👇👇👇👇👇👇👇

👇👇👇👇👇👇👇


ചോദ്യം : സ്വപ്‌നങ്ങൾ എങ്ങനെ കാണുന്നു ? സ്വപ്നത്തിൽ കാണുന്നത് മറ്റു ലോകത്തെ കാഴ്ചകളോ നമ്മുടെ ഭാവിയെ ആണോ ? 


ഉത്തരം : അല്ല. മനഃശാസ്ത്രവിദഗ്ധരുടെ അഭിപ്രായത്തിൽ മനസിനെ ( തലച്ചോർ ) നെ മൂന്നായി തിരിക്കാം . ബോധ മനസ് , ഉപബോധ മനസ് , അബോധ മനസ് . ഇതിൽ ബോധ മനസിലാണ് നമ്മൾ ഉണർന്നിരിക്കുമ്പോൾ .. സ്ഥിരം ചെയുന്ന കാര്യങ്ങളും ഓര്മകളുമൊക്കെയാണ് ഉപബോധമനസ്സിൽ . അബോധ മനസ്സിൽ ജനിച്ചതിനു ശേഷം നമ്മൾ ഇന്നോളം ചെയ്ത കാര്യങ്ങളും നമ്മുടെ പേടിയും നമ്മൾ പോലും അറിയാത്ത ചിന്തകളുമൊക്കെയാണ് . ഉറക്കത്തിൽ അബോധമനസിൽ നിന്ന് ഓർമകളും ഭയവുമെല്ലാം ഉപബോധമനസിലേക്ക് എത്തുമ്പോഴാണ് നമ്മൾ സ്വപ്നം കാണുന്നത് . സ്വപ്നത്തിൽ കാണുന്നതെല്ലാം നമ്മുടെ ഉള്ളിലുള്ള ചിന്തകളും ഭയവുമൊക്കെയാണ് . പക്ഷെ അബോധമനസ്സിൽ ഉള്ള പേടിയും ചിന്തകളും ബോധമനസ് അറിയാത്തതു കൊണ്ട് ഉണർന്നു കഴിയുമ്പോൾ ഇതെന്താ ഇങ്ങനെ സ്വപ്നം കണ്ടത് .. ഈ സ്വപനം ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നൊക്കെ തോന്നാൻ കാരണം. സ്വപ്നത്തിനു അർത്ഥമുണ്ടെന്നു പറയാൻ കാരണം ഇതാണ്.. നമ്മുടെ ചിന്തകൾ തന്നെയാണ് സ്വപ്നം. നമ്മൾ കണ്ടു മറന്നു എന്ന് കരുതുന്ന ദൃശ്യങ്ങൾ മാത്രമേ നമ്മൾ സ്വപ്നത്തിൽ കാണു . ജന്മനാ കാഴ്ച ഇല്ലാത്തവർ സ്വപ്നം കാണുമ്പോൾ ശബ്ദം മാത്രമേ ഉണ്ടാവൂ. അതിനു കാരണം ഇതാണ് .


ചോദ്യം : ആസ്ട്രൽ പ്രൊജക്ഷൻ എന്താണ് ? ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ? 


