💐 തടവറയിലെ രാജകുമാരൻ💐

💐 തടവറയിലെ രാജകുമാരൻ💐


Part : 🔟


കൊട്ടാര മുറ്റത്ത് എത്തിയ പട്ടാളക്കാരൻ അന്തംവിട്ടതിന്റെ കാരണമെന്തന്നല്ലേ.. ??


താൻ ഇതിന് മുമ്പും ഈ കൊട്ടാരത്തിൽ വന്നിട്ടുണ്ട്. പക്ഷെ. ഇന്ന് ഈ കൊട്ടാരത്തിന് എന്ത് പറ്റി... എല്ലായിടത്തും കരിയിലകൾ... പുല്ലും കാടും പിടിച്ചിരിക്കുന്നു... പട്ടാളക്കാരേയും ആരെയും കാണുന്നില്ല... ചുറ്റും ശ്മശാന മൂകത...


അയാൾ കൊട്ടാരത്തിൻെറ മുറ്റത്ത് ചെന്നു ശബ്ദമുണ്ടാക്കി... പക്ഷെ മറുപടിയില്ല.... കൊട്ടാരത്തിന്റെ വാതിലിൽ തട്ടി ഒരു പാട് തവണ വിളിച്ചു... എന്നിട്ടും മറുപടിയില്ല..

അയാൾ തിരിച്ചു നടന്നപ്പോൾ വാതിൽ തുറക്കപ്പെട്ട ശബ്ദം ... 


"ആരാ" ...??? 

അയാൾ തിരിഞ്ഞു നോക്കി...

വൃദ്ധയായ ഒരു സ്ത്രീ.

ആ ഉമ്മയുടെ ചോദ്യം ആവർത്തിച്ചു ...

" മകനെ നീ ആരാണ് "...???


പട്ടാളക്കാരൻ പറഞ്ഞു: ഞാൻ അയൽ രാജ്യത്തെ രാജാവിന്റെ സന്ദേശം കൈമാറാൻ വന്നതാണ്. മഹ്മൂദുല്‍ അഫംദിയെ വിവാഹത്തിന് ക്ഷണിക്കാൻ എന്റെ രാജൻ പറഞ്ഞു വിട്ടതാണ്...

മഹാനവർകളുടെ പേര് കേട്ടതും ആ വൃദ്ധ മാതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...


പട്ടാളക്കാരൻ കാര്യം തിരക്കി.

അപ്പോൾ ആ മാതാവ് പുലി വന്നതും അത് പിടിക്കാൻ മഹാനവർകൾ പോയതുമായ എല്ലാ നടന്ന കാര്യങ്ങളും പറഞ്ഞു കേൾപ്പിച്ചു... 

അന്നു പോയതാണ് എന്റെ മകൻ ഇതുവരെ വന്നില്ല ... പിന്നീട് ഒന്നും അവനെ കുറിച്ച് അറിഞ്ഞതുമില്ല... 


ഞാൻ അഫംദിയുടെ ഉമ്മയാണ്...

ഈ വാക്കുകൾ കേട്ട പട്ടാളക്കാരൻ ധർമ്മസങ്കടത്തിലായി...


അയാൾ തിരിച്ച് കൊട്ടാരത്തിൽ വന്നു. അവിടെ മഹാനവർകളുടെ ഉമ്മ പറഞ്ഞതായ കാര്യങ്ങൾ മുഴുവനും അയാൾ രാജാവിനെ അറിയിച്ചു...

രാജാവ് ഈ കഥകൾ കേട്ടത്തിന് ശേഷം വളരെയധികം ദുഃഖിതനായി...

പിതാവിൻെറ വിഷമം കണ്ട രാജകുമാരിയും വിഷമത്തിലാണ്... സത്യങ്ങൾ പിതാവിനെ അറിയിച്ചാൽ സത്യ ലംഘനമാകും. അതിനാൽ അതെല്ലാം അവൾ മനസ്സിൽ തന്നെ സൂക്ഷിച്ചു...


വിവാഹത്തിന്റെ ദിവസം അടുത്തു വന്നു.

