WINNER

WINNER


ആരാണ് ബാഹുബലി

*ജൈനമതത്തിലെ ആദ്യ തീർഥങ്കരനായ ഋഷഭദേവന്റെ മകനാണ് ബാഹുബലി. ഗോമതേശ്വർ എന്നറിപ്പെടുന്നതും ബാഹുബലിയാണ്.ഒരു വർഷം നിന്നുകൊണ്ട് തപസ്സ് അനുഷ്ടിച്ച് ജ്ഞാനോദയം ലഭിച്ച വ്യക്തിയാണ് ബാഹുബലി.

അച്ഛനായ ഋഷഭദേവൻ തന്റെ സാമ്രാജ്യം മക്കൾക്ക് വിഭജിച്ച് നൽകുകയും അങ്ങനെ ബാഹുബലി അസ്മക രാജ്യത്തിൻ്റെ രാജാവാകുകയും ചെയ്തു. സഹോദരനായ ഭരതൻ ബാഹുബലിയോട് യുദ്ധം പ്രഖ്യാപിച്ചു. എന്നാൽ ചേര ചിന്തിക്കാതെ ജലായുദ്ധം,മലയുദ്ധം എന്നിവ നടത്തുകയും അതിൽ ജയിച്ചശേഷം ബാഹുബലി തന്റെ സാമ്രാജ്യം ഉപേക്ഷിച്ച് ഒരു ദിഗംബര സന്ന്യാസിയായി മാറുകയും ചെയ്തു.


*ആദികാവ്യം എന്നറിയപ്പെടുന്നത് രാമായണമാണ്. 

*ആദികവി എന്നറിയപ്പെടുന്ന വാത്മീകിയാണ് രാമായണത്തിന്റെ കർത്താവ്. 

*വാല്മീകിയുടെ ആദ്യപേര് രത്നാകരൻ എന്നതാണ്. 

*കേരള വ്യാസൻ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരൻ. 

*കേരള വാല്മീകി-വള്ളത്തോൾ. 

*രാമായണം മലയാളത്തിൽ രചിച്ചത്- തുഞ്ചത്തെഴുത്തച്ഛൻ. 

*രാമായണം 7 കാണ്ഡങ്ങളായാണ് തിരിച്ചിരിക്കുന്നത്. 

*മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നഭഗവത്ഗീതയാണ്. 

*ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമാണ് മഹാഭാരതം.

 

 

ജൈനമതവം, ബദ്ധമതവും 

*ജൈനമതസ്ഥാപകനാണ് വർധമാന മഹാവീരൻ. 

*B.C. 540-ൽ വൈശാലിക്ക് സമീപം കുണ്ഡലഗ്രാമത്തിലാണ് മഹാവീരൻ ജനിച്ചത്. 

*ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമാണ് നിലവിൽ ഈ പ്രദേശം.

*മഹാവീരന്റെ പിതാവ് സിദ്ധാർഥനും മാതാവ് ത്രിശാലയുമായിരുന്നു. 

*ജൈനമതത്തിന്റെ വക്താക്കൾ തീർഥങ്കരന്മാർഎന്നറിയപ്പെട്ടു. 

*ജൈനമത തീർഥങ്കരന്മാരുടെ എണ്ണം 24 ആണ്. 

*'ജൈന' എന്ന വാക്കിനർഥം കീഴടക്കിയവൻ എന്നാണ്. 

*ആദ്യ ജൈനമത തീർഥങ്കരൻ ഋഷഭദേവനായിരുന്നു. 

*ജ്യംബി ഗ്രാമത്തിനടുത്തുവെച്ചാണ് മഹാവീരന് ജ്ഞാനോദയം ഉണ്ടായത് . 

*BC 468-ൽ പാവപുരി എന്ന സ്ഥലത്തുവെച്ചാണ് മഹാവീരൻ നിർവാണം പ്രാപിച്ചത് . 

*ഇന്നത്തെ ബിഹാറിലാണ് ജംബിഗ്രാമവും പാവപുരിയുമെല്ലാം സ്ഥിതിചെയ്യുന്നത്. 

*ജൈമതത്തിന്റെ പുണ്യഗ്രന്ഥം അംഗാസ് എന്നറിയപ്പെടുന്നു. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടി രിക്കുന്ന ഭാഷ പ്രാകൃതഭാഷയാണ്. 

