പോപ്പുലർ ഫ്രണ്ട് സമുദായത്തിൻെറ കാവൽക്കാരാവേണ്ട..

പോപ്പുലർ ഫ്രണ്ട് സമുദായത്തിൻെറ കാവൽക്കാരാവേണ്ട..

സമീർ സാലിഹ് പളളിക്കര.


പോപ്പുലർ ഫ്രണ്ടിൻെറ ഇടപടലുകളാണ് ഹാദിയ പ്രശ്നവും ആതിര പ്രശ്നവും ഇത്ര വിവാദമായത്.

ഇസ്ലാം പഠിക്കാനാഗ്രിക്കുന്നവരെ ഒളി താവളങ്ങളിൽ കൊണ്ട് പോയി പാർപ്പിക്കുന്നത് തന്നെ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണ്.

ഇസ്ലാമിലേക്ക് ആളെ കൂട്ടി ഇസ്ലാമിന് വലിപ്പമുണ്ടാക്കുക എന്ന വ്യവസ്ഥ ഒരിക്കലും ഇസ്ലാം അംഗീകരിക്കുകന്നില്ല.

ഇസ്ലാമെന്നാൽ ഒരു മതത്തിനപ്പുറം ലോകസൃഷ്ടാവായ ദൈവത്തിലേക്കുളള സമർപ്പണമാണ്.

ഈ ലോകത്തെയും അതിലുളള സകല സൃഷ്ടികളെയും സൃഷ്ടിച്ച ദൈവത്തെ പരിചയപ്പെടുത്തി കൊടുക്കുക, ആ ദൈവത്തിൻെറ വിധിവിലക്കുകളെയും പരലോകത്തെയും പ്രവാചകനെയും സ്വർഗ്ഗനരകങ്ങളെയും കുറിച്ച് പറഞ്ഞ് കൊടുക്കുക എന്നതാണ് ഒരു മുസ്ലിമിൻെറ കടമ. വേണ്ടവന് അത് സ്വീകരിക്കാം വേണ്ടാതവന് അത തളളാം എന്നതാണ് മതം പഠിപ്പിക്കുന്നത്. ഒപ്പം മതത്തിൽ ആരെയും ബലമായി കൊണ്ട് വരരുതെന്നും ഇസ്ലാം കണിശമായി പഠിപ്പിക്കുന്നു. ഇതിനപ്പുറം ഒളിതാവളങ്ങളിൽ കൊണ്ട് പോയി മതം പഠിപ്പിക്കേണ്ട കാര്യമൊന്നും ഇസ്ലാമിനില്ല.

നമ്മൾ പഠിച്ച കാര്യം അറിയാതവന് പറഞ്ഞ് കൊടുക്കുകയെന്നത് മാത്രമാണ് ഒരു മുസ്ലിമിൻെറ കടമ.

എന്നാൽ മതപരിവർത്തനത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന പ്രവർത്തനം തികച്ചും ഇസ്ലാമിക വിരുദ്ധമാണ്.

ഇതിന് മുമ്പ് എത്രയോ സഹോദരങ്ങൾ ഈ സത്യവിശ്വാസം മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്. അപ്പോഴൊന്നും കാണാത വിവാദങ്ങളും വൈകാരികതയുമെന്തെ ഈ കാര്യത്തിൽ പോപ്പുലർ ഫ്രണ്ട് ഇടപെടുമ്പോൾ ഉണ്ടാവുന്നു...?

ഇസ്ലാം വിശ്വാസം ഈ ലോകത്തിലേക്കുളളതല്ല. അത് പരലോക മോക്ഷത്തിനുളളതാണ്. ഹാദിയയായാലും ആതിരയായാലും അവർ പഠിച്ച ഇസ്ലാമിക വിശ്വാസം വെച്ച് ആരുടെ മുമ്പിൽ ജീവിച്ചാലും അവർ അല്ലാഹുവിൻെറ അടുത്ത് വിശ്വാസികൾ തന്നെ.

അവർക്ക് കോടതി നീതി നൽകിയില്ലയെന്ന് പറഞ്ഞ് കോടതിയിൽ ധർണ്ണ നടത്തുകയല്ല വേണ്ടത്. അവർക്ക് വേണ്ടി തെരുവിലിറങ്ങുകയല്ല വേണ്ടത്.

