💐തടവറയിലെ രാജകുമാരൻ💐

💐തടവറയിലെ രാജകുമാരൻ💐


Part : 8⃣


ഒരു ദിവസം ക്ലാസ്സെടുക്കുന്നതിനിടയിൽ അഫംദി (റ)ന് അസ്വസ്ഥത തോന്നുകയും അന്ന് പഠനം പെട്ടെന്ന് നിർത്തുകയും ചെയ്തു...


ഓരോ ദിവസം കഴിയുംതോറും ആ രാജകുമാരിക്ക് തന്റെ ഉസ്താദിനോട് ആത്മീയമായ ഒരു അടുപ്പം തോന്നി തുടങ്ങിയിരിക്കുന്നു... 


ഒരു ദിവസം ക്ലാസ്സിനിടയിൽ ഏതാനും ചില ആയത്തുകൾ ഓതിക്കൊണ്ടിരുന്ന അദ്ദേഹം പെട്ടെന്ന് തലകറങ്ങി വീണു...


രാജകുമാരി കൊട്ടാരത്തിലേക്ക് ഓടിച്ചെന്ന് വെള്ളം എടുത്ത് കൊണ്ടുവന്ന് മഹാനവർകളുടെ മുഖത്ത് കുടഞ്ഞു... അപ്പോൾ അദ്ദേഹത്തിന് ബോധം വീണു... 


അദ്ദേഹത്തിന്റെ വിഷമ ഭാവം കണ്ട് പെൺകുട്ടി അദ്ദേഹത്തോട് ചോദിച്ചു: എന്തു പറ്റി ഉസ്താദ് ...

മഹാനവർകൾ: ഒന്നുമില്ല...

രാജകുമാരി: എന്താണ് കാര്യം പറയൂ ഉസ്താദ് അവൾ വാശി പിടിച്ചു..

മഹാനവർകൾ: ഒന്നുമില്ല കുട്ടീ ...

രാജകുമാരി: എന്താണെന്ന് പറഞ്ഞില്ലെങ്കിൽ ഉസ്താദ് ബോധരഹിതനായ കാര്യം ഞാൻ രാജാവിനെ അറിയിക്കും...


അവളുടെ വാശിക്ക് മുന്നിൽ അദ്ദേഹം പറഞ്ഞു : ഞാൻ പറയാം ..."പക്ഷെ ഞാൻ കുട്ടിയോട് പറയുന്നതായ കാര്യങ്ങൾ മറ്റാരും അറിയില്ലെന്ന് സത്യം ചെയ്തു തരിക"

അവൾ അദ്ദേഹത്തിന് സത്യം ചെയ്തു കൊടുത്തു...


മഹാനവർകൾ പറഞ്ഞു തുടങ്ങുകയായി...


ഞാൻ ഇപ്പോൾ ഇവിടെ ഓതിയതായ ആയത്തിൽ സംശയിച്ചത് കൊണ്ട് അള്ളാഹു വിന്റെ പരീക്ഷണത്തിന് വിധേയനായ വ്യക്തിയാണ് ഞാൻ... 


ഇത്രയും പറഞ്ഞ്..., 

കൊട്ടാരത്തിന്റെ മുകളിൽ ഖുർആൻ ആയത്ത് ഓതിക്കൊണ്ടിരിക്കെ ഓതിയ ആയത്തിൽ സംശയിച്ചത് മുതൽ...,


കൊട്ടാരത്തിൽ പുലി വന്നതും പിടിക്കുവാൻ വേണ്ടി താൻ കുളിക്കുവാൻ നിന്ന വേഷത്തിൽ പുലിയെ പിടിക്കാൻ ഇറങ്ങിയതും..., 


കൊട്ടാരവാസികളുടെയും തന്റെ മാതാവിൻെറയും എതിർപ്പിന് വില കൊടുക്കാതെ പുലിയെ പിടിക്കാൻ ഇറങ്ങി പുറപ്പെട്ടതും..., 


ഒരു കാട്ടിൽ വെച്ച് പുലി അപ്രത്യക്ഷമായതും..., 


താൻ ഈ രാജ്യത്തെ കാട്ടിൽ എത്തിപ്പെട്ടതും..., 


അള്ളാഹുവിന്റെ ആയത്തിൽ താൻ സംശയിച്ചതിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കുകയും..., 


അള്ളാഹുവിനോട് ദുആ ചെയ്ത് അല്പം കഴിഞ്ഞ് പോകാം എന്ന് വിചാരിച്ച് ഒരു മരത്തണലിൽ വിശ്രമിക്കാൻ ഇരുന്നതും...,


ക്ഷീണിച്ച് അവശനായി താൻ ഉറങ്ങിയതും...,


തന്നെ കള്ളനാണെന്ന് വിചാരിച്ച് രാജകൊട്ടാരത്തിലെ ഭടന്മാർ പിടിച്ച് കെട്ടി തന്നെ മർദിച്ച് കൊട്ടാരത്തിൽ കൊണ്ടുവന്നതും....,


താൻ ഏഴ് രാജ്യങ്ങളുടെ അധിപതിയായ ഹസ്രത്ത് മഹ്മൂദുല്‍ അഫംദി ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഭടന്മാർ പരിഹ സിച്ചതും...,


രാജാവ് തന്നെ ശിക്ഷക്ക് വിധിച്ചതും..., 


തന്റെ കൈ വെട്ടിമാറ്റിയതുമായ എല്ലാ സംഭവങ്ങളും മഹാനവർകൾ പെൺ കുട്ടിയോട് പറഞ്ഞു കേൾപ്പിച്ചു... 


