.

.

VipinPkd

,,,, ചായങ്ങളാൽ ചുവന്നു തുടുത്ത ചുണ്ടും കയറ്റിയാൽ കയറാത്ത ജീൻസും അതിനേക്കാൾ ടൈറ്റ് ആയ ബനിയനും ഇട്ടാണ് ആ പെൺകുട്ടി ബസിലെക്കു കയറിയത്....

ഞാൻ ഉൾപ്പെടെ ബസിൽ ഉള്ള സകല ആൾക്കാരുടെയും നോട്ടം അവളിൽ തന്നെ......


നല്ല തിരക്ക് ഉള്ള ബസിൽ അവൾ സ്ത്രീകളുടെ വാതിലിന്റെ കുറച്ചു പുറകിൽ ആയി കമ്പിയിൽ തൂങ്ങി ഞാൻ ഇരിക്കുന്ന സൈഡിലോട്ടു ചരിഞ്ഞു നിന്നു .....

ഇടയ്ക്കു ഇടയ്ക്കു മൊബൈലിൽ കുത്തുകയും ചെയ്യുന്നുണ്ട്


ഞാൻ ഓർത്തു ഇവളുടെ ഒക്കെ കാമുകൻ ഏതാണാവോ....???


ആ ഭാഗ്യവാനെ ഒന്ന് നേരിൽ കാണാൻ പറ്റുക ആയിരുന്നു എങ്കിൽ.....

അല്ലങ്കിൽ വേണ്ട അവനെ ചിലപ്പോൾ അസൂയ മൂത്തു കൊന്നുകളയും.....

പിന്നെ ജയിലിൽ ആയി പോലീസുകാരുടെ വക ഇടി ആയി ആകെ ജീവിതം മൂഞ്ചും.....


ഞാൻ ബസിന്റെ നടക്കു ആയിട്ട് ഒരു സീറ്റിൽ നല്ല സുഖിച്ചു ഇരിക്കുക ആണ്.....

ഇടയ്ക്കു ഇടയ്ക്കു വെളിയിലോട്ട് നോക്കും.......അതിലൂടെയും ചില കിളികൾ പോകുന്നത് ബസ് നിർത്തുമ്പോൾ നോക്കി ആസ്വദിച്ചു ശീലിച്ചു പോയി..... ബാക്കി സമയം മുഴുവൻ സത്യം ആയിട്ടും അവളുടെ മുഖത്ത് നോക്കും.....


കുറെ നേരം മുഖത്തു നോക്കി ഇരുന്നപ്പോൾ എനിക്ക് തോന്നി ഇനി കുറച്ചു നേരം അവളുടെ മുഖം അങ്ങു ഉപേക്ഷിക്കാം എന്നു.......

അല്ലങ്കിൽ അവൾ ഇനി ഞാൻ ഒരു വായിൽ നോക്കി ആണെന്ന് തെറ്റിധരിച്ചു പോയാലോ.....???

വേണ്ട..... നാണക്കേട് ആകും...... അവളുടെ ഓരോ സ്ഥലങ്ങളിൽ മാറി മാറി നോക്കാം....


അവളെ നോക്കി വെള്ളം ഇറക്കി സുഖിച്ചു ഇരുന്നപ്പോൾ ആണ് ഭാര്യയുടെ വിളി ഫോണിൽ വന്നത്.......


ഞാൻ എവിടം വരെ ആയി....????

മഴ പെയ്യുന്നുണ്ടല്ലോ....???

കുട എടുത്തിട്ടു ഇല്ലല്ലോ....???

വണ്ടിയിൽ പോയാൽ പോരായിരുന്നോ..,..???? മകൾ ഉണർന്നു അച്ഛനെ അന്വേഷിക്കുന്നു .......


ഞാൻ പെട്ടെന്ന് തന്നെ എല്ലാത്തിനും മറുപടി കൊടുത്തിട്ടു ഫോൺ വച്ചു.....