അവർക്ക് ഈ ലോകത്തെ കോടതിയിൽ നീതി ലഭിച്ചിലെങ്കിൽ അല്ലാഹുവിൻെറ കോടതിയിൽ അവർ വിജയികളായിരിക്കുമെന്ന വിശ്വാസമാണ് ഒരു മുസ്ലിമിനുണ്ടാവേണ്ടത്.

ഹാദിയയും ആതിരയും ഇസ്ലാം മനസ്സിലാക്കിയത് അവരുടെ സഹപാഠികളുടെ സംസ്കാര ശുദ്ധിയും വിശ്വാസ ശുദ്ധിയും കണ്ടും മനസ്സിലാക്കിയുമാണ്. തുടർന്നങ്ങോട് അവർ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. കുട്ടുക്കാരികൾ തന്നെ അതിനുളള പുസ്തങ്ങളും ഖുർആൻ പരിഭാഷയുമൊക്കെ എത്തിച്ച് കൊടുത്ത് അവർ പഠിക്കുന്നതിനിടയിൽ ഇത് മണത്തറിഞ്ഞ പോപ്പുലർ ഫണ്ട് ഇടപ്പെട്ടതോടെയാണ് ഈ വിവാദങ്ങൾ ഇങ്ങനെ ആളി കത്തിയത്. അവരെ സ്വതന്ത്രമായി അവരെ മതം പഠിക്കാൻ വിട്ടിരുന്നെങ്കിൽ ക്രമേണ അവർ പഠിച്ച സത്യം അവരെ മാതാപിതാക്കളിലേക്ക് എത്തിക്കുമായിരുന്നു. സ്വീകരിക്കലും സ്വീകരിക്കാതിരിക്കലും അവരുടെ സ്വതന്ത്ര്യം. എന്നാലും ഈ സത്യമത സന്ദേശം ആ മാതാപിതാക്കളിലേക്കും എത്തുമായിരുന്നു. അതിന് പോലും തടസ്സം സൃഷ്ടിച്ചത് പോപ്പുലർ ഫ്രണ്ടിൻെറ ഈ തെറ്റായ പ്രവർത്തനമാണ്.

ഇസ്ലാമിക വിശ്വാസം സ്വീകരിച്ചതിൻെറ പേരിൽ സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അധികാരികളിൽ നിന്നും പിഠനകളും യാതനകളും വേദനകളും സഹിക്കേണ്ടി വന്ന നമ്മുടെ മുൻഗാമികളുടെ ചരിത്രം തുറന്ന പുസ്തകം പോലെ നമ്മുടെ മുമ്പിലുണ്ട്. അന്ന് അവർക്ക് വേണ്ടി അക്കാലത്തെ വിശ്വാസികൾ തെരുവിലറങ്ങിയതായോ പിക്കറ്റ് നടത്തിയതായോ ചരിത്രത്തിലെവിടയും കാണാൻ സാധിക്കില്ല. സുമയ്യ(റ)വിൻെറയും ബിലാൽ(റ)വിൻെറെയും യാസർകുടുംബത്തിൻെറയും ഇങ്ങനെ പീഡനമേറ്റ് ഇസ്ലാമിലേക്ക് കടന്ന് വന്ന സഹാബാക്കളുടെയൊക്കെ ചരിത്രം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പഠിക്കണം.

ഇസ്ലാമിനെ കുറിച്ചുളള അൽപജ്ഞാനമാണ് ഇവരെ ഈ വൈകാരികതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കുന്നത്.

ഇരുട്ടിൻെറ മറവിൽ മെഴുക്തിരി വെളിച്ചത്തിന് ചുറ്റുമിരുന്ന് പറയാനും പ്രവർത്തികാനുമുളളതല്ല ഇസ്ലാം.

ഇസ്ലാമെന്നാൽ യതാർത്ഥ വിശ്വാസം ജീവിതത്തിൽ പകർത്തി പച്ചയായി ജീവിച്ച് കാണിച്ച് മറ്റുളളവർക്ക് മാതൃകയുളളാതവണം. അതാണ് പ്രവാചകൻെറയും അനുജമാരുടെയും മാതൃക.

