.

.


" ടീ അനു എനിക്ക് നിന്നെ ഇഷ്ടാടീ.... "


മൗനത്തെ കീറി മുറിച്ച് ഉള്ളാ എന്റെ വാക്കുകൾ അവളെ... വേദനിപ്പിച്ചോ എന്ന് അറിയാതെ നഖം മുഴുവനും കടിച്ച്... പതിയെ അരികിൽ നിന്ന് എഴുന്നേറ്റവൾ...മൂക്കിൽ വിരൽ ചേർത്ത് പതിയെ എന്റെ കവിളിൽ ചുംബിച്ചു..


"എത്ര കാലമായി എന്ന് അറിയമോ ഈ ഒരു വാക്കിന്... വേണ്ടി പിന്നലെ നടക്കുന്നത്..."


അവളുടെ വാക്കുകൾ നനയാത്ത ഒരു മഴയുന്നാ ഒരു സുഖം.. പകരുന്നുണ്ടായിരുന്നു..


" ശരിക്കും..?"


"അല്ലാ കള്ളം... ഒന്നു പോടാ.. ഒരുപാട് ഇഷ്ടമായിരുന്നു നീ എന്നിലെക്ക് വന്നാ നാൾമുതൽ. നിശ്ബദതമായി നിന്നെ ഞാൻ പ്രണയിക്കുകയായിരുന്നു.. തുറന്ന് പറഞ്ഞാൽ നിന്നെ നഷ്ടമാവുമോ എന്നാ പേടിയായിരുന്നു... ഇത്രയും നാൾ... "


" പക്ഷെ ഞാൻ പറഞ്ഞത് വെറുതെയാട്ടോ അനു."


വിടർന്ന് നിന്ന് കണ്ണുകൾ നിറഞ്ഞ് തുടങ്ങി... കവിളുകൾ വാടി ചുമന്നു... നിരാശയായിട്ടും ചിരി കൈവിടാതെ അവൾ മിഴികൾ തുടച്ച് എന്നെ നോക്കുന്നുണ്ടായിരുന്നു..


" എന്നാലും സാരമില്ല.. എന്റെ ഉള്ളിൽ ഉള്ളത് തുറന്ന് പറയാൻ പറ്റിയില്ലെ.. ഇല്ലെങ്കിൽ അത് മനസ്സിൽ കിടന്ന് നീറും അവസാനം വരെ... കുഴപ്പം ഇല്ലാ ഇഷ്ടം ഉള്ളത് ഓക്കെ വാശിയോടെ സ്വന്തമാക്കിയിട്ട് കാര്യമില്ലാല്ലോ.. അത് നമ്മളെ കൂടി ആഗ്രഹിക്കുന്നുണ്ടോ എന്ന് നോക്കണ്ടെ..."


ഉള്ളിൽ ഒതുക്കിയാ ഇഷ്ടം തുറന്ന് പറഞ്ഞതിന്റെ .... ആശ്വാസവും ആ ഇഷ്ടം നിരസിച്ചതിന്റെ സങ്കടവും അവൾക്ക് താങ്ങാവന്നുതിന് അപ്പുറമായിരുന്നു... പതിയെ അവളെ ചേർത്ത് പിടിച്ചു...


" നിറഞ്ഞ് ഒഴുകുന്നുണ്ടല്ലോ പെണ്ണെ വിഷമം... ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട്..."


മെല്ലെ എന്റെ കൈകൾ തട്ടിമാറ്റി..അവൾ ബാഗും എടുത്ത് പതിയെ നടന്നു.കൂടെ പിടിവിടാതെ ഞാനും.


" എനിക്കി വിഷമം ഒന്നും ഇല്ലാ.... അത് ശരിയായിക്കോളം..."


" പക്ഷെ എനിക്കി വിഷമം ഉണ്ട്.... "


കണ്ണുകൾ തുടച്ച് മിഴികൾ കൂർപ്പിച്ച് എന്നെ നോക്കുന്നുണ്ട്.. വിരിയാൻ ഒരുങ്ങിയാ പൂവ് പോലെ കവിളുകൾ ചുവപ്പിച്ച..


" എന്തിന്...ഇഷ്ടം ഇല്ലാത്ത നിനക്ക് എന്താ വിഷമം... "


മെല്ലെയാ നെറുകയിൽ ഒന്നു ചുംബിച്ചു അവൾ എന്നെ തട്ടിയകറ്റി ....ശരവേഗത്തിൽ എന്റെ കവിളിൽ ആഞ്ഞ് അടിച്ചു..