രാജാവിന് അതിഥികളുടെ മുന്നിൽ തന്റെ മകളുടെ ഭർത്താവ് കൈകൾ നഷ്ടപ്പെട്ടവനെന്ന് ആക്ഷേപിക്കുന്നത് കേൾക്കേണ്ടിവരുമല്ലോ എന്ന ദുഃഖം വർദ്ധിച്ചു വന്നു...


ഇതേ സമയം കല്യാണത്തിന്റെ തലേ ദിവസം ബഹുമാനപ്പെട്ടവർ ആ ജയിലറക്കുള്ളിൽ നിസ്കരിച്ചതിന് ശേഷം മനമുരുകി 

ദുആ ചെയ്തു ....


"അള്ളാഹുവേ ഞാൻ നാളെ മണവാളനായി പന്തലിൽ ചെന്ന് നിൽക്കുമ്പോൾ എന്റെ കീഴ് രാജാക്കൻമാരുടെയും അഥിതികളുടെയും സദസ്സിൽ ഉള്ളവരുടെയും മുന്നിൽ കൈകൾ മുറിക്കപ്പെട്ട കള്ളനായി ഞാൻ നിൽകേണ്ടി വരുമല്ലോ !!! ഞാൻ അവരുടെ മുന്നിൽ അപമാനിതനാകുമല്ലോ അള്ളാഹ്... 

എന്നെ ഈ അപമാനത്തിൽ നിന്നും രക്ഷിക്കണേ അള്ളാഹ്....

നീ ഖൈർ ആയ ഒരു തീരുമാനം നടത്തണം അള്ളാഹ്... അദ്ദേഹം പൊട്ടിപ്പൊട്ടി കരഞ്ഞു... അപമാനിതനാക്കല്ലേ അള്ളാഹ്....


വേദന നിറഞ്ഞ ആ മനസ്സുമായ് അദ്ദേഹം ഉറങ്ങി...


അന്ന് രാത്രി മാഹാനവർകൾ സുന്ദരമായ ഒരു സ്വപ്നം കാണുകയാണ്...

പൊൻപ്രഭപോലെ മാനത്തെ പൊന്നമ്പിളിയെ തോൽപിക്കുന്ന വദനവുമായി മുത്ത് ഹബീബ് (ﷺ) അമീറുൽ മുഅ്മിനീങ്ങളും പ്രമുഖ സ്വഹാബികളും അദ്ദേഹത്തിന്റെ സ്വപ്നത്തിൽ വന്നു...


 അതെ കുറിച്ച് കാഥികൻ പാടിയ വരികൾ ഞാൻ എഴുതാം


  *മുത്ത് നബി ഒന്ന്*

*അബൂബക്കർ സിദ്ധീഖും*

*കൂടെ ഉമറുമുണ്ട് ഉസ്മാൻ അലിയാരും*

*പിന്നെ പ്രധാനിയാം മറ്റു സ്വഹാബത്തും*


ഹബീബ് (ﷺ) വന്നു സലാം ചൊല്ലി. മഹാനവർകളുടെ സങ്കടത്തേ കുറിച്ച് ചോദിക്കുകയും... ഖുർആൻ ആയത്തിൽ സംശയിച്ചതുമുതൽ ആ നിമിഷം വരെയുള്ള എല്ലാ കാര്യങ്ങളും വിശദീകരിച്ചു...


 എന്നിട്ട് മഹാനവർകൾ നബി(ﷺ)യോട് പറഞ്ഞു: നാളെ കൊട്ടാരത്തിൽ വരുന്നവർ എന്നെ കൈയ്യില്ലാത്തവൻ എന്നും, കള്ളൻ എന്നും വിളിച്ച് അപമാനിക്കുമോ, എന്ന വിഷമം മാത്രമാണ് എന്നിലുള്ളത്... 


ഇത് കേട്ടപ്പോൾ തന്റെ കരം കൊണ്ട് മഹാനവർകളുടെ കൈ പിടിച്ചു...


തുടരും ... ഇന്‍ ശാ അള്ളാഹ് ...💫


             

ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരായിരം സ്വലാത്തുകൾ വർഷിക്കട്ടെ


💐 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ

وَعَلَى آلِ سَيِّدِنَا مُحَمَّدٍ

وَبَارِكْ وَسَلِّمْ عَلَيْه 💐


🔷🔶🔷🔶🔷🔶🔷🔶🔷🔶