പോപ്പുലർ ഫ്രണ്ടിൻെറ രംഗപ്രവേശനവും അതിന് ശേഷമുളള അവരുടെ പ്രവർത്തനവും മുസ്ലിം സമുദായത്തിന് ഗുണത്തെക്കാളെറെ ദേശമാണ് വരുത്തി വെച്ചിട്ടുളളന്ന സത്യം മറച്ച് വെക്കാൻ വയ്യ.

ശത്രവിൻെറ സംസ്ക്കാരം കടമെടുത്താണ് ഇവരുടെ പ്രവർത്തനം. കൊന്നവനെ കൊല്ലുക,  ശത്രുവിനെ വെട്ടുക, ഇല്ലാതാക്കുക തുടങ്ങി സംഘി സംസ്കാരം കടമെടുത്ത് പ്രവർത്തിക്കുന്ന സംഘമാണ് പോപ്പുലർ ഫ്രണ്ട്.

ഒരാളെ കൊന്നാൽ ഒരു സമൂഹത്തിനെ മൊത്തം കൊന്നതിന് തുല്ല്യമെന്നും ഒരാളെ രക്ഷിച്ചാൽ സമൂഹത്തിനെ രക്ഷിച്ചതിന് തുല്ല്യമാണെന്ന ഖുർആൻ വചനത്തെ കാറ്റിൽ പറത്തിയാണ് ഇവരുടെ പ്രതിരോധ പ്രവർത്തനം നടത്തുന്നത്. ശത്രുവിനെ കൊന്നാൽ പുണ്യമല്ല കൊന്നവനിലുളള പാപം കൊല നടത്തിയവന് പേറേണ്ടി വരുമെന്ന ഇസ്ലാമിക കൽപന പോലും പഠിക്കാതവരാണ് ഈ പാപങ്ങൾ. 

ഒരു വിശ്വാസിയെ കൊലപ്പെടുത്തിയാലോ ഇസ്ലാമിന്നെതിരെയോ പ്രവാചകനതിരെയോ നിന്ദ നടത്തിയാലോ അവരെ ശിക്ഷിക്കാനുളള അധികാരം ഭരണാധികരികൾക്ക് മാത്രമാണ്.(ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയിൽ). 

അവിടെ നിയമം കൈയ്യിലെടുക്കാൻ വ്യക്തികൾക്കോ പ്രത്യേക സംഘങ്ങൾക്കോ ഇസ്ലാം അനുവാദം നൽകുന്നില്ല.

ഇന്ത്യയെ പോലുളള ബഹുസരതയിൽ ജീവിക്കുന്ന വിശ്വസികൾക്ക് അവിടെ ജീവിക്കുന്നത്തിനും ആരാധനക്കും അനുവദിക്കുമ്പോൾ ആ രാജ്യത്തിൻെറ നിയമത്തെയും ഭരണത്തെയും അംഗികരിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

കൊന്നവനെ കൊല്ലുക എന്ന സംസ്ക്കാരവും അക്രമിച്ചവനെ തിരിച്ചടിക്കുക എന്ന സംസ്കാരവും ഇസ്ലാമികമല്ല.

പ്രവാചകൻ എത്രയോ പീഡനങ്ങൾ ഏറ്റ് വാങ്ങിയിട്ടുണ്ട്. അത്പോലെ പ്രവാചകൻെറ മക്ക ജീവിതത്തിലടക്കം എത്രയോ അനജൻമാർ ശത്രുക്കളുടെ അക്രമത്തിൽപ്പെട്ട് മരിണപ്പെട്ട് പോയിട്ടുണ്ട്. എന്നിട്ട് പോലും മക്ക ജീവിതത്തിൽ ഒരു ശത്രുവിനെ പകരം കൊന്നതായോ അക്രമിക്കപ്പെട്ടതായോ ചരിത്രത്തിലെവിടെയും കാണാൻ സാധിക്കില്ല.