" എനിക്കി നീ ഇല്ലാതെ പറ്റില്ലാ... വഴിക്കിട്ടും ഇണങ്ങിയും എന്നും ഇതുപോലെ വേണം നീ എന്റെ കൂടെ ... എന്താ ഉണ്ടാവില്ലെ."


സന്തോഷം കണ്ണുകളിൽ കാണാം എന്നാലും ഉള്ളി ൽ എന്തോ... ഒരു തേങ്ങൽ കാണം.. നഖം കടിച്ചി കൊണ്ട് നടപ്പാണ് കൂടെ അവൾ.


"എന്താ.. അനു.. "


"വെറുതെ മോഹിപ്പിച്ചിട്ട് കരയിക്കാൻ എനിക്കിവയ്യാ ഇഷ്ടമാണ് നിന്നെ പക്ഷെ... അച്ഛനും അമ്മയ്ക്കും ഒരു മകളാണ് പ്രതീക്ഷകളും ഒരുപാട് ഉണ്ടെ... അതെല്ലാം ഇല്ലാതാക്കിയിട്ട് വേണ്ടാ അവരോട് പറഞ്ഞിട്ട് സമ്മതമാണ് എങ്കിൽ പോരെ.... "


ചിരിയാണ് എനിക്ക് ആദ്യം വന്നത്... കരാണം എനിക്കി ഉറപ്പായിരുന്നു ഇത് പറയും എന്ന്...


" നീ ഇപ്പോൾ പറഞ്ഞ് വാക്കുകൾ... ഒരു പക്ഷെ നീ മറന്ന് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ ഞാൻ ഇവിടെ തന്നെ എല്ലാം അവസാനിപ്പിച്ച് പോയനെ.... എന്റെ വീട്ടിലും നിന്റെ വീട്ടിലും നീ അറിയാതെ സമ്മതം വാങ്ങിയിരുന്നു അവർക്ക് എല്ലാം ഇഷ്ടമാണ് ഇനി നിന്റെ സമ്മതം ബാക്കിയാണ് അതാ ചോദിച്ചത്... അല്ലെങ്കിൽ അടുത്താളെ കണ്ടു പിടിക്കണം.. "


നാണം കൊണ്ട് മുഖം മറച്ച് .... ചിരിച്ചു കൊണ്ട് ഇടുപ്പിൽ കൈകൾ കുത്തി..


" എല്ലാം നിങ്ങൾ തീരുമാനിച്ച് വെച്ചിട്ട് എന്നെ കളയാക്കുവായിരുന്നല്ലെ..... മോനെ എന്താ പറഞ്ഞെ സമയം ഇല്ലാ .... എന്താ..?"


"നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ പറയാൻ വേറെ ആളെ നോക്കണം എന്ന്..."


പറഞ്ഞ് തീരുമുമ്പ് എന്റെ ഇടുപ്പിൽ ചാടികയറി... കവിളിൽ പല്ലുകൾ ചേർത്ത് കടിച്ചു...


" അങ്ങനെ എങ്ങാനും സംഭവിച്ചാൽ നിന്നെ കൊലും ഞാൻ .... തീയതി ഒക്കെ തീരുമാനിച്ചോ അതോ..."


" ഇല്ലാ ഇനി തീരുമാക്കില്ലോ..."


"ഹാവു രക്ഷപ്പെട്ടു.... വേദനിച്ചോടാ നല്ലെണം.."


''മം... മം.. വേദനയുണ്ട്. "


" കണക്കായി പോയ് എന്നാൽ... അവർക്ക് ഉള്ളത് ഞാൻ വീട്ടിൽ ചെന്നിട്ട് കൊടുത്തോളം... "


മെല്ലെ എന്റെ നെഞ്ചിൽ തലചായിച്ച് നിൽപ്പാണ് അവൾ...മുറുകെ പിടിച്ച് പിടിവിടതെ അന്ന് പിടിച്ച് പിടിയാ ഇന്നും ഉണ്ട് കൂടെ ചക്കിക്കെ ഒത്താ ചങ്കരനെപ്പോലെ... എന്റെ ജീവനായി.. ചില പ്രണയങ്ങൾ അങ്ങനെയാണ് പ്രതീക്ഷിക്കാതെ എല്ലാം നേടിതരും.... വാക്കുകൾ കൊണ്ടോ.. എഴുതിച്ചേർത്തോ പകർന്ന് നൽകുവാൻ ആവില്ലെ അനുഭവിച്ച് തന്നെ അറിയണം പ്രണയം...


✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