 ഇതിനുള്ള മറുപടി പറയുന്നതിന് മുൻപ് ലൂസിഡ് ഡ്രീമിങ് എന്താണെന്ന് പറയാം . നമ്മൾ സ്വപനം ആണെന്ന് തന്നെ മനസിലാക്കികൊണ്ട് സ്വപ്നം കാണുന്നതിനെയാണ് ലൂസിഡ് ഡ്രീമിങ് എന്ന് പറയുന്നു. ഇതിന്റെ മറ്റൊരു തരാം സ്വപ്നം ആണ് ഈ ആസ്ട്രൽ പ്രൊജക്ഷൻ എന്ന് പറഞ്ഞു നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് .  സ്ഥിരമായി ഒരു സ്വപ്നം കാണണം എന്ന് കരുതി ഉറങ്ങിയാൽ എന്നെങ്കിലും ഒരിക്കൽ നമ്മളെ തൃപ്തിപ്പെടുത്താൻ വേണ്ടി നമ്മുടെ അബോധ മനസ് നമ്മളെ ആ സ്വപ്നം കാണിക്കും. അത് തലച്ചോറിന്റെ ഒരു കളിയാണ് . നമ്മുടെ ആഗ്രഹങ്ങൾ തീവ്രമാകുമ്പോൾ നമ്മുടെ തലച്ചോർ നമ്മളെ പറ്റിച്ചു അങ്ങനൊരു കാഴ്ച കാണിച്ചു തരും . ഈശ്വരനിൽ വിശ്വാസം ഉള്ളവർ സ്വപ്നം കാണുമ്പോൾ അതിൽ ഈശ്വരൻ വന്നു നമ്മൾ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ  പറയുന്നതിന് പിന്നിൽ ഓക്കേ തലച്ചോറിന്റെ ഈ കള്ളകളി ആണ് . ഇത് പോലെ സ്ഥിരമായി ആസ്ട്രൽ വേൾഡ് ലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിച്ചു കിടന്നാൽ ഒരുപക്ഷെ ചിലപ്പോൾ പാതിഉറക്കത്തിൽ നമ്മൾ അങ്ങനൊരു ലോകത്തു പോകുന്നതായി സ്വപ്നം കാണും. അതൊരു സ്വപ്നം എന്നതിലപ്പുറം അത് മറ്റൊരു ലോകമോ ഒന്നുമല്ല. സ്ലീപ്പിങ് പാരാലിസിസ് ഉണ്ടായിട്ടുള്ളവർക് മനസിലാകും . ശരീരത്തിൽ നിന്ന് വേർപെട്ടു പോകുന്നതായും ആത്മാക്കൾ അടുത്ത് വന്നു നിൽക്കുന്നതായും കട്ടിലിൽ നിന്ന് അനങ്ങാൻ പറ്റാത്തതാണ് ഓക്കേ തോന്നാറുണ്ട്. ഭയങ്കര റിയലിസ്റ്റിക് ആയിരിക്കും ആ സ്വപ്‌നങ്ങൾ. അത് പോലെയാണ് ഈ ആസ്ട്രൽ വേൾഡും .


ചോദ്യം : എന്താണ് സ്ലീപ്പിങ് പാരാലിസിസ് ?


തലച്ചോറിലേക് എത്തുന്ന ഓക്സിജന്റെ അളവ് കുറയുമ്പോൾ തലച്ചോർ കാണിച്ചു തരുന്ന ചില കാഴ്ചകൾ ആണ് ഇവ . ഉണർന്നു കഴിഞ്ഞും കട്ടിലിൽ നിന്ന് എഴുനേൽക്കാൻ പറ്റാതിരിക്കുന്നതായി തോന്നുക .. ഒരു രൂപം ദേഹത്ത് കയറി ഇരിക്കുന്നതായി തുടങ്ങിയവയൊക്കെയാണ് സ്ലീപ്പിങ് പാരാലിസിസ് ഉണ്ടാകുമ്പോൾ മിക്കവരും കാണുക.  ഉറങ്ങുമ്പോൾ മാത്രമല്ല ഉണർന്നിരിക്കുമ്പോഴും പാതിമയക്കത്തിലുമൊക്കെ ഇതുണ്ടാകാറുണ്ട് . രാത്രി വണ്ടിയോടിക്കുമ്പോൾ ആത്മാക്കൾ പോലെയുള്ള രൂപങ്ങൾ കണ്ടു എന്നൊക്കെ പറയുന്നതിന് പിന്നിൽ ഇതാണ്. തലച്ചോറിന് ക്ഷീണം അനുഭവിക്കുമ്പോൾ ഇതുപോലുള്ള കാഴ്ചകൾ ഓക്കേ കാണിച്ചു തരും . ഇതിനെ കുറിച്ച് അറിയാത്തവർ ഇത് ജിന്ന് കയറിയത് ആണെന്നും ആത്മാവ് ആണെന്നും ഓക്കേ പറയും.. തൊട്ടടുത്തെങ്ങാനം ആരേലും മരിക്കുക കൂടി ചെയ്താൽ പിന്നെ പറയേണ്ട....


