💐തടവറയിലെ രാജകുമാരൻ💐

💐തടവറയിലെ രാജകുമാരൻ💐


*Part : 5⃣*


യിലിൽ കൊണ്ട്പോയി തള്ളിക്കൊണ്ട് പറയുകയാണ് ...


നാളെ നിന്റെ ശിക്ഷ വിധിയാണ്.

കട്ടവന്റെ കൈ മുറിക്കലാണ് നിയമം... അതിനാൽ നാളെ നിന്റെ കയ്യ് മുറിക്കപ്പെടും...

 

ഇത് കേട്ട മഹാനവർകൾ ഞെട്ടി... 

പെട്ടെന്ന്; മഹാനവർകൾ രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച ശേഷം ദുആ ചെയ്യുകയാണ് ....


 "എന്താണ് റബ്ബേ ഞാൻ ഈ കേൾക്കുന്നത്.''


 അള്ളാഹുവിലേക്ക് കൈകൾ ഉയർത്തി കൊണ്ട് പറയുകയാണ്...


സുബ്ഹാനായ അള്ളാഹുവേ ....

   നിന്റെ പരിശുദ്ധ ഖുർആന്‍ ആയത്തിൽ സംശയിച്ചു പോയ തെറ്റിന് നീ എനിക്ക് ഒരു വലിയ പരീക്ഷണം തന്നെയാണ് നൽകുന്നത്. എങ്കിലും, എനിക്ക് പരാതിയില്ല... അള്ളാഹുവേ, ഇതോടെ എന്റെ പരീക്ഷണം അവസാനിപ്പിക്കണേ... യാ അള്ളാഹ് ... നാളത്തെ ലോകത്തേക്ക് മാറ്റി വെക്കല്ലെ അള്ളാഹ്....".


ഇങ്ങനെ അദ്ദേഹം ഓരോ നിമിഷവും അതീവ വേദനയാൽ അള്ളാഹുവിങ്കൽ ദുആ ചെയ്ത് കൊണ്ട് അഭയം പ്രാപിച്ചു...


അടുത്ത ദിവസം...


പട്ടാളക്കാർ വന്ന് അഫംദി(റ)നെ വിളിക്കുന്നു...


എടാ കള്ളാ ... നീ കൊട്ടാരം കൊള്ളയടിച്ച് സുഖിച്ച് ഇരിക്കുകയാണല്ലേ....


അപ്പോൾ അദ്ദേഹം പറയുകയാണ് ...


നിങ്ങൾ എന്നെ രാജാവിന്റെ അടുക്കൽ കൊണ്ട് പോവുക ...

രാജാവിന് എന്നെ കണ്ടാൽ മനസ്സിലാകും... ഈ സമയത്തും അവർ മഹാനവർകളെ പരിഹസിക്കുകയാണ്... എന്നാൽ മഹാനവർകൾ അവരോട് പറയുകയാണ് ഞാൻ അഫംദി. ഏഴ് രാജ്യങ്ങളുടെ അധിപതി ആയ മഹ്മൂദുൽ അഫംദി

ആണെന്ന് രാജാവിന് മനസ്സിലാകും...


"നിങ്ങൾ മഹമൂദുൽ അഫംദിയോ...?

വേഷം കണ്ടാലും പറയും ... നിങ്ങൾ അഫംദി ആണെന്ന്..." എന്നും പറഞ്ഞ് പരിഹസിച്ച് കൊണ്ട് അദ്ദേഹത്തെ അവർ ആരാച്ചാരുടെ അരികിലേക്ക് കൊണ്ട് പോവുകയായി...


ആരാച്ചാർ അദ്ദേഹത്തിന്റെ അരികിൽ എത്തി. 

ആ ശിക്ഷ നടപ്പിലാക്കി... 


അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റി....!!!


ബഹുമാനപ്പെട്ട മഹ്മൂദുൽ അഫംദി (റ) വേദന കൊണ്ട് പൊട്ടിപ്പൊട്ടി കരഞ്ഞു പോയി....

എങ്കിലും അള്ളാഹുവിനോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്...


" അള്ളാഹുവേ... നിന്റെ പരീക്ഷണത്തിൽ എനിക്ക് വിഷമമില്ല. എങ്കിലും ഈ പരീക്ഷണം ഈ ലോകത്ത് അവസാനിപ്പിക്കണേ....

മഹ്ശറയിലേക്ക് വെക്കല്ലെ അള്ളാഹ്.....''


ശിക്ഷാ നടപടി പൂർത്തീകരിച്ച ശേഷം മരുന്ന് എല്ലാം വെച്ച് കെട്ടി അദ്ദേഹത്തിനെ വീണ്ടും ജയിലിൽ കൊണ്ട് ചെന്ന് പൂട്ടി ഇട്ടു...


 മഹാനവർകൾ സ്വലാത്ത്, തസ്ബീഹ്, ഖുർആൻ പരായണവുമായി ഒരോ നിമിഷങ്ങളും തള്ളി നീക്കിക്കൊണ്ടിരുന്നു...


    ഇനി കഥ കൊട്ടാരത്തിന്‍റെ ഉള്ളിലേക്ക് നീങ്ങുകയാണ് ...


 ആ കൊട്ടാരത്തിൽ17 വയസ്സ് തോന്നിക്കുന്ന സുന്ദരിയായ പെൺകുട്ടി ഉണ്ട്...

അവൾ ആരാണ് ...???


*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*


             

*ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരായിരം സ്വലാത്തുകൾ വർഷിക്കട്ടെ*


💐 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 💐


🔷🔶🔷🔶🔷🔶🔷🔶🔷🔶