WWE

WWE

ചരിത്രാന്വേഷികള്‍


ആദ്യമേ പറയട്ടെ ....റെസ്‌ലിംഗ് (WWE)എന്ന ഗുസ്തി വിനോദത്തെ പിൻതാങ്ങി ആയുധ രഹിതമായ മറ്റു മല്ലയുദ്ധ പരമ്പര്യങ്ങളോട് ഉപമിച്ചു കൊണ്ട് ഒരു പൊളിച്ചെഴുത്ത് നടത്താൻ ഒരിയ്ക്കലും ഉദ്ദേശിക്കുന്നില്ല .....മറിച്ചു കബളിപ്പിക്കലിന്റെ കല എന്ന് അറിയപ്പെടുന്ന നമ്മുടെ സിനിമകളോട് ചേർന്ന് നിൽക്കുന്ന തരത്തിൽ, വ്യക്തമായ തിരക്കഥകളുമായി വേദികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന വിനോദോപാധിയായി മാത്രമേ എന്നും എവിടെയും ഉപമിക്കാൻ കഴിയൂ ......പക്ഷെ ഇന്നും അതിനെ കുറിച്ച് വാഗ്വാദങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു ..സത്യത്തിൽ റെസ്‌ലിംഗ് വ്യാജമാണോ ..? 

ചരിത്രം പരതിയാൽ ഈ വാക്കിനെ അൽപ്പം താത്പര്യത്തോടെ തന്നെ മനസ്സിലാക്കാൻ കഴിയും ....പ്രാചീന കാലത്ത് ഭരണാധികാരികളുടെ ഇഷ്‌ടവിനോദങ്ങളിൽ ഈ പരിധിയിൽ പ്പെടുന്ന പല രൂപങ്ങൾ പ്രദർശിപ്പിച്ചിരുന്നു ...കേവലം മലർത്തിയടിക്കൽ മാത്രമല്ലാതെ ഇന്ന് കാണുന്ന ഗ്രീക്കോ റോമൻ , ഫ്രീസ്റ്റൈയിൽ,ഗാട്ടാ തുടങ്ങി സാമ്പോ മുതൽ പഞ്ചഗുസ്തിവരെ, ഈ പറഞ്ഞ ശ്രേണിയിൽ നിരന്നു കിടക്കുന്നത് ഈ പാരമ്പര്യങ്ങളുടെ തുടർച്ച തന്നെയാണ് ..ഇതിൽ ആദ്യം പറഞ്ഞ രണ്ട് എണ്ണം ഒളിമ്പിക്സ് മത്സര ഐറ്റവും ...!

എന്ന് കരുതി ഈ 'ഗുസ്തിനാടകത്തെ ' അതിനൊപ്പം ചേർത്ത് വയ്ക്കാമോ എന്ന് ചോദിച്ചയാൾ പലരുടെയും നെറ്റി ചുളിയും ....

വ്യക്തത കിട്ടുന്നില്ല അല്ലെ ..?


ഇന്ന് നമ്മൾ കാണുന്ന ഈ 'ശുദ്ധ തട്ടിപ്പിന്' ഒരു ചരിത്രം ഉണ്ട് ...ഏതായാലും ആദ്യം പറഞ്ഞ 'ആഗോള തർക്കവിഷയം' നമ്മുടെ പ്രമാണീകരണവുമായി വലിയ ബന്ധമില്ലാത്തതിനാൽ ഞാനുൾപ്പെടുന്ന തലമുറയുടെ ചില പഴയകാല ഓർമ്മകളിലേക്കും , ഈ 'ഗോദയുടെ' ആരംഭ ഘട്ടത്തിലേക്കും ഒന്ന് സഞ്ചരിക്കാം..

അറുപതുകളിൽ വിവിധ കായികമത്സരങ്ങളിൽ നിന്ന് വിരമിക്കുന്ന കായികതാരങ്ങളെ ഉൾപ്പെടുത്തി ഇങ്ങനെയൊരു ആശയം ആദ്യമായി ചിലരുടെ തലയിൽ ഉദിച്ചെങ്കിലും വിൻസ് കെന്നഡി മക്മാൻ എന്ന സിനിമ നിർമ്മാതാവിന്റെ പരിഷ്‌കാരങ്ങൾ ആയിരുന്നു പൊതുജനത്തിലേക്ക് കൂടുതൽ റെസ്‌ലിംഗ് എത്താൻ കാരണമായത് ...വിരമിക്കുന്ന താരങ്ങളെ കരാറടിസ്ഥാനത്തിൽ കമ്പനി വിലയ്‌ക്കെടുത്തു ..ഇതിൽ ഒളിമ്പിക്സിൽ ഫ്രീസ്റ്റയിലിൽ സ്വർണ്ണം നേടിയ കുർട്ട് ആങ്കിളും , വിവിധ മത്സരങ്ങൾ പ്രതി നിധീകരിച്ച മാർക്ക് ഹെൻട്രിയുമൊക്കെപ്പെടുമായിരുന്നു ...