ബുദ്ധി ഇല്ലാത്ത ഒരു ഭാര്യ


ഒരു ഭർത്താവിന് ജോലിക്ക് പോകുമ്പോൾ എന്തൊക്കെ കാര്യം ചെയ്യാൻ കാണും.....

അതൊന്നും മനസിലാക്കാതെ ചുമ്മാ ഫോൺ വിളിച്ചോളും.....


സ്വന്തം ആയി കാർ ഓടിച്ചു പോയാൽ ഇത് പോലെ നോക്കി വെള്ളം ഇറക്കി ഇരിക്കാൻ പറ്റുമോ......???


അവളെ വച്ചു നോക്കിയാൽ ഈ മുൻപിൽ നിൽക്കുന്ന പെണ്ണ് ഒരു അപ്സരസു തന്നെ........

കുറച്ചു നേരത്തേക്ക് ഞാൻ ഭാര്യയെയും മകളെയും മനഃപൂർവം മറക്കാൻ ശ്രമിച്ചു.....


എന്നെ ഓർത്തു മാത്രം ജീവിക്കുന്ന അവരെ മറന്നപോൾ ഉള്ളിൽ ഒരു ബുദ്ധിമുട്ട് തോന്നി എങ്കിലും ബസിലെ പെൺകൊടി അവളുടെ സൗന്ദര്യവും കണ്ണിലെ കാന്ത ശക്തിയും കൊണ്ട് അതെല്ലാം മാറ്റി തന്നു.....


ഞാൻ അവളെ തന്നെ നോക്കി ഇരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ ആ പെണ്ണ് എന്നെയും നോക്കുന്നുണ്ട്.......

ഞാൻ ആരും അറിയാതെ അവളുടെ നോട്ടം ശ്രദ്ധിച്ചു

അതെ....

അവൾ എന്നെ തന്നെ ആണ് നോക്കുന്നത്.....

ശോ.....

ഇപ്പോൾ കല്യാണം കഴിക്കണ്ട കാര്യം ഇല്ലായിരുന്നു...

കല്യാണം കഴിച്ചപ്പോൾ അല്ലങ്കിൽ ഇത് പോലെ ഒരെണ്ണത്തിനെ കഴിച്ചാലും മതിയായിരുന്നു...

പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ.....????


അവൾ കാണാതെ പതുക്കെ മൊബൈൽ എടുത്തു ഞാൻ എൻ്റെ സൗന്ദര്യം ഒന്നും കൂടി ഊട്ടി ഉറപ്പിച്ചു.....

സുന്ദരൻ തന്നെ....

അല്ലങ്കിൽ ഇവളെ പോലെ ഒരുത്തിക്കു താല്പര്യം തോന്നില്ല....

ഉറപ്പിക്കാം...


പിന്നെ മനസു പാഞ്ഞു പോയത് സിനിമകളിൽ ആണ്....

പെങ്ങളുടെ കൂട്ടുകാരി ആകാം...

ഭാര്യയുടെ കൂട്ടുകാരിയൊ ബന്ധുവോ ആകാം...

കൂട്ടുകാരന്റെ പെങ്ങൾ ആകാം...

അങ്ങനെ വല്ലതും ആണെങ്കിൽ ഈ നോട്ടം കണ്ടാൽ പ്രശ്നം ആകും....


കോട്ടയത്ത് വീട് ആയതു കൊണ്ട് എറണാകുളത്തു പെങ്ങൾക്ക് കൂട്ടുകാരികൾ ഉണ്ടാകാൻ സാധ്യത കുറവാണ്......

ഭാര്യയുടെ കൂട്ടുകാരിയൊ ബന്ധുവോ ആണെങ്കിൽ എന്നെ അത്രക്കും അറിയാനും സാധ്യത ഇല്ല....

