💐തടവറയിലെ രാജകുമാരൻ💐

💐തടവറയിലെ രാജകുമാരൻ💐
Part : 6⃣


കൊട്ടാരത്തിൽ പതിനേഴ്കാരിയായ സുന്ദരിയായ ഒരു പെൺകുട്ടിയുണ്ട്.

അവൾ ആരാണെന്നല്ലേ .... ?


ഈ രാജ്യത്തെ രാജാവിൻെറ മകളാണ്...


അവൾ സുന്ദരിയും സൽഗുണയുമാണ്... അള്ളാഹുവിനെ ഭയന്ന് ഇബാദത്ത് ചെയ്ത് ജീവിക്കുന്ന ആ പെൺകുട്ടിയെ മഹ്മൂദുൽ അഫംദിക്ക് നിക്കാഹ് ചെയ്തു കൊടുക്കുവാൻ രാജാവ് ആഗ്രഹിച്ചിരിക്കുകയാണ്...


 പക്ഷെ മഹാനവർകളെയാണ് തന്റെ കൊട്ടാരത്തിലെ ജയിലറക്കുള്ളിൽ കള്ളനെന്നു മുദ്രകുത്തി ശിക്ഷക്കപ്പെട്ട് ബന്ദിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു...


  അങ്ങനെ ഒരു ദിവസം... 


രാജാവ് തന്റെ മകളായ രാജകുമാരിയെ അടുത്തേക്ക് വിളിച്ചു സംസാരിക്കുകയാണ്..

നിനക്ക് വിവാഹ പ്രായമായി. നിൻെറ വിവാഹം നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു...

മകളെ ...നിന്റെ അഭിപ്രായമെന്താണ്...?


 ആ രാജകുമാരി മനമില്ലാ മനസ്സോടെ സമ്മതം നൽകി...


രാജാവ് പിന്നെയും മകളോട് ചോദിച്ചു: നിനക്ക് ഞാൻ കണ്ട് വെച്ചിരിക്കുന്ന വരൻ ആരാണെന്ന് അറിയണ്ടേ....?


കുമാരി ഒന്നും മിണ്ടിയില്ല...


രാജാവ് പറഞ്ഞു: എങ്കിൽ കേട്ടോളൂ...


"ഏഴ് രാജ്യങ്ങളുടെ അധിപതിയായ ഹസ്രത്ത് മഹ്മൂദുൽ അഫംദി".


അദ്ദേഹത്തെ നിക്കാഹ് കഴിക്കണമെങ്കിൽ ഖുർആൻ മുഴുവനും മനപാഠമാക്കണം.


മഹാനവർകളെ നിക്കാഹ് കഴിക്കാൻ എനിക്ക് സമ്മതമാണ് ബാപ്പ...

പക്ഷെ ഖുർആൻ മുഴുവൻ ഞാൻ എങ്ങനെ മനപ്പാഠമാക്കും...


മകളുടെ ചോദ്യത്തിന് ആ പിതാവ് ഇങ്ങനെ മറുപടി നൽകി; അതിന് വഴിയുണ്ട് മോളേ...

കഴിവുറ്റ ഒരു ഉസ്താദിനെ ഞാൻ പഠനത്തിനായി നിയോഗിക്കാം. നീ ഖുർആൻ മനപാഠമാക്കിയ ശേഷം അദ്ദേഹത്തിന് നിക്കാഹ് ചെയ്തു കൊടുക്കാം...


അങ്ങനെ ജയിലിനോട് ചേർന്ന് ഖുർആൻ   

പഠനത്തിനുള്ള റൂമ് നിർമ്മിക്കുകയും പഠിപ്പിക്കുന്നതിനായി ഉസ്താദും ദിവസവും വന്ന് പോയി കൊണ്ടിരുന്നു...


അങ്ങനെ ഒരു ദിവസം ...


തുടരും ... ഇന്‍ ശാ അള്ളാഹ് ...💫


             

നമുക്ക് ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരായിരം സ്വലാത്തുകൾ ചൊല്ലാം ...


💐 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ

وَعَلَى آلِ سَيِّدِنَا مُحَمَّدٍ

وَبَارِكْ وَسَلِّمْ عَلَيْه💐 


🔷🔶🔷🔶🔷🔶🔷🔶🔷🔶