ആദ്യം വേൾഡ് വൈഡ് റെസ്‌ലിംഗ് ഫെഡറേഷൻ (WWWF) എന്ന കമ്പനി പിന്നീട് പരിഷ്കരിച്ചു (WWF) എന്ന പേരിൽ നടത്തിയെങ്കിലും വേൾഡ് വൈൽഡ് ഫണ്ടിന്റെ പേരിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി ... അതോടെ ഒരു നാമകരണ പ്രക്രിയയ്ക്ക് വീണ്ടും നിർബന്ധിതരായ കമ്പനി വേൾഡ് റെസ്ലിംഗ് എന്റർറ്റെയിൻമെന്റ് (WWE) എന്ന പേരിൽ ഇടിക്കൂടിനെ പരിഷ്കരിച്ചു ...ഇങ്ങനെ മുപ്പതിനായിരം മുതൽ രണ്ടു മില്യൺ വരെ നൽകി കൂലിക്കെടുത്തവരെ മൂന്നു ബ്രാൻഡുകളായി തിരിച്ചു മത്സരങ്ങൾ നടത്തി ....(RAW,SMACKDOWN,ECW)..മുൻപ് ടെഡ് ടാർണ്ണർ എന്ന മറ്റൊരു വ്യക്തി നടത്തിയ (WCW) എന്ന ബ്രാൻഡിനെ മക്മാൻ വിലയ്‌ക്കെടുത്തതാണ് ഈ (ECW)..അധിക കാലം കഴിഞ്ഞില്ല റെസ്‌ലിംഗ് എന്നാൽ അവസാനവാക്ക് മക്മാൻ എന്ന് മാത്രമായി .....ഷോകളിലൂടെയും ചാനലുകളിലൂടെയും കുമിഞ്ഞു കൂടിയ വരുമാനം നിമിത്തം ഒരു ഏകാധിപതിയായി വിലസിയ അദ്ദേഹത്തോടുള്ള തർക്കം മൂത്ത് ...ഗ്രൂപ്പിലെ ചില വ്യക്തികൾ പിരിഞ്ഞു ടോട്ടൽ നോൺ സ്റ്റോപ്പ് റെസ്ലിംഗ് എന്ന (TNA) മറ്റൊരു ബ്രാൻഡിനും തുടക്കമിട്ടു ....

WWE....അഥവാ ട്വിസ്റ്റ് നിറഞ്ഞ ഒരു 'ആക്ഷൻ ത്രില്ലർ'