*BC296-ൽ ഭദ്രബാഹുവാണ് അംഗാസ് എഴുതി തയ്യാറാക്കിയത്. 

*ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പ്രവൃത്തി ഇവ മൂന്നുമാണ് ജൈനമതത്തിലെ ത്രീരത്നങ്ങൾ എന്നറിയപ്പെടുന്നത്. 

*മഗധി ഭാഷയായിരുന്നു ജൈനന്മാർ ഉപയോഗിച്ചിരുന്നത്. 

*അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയാണ് ജൈനമത അനുഷ്ടാനങ്ങൾ. 

*മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ടാനമാണ് ബ്രഹ്മചര്യം. 

*ഗുജറാത്തിലെ പാലിത്താന, ബിഹാറിലെ രാജ്ഗീർ എന്നിവ ജൈനമത ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ സ്ഥലങ്ങളാണ്. 

*രാജസ്ഥാനിലെ മൗണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന ജൈനക്ഷേത്രമാണ് ദിൽവാര ക്ഷേത്രം. 

*ഒഡിഷയിലെ ഉദയഗിരി പ്രധാന ജൈനമത കേന്ദ്രമാണ്. 

*ഇന്ത്യയിൽ ഏറ്റവുമധികം ജൈനമതക്കാരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 

*കേരളത്തിൽ ഏറ്റവും കൂടുതൽ ജൈനമതക്കാരുള്ള ജില്ല വയനാടാണ്. 

*ജൈനമതത്തിന്റെ ഒന്നാം സമ്മേളനം BC310-ൽപാടലീപുത്രത്തിലും രണ്ടാം സമ്മേളനം AD453-ൽ വല്ലഭിയിലും വെച്ചാണ് നടന്നത്. 

*വല്ലഭി നിലവിൽ ഗുജറാത്ത് സംസ്ഥാനത്തിലാണ്. 

*ഒന്നാം സമ്മേളനത്തിൽ ജൈനമതം രണ്ടായി പിരിഞ്ഞു. 

*മഹാവീരന്റെ അനുയായികൾ പൊതുവെ അറിയപ്പെടുന്നത് ദിഗംബരൻമാർ എന്നാണ്. 

*ഭദ്രബാഹു ദിഗംബര സന്യാസിയായിരുന്നു. 

*കർണാടകയിലെ പ്രധാന ജൈനമത കേന്ദ്രമാണ് ശ്രാവണബൽഗോള. 

*ശ്രാവണ ബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത് ഭദ്രബാഹുവാണ്. 

*ജൈനമതം തെക്കെ ഇന്ത്യയിൽ പ്രചരിപ്പിച്ചത് ഭദ്ര ബാഹുവാണ്. 

*12 വർഷത്തിലൊരിക്കൽ ശ്രാവണ ബൽഗോള യിൽ നടക്കുന്ന ജൈനമത ഉത്സവമാണ് മഹാമസ്തകാഭിഷേകം. 

*ശ്രാവണ ബൽഗോളയിൽ വെച്ച് ജൈനമതം സ്വീകരിച്ച മൗര്യരാജവാണ് ചന്ദ്രഗുപ്തമൗര്യൻ.

 

 

ബുദ്ധൻ 

*ആദ്യനാമം -സിദ്ധാർത്ഥൻ. 

*പിതാവ് - ശുദ്ധോദനരാജാവ്. 

*മാതാവ് -മഹാമായ. 

*ബുദ്ധന്റെ വളർത്തമ്മ - പ്രജാപതി ഗൗതമി. 

*ബുദ്ധന്റെ ഭാര്യ-യശോദര.

*ബുദ്ധന്റെ മകൻ - രാഹുലൻ.

*ബുദ്ധന്റെ കുതിര - കാന്തക.


*ജൈനമതത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഇന്ത്യൻ ഭരണാധികാരയാണ് ചന്ദ്രഗുപ്ത മൗരൃൻ.

*ശ്രാവണ ബൽഗോളയിൽ സ്ഥാപിച്ചിരിക്കുന്നത് ബാഹുബലിയുടെ പ്രതിമയാണ്. 

*ജൈനമതത്തെ പ്രോത്സാഹിപ്പിച്ച കലിംഗ രാജാവായിരുന്നു ഖരവേലൻ.

*ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന തീർഥങ്കരന്മാരാണ് ഋഷഭദേവൻ, അരിഷ്ടനേമി എന്നിവർ.

*രാഷ്ട്രകൂട രാജാവും ജൈനമത പ്രചാരകനുമായ അമോഘവർഷനെഴുതിയ കൃതിയാണ് രത്നമാലിക

*ബുദ്ധമത സ്ഥാപകനാണ് ശ്രീബുദ്ധൻ. 

*ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അറിയപ്പെടുന്നത് ആര്യസത്യങ്ങൾ എന്നാണ്. 

*ആഹിംസാ സിദ്ധാന്തമാണ് ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന സംഭാവനയായി കണക്കാക്കുന്നത്. 

*സംഘം എന്നറിയപ്പെടുന്നത് ബുദ്ധമത സന്ന്യാസി സമൂഹമാണ്.

*ബുദ്ധമതക്കാരുടെ ആരാധനാ കേന്ദ്രമാണ് പഗോഡ.

*ത്രിപീഠിക എന്നത് ബുദ്ധമതക്കാരുടെ ഗ്രന്ഥമാണ്.

*ബുദ്ധമതത്തിന്റെ പ്രധാന ഉപദേശമായിരുന്നു അഷ്ടാംഗമാർഗം.

*ബുദ്ധമതത്തിന്റെ ത്രിരത്നങ്ങളാണ് ബുദ്ധം,ധർമം,സംഘം എന്നിവ. 

*നേപ്പാളിലെ ലുംബിനി ഗ്രാമത്തിൽ BC 563-ലാണ് ബുദ്ധന്റെ ജനനം. 

*ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലമായിരുന്നു ബോധ്ഗയ.

*ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ ത് സാരനാഥിലെ ഡീൻപാർക്കിലാണ്. നിലവിൽ ഉത്തർപ്രദേശിലാണ് ഈ പ്രദേശം. 

*ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങാണ് പ്രബജ.

*ധ്യാനത്തിനാണ് ബുദ്ധമതം പ്രാധാന്യം നൽകുന്നത്.

*ബുദ്ധമത വിശ്വാസ പ്രകാരം വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത് ഭിക്ഷു എന്നാണ്. 

*ബുദ്ധമത ഔദ്യോഗിക ഭാഷയായിരുന്നു പാലി. 

*അർദ്ധ മഗധി ഭാഷയിലായിരുന്നു ബുദ്ധൻ സംസാരിച്ചിരുന്നത്.

*ബുദ്ധന് പരിനിർവാണം സംഭവിച്ചത് കുശിനഗരത്തിൽ വെച്ചാണ്.നിലവിൽ ഈ സ്ഥലം ഉത്തർപ്രദേശിലാണ്.

*ബുദ്ധമതത്തിലെ രണ്ട് വിഭാഗങ്ങളായിരുന്നു ഹീന യാനബുദ്ധമതവും മഹായാന ബുദ്ധമതവും.

*ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗമായിരുന്നു മഹായാന വിഭാഗം.

*മഹായാന ബുദ്ധമത പഠനങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു നാളന്ദ.

*അഷ്ടാംഗമാർഗങ്ങൾ അനുഷ്ടിക്കുകവഴി മോക്ഷം ലഭിക്കും എന്ന ആശയത്തിനാണ് ഹീനയാന വിഭാഗം പ്രാധാന്യം നൽകിയത്.

*ഇന്ത്യയിൽ മഹായാന വിഭാഗവും ശ്രീലങ്കയിൽ ഹീനയാന വിഭാഗവും പ്രചാരം നേടി.

*ശാകൃമുനി,തഥാഗതൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് ശ്രീബുദ്ധനാണ്.

*നാലാം ബുദ്ധമത സമ്മേളനത്തിലാണ് ബുദ്ധമതം രണ്ടായി പിരിഞ്ഞത്.

*ബുദ്ധന്റെ പൂർവജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികളാണ് ജാതക കഥകൾ.

*ശരിയായ വിശ്വാസം, ശരിയായ കർമം, ശരിയായ ലക്ഷ്യം ശരിയായ ദാഷണം ,ശരിയായ പരിശ്രമം,ശരിയായ ശ്രദ്ധ,ശരിയായ ജീവിതരീതി, ശരിയായ ധ്യാനം എന്നിവയാണ് അഷ്ടാംഗമാർഗങ്ങൾ.