താഇഫിൽ പോയ പ്രവാചകനെ ശത്രുക്കൾ അക്രമിച്ച് പ്രവാചകൻറെ ശരീരത്തിൽ രക്തം വാർന്നൊഴുകി പ്രവാചകൻ അവശനായത കണ്ട് അങ്ങയെ അക്രമിച്ച ഈ സമൂഹത്തെ നശിപ്പിക്കട്ടെ എന്ന് ചോദിച്ച് വന്ന മാലാഖയോട് പ്രവാചകൻ നൽകിയ മറുപടി ഓരോ പോപ്പുലർ ഫ്രണ്ട്കാരനും പഠിക്കണം. "അവർ അറിയിവില്ലായിമ കൊണ്ടാണ് ഈ അക്രമം എന്നോട് ചെയ്തത്. അവർക്ക് ദൈവം പൊറുത്ത് കൊടുക്കുകയും അവർക്ക് സൻമാർഗ്ഗം നൽകുകയും ചെയ്യട്ടെ"യെന്ന പ്രാർത്ഥനയോട് കൂടിയാണ് പ്രവാചകനോട് ശത്രുവിനെ നശിപ്പിക്കാൻ അനുവാദം ചോദിച്ച് വന്ന മാലാഖക്ക് പ്രവാചകൻ മറുപടി നൽകിയത്.

ഇത് പോലുളള ചരിത്രത്തിൻെറ അറിവില്ലായമ കൊണ്ടാണ് പോപ്പുലർ ഫ്രണ്ട്ക്കാരാ കൊടിഞ്ഞി ഫൈസലിൻെറ കൊലയാളിയുടെ കഴുത്തിൽ കത്തി വെച്ച് ഈ സമുദായത്തിന് നിങ്ങൾ മോശപ്പേരുണ്ടാക്കിയത്.

ഇസ്ലാം മതം സ്വീകരിച്ചതിൻെറ പേരിൽ കൊടിഞ്ഞി ഫൈസലിനെ ശത്രുക്കൾ കൊലചെയ്യപ്പെട്ടപ്പോൾ ആ കൊലയിലൂടെ ശത്രുവിന് താക്കിതെന്ന രൂപത്തിൽ ഫൈസലിൻെറ കൂടുംബത്തിന് തന്നെ അല്ലാഹു ഹിദായത്ത് നൽകി. ഇതൊക്കെ മുന്നിൽ കണ്ടിട്ട് പോലും പോപ്പുലർ ഫ്രണ്ട്ക്കാരൻെറ സംഘി സംസ്ക്കാരവും തീവ്രതയും ശത്രൂവിൻെറ കഴുത്തിൽ കത്തി വെക്കലിലൂടെ ഫൈസലിൻെറ കുടുംബത്തിലെ മതം മാറ്റത്തിലൂടെ ഈ സമുദായത്തിന് കിട്ടിയ പ്രതാപം നിങ്ങൾ നശിപ്പിച്ചു.

പോപ്പുലർ ഫ്രണ്ട്ക്കാരാ നിങ്ങൾ ഈ സമുദായത്തിൻെറ സംരക്ഷരാവേണ്ടേ..

ഈ സമുദായത്തെ സംരക്ഷിക്കാൻ ലോക രക്ഷിതാവായ റബ്ബുണ്ട്..

വിശ്വാസത്തിൻെറ പേരിൽ കൊടിയ പീഡനത്തിനിരയാ മുൻഗായമികളെ പടച്ച റബ്ബ് സംരക്ഷിച്ചിട്ടുണ്ടെങ്കിൽ അതേ റബ്ബ് തന്നെയാണ് ഇന്നത്തെ വിശ്വാസികളുടെയും റബ്ബ്. ആ റബ്ബ് ഈ ഉമ്മത്തിനെ സംരക്ഷിക്കും. അതിന് തീവ്ര ചിന്തയും അക്രമവും അനിതിയും അനിസ്ലാമികവും വിട്ട് പ്രവാചക ജീവിതം സ്വന്തം ജീവിതത്തിൽ പകർത്തി ഓരോ മുസ്ലിമും ജീവിക്കുവാൻ ശ്രമിക്കുക.

അപ്പോൾ റബ്ബിൻെറ സംരക്ഷണം ഈ ഉമ്മത്തിനുണ്ടാവും. തീർച്ച.


അല്ലാഹു അനുഗ്രഹിക്കട്ടെ


കടപ്പാട്

കാസർക്കോട് നിന്നും

~സമീർ സാലിഹ് പളളിക്കര.