തിക്കാൻ സിപിഎമ്മും അവരുടെ മുഖ്യമന്ത്രിയും കിണഞ്ഞു പരിശ്രമിക്കുന്നു.

ഇതിനെയാണ് നമ്മൾ ഒത്തുകളി അഥവാ മാച്ച് ഫിക്സിംഗ് എന്നു പറയുന്നത്.

ക്വിറ്റിന്ത്യാ സമര കാലത്തും പിന്നെ സ്വാതന്ത്ര്യം കിട്ടിയ ശേഷവും ഇവർ തമ്മിലുള്ള ഇമ്മാതിരി മാച്ച് ഫിക്സിംഗ് നമ്മൾ കണ്ടതല്ലേ.? അതിപ്പോഴും തുടരുന്നു.