*ബുദ്ധമത സന്യാസി മഠങ്ങളാണ് വിഹാരങ്ങൾ എന്നറിയപ്പെടുന്നത്. 

*'വിഹാരങ്ങളുടെ നാട്’ എന്നർഥത്തിലാണ് ബിഹാർ എന്ന പേര് നിലവിൽ വന്നത്.

*മദ്ധ്യപ്രദേശിലെ സാഞ്ചിയിലാണ് ഇൻറർനാഷണൽ ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.

 

ബുദ്ധന്റെ ജീവിതവും ചിഹ്നങ്ങളും

*ജനനം -താമര 

*നടുവിടൽ-കുതിര 

*നിർവാണം-ബോധിവൃക്ഷം

*ആദ്യ പ്രഭാഷണം -ധർമചക്രം 

*മരണം -കാൽപ്പാടുകൾ

*പരിനിർവാണം-സ്തുപം

 

ബുദ്ധമത സമ്മേളനങ്ങൾ

*BC483 -രാജ ഗൃഹം 

*BC383 -വൈശാലി

*BC250 - പാടലിപുത്രം

* AD 1 -കശ്മീർ


*ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമത കേന്ദ്രമാണ് സാഞ്ചി

*ഒന്നാം ബുദ്ധമത സമ്മേളനം രാജാവ് അജാത ശത്രുവിൻറ് കാലത്തായിരുന്നു.

*അശോകന്റെ കാലത്ത് നടന്നത് മൂന്നാം ബദ്ധമത സമ്മേളനമാണ്.

*നാലാം ബുദ്ധമത സമ്മേളനത്തിന് മുൻകൈ എടുത്തത് കനിഷ്കനായിരുന്നു .

*കനിഷ്കൻ മഹായാന വിശ്വസിയായിരുന്നു.

*നാളന്ദയും വിക്രമശിലയും ബുദ്ധമത പഠനത്തിന് പ്രസിദ്ധമായ പ്രാചിന സർവകലാശാലകളായിരുന്നു.

*നാളന്ദയുടെ ആചാര്യ പദവിലെത്തിയ ചൈനീസ് സഞ്ചാരിയായിരുന്നു ഹുയാങ്സാങ്.

*നാളന്ദ സ്ഥാപിച്ചത് കുമാരഗുപ്തനും വിക്രമശിലയുടെ സ്ഥാപകൻ ധർമപാലമായിരുന്നു.

*ലോകത്ത് റസിഡൻഷ്യൽ വിദ്യാഭ്യാസം ആദ്യമായി ആരംഭിച്ചത് നാളന്ദയിലായിരുന്നു. 

*മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ കാണുന്ന അജന്ത-എല്ലോറ ഗുഹാചിത്രങ്ങളിലെ പ്രതിപാദ്യവിഷയം ബുദ്ധന്റെ ജീവചരിത്രമാണ്. 

*ബുദ്ധമതത്തെ ഒരു ലോക മതമായി ഉയർത്തിയത് അശോകനാണ്.

*രണ്ടാം അശോകൻ എന്നറിയപ്പെട്ട ചക്രവർത്തിയാണ് കനിഷ്കൻ.

*ഹീനയാന മതക്കാർ ബുദ്ധനെ ഗുരുവായി മാത്രം കാണുന്നവരാണ്. 

*ബുദ്ധന്റെ കാലത്ത് മഗധ രാജ്യം ഭരിച്ചിരുന്നത് ബിംബിസാരനും ബുദ്ധന്റെ മരണസമയത്ത് മഗധരാജാവ് അജാത ശത്രുവുമായിരുന്നു. 

*ലോകത്ത് ഏറ്റവും കൂടുതൽ ബുദ്ധമതവിശ്വാസികളുള്ള രാജ്യം ചൈനയാണ്.

*ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങളായ തവാങ് അരുണാചൽപ്രദേശിലും ധർമശാല ഹിമാചൽ പ്രദേശിലുമാണ് സ്ഥിതിചെയ്യുന്നത്. 

*ഇന്ത്യയിൽ ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.