കൂട്ടുകാരന്റെ പെങ്ങൾ ആകാൻ ഇവിടെ എനിക്ക് അതിനും മാത്രം ഫ്രണ്ട്സും ഇല്ല.....


എന്തായാലും നോക്കുക തന്നെ

ഇനി എങ്ങാനും അറിയാം പറഞ്ഞാൽ

എനിക്കും കണ്ടു പരിചയം തോന്നി അതാണ് നോക്കിയത് തട്ടി വിട്ടു തടി തപ്പാം.....


അല്ലാതെ ഇവളുടെ സൗന്ദര്യം ആസ്വദിക്കാതെ ഇരിക്കാൻ എന്തായാലും വയ്യ....

ഞാൻ നോക്കാതെ ഇരിക്കാൻ തയ്യാർ ആണെങ്കിൽ പോലും എൻ്റെ മനസും കണ്ണും അവളിൽ നിന്നും വരാൻ തയ്യാറാകുന്നില്ല......


ഇതിനു ഇടയിൽ ഞാൻ കണ്ടു അവൾ സീറ്റിൽ ഇരിക്കുന്ന ഒരു അമ്മയോടും മകനോടും പറയുന്നത് അവർ അത്ര ചെറുപ്പം ഒന്നും അല്ല.......

മകന് 25 വയസ് എങ്കിലും കാണും


ഇത് ലേഡീസ് സീറ്റ് ആണ് മകനോട് പുറകിൽ പോകാൻ പറയുന്നു


അവൾക്കു എന്ത് മറുപടി അവർ കൊടുത്തു അറിയില്ല.....

എന്തായാലും ആ പൊട്ടൻ പെണ്ണുങ്ങളുടെ സീറ്റിൽ വിരിഞ്ഞു ഇരുന്നു....


ഞാൻ നോക്കിയപ്പോൾ എൻ്റെ മുൻപിലും രണ്ടെണ്ണം ഇരുന്നു സൊള്ളുക ആണ്.....

അതും സീറ്റ് ലേഡീസ് ആണ്.....


ഒന്ന് വലിയ പുള്ളി ആയാലോ അവളുടെ മുൻപിൽ....

ഇവരെ വഴക്ക് പറഞ്ഞു മാറ്റി


കുറെ അവന്മാർ ഉണ്ട് അല്ലേലും സ്ത്രീകളുടെ സീറ്റിൽ കയറി രാജാവിനെ പോലെ ഇരിക്കുന്നത്......

എന്റെ ഉള്ളിൽ പഴയ എസ് എഫ് ഐ കാരൻ ജനിച്ചു അത് പോലെ തന്നെ മരിക്കുകയും ചെയ്തു


അല്ലങ്കിൽ വേണ്ട എൻ്റെ അമ്മയും പെങ്ങളും ഭാര്യയും മകളും ഒന്നും അല്ലല്ലോ.....

വെറുതെ എന്തിനാ വല്ലവരുടെയും ശത്രുത മേടിച്ചു വെക്കുന്നത്......

അല്ലങ്കിൽ തന്നെ അവൾക്കു സീറ്റ് കിട്ടിയാൽ എൻ്റെ നയന സുഖം അതോടെ അവസാനിക്കും......


ഇതൊക്കെ ചിന്തിക്കുമ്പോളും എൻ്റെ കണ്ണുകൾ അവളുടെ ശരീരത്തെ കീറി മുറിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.....


പെണ്ണ് കെട്ടിയപ്പോൾ എങ്കിലും വായിൽ നോട്ടം നില്കും എന്നു കരുതി പക്ഷെ അത് കൂടിയത് അല്ലാതെ ഒരു കുറവും വന്നില്ല.....


ഞാൻ അവളെ നോക്കി നോക്കി എന്നിലേക്ക് കൂടുതൽ ആകർഷിച്ചു

ഭാഗ്യത്തിന് ആണുങ്ങളുടെ ഭാഗത്തു കുറച്ചു തിരക്ക് കുറയുകയും പെണ്ണുങ്ങൾ കൂടുകയും ചെയ്തു,......

