ജോലി ഒഴിവ്

ജോലി ഒഴിവ്

Monsoon Malabar



എറണാകുളം: ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 2021 ജനുവരി ഒന്നിനു മുമ്പായി അതാത് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 മുതൽ 35 വരെ. വിദ്യാഭ്യാസ യോഗ്യത 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻ്റ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ഡിപ്ലോമയും യോഗ്യതക്കു ശേഷം ഷിപ് ഡ്രാഫ്റ്റ്സ്മാൻ ആയി കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ / എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ / സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ നേടിയിട്ടുള്ള രണ്ട് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ട്രയിനിങ്ങ് ഉള്ളവരായിരിക്കണം. മെക്കാനിക്കൽ / ഇലക്ട്രിക്കൽ ഡിപ്ലോമയും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയും ,ഫാക്ടറിയിലോ / പൊതുമേഖലാ സ്ഥാപനങ്ങളിലോ സേഫ്റ്റി യിൽ നാലു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം.



എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 26ന്



കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 26 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. അസോസിയേറ്റ് റിസര്‍ച്ച് ഫാക്കല്‍റ്റി – ജൂനിയര്‍ ഡോക്ടര്‍ (യോഗ്യത : ബി.എ.എം.എസ്, ബി.എച്ച്.എം.എസ്), ജൂനിയര്‍ ക്ലസ്റ്റര്‍ ഹെഡ് (യോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.ബി.എ) അസിസ്റ്റന്റ് മാനേജര്‍ – സെയില്‍സ്, മാര്‍ക്കറ്റിങ്ങ് കോ-ഓര്‍ഡിനേറ്റര്‍, ടീം ലീഡര്‍, മാനേജ്മെന്റ് ട്രെയിനി, (യോഗ്യത : ബിരുദം), ടെലി മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, ഓപ്പണ്‍ മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, കലക്ഷന്‍ എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യുട്ടീവ് (യോഗ്യത : പ്ലസ്ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. ഫോണ്‍: 0495 2370176, 2370178.



സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ നിയമനം



വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ പ്രതിമാസ വേതനം ലഭിക്കും. 30 വയസ്സിന് മുകളിൽ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താംക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയവും താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണന.വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡിസംബർ 30ന് അഞ്ച് മണിക്ക് മുൻപ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം.40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.



തൊഴിലവസരം



തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ഫ്‌ളീറ്റ് കോർഡിനേറ്റർ, എമർജൻസി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാനേജർ, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, അബാക്‌സ് ടീച്ചർ, ഓഫീസ് സ്റ്റാഫ്, മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് (മൊബൈൽ അപ്ലീക്കേഷൻ), സോഫ്റ്റ്‌വെയർ സിസ്റ്റം അനലിസ്റ്റ് / ഡിസൈനർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, ആൻഡ്രോയിഡ് ഡവലപ്പർ, പിഎച്ച്പി ഡവലപ്പർ, ടോട്ട് നെറ്റ്/ആങ്കുലർ ഡവലപ്പർ, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രറ്റർ, ബിഡിഎം, മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് (മീഡിയ), മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് (കൺസ്ട്രക്ഷൻ), സീനിയർ റിസ്പഷനീസ്റ്റ് (ഹോസ്പിറ്റൽ), ബിഎസ്‌സി നഴ്‌സ്, ജനറൽ നഴ്‌സ്, വെൽഡർ, പിഡിഐ ഇൻചാർജ്ജ് (ഓട്ടോമൊബൈൽ), മെക്കാനിക്ക്, ഫ്‌ളോർ സൂപ്പർവൈസർ, എടിഎം കോർഡിനേറ്റർ, എഡ്യൂക്കേഷൻ കോർഡിനേറ്റർ, സെയിൽസ് ഗേൾസ്, ടെലികോളർ, ടൈൽ മെക്കിങ്ങ് ഹെൽപ്പർ എന്നീ തസ്തികളിലാണ് ഒഴിവുകൾ. താൽപര്യമുളളവർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാൻ താൽപര്യമുളളവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ 250 രൂപ, ഐഡി പ്രൂഫ്, ഇ-മെയിൽ ഐഡി എന്നിവ സഹിതം നേരിട്ട് ബന്ധപ്പെടുക. പേര് രജിസ്റ്റർ ചെയ്തിട്ടുളളവർ www.employabilitycentre.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വാട്‌സ് അപ്പ് നമ്പർ: 9446228282



വനിതാ പോളിടെക്‌നിക്കിൽ താൽക്കാലിക നിയമനം



കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസ്, ഇൻസ്ട്രക്ടർ ഇൻ എസ്.പി. ആൻഡ് ബി സി എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസിന് എം.കോം ഫസ്റ്റ് ക്ലാസ് ബിരുദം (റെഗുലർ)/എം.കോം ഫസ്റ്റ് ക്ലാസ് (റെഗുലർ) ബിരുദവും കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയും, ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി സി യ്ക്ക് ബി.കോം ഫസ്റ്റ് ക്ലാസ് (റെഗുലർ) ബിരുദവും കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 28ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.gwptctvpm.org.



ഭൂവിനിയോഗ സർവ്വെ നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ സർവ്വേയർ / ഡ്രാഫ്റ്റ് സ്മാനെ നിയമിക്കുന്നു.



എറണാകുളം: അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം എന്നീ നഗരസഭകൾക്കു വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിൻ്റെ ഭാഗമായി ഭൂവിനിയോഗ സർവ്വെ നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ സർവ്വേയർ / ഡ്രാഫ്റ്റ് സ്മാനെ നിയമിക്കുന്നു. സിവിൽ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ ഡിസംബർ 30നു മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് ,എറണാകുളം മേഖലാ കാര്യാലയത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.



ജൂനിയർ ലാബ് അസിസ്റ്റന്റ് കരാർ നിയമനം



തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. ഡി.എം.എൽ.റ്റി-വി.എച്ച്.എസ്.ഇ/ഡി.എം.എൽ.റ്റിയാണ് യോഗ്യത. ശമ്പളം 19,320 രൂപ. കരാർ കാലാവധി ഒരു വർഷമാണ്. നിശ്ചിത യോഗ്യതയുള്ളവർ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 29ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അപേക്ഷിക്കണം.



സൈക്കോളജി അപ്രെന്റിസ് ഒഴിവ്



തിരുവനന്തപുരം തൈക്കാടി ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലേക്ക് ഒരു സൈക്കോളജി അപ്രെന്റിസിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്‌സി) പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 28ന് രാവിലെ 11ന് ഇന്റർവ്യൂവിന് കോളേജിൽ നേരിട്ടെത്തണം. ഫോൺ:0471-2323964.




Report Page