ആത്മാക്കൾ , പ്രേതങ്ങൾ ഓക്കേ സത്യമാണോ ?


 ഇന്നേവരെ ഒരു പ്രേതവും ആരുടെയും ചോര കുടിച്ചിട്ടില്ല ആരെയും കൊന്നിട്ടില്ല. എല്ലാവരും പേടിച്ചു മരിക്കുക ആണ് . ചിലപ്പോഴൊക്കെ നമ്മുടെ മനസിന്റെ താളം തെറ്റും .. ചിലപ്പോൾ തലച്ചോറിൽ ഉണ്ടാകുന്ന ചെറിയൊരു മാറ്റം ഓക്കേ പല മായകാഴ്ചകളും നമ്മളെ കാണിക്കും . ഒരു അവസരത്തിൽ ഉള്ളിലെ പേടി പുറത്തു ചാടുമ്പോൾ ചിലപ്പോൾ മനസിന്റെ താളം തെറ്റും ഇല്ലാത്ത ശാപങ്ങളും രൂപങ്ങളും നമ്മൾ കാണും. അതൊക്കെ പ്രേതം / ആത്മാവ് ആണെന് നമ്മൾ വിശ്വസിക്കും. ഭ്രാന്ത് ഉള്ളവർ ഇല്ലാത്ത രൂപങ്ങളും ശബ്ദങ്ങളും കേൾക്കാറുണ്ട് . അവരുടെ മനസിന്റെ താളം തെറ്റിയതാണ് കാരണം . ആത്മാവ് എന്നൊന്ന് ഉണ്ടെങ്കിലും  ജീവിച്ചിരിക്കുമ്പോൾ ആത്മാവ് നമ്മുടെ ഉള്ളിൽ ഉള്ളപ്പോൾ തന്നെ നമ്മുടെ കണ്ണോ കാതോ പോയാൽ നമ്മുക് കാണാനും കേൾക്കാനും പറ്റില്ല . പിന്നെ മരിച്ചു കഴിഞ്ഞു ശരീരം പോലും ഇല്ലാതെ ആത്മാക്കൾ ആരെ കാണാൻ ആണ് എന്ത് കേൾക്കാൻ ആണ് ? നമ്മുടെ ചിന്തകൾ തലച്ചോറിൽ ഉണ്ടാവുന്ന കെമിക്കൽ റിയാക്ഷന്റെ ഫലം ആണ്. നമ്മൾ ചെയുന്ന കാര്യങ്ങൾക്കു ഒന്നും ആത്മാവ് എന്നൊന്നിന്റെ ആവശ്യമേ വരുന്നില്ല. ജീവൻ തന്നെ തലച്ചോറിൽ നടക്കുന്ന കാര്യങ്ങളുടെ ഫലം ആണ്.. ഇതിൽ എവിടെയാണ് ആത്മാവ് എന്നൊരാളുടെ ആവിശ്യം .


ചോദ്യം :പോസിറ്റിവ് - നെഗറ്റിവ് എനെർജി ഉള്ളതാണോ ? നമ്മളുമായി ഇതിനെന്തെങ്കിലും ബന്ധം ?


ഉത്തരം : എനർജി സ്കാലർ ക്വാന്റിറ്റി ആണ് . എനര്ജിക്ക് ഒരിക്കലും നെഗറ്റിവ് ആകാൻ കഴിയില്ല . നെഗറ്റിവ് എനർജി എന്നത് വെറുമൊരു കോൺസെപ്റ് മാത്രമാണ് . എനർജി എന്നത് ഒരു മീഡിയത്തിൽ തങ്ങി നിൽക്കുന്ന ഒന്നല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കോ  കോൺവെർട് ചെയ്തു പോകും.  എങ്ങും തങ്ങി നിൽക്കാൻ എനെർജിക്ക് കഴിക്കില്ല. മരണം ഉണ്ടാകുന്നിടത്തു നെഗറ്റീവ് എനർജി തങ്ങി നിൽക്കും എന്നൊക്കെ ഉള്ളത് വെറും വിടലാണ് ..  ഒരുതരത്തിലും നമ്മുടെ ചിന്തകളെ ബാധിക്കാനും എനെര്ജിക്ക് കഴിയില്ല .