----------------------------------------------------------------------------


ഒരു സ്വകാര്യ കമ്പനിയുടെ വിപണനതന്ത്രം എന്തായിരിക്കണമോ ...അതാണ് കമ്പനി ഈ കാര്യത്തിൽ സ്വീകരിച്ച നിലപാട് ..പ്രേക്ഷകന് നിശ്ചയിക്കുന്ന വിജയി ...അതായിരിക്കണം പോരാട്ടത്തിന്റെ ഫലം ..അതിനായി ജിം റോസിനെയും ടൈലറെയും പോലുള്ള മുട്ടനിടിയുടെ സ്ക്രിപ്റ്റ് തട്ടിക്കൂട്ടുന്ന കമന്റേറ്ററുമാരെ കമ്പനി നിയമിച്ചു ..ചിലയവസരങ്ങളിൽ അപാര ട്വിസ്റ്റുകളുമായി പ്രേക്ഷകന് നിശ്ചയിക്കുന്ന ആളിനെ പരാജയപ്പെടുത്തി മറു മത്സരം ഒരുക്കുന്നതിലും അവർ മികവ് കാട്ടി .....അവിടെയാണ് ലോകം ഒരു കായികയിനത്തിൽ നിന്നും ഒത്തുകളി ചൂണ്ടിക്കാട്ടി ഈ ഇനത്തെ വേർപ്പെടുത്തുന്നത് ....എന്നാൽ മറ്റൊരു സത്യം പറയാതിരിക്കാൻ കഴിയില്ല ....ചില താരങ്ങൾ ഇതിനെ അംഗീകരിച്ചു കൊടുക്കില്ല ..ഫലമോ അവിടെ ചില യഥാർത്ഥ മതസരങ്ങൾക്ക് കളമൊരുങ്ങും ...ചിലത് കാര്യമാകും ...റിങ്ങിൽ സംഭവിച്ച അപകടങ്ങളെയും മരണങ്ങളെ ഒരിക്കലും ലാഘവത്തോടെ തള്ളിക്കയനാവില്ല...വർഷങ്ങൾക്ക് മുൻപ് കനേഡിയൻ സൂപ്പർതാരം ബ്രെറ്റ് ഹിറ്റ്മെൻ ഹെർട്ടിന്റെ സഹോദരൻ ഓവൻ ഹേർട്ട് കൊല്ലപ്പെട്ടതൊക്കെ ഇതിനു മുന്നോടിയായി സംഭവിച്ചതാണ് ....രക്തപങ്കിലമായ മത്സരങ്ങൾ ഇതിൽ ഉണ്ടാവുന്നത് പക്ഷെ ഭൂരിഭാഗം പ്രേക്ഷകരും വിശ്വസിക്കാൻ തയ്യാറല്ല ...മറ്റൊന്ന് കടുത്ത വേദനസംഹാരികളും , മയക്കുമരുന്നുകളും ഉപയോഗിച്ച് മരണപ്പെടുന്നവരുടെ എണ്ണവും ..! ഇതിനെതിരെ അന്വേഷണങ്ങളും മറ്റും അമേരിക്കയിൽ നടക്കുന്നുണ്ട് ...കൊച്ചുകുട്ടികളും കൗമാരക്കാരുമുൾപ്പടെ വലിയൊരു വൃന്ദം ആരാധകർ ത്രില്ലിംഗിന്റെ പേരിൽ പലതും കാട്ടികൂട്ടി അപകടത്തിൽ പെട്ടതും ചുരുക്കമല്ല .....

മെക്സിക്കോയിൽ നിന്ന് നിരവധിപേർ വർഷാവർഷം നടക്കുന്ന സെലെക്ഷൻ ട്രയലിൽ പങ്കെടുത്ത് വിജയിച്ചു ഈ ഫീൽഡിലേക്ക് എത്തുന്നു ..ഇൻഡോ കനേഡിയൻ വംശജരായ ഗ്രെറ്റ് കാലി (Great Khali) ,ടൈഗർ അലി സിങ് ഒക്കെ ഇപ്രകാരം ഗോദയിലെത്തിയതാണ് .....

'ദി ലോർഡ് ഓഫ് ഡാർക്ക്നെസ്സ്' 

----------------------------------------

എങ്കിലും റെസ്‌ലിംഗ് (WWE) എന്ന് കേൾക്കുമ്പോൾ ആരാധകർക്ക് പെട്ടെന്ന് ഓർമ്മ വരുന്ന ചില മുഖങ്ങൾ ഉണ്ട് .....പ്രേത്യേകിച്ചു തൊണ്ണൂറുകളിൽ ചെറുപ്പകാലം ആഘോഷിച്ച ചിലർക്ക് റിങ്ങിലെ നുരയുന്ന ലഹരിയെ നന്നായി ഉപമിക്കാൻ കഴിയുന്ന ഒരു പേരുണ്ട് ...

കഴിഞ്ഞ ആഴ്ച, വ്യക്തമായി പറഞ്ഞ ഏപ്രിൽ 7, അമേരിക്കയിൽ ടെക്‌സാസിൽ നിന്നും വന്ന ഒരു 'ഗുസ്തിക്കാരൻ' തന്റെ 27 വര്ഷം നീണ്ട കരിയറിനോട് വിട പറഞ്ഞു .....റസിൽ മാനിയയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആ താരത്തെ ഗുസ്തി ആരാധകർ പല പേരുകളിലാണ് വിളിച്ചത് ...മാർക്ക് വില്യം കലാവേ എന്ന റസ്ലറുടെ റിങ്‌നാമമായിരുന്നു 'അണ്ടർടേക്കർ'....