ഇതെല്ലാം കേട്ട രാജകുമാരിയുടെ കണ്ണുകൾ നിറഞ്ഞു ... 


അവൾ പറഞ്ഞു... ഉസ്താദെ അങ്ങ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു...


ഈ നടന്നതായ എല്ലാ കാര്യങ്ങളും പിതാവിനെ അറിയിച്ച് കൊണ്ട് അങ്ങയെ ജയിൽ മോചിപ്പിക്കാൻ പറയട്ടെ....


പെട്ടെന്ന് അദ്ദേഹം ചോദിച്ചു... കുട്ടീ, നീ എനിക്ക് തന്ന സത്യം മറന്നുവോ... 


അവൾക്ക് സന്തോഷവും സങ്കടവും ഒന്നിച്ച് അനുഭപ്പെട്ടു...

തന്നെ നിക്കാഹ് നടത്തുവാൻ പിതാവ് ആഗ്രഹിക്കുന്ന അഫംദിയാണല്ലോ ഇതെന്നും, പിതാവിന്റെ തെറ്റിദ്ധാരണയിൽ ശിക്ഷയ്ക്ക് വിധേയനായി കള്ളനാണെന്നും പറഞ്ഞു അദ്ദേഹം ഇപ്പോൾ ജയിൽ വാസം അനുഭവിക്കുകയാണല്ലോ എന്ന ദുഃഖവും...

 

എങ്കിലും അവൾ അദ്ദേഹത്തോട് പറഞ്ഞു: എങ്കിൽ നാളെ മുതൽ അങ്ങ് എനിക്ക് ഖുർആൻ പഠിപ്പിക്കാൻ വരണ്ട... 

അങ്ങനെ അന്ന് അവർ ഇരു പേരും പിരിഞ്ഞു...


പിറ്റേ ദിവസം അവൾ തന്റെ പിതാവിനോട് ഞാൻ ഇനി ഖുർആൻ പഠനം നടത്തുന്നില്ലെന്ന വിവരം പറഞ്ഞതും അദ്ദേഹം ഞെട്ടി.....


എന്ത്... !!!...


നീ ഖുർആൻ മുഴുവൻ മനപ്പാഠമാക്കാതെ മഹാനവർകളുമായി നിന്നെ നിക്കാഹ് ചെയ്തു കൊടുക്കാൻ സാധിക്കുന്നത് എങ്ങനെ... 

അതിനാൽ നീ പഠനം തുടരുക...


എന്നാൽ.... രാജകുമാരിയുടെ തീരുമാനം ഉറച്ചതായിരുന്നു... 


രാജാവ് പറഞ്ഞു : എങ്കിൽ മകളെ നിന്റെ ഇഷ്ടം നടക്കട്ടെ...


പഠനം അവസാനിപ്പിച്ചത് കൊണ്ട് നിന്റെ നിക്കാഹിനുള്ള ഒരുക്കങ്ങൾ നടത്താൻ നാം തീരുമാനിച്ചിരിക്കുന്നു... 


അതിനാൽ ബഹുമാനപ്പെട്ട അഫംദി (റ)വിന്‍റെ അടുത്തേക്ക് നാം ആളെ അയക്കാനും തീരുമാനിച്ചു... 


ഇത് കേട്ടതും രാജകുമാരി തന്റെ പിതാവിനോട് പറഞ്ഞു :

എനിക്ക് വിവാഹം ആലോചിക്കണ്ട ... 


രാജാവ്: അതെന്താ....


രാജകുമാരി : എന്നെ നിക്കാഹ് കഴിക്കാൻ ഉള്ളയാളെ ഞാൻ തന്നെ കണ്ടെത്തി...


രാജാവ് :ദേഷ്യത്തോടെ എന്ത് ...???

കുമാരി: അതെ.. ഞാൻ കണ്ടെത്തി...


രാജാവ്: അതാരാണ്...

രാജകുമാരി: നമ്മുടെ കൊട്ടാരത്തിലെ ആ ജയിലിൽ കിടക്കുന്ന എന്നെ ഖുർആൻ പഠിപ്പിക്കാൻ നിയോഗിച്ച ആ കള്ളനെ...


ഇതു കേട്ടതും രാജാവിന് ദേഷ്യവും, സങ്കടവും ഒന്നിച്ച് വന്ന് കൊണ്ട് അദ്ദേഹം ചോദിച്ചു:

എന്താണ് മോളെ നീ പറയുന്നത്...

മഹാനവർകൾക്ക് നിക്കാഹ് ചെയ്തു കൊടുക്കാൻ തീരുമാനിച്ചതാണെന്ന് നീ മറന്നുവോ...


തുടരും ... ഇന്‍ ശാ അള്ളാഹ് ...💫


             

ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരായിരം സ്വലാത്തുകൾ വർഷിക്കട്ടെ ...


💐 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ

وَعَلَى آلِ سَيِّدِنَا مُحَمَّدٍ

وَبَارِكْ وَسَلِّمْ عَلَيْه 💐


🔶🔷🔶🔷🔶🔷🔶🔷🔶🔷