ചോദ്യം :കാന്തികമണ്ഡലത്തിന് പിന്നിലെ ശാസ്ത്രം ?


ഉത്തരം : ഭൂമിയുടെ കാന്തിക മണ്ഡലം കിഴക്ക് സ്ഥിതി ചെയുന്നു. നമ്മുടെ ശരീരത്തിലെ ഇരുമ്പുമായി ഇത് പ്രവർത്തിച്ചു പോസിറ്റിവ് എനർജി തരുന്നു എന്നൊക്കെ ഉള്ള കഥകൾ നമ്മുടെ നാട്ടിൽ കുറെ ഉണ്ട് . അറിയേണ്ട ഒരു കാര്യം നമ്മുടെ ശരീരത്തിലെ ഇരുമ്പിനു ഇരുമ്പു ലോഹവുമായി യാതൊരു സാമ്യവും ഇല്ല. പേരിൽ മാത്രമാണ് സാമ്യം. കാന്തവുമായി ഒട്ടിപിടിക്കുന്ന സാധനം ഒന്നുമല്ല ശരീരത്തിൽ ഉള്ള ഇരുമ്പു. ഒരു മണ്ഡലവും എവിടെ നിന്നും നമ്മുടെ ശരീരത്തിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല .


ചോദ്യം : മരണശേഷം എന്താണ് ?


ഉത്തരം : മരണശേഷം ഒന്നുമില്ല.. മരണം അത്രതന്നെ. മരിച്ചു തിരിച്ചു വന്നു എന്ന് പറയുന്ന പലരും വിവരിച്ചു തരുന്ന ചില കഥകൾ ഉണ്ട് . പുക നിറഞ്ഞ സ്ഥലങ്ങൾ  ദൂരെ നിന്ന് വരുന്ന വെളിച്ചം.. ഗുഹ .. ഇതൊക്കെ മരിക്കാൻ പോകുന്നു എന്ന ചിന്ത മനസ്സിൽ വരുമ്പോൾ തലച്ചോർ നമ്മളെ കാണിക്കുന്ന കാഴ്ചകൾ ആണ് . എല്ലാവരും വെള്ള പുക ഓക്കേ നിറഞ്ഞ സ്വർഗത്തിലേക്ക് പോയി വരുന്നതായിട്ടാണ് കാണാറുള്ളത് . കാരണം നരകത്തിൽ പോകാൻ ആരുടെ മനസും ആഗ്രഹിക്കില്ല. അത് കൊണ്ട് നരകത്തിൽ പോകുന്നതായി ആർക്കും ആ സമയം തോന്നൽ ഉണ്ടാവാറില്ല . ചിലയിടങ്ങളിൽ സ്വർഗം എന്നാണ് വെള്ള പുകനിറഞ്ഞ സ്ഥലമാണ് എന്ന വിശ്വാസം ഇല്ല. അവർ കാണുന്നത് അവരുടെ വിശ്വാസം അനുസരിച്ചുള്ളതായിരിക്കും. തലച്ചോർ അങ്ങനെ തോന്നിപ്പിക്കും.. തലച്ചോറിന്റെ കളികൾ.


ചരിത്രവും ഊഹങ്ങളുമായി ചേർത്ത് എഴുതി ഇട്ടു എന്ന് കരുതിയോ ആരെങ്കിലും തെളിവുണ്ടെന്ന് പറഞ്ഞത് കൊണ്ടോ ഒന്നും സത്യം ആകുന്നില്ല. അറിയാത്ത കാര്യങ്ങൾക്കു സൂപ്പർനാച്ചുറൽ ആയ കാര്യങ്ങളിൽ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കാതെ സയൻസ് ബുക്ക് മറിച്ചു നോക്കുക...