''അണ്ടർടേക്കർ അനിയന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പോലും ..പ്രതികാരം ചെയ്യാൻ കെയ്ൻ വരുന്നു ''...ക്രിക്കറ്റും ,ഫുട്‌ബോളുമൊക്കെ കഴിഞ്ഞാലും ടി വിക്ക് മുൻപിൽ കുത്തിയിരുന്ന ഒരു 'കുട്ടിക്കാലം വാസ് ഓസം' സ്റ്റൈൽ വായിക്കുന്ന ചിലർക്കെങ്കിലും ഓര്മ വരും ....

പ്രത്യേകം ആഭരണങ്ങളും വസ്ത്രങ്ങളുമണിഞ്ഞു ..കുട്ടിക്കാലത്തു ഭയത്തിന്റെ നെരിപ്പോടുകൾ സമ്മാനിക്കുന്ന , ആ മനുഷ്യൻ യഥാർത്ഥത്തിൽ ഹോസ്റ്റൺ ടെക്‌സാസിലെ ഒരു ഷോപ്പിലെ പാവം പാർട്ട് ടൈം ജീവനക്കാരനായിരുന്നു ..തൊഴിലിനൊപ്പം അത്യാവശ്യം സൈഡായി ഗുസ്തിയും കൊണ്ടുനടന്ന അദ്ദേഹത്തെ 1984 ലെ ഒരു വേൾഡ് ക്‌ളാസ് ചാംമ്പ്യൻ ഷിപ്പിലൂടെയാണ് ലോകത്ത് എത്തിപ്പെടുന്നത് ..തുടർന്ന് (WWE) ൽ എത്തിപ്പെട്ടതോടെ തലവര മാറിയെന്നു പറയാം ...റേസിൽ മാനിയ 33 ലെ തന്റെ അവസാന മത്സരത്തിൽ റോമൻ റീൻസിനോട് പരാജയപ്പെട്ടു റെസ്‌ലിംഗ് ഗിയറുകൾ വേദിയിൽ സമർപ്പിച്ചു മടങ്ങുപോൾ,'ഡബ്ള്യൂ .ഡബ്ള്യൂ ഇ' യുടെ ജനപ്രീതിക്ക് മുഖ്യ പങ്കു വഹിച്ച അദ്ദേഹത്തിന്റെ ആരാധകർക്ക് അതൊരു വിങ്ങലായി ...(തിരക്കഥ ഇറക്കി വേറൊരു ' അണ്ടർടേക്കറെ' ഇനി വരാനും ചാൻസ് ഉണ്ട് )

ശരീരത്തിനേറ്റ പരിക്കുകൾ തന്നെയാണ് ഈ അന്പത്തിരണ്ടാം വയസ്സിൽ തീരുമാനത്തിലെത്തിച്ചതെന്നു അദ്ദേഹം പറയും ...ഭൂരിഭാഗം ആളുകളും പറയുന്ന 'കൃതൃമമായ വേദനകൾ 'തന്നെ പ്രധാന കാരണം ..!

യുക്തിക്കും കായിക സംസ്കാരത്തിനും നിരക്കാത്ത ..ഗുസ്തിയുടെ മറ്റു വകഭേദങ്ങളായ കരാട്ടെയിലും .ബോക്സിങ്ങിലുമൊക്കെ കാണാൻ കഴിയാത്ത പല സത്യങ്ങളും ഇതിൽ കാണാൻ കഴിയില്ല ....ഞാനുൾപ്പടെ സുഹൃത്തുക്കൾ 'കാൽ വേലയും മുക്കാൽ തട്ടിപ്പുമെന്ന് റെസ്‌ലിംഗിനെ വിധിയെഴുതുമ്പോഴും ഒളിമ്പിക്സിൽ മത്സര വിഭാഗമായ,മെഡലുകൾ വാരിക്കൂട്ടുന്ന മറ്റൊരു പതിപ്പിന്റെ ഈ എന്റർറ്റെയിൻമെൻറ് വിഭാഗത്തെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ലാഘവത്തോടെ സ്നേഹിക്കുന്നവരും ധാരാളമാണ് ....വിറ്റുകാശാക്കാൻ ചാനലുകളും റെഡിയാവുമ്പോൾ ഈ ഗോദ അടച്ചു പൂട്ടേണ്ട ഗതി ഉണ്ടാവില്ല ..

Report Page