*ബുദ്ധമത പ്രതിമകൾക്ക് പ്രസിദ്ധമായ ബാമിയാൻ അഫ്ഗാനിസ്താനിലാണ്.

*'ബുദ്ധമതത്തിന്റെ കോൺസ്റ്റാൻറയിൻ' എന്നറിയപ്പെടുന്നത് അശോകനാണ്. 

* ബുദ്ധനെ ഏഷ്യയുടെ പ്രകാശം’ എന്നു വിശേഷിപ്പിച്ചത് എഡ്വിൻ ആർനോൾഡാണ്. 'ലൈറ്റ് ഓഫ് സാണ്ടറാണ് ഏഷ്യ'എന്ന കൃതിയുടെ കർത്താവാണിദ്ദേഹം.

*ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനംചെയ്ത രാജാവ് കനിഷ്ണനായിരുന്നു.

*ബുദ്ധമത സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത് വസുമിത്രനും അശ്വഘോഷനുമായിരുന്നു.

*ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നുംസംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനമായിരുന്നു നാലാം സമ്മേളനം.

*കനിഷ്ണനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് അശ്വഘോഷനായിരുന്നു.

*അശോകൻ, ഹീനയാന ബുദ്ധമതമാണ് സ്വീകരിച്ചത്.

*അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്ബുദ്ധമത സന്യാസിയായ ഉപഗുപ്തനാണ്.

*ബുദ്ധമതം സ്വീകരിക്കുന്നതിനു മുൻപ് അശോകൻ ശൈവമത വിശ്വാസിയായിരുന്നു.

*ശ്രീലങ്കയിൽ ബുദ്ധമതം പ്രചരിപ്പിക്കാൻ വേണ്ടി യാണ് അശോകൻ തന്റെ മകനായ മഹേന്ദ്രനെയും മകളായ സംഘമിത്രയെയും അങ്ങോട്ടയച്ചത്.

 

വിദേശ ആക്രമണങ്ങൾ 

*ഇന്ത്യയെ ആക്രമിച്ച ആദ്യവിദേശികളാണ് പേർഷ്യക്കാർ

*ഇന്ത്യയെ ആദ്യമായി ആക്രമിച്ച വിദേശി പേർഷ്യക്കാരനായ ഡാരിയസാണ്.

*ഇന്ത്യയെ ആക്രമിച്ച ആദ്യ യൂറോപ്യനായിരുന്നു അലക്സാണ്ടർ.

*ബി.സി. 326-ലാണ് അലക്സാണ്ടർ ഇന്ത്യ ആക്രമിച്ചത്.

*തക്ഷശിലയിലെ രാജാവായ അംബിയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചത്. 

*ഝലം നദീതീരത്തുവെച്ച് നടന്ന ഹൈഡ്സ് പാസ് യുദ്ധത്തിൽ അലക്സാണ്ടർ, ഝലം പ്രദേശത്തെ രാജാവായിരുന്ന പോറസ് (പുരുഷോത്തമൻ)നെ പരാജയപ്പെടുത്തി.

*എന്നാൽ ഈ യുദ്ധശേഷം രോഗബാധിതനായ അലക്സാണ്ടർ ബി.സി. 828-ൽ മരണപ്പെട്ടു. 

*ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു' എന്നു പറഞ്ഞത് അലക്സാണ്ടറാണ്.

*അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച ആദ്യജനറലായിരുന്നു സെല്യൂക്കസ നിക്കേറ്റർ.

*സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ

*ഭരണാധികാരിയായിരുന്നു ചന്ദ്രഗുപ്ത മൗര്യൻ.

*33-Oo വയസ്സിൽ ബാബിലോണിയയിൽ വെച്ചാണ് അലക്സാണ്ടർ അന്തരിച്ചത്.

*ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം പണിതത് അലക്സാണ്ടറാണ്. ഈ നഗരത്തിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. 

*മാസിഡോണിയയിലെ രാജാവായിരുന്നു അലക്സ്സാണ്ടർ.

*ഗ്രീക്ക് രേഖകളിൽ സാൻട്ര കോട്ടസ് എന്ന് വിളിക്കുന്ന ഭരണാധികാരിയാണ് ചന്ദ്രഗുപ്തമൗര്യൻ.

ഭാഗം 4

Report Page