സ്വാഭാവികം ആയി അവൾ എൻ്റെ തൊട്ടു അരികിൽ എത്തി

പലപ്പോഴും എന്നെ നിയന്ത്രിക്കാൻ ഞാൻ ഒരുപാട് പാടുപെട്ടു.....


സിനിമയിൽ ധർമജൻ പറയും പോലെ ഞാൻ എന്നെ കണ്ട്രോൾ ചെയ്തു ഒരു പെണ്ണിനെ ഇന്ന് പീഡനത്തിൽ നിന്നും രക്ഷിച്ചു....


ഈ സമയത്തും ഞങ്ങളുടെ കണ്ണുകൾ പരസ്പരം നോട്ടം കൈ മാറി കൊണ്ട് ഇരുന്നു.....

എന്തൊരു ഭംഗി ആണ് അവളുടെ കണ്ണുകൾക്ക്......

കഥ പറയുന്നത് പോലെ തോന്നുന്നു....


പിന്നെയും ആൾകാർ ബസിൽ കൂടി അന്നേരം അവൾ എന്നെ തോണ്ടി വിളിച്ചു...


ഒരുപാട് പ്രതീക്ഷയോടെ ഞാൻ അവളുടെ കരങ്ങളുടെ സ്പർശം അറിഞ്ഞു...

എൻ്റെ ശരീരത്തിൽ ആരോ കറന്റ് കയറ്റി വിട്ടത് പോലെ എനിക്ക് തോന്നി....


"അങ്കിൾ... അങ്കിൾ..,..

ആ അപ്പൂപ്പന് ഇറങ്ങാൻ ആണെന്ന് തോന്നുന്നു

കുറെ നേരം ആയി അങ്കിളിനെ വിളിക്കുന്നു "


അപ്പോൾ ആണ് എൻ്റെ അപ്പുറത്തു ഇരുന്ന ആളെ ശ്രദ്ധിച്ചത്


"ഇറങ്ങാറായോ "

എന്ന ചോദ്യത്തിന് ആ വൃദ്ധൻ ആയെന്നു തല ആട്ടി കാണിച്ചു....


അയാൾക്ക് ഇറങ്ങാൻ വഴി കൊടുത്തു


എൻ്റെ തൊട്ടു അടുത്തു നിൽക്കുന്നത് അവൾ ആണ്.....

ഇപ്പോൾ സീറ്റിൽ ഇരിക്കും


എന്നാലും ആ അങ്കിൾ വിളി മോശം ആയി പോയി.....

എല്ലാവരും വിചാരിക്കും എനിക്ക് പ്രായം ആയെന്നു....

ഞാൻ എന്നോട് തന്നെ പറഞ്ഞു...


അങ്കിൾ വിളി വന്നത് കൊണ്ട് അവൾ കാണാതെ ഞാൻ മൊബൈൽ എടുത്തു ഒന്ന് കൂടെ എൻ്റെ മുഖം നോക്കി


ഇപ്പോൾ അല്ലെ മനസിലായത് അങ്കിൾ വിളിയുടെ കാര്യം...


പെട്ടെന്ന് ഇറങ്ങി വന്നത് കൊണ്ട് ഡൈ ചെയാൻ മറന്നു പോയിരിക്കുന്നു....

കൃതാവും മുടിയും എല്ലാം നരച്ചു ഇരിക്കുന്നു.....


അന്നേരം ആണ് അവളുടെ അങ്കിൾ വിളി പിന്നെയും വന്നത്....

എനിക്ക് അങ്ങു ദേഷ്യം വന്നു എങ്കിലും വെളിയിൽ കാണിക്കാതെ അവളോട് ചോദിച്ചു


എന്താണ് വേണ്ടത്...????


