Wind River

Wind River

Sher1983
#view

🔸167) WIND RIVER (2017)🔸 ഒരു അവലോകനം 🔸


🔸 മഞ്ഞ് മൂടിയ ആ മലനിരകളിൽ വളർത്തുമൃഗങ്ങളെ കൊന്ന് തിന്നുന്ന അജ്ഞാത ജീവിയുടെ കാല്പാടുകൾ പിന്തുടർന്നെത്തിയ ഏജന്റ് കോറി ലാംബർട്ട് കണ്ടെത്തിയത് മഞ്ഞിൽ ഉറച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹമാണ്. അവളുടെ ശരീരത്തിലെ മുറിവുകളും കട്ട പിടിച്ച രക്തവും കണ്ട ലാംബർട്ട് വിദൂരമായ ഓർമ്മകളിൽ ഞെട്ടി വെറുങ്ങലിച്ച് നിന്നു. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മഞ്ഞ് പാളികൾക്കിടയിൽ മരണത്തിന്റെ വിളിയുമായി അജ്ഞാതനായ ഒരു കൊലയാളി ഒളിച്ചിരിക്കുന്നുണ്ടോ?


🔸COUNTRY : USA

   LANGUAGE : ENGLISH

   GENRE : MYSTERY THRILLER

   DIRECTION : TAYLOR SHERIDAN

   IMDB RATING : 7.9 / 10

   ‎ROTTEN TOMATOES RATING : 87%


🔹BACKGROUND 🔹


🔸 ജനവാസം വളരെ കുറഞ്ഞ നേറ്റീവ് അമേരിക്കൻസിന് വേണ്ടിയുള്ള വിൻഡ് റിവർ ഇൻഡ്യൻ റിസർവേഷനിലെ വൈൽഡ് ലൈഫ് സർവീസ് ഏജൻറായ കോറി ലാംബർട്ട് അപകടകാരികളായ മൃഗങ്ങളെ കൊല്ലുന്നതിൽ വിദഗ്ദനാണ്. ശൈത്യ കാലത്ത് മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകൾ നിറഞ്ഞ ആ പ്രദേശത്തിന്റെ മുക്കും മൂലയും അയാൾക്ക് കാണാപാഠമായിരുന്നു .എങ്കിലും നതാലി ഹാൻസൺ എന്ന പതിനെട്ടുകാരിയുടെ മരണം അന്വേഷിക്കാനെത്തിയ FBl ഏജന്റ് ജെയ്ൻ ബാനറിനെ സഹായിക്കാൻ തയ്യാറാവുന്നതിന് അയാൾക്ക് മറ്റ് ചില കാരണങ്ങൾ കൂടി ഉണ്ടായിരുന്നു. 


🔹ANALYSIS🔹


🔸 അമേരിക്കൻ റിസർവേഷനുകളിലെ കാണാതാവുന്ന പെൺകുട്ടികളുമായി ബന്ധപ്പെട്ട നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് Taylor Sheridan ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ശക്തമായ തിരക്കഥയും അർത്ഥപൂർണമായ സംഭാഷണങ്ങളും ചിത്രത്തിന് കരുത്തേകുന്നു. ഏജന്റ് കോറി ലാംബർട്ട് എന്ന കഥാപാത്രമായെത്തിയ ജെറമി റെന്നറും FBl ഏജൻറ് ജെയ്ൻ ബാനറായെത്തിയ എലിസബത്ത് ഓൾസണും അടക്കം ചെറിയ കഥാപാത്രങ്ങളായെത്തിയവർ പോലും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ജെറമി റെന്നറുടെ വളരെ നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേത്. വളരെ കുറച്ച് സമയം മാത്രമേ സ്ക്രീനിൽ വരുന്നുള്ളു എങ്കിലും നതാലി ഹാൻസൺ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഉള്ളിൽ ഒരു നോവായി അവശേഷിക്കും .


🔸ഓരോ നിമിഷവും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മഞ്ഞ് നിറഞ്ഞ മലനിരകളുടെ മനോഹാരിതയും ഭീകരതയും ഒന്നുപോലെ ബെൻ റിച്ചാർഡ്സൺ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രം കണ്ടിരിക്കുമ്പോൾ അറിയാതെ ഒരു തണുപ്പ് നിങ്ങളുടെ ദേഹത്തും അരിച്ചിറങ്ങും. എല്ലാത്തിലും ഉപരിയായി പ്രേഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു ക്ലൈമാക്സ് ആണ് ചിത്രത്തിന്. ഈ വർഷം പുറത്തിറങ്ങിയ അമേരിക്കൻ ചിത്രങ്ങളിൽ എല്ലാ തരത്തിലും തൃപ്തിപ്പെടുത്തിയ ചിത്രങ്ങളിൽ ഒന്നാണ് വിൻഡ് റിവർ . നതാലി ഹാൻസൺ കുറിച്ചിട്ട ആ വാക്കുകൾ അവസാനിക്കാത്ത ഒരു കവിത പോലെ ആ മലനിരകളിൽ മുഴങ്ങുന്നത് എനിക്ക് ഇപ്പോഴും കേൾക്കാം. നഗ്നപാദയായി മഞ്ഞ് പാളികൾക്ക് മുകളിലൂടെ മൈലുകളോളം ഓടിയ അവളുടെ അവസാന വാക്കുകളും ഇതായിരുന്നു.


🔹🔹🔹There's a meadow in my perfect world, where wind dances the branches of a tree, casting leopard spots of light across the face of a pond, the tree stands tall and grand and alone, shading the world beneath it . It is here, in the cradle of all I hold dear , I guard every memory of you . And when I find myself frozen in the mud, real far from your loving eyes, I will return to this place, and find solace in the simple perfection of knowing you🔹🔹🔹


🔸RATING : 4/5 (VERY GOOD)

©PRADEEP V K

@sher1983r

Report Page