ബൈത്തുറഹ്മ 10,000 കടന്നു.....

ബൈത്തുറഹ്മ 10,000 കടന്നു.....     ആർക്കുമുന്നിലും അടയാതെ കിടന്നൊരു ഹൃദയ വാതിലിന്‍റെ സ്മരണ...    അഭയമില്ലാത്തവരുടെ, പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും പേരായി മാറിയിരിക്കുന്നു ഈ കാരുണ്യഭവനം...

   കൊടപ്പനക്കൽ തറവാടിന്‍റെ പൂമുഖത്തിട്ട വട്ടമേശയിലിരുന്ന് സാന്ത്വനമേകിയ, അശ്വാസമേകിയ, ശിഹാബ് തങ്ങളുടെ വാക്കും, വാൽസല്യവും, നിറപുഞ്ചിരിയും ഈ വീടുകളുടെ ചുറ്റുപാടിലുമുണ്ട്....

   ശാന്തിയുടെ ധൂതുമായി, മതമൈത്രിയുടെ വാഹകനായി, ജീവിതത്തിന്‍റെ മുക്കാൽ ഭാഗവും ഓടിനടന്ന ആ നിലാവിന്‍റെ വെളിച്ചം ഇന്നും പരന്ന് കെണ്ടേയിരിക്കുന്നു...

  ശിഹാബ് തങ്ങളുടെ നാമധേയത്തിൽ പല തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങളാണ് പലയിടങ്ങളിലായ് പലരിലും വന്ന് ചേർന്ന് കൊണ്ടിരിക്കുന്നത്...സ്വന്തമായൊരു വീട്ടിൽ ഒന്ന് തല ചായ്ച്ചുറങ്ങാൻ സ്വപ്നം കാണാൻ പോലും അർഹതയില്ലത്ത ആരാരുമില്ലാത്ത വരിലേക്ക് ആരൊക്കെയൊ ആയി മാറുകയാണ് ഹരിതക്കൊടിപിടിച്ച ഒരു കൂട്ടർ..പ്രവാസ ലോകത്തിൽ നിന്ന് കനിവാർന്ന കരുണയുടെ കരങ്ങളാണ് ഈ സൽകർമ്മങ്ങളുടെ മുതൽകൂട്ട്....

 പതിനായിരത്തിലേറെ വീടുകളിൽ സാമാധാനത്തിന്‍റെ ഉറക്കത്തിലായ്...

   ആശ്വാസത്താൽ അന്തിയുറങ്ങുന്നതിൽ മങ്കട കരിമലയിലെ മേലേകുറ്റ് തങ്കച്ചനുണ്ട്,

കോട്ടക്കലിലെ ഷൈലജയും, സരോജിനിയുമുണ്ട്,വെളിയംങ്കോട്ടെ കൃഷ്ണനും, മോങ്ങത്തെ വേലി കുട്ടി ആശാരിയുമുണ്ട്...അപകടത്തിൽ പരിക്കേറ്റ് ചികിൽസക്ക് വേണ്ടി തന്‍റെ ചെറു കൂര വിൽക്കേണ്ടി വന്ന cpm സഹയാത്രികനായ സദാനന്ദനുണ്ട്...സുബ്രതൊ കപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള സ്വർണ്ണ മൊഡൽ നേടിയ സുജിത്, ലോക കിരീടമണിഞ്ഞ അന്ധ ക്രിക്കറ്റ് ടീം അംഗവും കേരള ക്യാപ്റ്റനുമായ ഫാർഹാനുo, മൂന്ന് സഹോദരിമാരെയും ഭാര്യയെയും കുഞ്ഞുമക്കളേയും തനിച്ചാക്കി പോയ തൃശൂർ തളിക്കുളത്തെ നെസീറുമുണ്ട്...

വിവേചനവും അവകാശ നിഷേധവും കാരണം ജീവനൊടുക്കിയ ഹൈദരാബാദ് സർവ്വകലാശാല ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ കുടുംബത്തിന് കാരുണ്യം ഭവനം ലഭിക്കാനിരിക്കെ ഈ പട്ടിക നീളുകയാണ്....

  ഇരുൾ വീണ ഇടവഴികളിൽ വെളിച്ചമേകി,

രാഷ്ട്രിയ വീഥികളിൽ കരുണയുടെ കയ്യൊപ്പുമായി, കനിവിന്‍റെ ചരിത്രമെഴുതി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് യാത്ര തുടരുകയാണ്.....

 നന്മയുടെ ലക്ഷ്യത്തിലേക്ക് , നേരിന്‍റെ പക്ഷത്തേക്ക് ,ശുഭപ്രതീക്ഷയോടെ 

ഹരിത കൊടിയുടെ കീഴിലേക്ക് വന്ന് ചേരുക.....