"അങ്കിൾ ഒന്ന് എഴുന്നേറ്റു കൊടുക്കുക ആണെങ്കിൽ ആ രണ്ടു അപ്പുപ്പൻമാർ ഈ സീറ്റിൽ ഇരിക്കും....


ഒന്നും ഇല്ലങ്കിലും ഗവണ്മെന്റ് അവർക്കു വേണ്ടി അല്ലെ ബസിൽ മുതിർന്നവർക്കു സീറ്റ് റിസേർവ് ചെയ്തേക്കുന്നത്....


നിങ്ങളെ പോലെ ആരോഗ്യം ഉള്ള ചെറുപ്പക്കാർ കാണിക്കുന്നത് കണ്ടു അല്ലെ ഞങ്ങളെ പോലെ ഉള്ള കുട്ടികൾ പഠിക്കുന്നത് അങ്കിൾ....


ബുദ്ധിമുട്ട് ഇല്ലങ്കിൽ ഒന്ന് എഴുന്നേറ്റു കൊടുക്ക് അങ്കിൾ.... "


"എനിക്ക് എന്ത് ബുദ്ധിമുട്ട്

ഞാൻ ശ്രദ്ധിച്ചില്ല സീറ്റിൽ എഴുതിയെക്കുന്നത്

അങ്ങനെ പറ്റിയത് ആണ് "


ഞാൻ തടി തപ്പി


സീറ്റ് പോയതിൽ എനിക്ക് ദുഃഖം ഒന്നും ഇല്ലായിരുന്നു കാരണം ഇനി അവളെ ഒട്ടി നിൽകാം അത് ഓർത്തു സന്തോഷത്തോടെ ഞാൻ എഴുന്നേറ്റു.....


എഴുന്നേറ്റ എന്നെ നോക്കി


'നന്ദി അങ്കിൾ അവൾ പറഞ്ഞു "


എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് ആയി ഞാൻ ഇറങ്ങട്ടെ പറഞ്ഞു അവൾ ഇറങ്ങി പോയി........

എൻ്റെ മുൻപിൽ ആണെങ്കിൽ ഒരു 55 വയസ് ഉള്ള അമ്മയും.....


ഞാൻ ആ അമ്മയെ ഒന്ന് ചിരിച്ചു കാണിച്ചു......


സീറ്റും പോയി പെണ്ണും പോയി മൂഞ്ചി ഞാൻ നിൽക്കുമ്പോൾ


പുറകിൽ നിൽക്കുന്നതും ഇരിക്കുന്നതും ആയ കുറെ അവന്മാർ ചർച്ചയിൽ ആയിരുന്നു.....


"കുറെ അവന്മാർ ഉണ്ട് മുതിർന്നവർക്കു റിസേർവ് ചെയ്തേക്കുന്ന സീറ്റിൽ കയറി ഇരിക്കും....


മുതിർന്നവരെ കണ്ടാൽ ഒന്ന് എഴുന്നേൽക്കുക പോലും ചെയ്യില്ല....

നാണം കെട്ടവന്മാർ....


അവന്റെ നിൽപ് കണ്ടില്ലേ എക്സിക്യൂട്ടീവ് സ്റ്റൈലിൽ നിൽക്കുന്ന വലിയ മാന്യൻ ആയിട്ട്"


എന്ത് പറയണം അറിയാതെ നാണം കേട്ടു തല താഴ്ത്തി ഇറങ്ങേണ്ട സ്റ്റോപ്പ് വരെ ഞാൻ ഒരു കുറ്റവാളിയെ പോലെ നിന്നു.....


അല്ലങ്കിലും സ്വന്തം ഭാര്യയെയും മകളെയും മറന്നു വേറെ ഒരു പെണ്ണിന്റെ മൊഞ്ചും നോക്കി പോയ എനിക്ക് ഇതിൽ നല്ലത് എന്ത് കിട്ടാൻ ആണ്....


A story by അരുൺ നായർ

അർഹത ഉള്ളത് തന്നെ കിട്ടി....